Month: February 2024

കരിമ്പന നൊങ്കിന് ആവശ്യക്കാർ ഏറി

നെന്മാറ : കരിമ്പന നൊങ്കിന് ആവശ്യക്കാർ ഏറെയായതോടെ വില്പന സജീവം. വേനൽ ചൂട് അധികരിച്ചതോടെയാണ് കരിമ്പന നൊങ്കിന് ആവശ്യക്കാരും വില്പനയും കൂടിയത്. നെന്മാറ പോത്തുണ്ടി റോഡിൽ കൽനാട്ടിലാണ് നൊങ്ക് കച്ചവടം നടക്കുന്നത്. ചായക്കടയും കരിക്കു വില്പനയും നടക്കുന്നതിനൊപ്പമാണ് പനനൊങ്ക് വിൽപ്പന നടക്കുന്നത്. ചെമ്മന്തോട്, അകമ്പാടം, പോത്തുണ്ടി, തേവർ മണി പ്രദേശങ്ങളിൽ നിന്നാണ് പ്രാദേശികമായി നൊങ്ക് വിൽപ്പനയ്ക്ക് എത്തിക്കുന്നത്. വഴിയരികിൽ കുലകളോടെ കെട്ടിത്തൂക്കിയും കൂട്ടിവെച്ചും കരുക്കിനോടൊപ്പമാണ് വില്പന. പോത്തുണ്ടി നെല്ലിയാമ്പതി ഭാഗങ്ങളിലേക്കുള്ള വിനോദസഞ്ചാരികളാണ് പ്രധാനമായും ആവശ്യക്കാർ. ജില്ലയ്ക്ക് പുറത്തുള്ളവർക്ക് […]

Read More

സായാഹ്ന വാർത്തകൾ….

സായാഹ്ന വാർത്തകൾ…. 2024 | ഫെബ്രുവരി 22 | വ്യാഴം | 1199 | കുംഭം 9 | പൂയം 🪷🙏🏼🪷🙏🏼🪷🙏🏼🪷🙏🏼🪷🙏🏼🪷 ◾വയനാട്ടില്‍ വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്കുള്ള സഹായധനം സംസ്ഥാന സര്‍ക്കാരിന് വേണമെങ്കില്‍ കൂട്ടാമെന്നും, ഇപ്പോള്‍ കൊടുക്കുന്ന 10 ലക്ഷവും കേന്ദ്ര വിഹിതമാണെന്നും കേന്ദ്ര വനം പരിസ്ഥി മന്ത്രി ഭൂപേന്ദ്ര യാദവ്. മനുഷ്യന്‍ ആയാലും മൃഗമായാലും ജീവന് വലിയ പരിരക്ഷ നല്‍കേണ്ടതുണ്ട്. മനുഷ്യ മൃഗ സംഘര്‍ഷം പഠിക്കാനും സംസ്ഥാന തല സഹകരണം ഉറപ്പാക്കാനും കോയമ്പത്തൂരിലെ സലിം […]

Read More

പ്രഭാത വാർത്തകൾ

2024 ഫെബ്രുവരി 22 വ്യാഴം1199 കുംഭം 9 പൂയം ◾ഡല്‍ഹി ചലോ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ യുവകര്‍ഷകന്‍ വെടിയേറ്റ് മരിച്ചു. ഹരിയാണയിലെ ഖനൗരി അതിര്‍ത്തിയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ ശുഭ്കരണ്‍ എന്ന കര്‍ഷകയുവാവാണ് കൊല്ലപ്പെട്ടത്. അതേസമയം, ആരും പ്രതിഷേധത്തില്‍ മരിച്ചിട്ടില്ലെന്നാണ് ഹരിയാണ പോലീസിന്റെ വാദം. യുവാവ് കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ രണ്ട് ദിവസത്തേക്ക് മാര്‍ച്ച് നിര്‍ത്തിവയ്ക്കുന്നതായി കര്‍ഷക നേതാക്കള്‍ അറിയിച്ചു. വിഷയം ചര്‍ച്ച ചെയ്യുമെന്നും മുന്നോട്ടുള്ള നീക്കത്തെക്കുറിച്ച വ്യക്തത വരുത്തുമെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ചര്‍ച്ചയ്ക്കുള്ള ക്ഷണം […]

Read More

ചിരി മനോഹരമാക്കാൻ ശസ്ത്രക്രിയയ്ക്കു വിധേയാനായ യുവാവ് മരിച്ചു.

വിവാഹത്തിന് ഒരാഴ്ച ശേഷിക്കെ ചിരി മനോഹരമാക്കാൻ ശസ്ത്രക്രിയയ്ക്കു വിധേയാനായ യുവാവ് മരിച്ചു. ഹൈദരാബാദിലാണ് സംഭവം. ഹൈദരാബാദ് ജൂബിലി ഹിൽസിലുള്ള സ്വകാര്യ ഡെന്റൽ ക്ലിനിക്കിൽ ശസ്ത്രക്രിയയ്ക്കു വിധേയനായ ലക്ഷ്മി നാരായണ വിഞ്ജം (28) ആണ് മരണത്തിനു കീഴടങ്ങിയത്. അനസ്തേഷ്യ അമിതമായി നൽകിയതാണ് മരണത്തിലേക്കു നയിച്ചതെന്നു പിതാവ് രാമുലു വിഞ്ജം ആരോപിച്ചു. ശസ്ത്രക്രിയയ്ക്കിടെ മകൻ ബോധരഹിതനായി. ജീവനക്കാർ എന്നെ വിളിച്ച് ക്ലിനിക്കിലേക്ക് വരാൻ പറഞ്ഞു. അവിടെ എത്തി മകനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ മരിച്ചെന്നാണ് അവിടുത്തെ ഡോക്ടർമാർ അറിയിച്ചതെന്നും […]

Read More

ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം.

കൊല്ലം ക്രിസ്തുരാജ് ഹയർ സെക്കന്ററി സ്കൂളിൽ +2 വിനു പഠിക്കുന്ന കുട്ടികൾ ഇന്ന് വൈകുന്നേരം കൊല്ലം ആസ്രാമത്തു വെച്ച് ഉണ്ടായ ബൈക്ക് ആക്സിഡന്റ്റിൽ മരണപ്പെട്ടു.

Read More

അയിലൂരിൽ പ്രവർത്തിക്കുന്ന വെറ്റിനറി സബ് സെന്റർ പ്രവർത്തനം നിലച്ചു!!!

മൃഗസംരക്ഷണ വകുപ്പിന്റെ സബ് സെന്ററിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ തസ്തിക ഒഴിഞ്ഞു കിടക്കുന്നതിനാലാണ് കന്നുകാലികളെ കുത്തിവയ്ക്കുന്നതിനും പ്രാഥമിക ചികിത്സയ്ക്കുമുള്ള സൗകര്യം ഇല്ലാതായത്. 25 രൂപ ചെലവിൽ അവസാനിക്കുന്ന കൃത്രിമ ബീജസംഘലന കുത്തിവെപ്പിന് 600 രൂപ വാഹന വാടക കൊടുത്ത് കയറാടിയിലൊ നെന്മാറയിലൊ വാഹനത്തിൽ കയറ്റി കൊണ്ടുപോയി ചികിത്സ തേടേണ്ട സ്ഥിതിയാണ് അയിലൂരിലെ ക്ഷീരകർഷകർക്ക് ഉള്ളത്. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ നവംബറിൽ സ്ഥലം മാറിപ്പോയതോടെ പകരം ആളില്ലാത്തതിനാൽ ഗൃഹ സന്ദർശനം വഴിയുള്ള ചികിത്സയും അയിലൂരിലെ ക്ഷീര കർഷകർക്ക് അപ്രാപ്യമായിട്ട് […]

Read More

ചിറ്റൂർ താലൂക്ക് ഗവ. ആശുപത്രിയിൽ വിണ്ടും ചികിത്സ പിഴവ്.

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടിയ വയോധിക മരണപ്പെട്ടത് ഡോക്ടർമാരുടെ ഗുരുതര ചികിത്സ പിഴവിനെത്തുടർന്നെന്ന് ബന്ധുക്കളുടെ ആരോപണം. ചിറ്റൂർ. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടിയ വയോധിക മരണപ്പെട്ടത് ഡോക്ടർമാരുടെ ഗുരുതര ചികിത്സ പിഴവിനെത്തുടർന്നെന്ന് ബന്ധുക്കളുടെ ആരോപണം.തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. കാൽനടയാത്രക്കാരിയായ അണിക്കോട് മൂശാലിപറമ്പ് സ്വദേശിനിയായ ചിമ്മു (70) എന്ന വയോധികയ്ക്കാണ് സ്വകാര്യ ബസിടിച്ച് പരിക്കേറ്റത്. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ഇവരെ അഗ്നിശമന സേനയുടെ ആംബുലൻസിൽ അഗ്നിശമന അംഗങ്ങളുംനാട്ടുകാരും ചേർന്ന് ചിറ്റൂർ താലൂക്കാശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ പ്രാഥമിക ചികിത്സയും […]

Read More

പ്രഭാത വാർത്തകൾ

2024 | ഫെബ്രുവരി 15 | വ്യാഴം | 1199 | കുംഭം 2 | അശ്വതി ◾നാളെ ‘ഗ്രാമീണ്‍ ഭാരത് ബന്തി’ന് ആഹ്വാനംചെയ്ത് കര്‍ഷക സംഘടനകള്‍. സംയുക്ത കിസാന്‍ മോര്‍ച്ചയും സെന്‍ട്രല്‍ ട്രേഡ് യൂണിയനുകളുമാണ് രാവിലെ ആറു മുതല്‍ വൈകുന്നേരം നാലുവരെ ബന്തിന് ആഹ്വാനം നല്‍കിയത്. ◾ഡല്‍ഹി വളഞ്ഞ കര്‍ഷകരുടെ നേതാക്കളുമായി കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള മന്ത്രിസംഘം ഇന്നു ചര്‍ച്ച നടത്തും. കൃഷിമന്ത്രി അര്‍ജുന്‍ മുണ്ട, വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ എന്നിവരും ചര്‍ച്ചയില്‍ […]

Read More

ചുക്കിന്റെ വില കൂടിയതിനാൽ ഇത്തവണ ഇഞ്ചിയുടെ വിളവെടുപ്പ് നേരത്തെ തുടങ്ങി

അയിലൂർ: അയിലൂർ മേഖലകളിലെ ഇഞ്ചി പാടങ്ങളില്‍ ഇഞ്ചി വിളവെടുപ്പിനു തുടക്കമായി. പതിവ് വിളവെടുപ്പിനും ഒരുമാസം മുമ്പായാണ് വിളവെടുപ്പിനു തുടക്കമായത്. പച്ച ഇഞ്ചി വിപണിയിലേക്കും ചുക്ക് ആക്കുന്നതിനുമായാണ് വിളവെടുപ്പു നടത്തുന്നത്. വിവിധതരം അസുഖവും, കീടബാധയും മൂലം ഉല്‍പാദനം കുറവ് വന്നിട്ടുണ്ടെന്നാണ് അയിലൂർ മേഖലയിലെ കർഷകർ പറയുന്നത്. ഏക്കറിന് 45000 മുതല്‍ 50000 രൂപ വരെ പാട്ടം നല്കിയാണ് കർഷകർ ഇഞ്ചി കൃഷി ചെയ്തിരിക്കുന്നത്. പെരുമ്പാവൂർ-കോതമംഗലം ഭാഗത്തുനിന്നുള്ള ഇഞ്ചി കർഷകരാണ് വ്യാപകമായ തോതില്‍ പാലക്കാട് ജില്ലയില്‍ ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചി […]

Read More

ഇസാഫിന്റെ ‘ബീച്ച് ഫോര്‍ ഓള്‍’ പദ്ധതിക്ക് രാജ്യാന്തര പുരസ്‌കാരം

തൃശൂര്‍: ബീച്ചുകള്‍ ഭിന്നശേഷി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ ഇസാഫ് ഫൗണ്ടേഷന്‍ നടപ്പിലാക്കി വരുന്ന ബീച്ച് ഫോര്‍ ഓള്‍ ബോധവല്‍ക്കരണ പ്രചാരണത്തിന് ന്യൂയോര്‍ക്ക് ആസ്ഥാനമായ ഇന്റര്‍നാഷനല്‍ അക്കാഡമി ഓഫ് ഡിജിറ്റല്‍ ആര്‍ട്‌സ് ആന്റ് സയന്‍സസ് ഏര്‍പ്പെടുത്തിയ ആന്തം അവാര്‍ഡ് ലഭിച്ചു. വൈവിധ്യം, തുല്യത, ഉള്‍ക്കൊള്ളല്‍ എന്നീ വിഭാഗത്തില്‍ സില്‍വര്‍ പുരസ്‌കാരമാണ് ഇസാഫിന് ലഭിച്ചത്. ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഇസാഫ് ഫൗണ്ടേഷനു വേണ്ടി ബിജില ജോര്‍ജ് പുരസ്‌കാരം സ്വീകരിച്ചു. ഇസാഫ് ഫൗണ്ടേഷന്‍ 2017ലാണ് ഹെല്‍ത്ത്ബ്രിഡ്ജ് ഫൗണ്ടേഷനുമായി കൈകോര്‍ത്ത് ബീച്ച് ഫോര്‍ […]

Read More