Month: March 2024

വാർത്താകേരളം

  [17.03.2024]            ലോക്സഭാ തെരഞ്ഞെടുപ്പ് 7 ഘട്ടങ്ങളിൽ; കേരളത്തിൽ ഏപ്രിൽ 26, വോട്ടെണ്ണൽ ജൂൺ 4🖱️ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രാജ്യത്ത് 7 ഘട്ടങ്ങളായിട്ടാവും തെരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ രണ്ടാം ഘട്ടത്തിലാവും തെരഞ്ഞെടുപ്പ്. കേരളത്തിൽ പത്രിക സമർപ്പണത്തിനുള്ള അവസാന തീയതി ഏപ്രിൽ 4, സൂക്ഷ്മ പരിശോധന ഏപ്രിൽ 8. വോട്ടെടുപ്പ് ഏപ്രിൽ 26 നുമായിരിക്കും. രാജ്യത്തെ വോട്ടെണ്ണൽ ഒരുമിച്ച് ജൂൺ നാലിനാണ് നടത്തുക. ഏഴാമത്തെയും അവസാനത്തെയും ഘട്ടം വോട്ടെടുപ്പ് ജൂൺ ഒന്നിനു മാത്രമേ പൂർത്തിയാകൂ. ഏപ്രിൽ 19 […]

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തീയതിയും സമയക്രമങ്ങളും പ്രഖ്യാപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി നടത്തും. കേരളത്തില്‍ ഏപ്രില്‍ 26നാണ് വോട്ടെടുപ്പ്.

ഏപ്രിൽ 19-ന് തുടങ്ങി ജൂൺ 1-ന് അവസാനിക്കും. കേരളത്തില്‍ ഏപ്രില്‍ 26നാണ് വോട്ടെടുപ്പ്. കേരളത്തിലെ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തില്‍ ഒറ്റ ദിവസത്തില്‍ തന്നെയാണ്. വോട്ടെണ്ണല്‍ ജൂണ്‍ നാല്. ഒന്നാം ഘട്ടം വോട്ടെടുപ്പ് ഏപ്രിൽ 19 നും രണ്ടാം ഘട്ടം ഏപ്രിൽ 26 നും മൂന്നാം ഘട്ടം മെയ് 7 നും നാലാം ഘട്ടം മെയ് 13 നും നടക്കും. അഞ്ചാം ഘട്ടം മെയ് 20നും ആറാം ഘട്ടം മെയ് 25നും അവസാനത്തേതും ഏഴാമത്തെയും ഘട്ടം ജൂൺ ഒന്നിനും ആയിരിക്കും*ഒന്നാം […]

Read More

പറവകൾക്ക് ദാഹജലം ഒരുക്കി സെൻറർ ഫോർ ലൈഫ് സ്‌ക്കിൽസ് ലേണിംങ്

നെന്മാറ സെൻറർ ഫോർ ലൈഫ് സ്കിൽസ് ലേണിങ്ങിന്റെ നേതൃത്വത്തിൽ കോയമ്പത്തൂർ ശ്രീനാരായണ കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെയും നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെയും സഹകരണത്തോടെ നെന്മാറ ബ്ലോക്ക് പഞ്ചായത്തിനകത്ത് വിവിധ പ്രദേശങ്ങളിലായി പറവകൾക്ക് ദാഹജലം ഒരുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. ലീലാമണി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മഞ്ജുള സുരേന്ദ്രൻ ചടങ്ങിൽ അധ്യക്ഷയായി. നസീർ, ഫൈസൽ, ഗോപിക , അഭിരാമി, അഭിഷേക് ജസ്റ്റിൻ ജോസഫ്, റാം […]

Read More

നെന്മാറ വല്ലങ്ങി വേല; ബഹുനില ആനപ്പന്തലുകളുടെ കാൽനാട്ടുകർമ്മം നടന്നു

ഏപ്രിൽ രണ്ടിനു നടക്കുന്ന നെന്മാറ വല്ലങ്ങി വേലയുടെ ബഹുനില ആനപ്പന്തലുകളുടെ കാൽ നാട്ടുകർമ്മം നടന്നു. രാവിലെ പ്രത്യേക പൂജകളോടെ ഇരുദേശങ്ങളും സ്ഥിരമായി ബഹുനില ആനപ്പന്തലുകൾ സ്ഥാപിക്കുന്ന സ്ഥലത്ത് തന്നെയാണ് കാൽനാട്ടുകർമ്മം നടത്തിയത്. ഭക്തജനങ്ങളുടെയും ദേശകമ്മിറ്റി ഭാരവാഹികളുടെയും സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടന്നത്. വേലയ്ക്ക് രണ്ടുദിവസം മുമ്പ് തന്നെ ബഹുനില ആനപ്പന്തൽ ദീപാലങ്കാര പ്രദർശനം നടത്തേണ്ടതിനാൽ ചുരുങ്ങിയ ദിവസത്തിനകം തന്നെ പന്തൽ നിർമ്മാണം പൂർത്തിയാക്കാൻ രാപകൽ ഭേദമെന്നെയാണ് നിർമ്മാണം നടക്കുക. ഇരു ദേശങ്ങളും വാശിയോടെ ദീപാലങ്കാര രഹസ്യം സൂക്ഷിച്ചാണ് നിർമ്മാണം […]

Read More

തീരുന്നില്ല, ആനമടക്കാരുടെ യാത്രാദുരിതം

തുക വകയിരുത്തിയിട്ടും നടപ്പാക്കാനാവാതെ ഗ്രാമപ്പഞ്ചായത്ത് നെല്ലിയാമ്പതി ഗ്രാമപ്പഞ്ചായത്തിലെ മു ന്നാംവാർഡിലെ ആനമട നിവാസികൾക്ക് നല്ലൊരുപാതയെന്ന സ്വപ്നം യാഥാർഥ്യ മായില്ല. പറമ്പിക്കുളം വന്യജീവിസങ്കേത ത്തോട് ചേർന്നുള്ള ആനമടയിൽനിന്ന് വനമേഖലയിലൂടെ 14 കിലോമീറ്റർ യാത്ര ചെയ്യണം അടുത്ത കവലയായ പുലയ മ്പാറയിലെത്താൻ. പ്രദേശത്ത് സ്ഥിരതാമസമുള്ള 30-തി ലധികം കുടുംബങ്ങളാണ് നല്ലൊരു പാതയ്ക്കായി വർഷങ്ങളായി കാത്തിരിക്കുന്ന ത്. 2018-ലുണ്ടായ പ്രളയത്തിൽ ഈ ഭാ ഗത്തേക്കുള്ള മൺപാത പൂർണമായും തകർന്നതോടെ മിക്കഭാഗങ്ങളിലും ജീപ്പു കൾ സാഹസികമായാണ് സർവീസ് നട ത്തുന്നത്. കൂടുതൽ തകർന്നിടങ്ങളിൽ […]

Read More

വാർത്താകേരളം

        വിഴിഞ്ഞം സമരം: 157 കേസുകള്‍ പിൻവലിച്ച് സർക്കാർ🖱️വിഴിഞ്ഞം അദാനി അന്താരാഷ്‌ട്ര തുറമുഖ നിര്‍മ്മാണത്തിനെതിരേ 2022ല്‍ നടന്ന സമരത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു.199 കേസുകളാണ് ആകെ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ ഗുരുതര സ്വഭാവമില്ലാത്ത 157 എണ്ണമാണ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്. ഈ കേസുകൾ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച വിവിധ അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ കേസുകൾ പിൻവലിക്കാൻ തീരുമാനം എടുത്തത്. പുറത്താക്കപ്പെട്ട വിസിമാര്‍ക്കെതിരേ തിങ്കളാഴ്ച വരെ തുടര്‍നടപടികള്‍ വേണ്ട: ഹൈക്കോടതി🖱️കാലിക്കറ്റ്, സംസ്കൃത സര്‍വകലാശാല വിസിമാരെ പുറത്താക്കിയ സംഭവത്തില്‍ പുറത്താക്കപ്പെട്ട […]

Read More

32ന്റെ നിറവില്‍ ഇസാഫ്

തൃശൂര്‍: ഇസാഫ് ഫൗണ്ടേഷന്റെ 32-ാം സ്ഥാപക ദിനാഘോഷവും രാജ്യത്തെ മുന്‍നിര സോഷ്യല്‍ ബാങ്കായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഏഴാം വാര്‍ഷികവും തൃശ്ശൂരില്‍ ആഘോഷിച്ചു. ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദ ബോസ് ഓണ്‍ലൈന്‍ സന്ദേശം നല്‍കി. ജനങ്ങളുടെ ജീവിതക്രമത്തെ ഉയര്‍ത്തുന്ന ഇസാഫ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ സുസ്ഥിര വളര്‍ച്ചയ്ക്ക് മുതല്‍കൂട്ടാകുമെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. റവന്യു മന്ത്രി കെ. രാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നേതൃത്വത്തിന്റെ ആത്മസമര്‍പ്പണവും ഇടപാടുകളിലെ സുതാര്യതയും ഇസാഫിനെ മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും […]

Read More

നെന്മാറ വല്ലങ്ങി വേലയ്ക്ക് നെല്ലിക്കുളങ്ങര ക്ഷേത്രത്തിൽ കൂറയിട്ടു

ഏപ്രിൽ രണ്ടിന് ആഘോഷിക്കുന്ന നെന്മാറ-വല്ലങ്ങി വേലയ്ക്ക് കൂറയിട്ടു. നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രസന്നിധിയിൽ നെന്മാറ, വല്ലങ്ങി, തിരുവഴിയാട്, അയി ലൂർ, വിത്തനശ്ശേരി എന്നീ അഞ്ചുദേശങ്ങളിലെ പ്രതിനിധികളുടെയും ഭക്തരുടെയും പ്രമുഖ സമുദായക്കാരുടെയും സാന്നിധ്യം ഉറപ്പിച്ചശേഷം വിളിച്ചുചൊല്ലിയാണ് കൂറയിട്ടത്. വല്ലങ്ങിചീറമ്പക്കാവിൽ നിന്നും പറവാദ്യവുമായി അവകാശക്കാരായ പറയ സമുദായക്കാരെത്തി ക്ഷേത്രത്തിൽ സമർപ്പിക്കാനുള്ള നെൽപറയുമായെത്തി അവകാശ സമുദായക്കാരുടെ പേര് ചൊല്ലി കൂറയിടാനുള്ള അനുവാദം ചോദിച്ച ശേഷമാണ് നെന്മണി വിതറി കൂറയിട്ടത്. തുടർന്ന് ക്ഷേത്രകവാടത്തിൽ ചെമ്പട്ട് ചാർത്തി കൂറയിടൽ ചടങ്ങ് പൂർത്തിയാക്കി ഇതോടെ ക്ഷേത്രത്തിൽ വേലദിനം […]

Read More

പ്രഭാത വാർത്തകൾ

2024 മാർച്ച് 15 വെള്ളി 1199 മീനം 2 കാർത്തിക◾ എസ്ബിഐ നല്‍കിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. ഒന്നാം ഭാഗത്തില്‍ ബോണ്ട് വാങ്ങിയവരുടേയും രണ്ടാം ഭാഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടേയും വിവരങ്ങളാണുളളത്. എന്നാല്‍ ബോണ്ട് വാങ്ങി കോടികള്‍ സംഭാവന നല്‍കിയവരുടെ ലിസ്റ്റില്‍ രാജ്യത്തെ പല പ്രമുഖ കമ്പനികളുടെ പേരുണ്ടെങ്കിലും അദാനി, റിലയന്‍സ് കമ്പനികളുടെ പേര് ലിസ്റ്റിലില്ല. ◾ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച എസ്.ബി.ഐ കൈമാറിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങളില്‍ അവ്യക്തത. കമ്പനികള്‍ക്കുപുറമേ ഒട്ടേറെ വ്യക്തികളും […]

Read More

വാർത്താ കേരളം

വാർത്താ കേരളം പ്രഭാത വാർത്തകൾ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ച ശേഷം🖱️ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ച ശേഷമായിരിക്കുമെന്ന് സൂചന നൽകി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനർ രാജീവ് കുമാർ. സമ്പൂർണ യോഗം ചേർന്നായിരിക്കും ആലോചന നടത്തുകയാണെന്ന് രാജീവ് കുമാർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി സംസ്ഥാനങ്ങളിൽ കമ്മിഷൻ നടത്തിവന്ന സന്ദർശനം പൂർത്തിയായതായും അദ്ദേഹം വ്യക്തമാക്കി. ഇലക്റ്ററൽ ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൃത്യ സമയത്തു തന്നെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. 5000 കോടി […]

Read More