2024 മാർച്ച് 26 ചൊവ്വ 1199 മീനം 13 അത്തം 1445 റമദാൻ 15 ◾ ആദായ നികുതി വകുപ്പ് തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പായി അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ സാമ്പത്തിക പ്രതിസന്ധിയിലായ കോണ്‍ഗ്രസ് പാര്‍ട്ടി ജനങ്ങളില്‍നിന്ന് പണം ശേഖരിച്ച് പ്രചരണം നടത്താന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രചാരണസാമഗ്രി തയ്യാറാക്കാന്‍, സ്ഥാനാര്‍ഥി പര്യടനത്തിന്, നേതാക്കളുടെ പര്യടനത്തിന് എന്ന ക്രമത്തില്‍ സാധാരണ മൂന്നുഘട്ടമായിട്ടാണ് ഹൈക്കമാന്‍ഡ് സഹായം നല്‍കിയിരുന്നത്. ഇക്കുറി ആദ്യഘട്ടം സഹായംപോലും എത്തിയിട്ടില്ല. അക്കൗണ്ടില്‍ നടപടി നേരിട്ടതോടെ ഹൈക്കമാന്‍ഡില്‍നിന്നുള്ള കാര്യമായ സഹായം സംസ്ഥാനഘടകങ്ങള്‍ […]
Read MoreMonth: March 2024
വാർത്താകേരളം
[26.03.2024] പ്രതിപക്ഷ പാർട്ടികളുടെ പരാതിയിൽ നടപടിക്ക് തെരഞ്ഞെടുപ്പു കമ്മിഷൻ🖱️കേന്ദ്ര ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷ പാർട്ടികളുടെ പരാതി പരിഗണിക്കാനൊരുങ്ങി തെരഞ്ഞെടുപ്പു കമ്മിഷൻ. ഇതിനായുള്ള കരട് മാർഗ നിർദേശങ്ങൾ തെരഞ്ഞെടുപ്പു കമ്മിഷൻ പുറത്തിറക്കും. കേന്ദ്ര ഏജൻസികൾക്കും സർക്കാരിനും നിർദേശം നൽകാനാണ് നീക്കം. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള നീക്കമാണ് കേന്ദ്ര ഏജൻസികൾ നടത്തുന്നതെന്നു കാട്ടി കോൺഗ്രസും ആംആദ്മി പാർട്ടിയും അടക്കമുള്ള പാർട്ടികളാണ് തെരഞ്ഞെടുപ്പു കമ്മിഷനിൽ പരാതി നൽകിയത്. മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ നിന്ന് വിലക്കണം; തെരഞ്ഞെടുപ്പ് കമ്മീഷന് […]
Read Moreവാർത്തകൾ 25/3/24
സംസ്ഥാന സര്‍ക്കാരിന്‍റെ നിരന്തരമായ ഇടപെടലിനെത്തുടർന്ന് നെല്ല് സംഭരണ പദ്ധതി പ്രകാരമുള്ള താങ്ങുവില ഇനത്തിൽ സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന കുടിശികയായ 852.29 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു. ഇതിൽ 2019-20, 2020-21 വർഷങ്ങളിൽ സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന 116 കോടി രൂപ ഉൾപ്പെടുന്നു. സംസ്ഥാനത്തിന് ലഭിക്കാനുള്ള കുടിശിക ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി ആർ അനില്‍ കേന്ദ്രസര്‍ക്കാരിനോട് നിരവധി തവണ ആവശ്യപ്പെടുകയും കേന്ദ്ര ഭക്ഷ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. 🔺 സിഎഎയുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള സംസ്ഥാനസർക്കാരിന്‍റെ തീരുമാനം പെരുമാറ്റ […]
Read Moreലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള അഞ്ചാം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി; ഡോ. ടി.എൻ. സരസു ആലത്തൂരില്‍.
111 പേരടങ്ങുന്ന സ്ഥാനാർഥി പട്ടികയാണ് പ്രഖ്യാപിച്ചത്. വയനാട്ടില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മത്സരിക്കും. എറണാകുളത്ത് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ് രാധാകൃഷ്ണനും കൊല്ലത്ത് നടൻ ജി. കൃഷ്ണകുമാറും മത്സരിക്കും. ഗവ. വിക്ടോറിയ കോളേജ് മുൻ പ്രിൻസിപ്പല്‍ ഡോ. ടി.എൻ. സരസു ആലത്തൂരില്‍ എൻഡിഎ സ്ഥാനാർഥിയാകും.
Read Moreതൃശ്ശൂർ ചേർപ്പില്‍ ഷോക്കേറ്റ് നാല് പശുക്കള്‍ ചത്തു.
പശുക്കളെ കറക്കുന്നതിനിടെയാണ് അഞ്ച് പശുക്കളില്‍ നാലെണ്ണം ഷോക്കേറ്റ് ചത്തത്. ചേർപ്പ് പടിഞ്ഞാട്ടുമുറി വല്ലച്ചിറക്കാരൻ തോമസിൻ്റെ പശുക്കളാണ് ചത്തത്. അതേസമയം, പശുവിനെ കറക്കുകയായിരുന്ന തോമസ് അത്ഭുതകരമായി രക്ഷപ്പെട്ടു. വീടിന് പിന്നിലുള്ള തൊഴുത്തില്‍ ഇന്നു പുലർച്ചെയാണ് സംഭവം. മൂന്ന് പശുക്കളെ കറന്ന ശേഷം നാലാമത്തെ പശുവിനെ കറക്കാൻ ശ്രമിക്കുന്നതിനിടെ പശുക്കള്‍ ഷോക്കേറ്റ് നിലത്ത് വീഴുകയായിരുന്നു. കറന്ന പാല്‍പാത്രം തോമസിൻ്റെ കയ്യില്‍ നിന്ന് തെറിച്ചു വീഴുകയായിരുന്നു.
Read Moreലോക്സഭയിലേക്ക് മത്സരിക്കാൻ വനം കൊള്ളക്കാരനായിരുന്ന വീരപ്പന്‍റെ മകളും
വീരപ്പൻ – മുത്തുലക്ഷ്മി ദമ്ബതികളുടെ രണ്ടാമത്തെ മകളാണ് വിദ്യാറാണി. അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ വിദ്യാറാണിയാണ് തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്നും ജനവിധി തേടുക. നാലുവർഷം മുൻപ് ബി.ജെ.പിയില്‍ ചേർന്ന വിദ്യാറാണി, ദിവസങ്ങള്‍ക്കു മുമ്പ് പാർട്ടി വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടനും സംവിധായകനുമായ സീമന്‍റെ നാം തമിഴർ കക്ഷിയുടെ സ്ഥാനാർഥിയായി മത്സരിക്കുന്നത്
Read Moreകട്ടപ്പനയും മൂന്നാറും പുലിപ്പേടിയിൽ
മൂന്നാറില്‍ കഴിഞ്ഞ ദിവസം കണ്ടത് കരിമ്പുലിയെയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചതോടെ തോട്ടം മേഖല ഞെട്ടലിലാണ്. മേഖലയില്‍ ആദ്യമായാണ് കരിമ്പുലിയെ കാണുന്നത്. കട്ടപ്പന കഞ്ചിയാറില്‍ കടമ്പനാട്ട് ശശിധരന്റെ കൃഷിയിടത്തിലാണ് പുലിയുടെ സാന്നിധ്യം കണ്ടത്. ഇത് കൂടാതെ തൊടുപുഴക്ക് സമീപം കരിങ്കുന്നത്തും അജ്ഞാത ജീവി വളർത്തു നായയെ ആക്രമിച്ച് കൊലപ്പെടുത്തിയിട്ടുണ്ട്. ചിന്നക്കനാലില്‍ പതിവ് പോലെ ചക്കക്കൊമ്പനിറങ്ങി കാർഷിക വിളകളടക്കം നശിപ്പിച്ചിട്ടുമുണ്ട്.
Read Moreവെഞ്ഞാറമൂട്ടിൽ കാട്ടുപന്നി ശല്യം കാരണം സ്ഥാപിച്ച വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടില്‍ ഉണ്ണിയാണ് (35) മരിച്ചത്. രാത്രിയില്‍ ഉണ്ണിയും രണ്ടു സുഹൃത്തുക്കളും ആറ്റില്‍ നിന്നും മീൻ പിടിച്ച് മടങ്ങിവരവേ ആണ് ദുരന്തമുണ്ടായത്.പുലർച്ചെ ഒരു മണിയോടെയാണ് സംഭവമുണ്ടായത്. മൃതദേഹം പോസ്റ്റുമോർട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. വൈദ്യുതി കമ്പിയില്‍ തട്ടി നിലത്തു വീണ നിലയിൽ കിടക്കുകയായിരുന്നു . ആശുപത്രിയില്‍ എത്തുന്നതിനു മുൻപായി മരിച്ചിരുന്നു.
Read Moreപ്രഭാത വാർത്തകൾ
2024 മാർച്ച് 24 ഞായർ 1199 മീനം 11 പൂരം ◾ ഇലക്ടറല്‍ ബോണ്ട് അഴിമതിയില്‍ പ്രധാനമന്ത്രിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സിബിഐ, ഇഡി അടക്കം അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനം അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും കോണ്‍ഗ്രസ്. ഇലക്ടറല്‍ ബോണ്ടില്‍ സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ◾ അറസ്റ്റ് നിയമ വിരുദ്ധമാണെന്നും അടിയന്തിരമായി ഇടപെടണമെന്നുമാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. […]
Read More