വേൾഡ് മലയാളി ഫെഡറേഷൻ ബാങ്കോക്കിൽ സംഘടിപ്പിച്ച ഗ്ലോബൽ കൺവെൻഷനിൽ ‘ഐക്കൺ ഓഫ് സസ്റ്റൈനബിലിറ്റി അവാർഡ്’ തായ് ലൻഡിലെ ഇന്ത്യൻ കോൺസുലേറ്റ് കോൺസലർ ഡി പി സിംഗിൽ നിന്നും ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡി യും സിഇഒ യുമായ കെ പോൾ തോമസ് ഏറ്റുവാങ്ങുന്നു. സുസ്ഥിര വികസന മേഖലയിൽ ഇസാഫിന്റെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. വേൾഡ് മലയാളി ഫെഡറേഷൻ ചെയർമാൻ പ്രിൻസ് പള്ളികുന്നേൽ, ഗ്ലോബൽ പ്രസിഡന്റ് ഡോ. ജെ രത്ന കുമാർ, എം എൽ എ […]
Read MoreMonth: February 2024
വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് കൂടി ജീവൻ നഷ്ടമായി..’ സംഭവം ഇന്ന് പുലർച്ചെ
Breaking News മാനന്തവാടി: ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പയ്യമ്പള്ളി ചാലിഗദ്ദപനച്ചിയില്‍ അജി (47) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തിന്റെ വീട്ടുമുറ്റത്ത് വെച്ചാണ് കാട്ടാന അജിയെ ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജില്‍. വനപാലകര്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ ആശുപത്രി പരിസരത്ത് തടിച്ചുകൂടുന്നു. കര്‍ണ്ണാടകയിലെ റോഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയാണ് ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയത്. സംഭവത്തെ തുടർന്ന് വൻ പ്രതിഷേധം ജനങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് അധികൃതർ.തണ്ണീർ കൊമ്പന്റെ ഭീഷണി താൽകാലികമായി […]
Read Moreവാർത്താകേരളം
സാമ്പത്തിക പ്രതിസന്ധി; കേന്ദ്രത്തിനെതിരേ രൂക്ഷ വിമർശനവുമായി കേരളം സുപ്രീംകോടതിയിൽ?️സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രത്തിനെതിരേ രൂക്ഷ വിമർശനവുമായി സുപ്രീംകോടതിയിൽ കേരളത്തിന്‍റെ സത്യവാങ്മൂലം. കേരളം കടമെടുക്കുന്നത് മൂലം സാമ്പത് വ്യവസ്ഥ തകരുമെന്ന കേന്ദ്രവാദം അടിസ്ഥാന രഹിതമാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.രാജ്യത്തെ മൊത്ത കടത്തിന്‍റെ 60 ശതമാനവും കേന്ദ്രത്തിന്‍റെതാണ്. അതിൽ 1.75 ശതമാനം കടം മാത്രമാണ് കേരളത്തിന്‍റേത്. കേന്ദ്രത്തിന്‍റെ ധന മാനേജ്മെന്‍റ് മോശമാണ്. സങ്കുചിതമായ മനസ്ഥിതിയോടെയാണ് കേന്ദ്രം ആരോപണങ്ങൾ ഉന്നയിക്കുന്നത്. നമ്മുടെ രാജ്യത്തെ മതരാഷ്ട്രമാക്കാനുള്ള ശ്രമം നടക്കുന്നു; മുഖ്യമന്ത്രി?️രാജ്യത്തെ മതരാഷ്ട്രമാക്കി തീർക്കാനുള്ള നടപടികളാണ് നടക്കുന്നതെന്ന് […]
Read Moreപ്രഭാത വാർത്ത
2024 ഫെബ്രുവരി 10 ശനി ◾ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ കൗശലം പ്രയോഗിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ചീഫ് സെക്രട്ടറി വി. വേണു ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് ഈ ആരോപണം. രാജ്യത്തിന്റെ പൊതു കടത്തിന്റെ 60 ശതമാനവും കേന്ദ്ര സര്‍ക്കാരിന്റേതാണ്. ഇതിന്റെ 1.75 ശതമാനം മാത്രമാണ് കേരളത്തിന്റെ കടമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ◾മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണം കുടുംബത്തിനു വേണ്ടി മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പിണറായിയുടെ […]
Read More100 കോടിയുടെ നിക്ഷേപ തട്ടിപ്പ്; ശാഖകള്‍ പൂട്ടി ഉടമകള്‍ മുങ്ങി.. മലയാളിയെ പറ്റിക്കാൻ എളുപ്പമോ..?
100 കോടിയുടെ നിക്ഷേപ തട്ടിപ്പ്; ജി ആന്റ് ജിയുടെ 48 ശാഖകള്‍ പൂട്ടി ഉടമകള്‍ മുങ്ങി. പത്തനംതിട്ട തിരുവല്ലയിലെ ജി ആന്റ് ജി ഫിനാന്‍സിന്റെ 48 ശാഖകളും പൂട്ടി. ഫിനാൻസ് സ്ഥാപനം അടച്ചു പൂട്ടി നാലു ഉടമകളും മുങ്ങിയത് 100 കോടിയോളം രൂപ തട്ടിപ്പ് പുറത്തുവന്നുപുറത്തുവന്നു വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച സ്ഥാപനമായതിനാൽ നിരവധിയാളുകള്‍ പണവും സ്വര്‍ണവും നിക്ഷേപിച്ചിരുന്നു. കഴിഞ്ഞ ഒന്നാം തീയതി മുതലാണ് സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കാത്തതായതോടെ നിക്ഷേപകർ അങ്കലാപ്പിലായി. സ്ഥാപനത്തിനെതിരെ ജീവനക്കാരുംപരാതിയുമായിരംഗത്തെത്തിയിട്ടുണ്ട്. 500 കോടിയിലധികം രൂപയുടെ തട്ടിപ്പ് […]
Read Moreപിഎസ്‌സി പരീക്ഷയിൽ ആള്‍മാറാട്ടം; സഹോദരങ്ങൾ കോടതിയിൽ കീഴടങ്ങി
തിരുവനന്തപുരത്ത് നടന്ന പിഎസ് സി പരീക്ഷയിൽ ആള്‍മാറാട്ടക്കേസിലെ പ്രതികളായ സഹോദരങ്ങൾ കോടതിയില്‍ കീഴടങ്ങി. നേമം സ്വദേശികളായ അഖില്‍ജിത്ത് സഹോദരന്‍ അമല്‍ജിത്ത് എന്നിവരാണ് കോടതിയിൽ കീഴടങ്ങിയത്. അമല്‍ജിത്തിനായി പരീക്ഷ എഴുതിയത് സഹോദരൻ അഖില്‍ജിത്ത് ആണെന്നതാണ് കേസ്. ഇരുവരും ഒളിവിൽ കഴിഞ്ഞതിനെ തുടർന്നാണ് പോലീസിന് സംശയം പിടിപെട്ടത്. കഴിഞ്ഞ ദിവസം പിഎസ് സി പരീക്ഷാസെന്ററില്‍ ബയോ മെട്രിക് പരിശോധനയ്ക്കിടെ ഒരു ഉദ്യോഗാര്‍ത്ഥി ഇറങ്ങി ഓടിയതാണ് ആള്‍മാറാട്ടമാണെന്ന് സംശയത്തിനിടയാക്കിയത്. സ്‌കൂളിന്റെ മതില്‍ ചാടി രക്ഷപ്പെട്ട യുവാവ് മറ്റൊരാള്‍ക്കൊപ്പം ബൈക്കില്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി […]
Read Moreനെന്മാറയിലെ സി. അച്യുതമേനോൻ സ്മാരക കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ തർക്കം; എം. ആർ. നാരായണന്റെ ഹർജി തള്ളി
നെന്മാറ സി.പി.ഐ ലോക്കൽ കമ്മിറ്റി ഓഫീസ് ഉടമസ്ഥാവകാശ തർക്കം സിപിഐക്ക് നൽകാൻ ഇടക്കാല കോടതി ഉത്തരവ്. സി.അച്യുതമേനോൻ സ്മാരക കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കത്തിൽ ഇരുവിഭാഗക്കാരുടെയും വാദം കേട്ട ചിറ്റൂർ കോടതി സിപിഐ ഔദ്യോഗിക പക്ഷത്തിന് നൽകാൻ ഇടക്കാല ഉത്തരവിട്ടു. സിപിഐ നെന്മാറ മണ്ഡലം മുൻ സെക്രട്ടറിയായിരുന്ന എം.ആർ.നാരായണൻ നൽകിയ ഹർജിയിൽ അടിയന്തരമായി ആവശ്യപ്പെട്ട വിഷയത്തിലായിരുന്നു ചിറ്റൂർ കോടതിയുടെ ഇടക്കാല ഉത്തരവ്.എതിർ കക്ഷികളായ നിലവിലെ നെന്മാറ സിപിഐ ലോക്കൽ സെക്രട്ടറി ആർ.ചന്ദ്രൻ, ഡി.അജയൻപിള്ള, പ്രഭാകരൻ എന്നിവർ നൽകിയ […]
Read Moreഅളുവശ്ശേരി സെൻറ് സെബാസ്റ്റ്യൻ ദേവാലയത്തിൽ തിരുനാളിന് ഇന്ന് കൊടിയേറും
നെന്മാറ അളുവശ്ശേരി സെൻറ് സെബാസ്റ്റ്യൻ ദേവാലയത്തിൽ തിരുനാളിന് ഇന്ന് കൊടിയേറും. 10, 11, 12 തീയതികളിൽ തിരുനാൾ ആഘോഷിക്കും. ഇന്ന് വൈകിട്ട് നാലിന് ഫാ. വിപിൻദാസ് മുഖ്യകാർമികനായുള്ള വിശുദ്ധ കുർബാനയിൽ ഫാ. ഐൻസ്റ്റീൻ സി. പി. വചനപ്രഘോഷണം നടത്തും. തുടർന്ന് തിരുനാളിനെ കൊടിയേറും.
Read Moreപെരിന്തൽമണ്ണയിൽ രണ്ട് വയസുകാരന് വീട്ടുമുറ്റത്ത്കളിക്കുന്നതിനിടെ പാമ്പുകടിയേറ്റു ദാരുണാന്ത്യം
മലപ്പുറം പെരിന്തൽമണ്ണ തൂത സ്വദേശി സുഹൈൽ – ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമർ നാണ് പാമ്പുകടിയേറ്റത്പാമ്പുകടിയേറ്റ് ധാരണയാന്ത്യം സംഭവിച്ചത്. കുട്ടിയുടെ കരച്ചിൽ കേട്ട് പരിശോധിച്ചപ്പോഴാണ് കാലിൽ പാമ്പ് കടിച്ച പാട് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രാത്രിയോടെ കുട്ടി മരിച്ചു.
Read Moreവാർത്താകേരളം
ഡൽഹി സമരം: ചൂടുപിടിച്ച് രാഷ്‌ട്രീയകേരളം?️കേന്ദ്രസർക്കാരിനെതിരെ എൽഡിഎഫ് സർക്കാരിന്‍റെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തിയ സമരം വരും ദിവസങ്ങളിൽ രാഷ്ട്രീയകേരളത്തെ ചൂടുപിടിപ്പിക്കും. കേന്ദ്ര അവഗണനയ്ക്കെതിരെ എൽഡിഎഫ് സർക്കാർ ആഞ്ഞടിക്കുമ്പോൾ കേരളത്തിന്‍റെ ധൂർത്തും കെടുകാര്യസ്ഥതയുമാണ് കേരളത്തിലെ പ്രശ്നമെന്നാണ് ബിജെപിക്കൊപ്പം യുഡിഎഫിന്‍റെയും നിലപാട്. അതേസമയം,കേരളത്തിന്‍റെ സമരത്തെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും പരസ്യമായി പിന്തുണച്ചത് യുഡിഎഫിനും സംസ്ഥാനത്തെ കോൺഗ്രസിനും തിരിച്ചടിയായി. ‘ഗോഡ്സെ ഇന്ത്യയിലെ ആദ്യ തീവ്രവാദി’; കോഴിക്കോട് എൻഐടിയിൽ ബാനർ സ്ഥാപിച്ച് എസ്എഫ്ഐ?️ഗോഡ്സെയെ പ്രകീർത്തിച്ച കോഴിക്കോട് എൻഐടി […]
Read More