➖➖➖➖➖➖➖➖◾പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കു പകരം പുതിയ പെന്‍ഷന്‍ പദ്ധതി. വിദ്യാഭ്യാസം അടക്കമുള്ള മേഖലകളില്‍ വിദേശ മൂലധനം കൊണ്ടുവരും. മദ്യത്തിനു ലിറ്ററിനു പത്തു രൂപ വര്‍ധിപ്പിച്ചു. റബറിന്റെ താങ്ങുവില പത്തു രൂപ കൂട്ടി 170 രൂപയില്‍നിന്ന് 180 രൂപയാക്കി. ക്ഷേമപെന്‍ഷന്‍ 1600 രൂപയായി തുടരും. കുടിശിക ഏപ്രില്‍ മുതല്‍ കൊടുത്തു തുടങ്ങും. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിലാണ് ഈ നിര്‍ദേശങ്ങള്‍. 1.38 ലക്ഷം കോടി രൂപ വരവും 1.84 ലക്ഷം കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന […]
Read MoreMonth: February 2024
വാർത്താകേരളം
സംസ്ഥാന ബജറ്റ്; മുഖ്യ ലക്ഷ്യം പ്രതിസന്ധി മറികടക്കൽ?️2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തിങ്കളാഴ്ച അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വരുമാനം വർധിപ്പിക്കാനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെങ്കിലും സാധാരണക്കാരെ ബാധിക്കാതെയുള്ള നടപടികൾക്കാണ് സർക്കാർ ആലോചിക്കുന്നത്. രാവിലെ ഒമ്പതിന് നിയമസഭയിൽ ബജറ്റ് പ്രസംഗം ആരംഭിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ക്ഷേമ പെന്‍ഷനിൽ നേരിയ വർധന സർക്കാർ പരിഗണിക്കുന്നുണ്ട്. പെന്‍ഷന്‍ തുക കൂട്ടണമെന്ന സമ്മര്‍ദം സിപിഎമ്മില്‍ നിന്നും മുന്നണിയില്‍ നിന്നും ധനവകുപ്പിന് മേലുണ്ടായിരുന്നു. പെന്‍ഷന്‍ തുക […]
Read Moreനെൽപ്പാടങ്ങളിലെ ജല ക്രമീകരണത്തിന് സെൻസറുകളും. വെള്ളത്തിന്റെ അളവ് കർഷകർക്ക് മൊബൈലിൽ അറിയാൻ സംവിധാനം.
നെന്മാറ : ഇഫ്‌ക്കോ കിസാന്റെ ആഭിമുഖ്യത്തിൽ നെൽ വയലുകളിൽ എ. ഡബ്ലിയു. ഡി ( അൾട്ടർനേറ്റ് വെറ്റിങ് ആൻഡ് ഡ്രൈയിങ്ങ് സെൻസെർസ്) സ്ഥാപിച്ചു തുടങ്ങി. പാലക്കാട് ജില്ലയിലെ വിവിധ നീർത്തടങ്ങളിൽ നടപ്പാക്കുന്ന പദ്ധതിയുടെ മാതൃകാ പദ്ധതി എന്ന നിലയിൽ അയിലൂർ തിരിഞ്ഞോട് നീർത്തട വികസന സമിതിയിലാണ് സെൻസറുകൾ സ്ഥാപിച്ചു തുടങ്ങിയത്.വയലിലെ ജലാശം സെൻസറുകൾ ഉപയോഗിച്ച് കണ്ടെത്തുകയും പ്രസ്തുത വിവരങ്ങൾ യഥാസമയം കർഷകന്റെ ഫോണിലേക്ക് കോളുകളായും മെസേജുകളായും എത്തിക്കുന്നതാണ് ഈ സംവിധാനം. ഓരോ സമയത്തുമുള്ള വയലിലെ ജലത്തിന്റെ അളവ് […]
Read Moreകോതമംഗലം – നെല്ലിക്കുഴി, കമ്പനിപ്പടിയിൽ വാഹനാപകടം; ബൈക്ക് യാത്രക്കാരായ രണ്ട് പേർ മരിച്ചു.
ഞാറയ്ക്കൽ എടവനക്കാട് അഴിവേലിയ്ക്കത്ത് അമാനുദ്ദീൻ (28), ഒപ്പമുണ്ടായിരുന്ന കുഴിപ്പിള്ളി സ്വദേശി മുഹമ്മദ് സാജിദ് (23) എന്നിവരാണ് മരിച്ചത്. സമീപത്തെ കാനയിൽ തെറിച്ച് വീണ് കിടക്കുന്ന നിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്. ഇവർ വിനോദ യാത്രയ്ക്കായി രണ്ട് ദിവസം മുമ്പ് വീടുകളിൽ നിന്നും പുറപ്പെട്ടതായിട്ടാണ് വിവരം. കോതമംഗലം ഭാഗത്തുനിന്നും ആലുവ ഭാഗത്തേയ്ക്ക് പോകവെയാണ് അപകടത്തിൽപ്പെട്ടത് എന്നാണ് സൂചന. പുലർച്ചെ 4 മണിയോടെ ബൈക്ക് പാതയോരത്ത് മറിഞ്ഞ് കിടക്കുന്നത് കണ്ട്, ഇതുവഴിയെത്തിയവർ നടത്തിയ തിരച്ചിലിലാണ് ഇവരെ സമീപത്തെ കാനയിൽ വീണുകിടക്കുന്ന നിലയിൽ […]
Read Moreവാർത്താ കേരളം
വാർത്താ കേരളം മയക്കുവെടിയേറ്റ കൊമ്പൻ ഇനി ഉണരില്ല; മാനന്തവാടിയെ വിറപ്പിച്ച ആന ചരിഞ്ഞു?️ഒരു ദിവസം മുഴുവൻ മാനന്തവാടിയെ വിറപ്പിച്ച ശേഷം മയക്കുവെടിയേറ്റു മയങ്ങിയ തണ്ണീർക്കൊമ്പൻ പിന്നെ ഉണർന്നില്ല. മയക്കത്തിൽനിന്ന് പൂർണമായി ഉണരും മുൻപ് അർധരാത്രി തന്നെ ആനയെ കേരള വനം വകുപ്പ് കർണാടക വനം വകുപ്പിനു കൈമാറിയിരുന്നു. ഇതെത്തുടർന്ന് പുലർച്ചെയോടെ ആന ചരിഞ്ഞെന്ന് കർണാടക വനം വകുപ്പാണ് സ്ഥിരീകരിച്ചത്. ആന ചരിയാൻ എന്താണു കാരണമെന്ന് ഇപ്പോൾ വ്യക്തമല്ല. പതിനെട്ട് മണിക്കൂറോളം നീണ്ട ദൗത്യത്തിനൊടുവിൽ, വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് […]
Read Moreഎല്‍. കെ. അഡ്വാനിയെ രാജ്യത്തെ പരമോന്നത പുരസ്‌കാരമായ ഭാരത രത്‌ന നല്‍കി ആദരിക്കും
ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനിയെ രാജ്യത്തെ പരമോന്നത പുരസ്‌കാരമായ ഭാരത രത്‌ന നല്‍കി ആദരിക്കും. പ്രധാനമന്ത്രിനരേന്ദ്രമോദി സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അഡ്വാനിയെ നേരില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചതായി മോദി പറഞ്ഞു. 96ാം വയസിലാണ് അഡ്വാനിയെ രാജ്യം ഭാരത് രത്‌ന നല്‍കി ആദരിക്കുന്നത്. രാജ്യത്ത് ബിജെപിക്ക് അടിത്തറ ഒരുക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച നേതാവ് കൂടിയാണ് എല്‍.കെ. അഡ്വാനി. നേരത്തെ മുതിര്‍ന്ന ബിജെപി നേതാവും ഇന്ത്യന്‍ പ്രധാനമന്ത്രിയുമായ വാജ്‌പേയിക്കും രാജ്യം ഭാരത് രത്‌ന നല്‍കിയിരുന്നു.
Read Moreമാനന്തവാടിയില്‍ നിന്ന് പിടികൂടിയ തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞു
ഇന്നലെ മാനന്തവാടിയില്‍ നിന്ന് പിടികൂടി ഇന്ന് പുലര്‍ച്ചെ ബന്ദിപ്പൂര്‍ കാട്ടില്‍ വിട്ട തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞു. വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പതിനേഴര മണിക്കൂര്‍ നീണ്ടദൗത്യത്തിനുശേഷമാണ് വെള്ളിയാഴ്ച തണ്ണീര്‍ കൊമ്പനെ പിടികൂടിയത്. എലിഫന്റ് ആംബുലന്‍സില്‍ രാമപുരയിലെത്തിച്ച ശേഷംആനയെപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.ആന ചരിയാനുണ്ടായ കാരണം സംബന്ധിച്ച് വ്യക്തതയുണ്ടായിട്ടില്ല. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മാനന്തവാടിനഗരത്തില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയുള്ള കണിയാരത്തുംപായോടും ഒറ്റയാനെത്തിയത്. തുടര്‍ന്നാണ് മയക്കുവെടിവെച്ച് പിടികൂടാന്‍തീരുമാനിച്ചത്.മയക്കുവെടിവെച്ച് പിടികൂടിയ ശേഷമാണ് ബന്ദിപ്പുര്‍വനമേഖലയിലേക്ക് മാറ്റിയത്. ബൂസ്റ്റര്‍ ഡോസില്‍ മയങ്ങിയ തണ്ണീര്‍ക്കൊമ്പന്‍ […]
Read Moreവാർത്താകേരളം
എക്സാലോജിക് കേസിന്‍റെ ലക്ഷ്യം മുഖ്യമന്ത്രി, മകളുടെ പേരിൽ കേസെടുത്തത് അച്ഛനെ കുടുക്കാൻ; എം.വി. ഗോവിന്ദൻ?️എക്സാലോജിക്കുമായി ബന്ധപ്പെട്ട കേസ് മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചുള്ളതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മകൾ വഴി അച്ഛനെ കുടുക്കാനുള്ള ബിജെപിയുടെ ഗൂഢാലോചനയുടെ ഫലമാണ് ഈ കേസ്. എക്സാലോജിക് കേസുമായി ഹൈക്കോടതിയിൽ പോയ ഷോൺ ജോർജിന് ബിജെപി ഭാരവാഹിത്വം നൽകിയതു തന്നെയാണ് കേസിനു പിന്നിലാരാണെന്നു വെളിപ്പെടുത്തുന്ന ഏറ്റവും വലിയ തെളിവെന്നും ഗോവിന്ദൻ പറഞ്ഞു. മാലിന്യം വലിച്ചെറിഞ്ഞാൽ 5000 രൂപ പിഴ: ബിൽ സബ്ജക്റ്റ് […]
Read Moreകോഴിക്കോട് നഗരത്തിൽ അപകടത്തിൽ പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് 500 രൂപ പാരിതോഷികം നല്‍കാൻ പദ്ധതി
അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന്ഫോട്ടോയെടുത്ത് ആശുപത്രിയുടെ പേരിനൊപ്പം8590965259 എന്ന നമ്പറിലേക്ക് വാട്ട്‌സ് ആപ്പായി അയച്ചാല്‍ ഉടനടി 500 രൂപ നല്‍കും. ലയണ്‍സ് ക്ലബ്ബും318 ഇയുമായി ചേര്‍ന്നാണ് പദ്ധതി. ഇപ്പോള്‍ കോഴിക്കോട് നഗരത്തില്‍ മാത്രമാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിയിലൂടെ കൂടുതല്‍ ആളുകളുടെ ജീവന്‍ രക്ഷിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.
Read Moreഫോണിൽ അശ്ലീല വീഡിയോകൾ കാണുകയും സ്കൂളിലെത്തി പെൺകുട്ടികളെ ശല്യം ചെയ്യുകയും ചെയ്ത മകനെ അപ്പൻ വിഷം കൊടുത്തു കൊലപ്പെടുത്തി
മഹാരാഷ്ട്രയിലെ സോലാപുരിൽ ജനുവരി 13ന് നടന്ന സംഭവത്തിൽ കൊലപ്പെടുത്തിയ വിജയ് ഭാട്ടു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാഴ്ച മുമ്പ് ഒരു കുട്ടിയെ കാണാനില്ലെന്നു കാട്ടി സോലാപുരിലെ പൊലീസ് സ്റ്റേഷനിൽ ഒരു പരാതി ലഭിച്ചു. തുടർന്നു നടത്തിയ തിരച്ചിലിൽ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് പരാതിക്കാരെ അറിയിച്ചു. മൃതദേഹം കാണാതായ തങ്ങളുടെ മകൻ വിശാലിന്റേതാണെന്ന് വീട്ടുകാർ തിരിച്ചറിയുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയയ്ക്കുകയും ചെയ്തു. വിഷം ഉള്ളിൽചെന്നാണു കുട്ടി മരിച്ചതെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തുടർന്ന് കേസ് റജിസ്റ്റർ […]
Read More