ആറാട്ടുപുഴ തറയ്ക്കൽ പൂരം കഴിഞ്ഞ് ഉപചാരം ചൊല്ലി പിരിയുന്നതിനിടെ ആനകൾ ഇടഞ്ഞു നിരവധി പേർക്കു പരിക്ക്. ആറാട്ടുപുഴ ശാസ്‌താവും ഊരകത്തമ്മ തിരുവടിയും ഉപചാരം ചൊല്ലി പിരിയുന്നതിനിടയിലാണു സംഭവം. ഊരകത്തമ്മ തിരുവടിയുടെ കോലമേറ്റിയ ഗുരുവായൂർ രവികൃഷ്ണൻ എന്ന ആന ആറാട്ടുപുഴ ശാസ്താവിന്റെ കോലമേറ്റിയ പുതുപ്പള്ളി അർജുനൻ എന്ന കൊമ്പനെ കുത്തുകയായി രുന്നു.തുടർന്ന് ആറാട്ടുപുഴ ക്ഷേ ത്രത്തിനു മുന്നിൽനിന്ന് ആന ആറാട്ടുപുഴ മന്ദാരംകടവ് വഴി പാലത്തിനു മുകളിലൂടെ മുളങ്ങ് ഭാഗത്തേക്ക് ഓടിയ ആനകളെ എലിഫൻ്റ സ്ക്വാഡ് എത്തി തളച്ചു. പരിക്കേറ്റവരെ […]
Read MoreMonth: March 2024
വാർത്താകേരളം
കെജ്‌രിവാളിനെ 6 ദിവസത്തേക്ക് റിമാൻഡിൽ വിട്ട് കോടതിമദ്യ നയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ റിമാൻഡിൽ വിട്ട് കോടതി. ഈ മാസം 28 വരെയുള്ള ആറു ദിവസമാണ് ഇഡിയുടെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. മൂന്നു മണിക്കൂറിലേറെ നീണ്ടു നിന്ന വാദത്തിനൊടുവിലാണ് കോടതി ഉത്തരവ്. ഡൽഹി റൗസ് അവന്യു പിഎംഎൽഎ കോടതിയിലാണ് കെജ്‌രിവാളിനെ ഹാജരാക്കിയിരുന്നത്. കെജ്‌രിവാൾ മദ്യനയ അഴിമതിക്കേസിലെ മുഖ്യ ആസൂത്രകനാണെന്നും 9 തവണ സമൻസ് അവഗണിച്ചുവെന്നും 10 ദിവസത്തേക്ക് കസ്റ്റഡിയിൽ നൽകണമെന്നുമായിരുന്നു ഇഡി കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. […]
Read Moreനെന്മാറ വല്ലങ്ങി വേല കൊടിയേറി
നെന്മാറ – വല്ലങ്ങി വേലയ്ക്ക് ഇരു ദേശങ്ങളിലും കൂറയിടുന്നതിനുള്ള കൊടിയേറ്റം ഇന്നലെ നടന്നു. മുളം കൂറയിടൽ ചടങ്ങിനായി ഇരു ദേശ മന്ദുകളിൽ കൊടി തോരണങ്ങളാൽ അലങ്കരിച്ച മുളകൾ ഇതിനായി സജ്ജമാക്കി. നെന്മാറ ദേശം അയിനംപാടം പുത്തൻപുരയ്ക്കൽ തറവാട്ടിൽ നിന്നും, വല്ലങ്ങിദേശം പടിവട്ടം വീട്ടിൽ നിന്നും എത്തിച്ച മുളകളിലാണ് കൊടിക്കൂറ കെട്ടി ഉയർത്തിയത്. നെന്മാറയിൽ രാത്രി 9.30ന് പ്രത്യേക പൂജയ്ക്കു ശേഷം മന്ദത്ത് ഒത്തുചേരുന്ന ദേശ പ്രമുഖരുടെ നേതൃത്വത്തിൽ വേട്ടക്കൊരുമകൻ ക്ഷേത്ര പരിസരത്തും കൊടിമരം ഉയർത്തി . വല്ലങ്ങിയിലെ […]
Read Moreപ്രഭാത വാർത്തകൾ
2024 മാർച്ച് 23 ശനി 1199 മീനം 10 പൂരം ◾ റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ ഭീകരാക്രമണം. മോസ്‌കോ നഗരത്തിലെ സംഗീതനിശക്കിടയില്‍ 5 അക്രമികള്‍ നടത്തിയ വെടിവയ്പില്‍ അമ്പതിലേറെ പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. നൂറിലേറെപ്പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. സംഗീത പരിപാടി നടക്കുകയായിരുന്ന ഹാളില്‍ ആക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പിനു പിന്നാലെ 2 തവണ സ്ഫോടനമുണ്ടായി. ഇതോടെ ഹാളിന് തീപിടിച്ചു. തീപടര്‍ന്ന് ഹാളിന്റെ മേല്‍ക്കൂര ഇടിഞ്ഞു വീണു. യുക്രൈന് ഭീകരാക്രമണവുമായി ബന്ധമില്ലെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം. ◾ മദ്യനയ കേസില്‍ ഇഡി […]
Read Moreനെന്മാറ വല്ലങ്ങി വേല ; അവലോകനയോഗം ചേർന്നു
ഏപ്രിൽ രണ്ടിനു നടക്കുന്ന നെന്മാറ വല്ലങ്ങി വേല അവലോകന യോഗം ചേർന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ജനപ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തില്ല. നെന്മാറ വല്ലങ്ങി വേല കമ്മിറ്റി ഭാരവാഹികൾ, പോലീസ്, അഗ്നിരക്ഷസേന, ആരോഗ്യം, വൈദ്യുതി ബോർഡ്, വാട്ടർ അതോറിറ്റി, എക്സൈസ്, സാമൂഹിക വലവൽക്കരണ വിഭാഗം, റവന്യൂ, ശുചിത്വമിഷൻ, മോട്ടോർ വാഹന വകുപ്പ്, പഞ്ചായത്ത്, ദേവസ്വം തുടങ്ങി 60 വിവിധ വകുപ്പ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു നെന്മാറ പി. ഡബ്ല്യു. ഡി. റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ ചിറ്റൂർ […]
Read Moreവാർത്താകേരളം
കെജ്‌രിവാൾ അറസ്റ്റിൽ:ഡൽഹിയിൽ നിരോധനാജ്ഞ🖱️മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു. വസതിക്കു പുറത്ത് വൻപൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരുന്നത്. ആം ആദ്മി പ്രവർത്തകരും വസതിക്കു മുന്നിൽ ഇടം പിടിച്ചിരുന്നു. 12 പേരടങ്ങുന്ന ഇഡി സംഘമാണ് വസതിയിൽ പരിശോധനാ വാറന്‍റുമായി എത്തിയത്. മദ്യനയ അഴിമതി കേസിൽ ഇഡിയുടെ നടപടി നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസിൽ ഇഡി നടപടികളിൽ നിന്ന് കെജ്‌രിവാളിന് സംരക്ഷണം നൽകാൻ കോടതി തയാറായിരുന്നില്ല. ഇതിനു പിന്നാലെയാണ് […]
Read Moreപ്രഭാത വാർത്തകൾ
2024 മാർച്ച് 22 വെള്ളി 1199 മീനം 9 മകം ◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മദ്യ നയ കേസില്‍ ഇഡി ഇദ്ദേഹത്തിന്റെ വസതിയിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു മണിക്കൂര്‍ നേരം ഇഡി സംഘം കെജ്രിവാളിനെ ഇദ്ദേഹത്തിന്റെ വസതിയില്‍ വച്ച് ചോദ്യം ചെയ്തു. അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയെന്ന് വിമര്‍ശിച്ച ആം ആദ്മി പാര്‍ട്ടി, അറസ്റ്റ് ചെയ്ത് ജയിലിലടച്ചാലും അദ്ദേഹം മുഖ്യമന്ത്രിയായി തുടരുമെന്നും വ്യക്തമാക്കി. അതിനിടെ സംഘര്‍ഷ […]
Read Moreനെന്മാറ – വല്ലങ്ങി വേല; വെടിക്കെട്ട് അപേക്ഷ നിരസിച്ചു
നെന്മാറ – വല്ലങ്ങി വേല ഉൾപ്പെടെ 4 ഉത്സവങ്ങളുടെ വെടിക്കെട്ട് അപേക്ഷകൾ നിരസിച്ചു.കോടതിയെ സമീപിക്കുമെന്നു വേലക്കമ്മിറ്റി ഭാരവാഹികൾ. ഏപ്രിൽ 2ന് ആഘോഷിക്കുന്ന നെന്മാറ-വല്ലങ്ങി വേല ഉത്സവത്തിന് വെടിക്കെട്ടു നടത്താനുള്ള അനുമതിക്കായി വേലക്കമ്മിറ്റികൾ നൽകിയ അപേക്ഷകൾ അഡീഷനൽ ജില്ലാ മജി സ്ട്രേട്ട് സി.ബിജു നിരസിച്ചു.സ്ഫോടക വസ്‌തുക്കൾ സൂക്ഷിക്കുന്നതിനു വെടിക്കെട്ട് നടത്തുന്ന സ്ഥലത്തു നിന്നു 100 മീ റ്റർ അകലെ പെസോ (പെട്രോളി യം ആൻഡ് എക്സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ) അനുശാസിക്കുന്ന സംഭരണ മുറി ഇല്ലെന്ന് എഡിഎമ്മിൻ്റെ ഉത്തരവിലാണ് നടപടി.
Read Moreനാടോടി സംഘത്തെ പോലീസ് തിരിച്ചയച്ചു.
നെന്മാറയിൽ സംശയാസ്പദമായി കണ്ടെത്തിയ നാടോടി സംഘത്തെപോലീസ് തിരിച്ചയച്ചു. വല്ലങ്ങി യുപി സ്കൂളിന് സമീപവും ശിവക്ഷേത്രത്തിനു സമീപവുമായി സംശയാസ്പദമായി കണ്ടെത്തിയ തമിഴ് നാടോടി സംഘത്തെ പ്രദേശവാസികൾ തടഞ്ഞുവെച്ചു. പോലീസിനെ വിവരം അറിയിച്ച് സ്ഥലത്തെത്തിയ നെന്മാറ പോലീസ് പരിശോധിച്ചെങ്കിലും മോഷണ വസ്തുക്കളോ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. കോയമ്പത്തൂർ ഉക്കടം സ്വദേശികളാണെന്നാണ് പോലീസിനോട് പറഞ്ഞത്. നാലു പേരടങ്ങുന്ന സ്ത്രീകൾ മാത്രം ഉൾപ്പെടുന്ന നാടോടികൾ ഭിക്ഷാടനത്തിന് വന്നതാണെന്നാണ് പോലീസിനോട് പറയുന്നത്. സംഘത്തിലെ ഒരു സ്ത്രീയുടെ കയ്യിൽ ഒരു കൈക്കുഞ്ഞും ഒരു സ്ത്രീ ഗർഭിണിയുമാണ്. […]
Read Moreതിരുവനന്തപുരം കാട്ടാക്കടയിൽആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു.
തലക്കോണം സ്വദേശി വിഷ്ണുവിനെ ബൈക്കിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമിച്ചത്. തലയിലും നെറ്റിയിലും വാരിയെല്ലിന്റെ ഭാഗത്തും ഗുരുതരമായി പരിക്കേറ്റ ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇന്നലെ രാത്രി പത്തരയോടെ അമ്പലത്തിൻ കാലയിലെ കാഞ്ഞിരംവിള ശക്തിവിനായകക്ഷേത്രത്തിൽ ഉത്സവം കണ്ടു മടങ്ങാനിരിക്കെയാണ് സംഭവം നടന്നത്.
Read More