Month: January 2024

നാടിന് അഭിമാനമായി കൃഷ്ണ

സംസ്ഥാന സ്കൂൾ കലോത്സവത്തിലും ജില്ലാ സ്കൂൾ കലോത്സവത്തിലും ഭരതനാട്യത്തിൽ ഏ ഗ്രേഡ് നേടി സ്കൂളിനും ജില്ലയ്ക്കും നാടിനും അഭിമാനമായി കൃഷ്ണ. പോത്തുണ്ടി സ്വദേശിയായ കൃഷ്ണ എം.ഇ.എസ്. ട്രസ്റ്റ് പബ്ലിക് സ്കൂൾ കരിമ്പാറയിൽ പത്താം ക്ലാസിൽ വിദ്യാർത്ഥിനിയാണ്.മൂന്നാം വയസ്സിൽ നൃത്ത പഠനം തുടങ്ങി. അഞ്ചാം വയസ്സിൽ നൃത്തഅരങ്ങേറ്റം കുറിച്ച് കൃഷ്ണ. ഇപ്പോഴും പഠനം തുടരുന്നു. 13 വർഷത്തോളമായി നൃത്തം പഠിക്കുന്നു. തന്റെ പഠനത്തോടൊപ്പം വീട്ടിൽ 28 ഓളം കുട്ടികൾക്ക് നൃത്ത ക്ലാസുകൾ എടുക്കുന്നുമുണ്ട്. മൂന്നു വയസ്സുള്ള കൊച്ചു കുട്ടികൾ […]

Read More

രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ

രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. സെക്രട്ടറിയേറ്റ് മാർച്ച് അക്രമ കേസിലാണ് അറസ്റ്റ്. പത്തനംതിട്ടയിലെ വീട്ടിൽ നിന്നും കൺന്‍റോൺമെന്‍റ് പോലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.

Read More

ഫ്രണ്ട്സ് കൂട്ടായ്മ ചികിത്സാ ധനസഹായം കൈമാറി

അയിലൂർ കയറാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫ്രണ്ട്സ് കൂട്ടായ്മ ചികിത്സ ധനസഹായം നൽകി. നിരവധി സാമൂഹിക സേവനങ്ങളും ചികിത്സാസഹായങ്ങളും ധനസഹായവും നൽകാറുള്ള ഫ്രണ്ട്സ് കൂട്ടായ്മ എന്ന സംഘടനയാണ് ചികിത്സാസഹായ തുകയായി 1,41,970 രൂപയും കുടുംബാംഗങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് 20,000 രൂപയുമാണ് സ്വരൂപിച്ച് വിതരണം ചെയ്തത്. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന രാമദാസ്, അശ്വതി ദമ്പതികളുടെ മകൻ അശ്വിൻ രാമദാസിന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് ഫ്രണ്ട്സ് കൂട്ടായ്മ ധനസമാഹരണം നടത്തിയത്. സമാഹരിച്ച തുക നെന്മാറ പോലീസ് എസ്. ഐ. വിവേക് […]

Read More

വാർത്താകേരളം

                      07.01.2024 സ്കൂൾ കലോത്സവം: കണ്ണൂർ കുതിപ്പു തുടരുന്നു?️ജനകീയ മത്സരങ്ങളുമായി സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിനം പൂര്‍ത്തിയാകുമ്പോള്‍ പോയിന്‍റ് നിലയില്‍ തുടർച്ചയായ രണ്ടാം ദിനവും കണ്ണൂർ കുതിപ്പ് തുടരുന്നു. ഇന്നലെ വൈകിട്ടുവരെയുള്ള മത്സരഫലം കണക്കിലെടുക്കുമ്പോൾ 640 പോയിന്‍റുകളാണു കണ്ണൂരിന്. 625 പോയിന്‍റുമായി കോഴിക്കോട് രണ്ടാമതും 623 പോയിന്‍റുമായി പാലക്കാട് തൊട്ടുപിന്നിലുമുണ്ട്. തൃശൂർ 608 പോയിന്‍റുമായി നാലാം സ്ഥാനത്തെത്തിയപ്പോൾ ഇന്നലെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ആതിഥേയരായ കൊല്ലം അഞ്ചാം സ്ഥാനത്തായി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മൂന്നു തവണ പ്രധാനമന്ത്രി […]

Read More

മലപ്പുറം പന്തല്ലൂരിൽ പുലിയുടെ ആക്രമണത്തിൽ കുട്ടി മരിച്ചു

മലപ്പുറം പന്തല്ലൂർ തൊണ്ടിയാളത്തിൽ അമ്മയ്ക്കൊപ്പം വരികയായിരുന്ന കുഞ്ഞിനു നേരെയായിരുന്നു പുലിയുടെ ആക്രമണം. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാലു വയസ്സ് പ്രായമുള്ള ആൺകുഞ്ഞാണ് അ മരിച്ചത്. പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങി. മലപ്പുറം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ മലകളിലൊന്നാണ് ആനക്കയം പഞ്ചായത്തിന്റെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന പന്തലൂർമലയിൽ നിന്നാകാം പുലി ഇറങ്ങിയതെന്ന് പ്രദേശവാസികൾ പറയുന്നു.

Read More

ആലത്തൂരിനെ നെടുകെ പിളർത്തുന്ന അടിപ്പാത നിർമ്മാണം വേണ്ട!! ആലത്തൂരിന് വേണ്ടത് എലിവേറ്റഡ് ഹൈവേ

ജോജി തോമസ് ദേശീയപാതയിൽ ആലത്തൂർ സ്വാതി ജംഗ്ഷനിൽ അടിപ്പാത നിർമ്മിക്കുന്നത് അശാസ്ത്രീയം. നെല്ലിയാംകുന്നം മുതൽ കിണ്ടിമൊക്കു ജംഗ്ഷൻ വരെ ആലത്തൂർ പഞ്ചായത്തിലെ പ്രദേശങ്ങളെ നെടുകെ പിളർക്കാൻ മാത്രമേ അടിപ്പാത നിർമ്മാണം വഴിവെക്കൂ.. താലൂക്ക് ആസ്ഥാനമായ ആലത്തൂരിൽ മിനി സിവിൽ സ്റ്റേഷൻ ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന സ്വാതി ജംഗ്ഷൻ വൻ മതിലിനാൽ പിളർക്കുന്ന പ്രദേശം ആകുമെന്നതും ജനങ്ങളിൽ ആശങ്കയാക്കി. പെരുങ്കുളം ഗ്രാമം, കാട്ടുശ്ശേരി, പുതിയങ്കം ഭാഗത്തേക്ക് പോകുന്നതിനു മൂന്ന് കിലോ മീറ്റർ വട്ടം ചുറ്റി വേണം യാത്ര ചെയ്യാൻ. […]

Read More

ആലത്തൂരിനെ നെടുകെ പിളർത്തുന്ന അടിപ്പാത നിർമ്മാണം വേണ്ട!! ആലത്തൂരിന് വേണ്ടത് എലിവേറ്റഡ് ഹൈവേ

ജോജി തോമസ് ദ ദേശീയപാതയിൽ ആലത്തൂർ സ്വാതി ജംഗ്ഷനിൽ അടിപ്പാത നിർമ്മിക്കുന്നത് അശാസ്ത്രീയം. നെല്ലിയാംകുന്നം മുതൽ കിണ്ടിമൊക്കു ജംഗ്ഷൻ വരെ ആലത്തൂർ പഞ്ചായത്തിലെ പ്രദേശങ്ങളെ നെടുകെ പിളർക്കാൻ മാത്രമേ അടിപ്പാത നിർമ്മാണം വഴിവെക്കൂ. താലൂക്ക് ആസ്ഥാനമായ ആലത്തൂരിൽ മിനി സിവിൽ സ്റ്റേഷൻ ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന സ്വാതി ജംഗ്ഷൻ വൻ മതിലിനാൽ പിളർക്കുന്ന പ്രദേശം ആകുമെന്നതും ജനങ്ങളിൽ ആശങ്കയാക്കി. പെരുങ്കുളം ഗ്രാമം, കാട്ടുശ്ശേരി, പുതിയങ്കം ഭാഗത്തേക്ക് പോകുന്നതിനു മൂന്ന് കിലോ മീറ്റർ വട്ടം ചുറ്റി വേണം യാത്ര […]

Read More

വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായ കുട്ടിയുടെ പിതാവിന് കുത്തേറ്റു

വണ്ടിപ്പെരിയാർ ടൗണിൽ വച്ചാണ് പിതാവിന് കുത്തേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. വിട്ടയച്ച പ്രതി അർജുന്റെ ബന്ധുവാണ് കുത്തിയതെന്നാണ് സംശയം. വണ്ടിപ്പെരിയാർ ടൗണിൽവച്ചാണ് കുത്തേറ്റത്. ഇവരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു. അതിനിടയിലാണ് കുത്തേറ്റത്. പെൺകുട്ടിയുടെ പിതാവിനെ വണ്ടിപ്പെരിയാർ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിനാണ് കാര്യമായി പരിക്ക് പറ്റിയത്.

Read More

റബ്ബർ കർഷകരെ സർക്കാരുകൾ കബളിപ്പിക്കുന്നു: മാർ പാംപ്ലാനി

റബർ കർഷകരെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കബളിപ്പിക്കുന്നുവെന്ന് ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. റബർ കർഷകരുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാരിനു മുന്നിൽ അവതരിപ്പിച്ചപ്പോൾ പരമാവധി സഹായങ്ങൾ ചെയ്യാമെന്ന ഉറപ്പു നൽകിയിരുന്നു. റബറിന്റെ ഇറക്കുമതിച്ചുങ്കം 10 ശതമാനത്തിൽനിന്ന് 25 ശതമാനമാക്കി ഉയർത്തുമെന്ന് ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിക്കുകയും അതു നടപ്പാക്കുകയും ചെയ്തു. എന്നാൽ, റബർ വില ഒരു രൂപപോലും കൂടിയില്ല. റബറിന് 250 രൂപ തറവില പ്രഖ്യാപിക്കുമെന്ന വാഗ്ദാനം വിശ്വസിച്ചാണ് കർഷകർ എൽഡിഎഫിനു വോട്ട് ചെയ്തത്. […]

Read More

വന്യമൃഗങ്ങൾ കാർഷിക വിളകൾ നശിപ്പിക്കുന്നതിനെതിരെ കിഫ

അയിലൂർ, വണ്ടാഴി, കിഴക്കഞ്ചേരി പഞ്ചായത്തുകളിൽ വന്യമൃഗങ്ങൾ കൃഷിനാശം വരുത്തുന്നതിനെതിരെ കിഫയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ ദിവസങ്ങളിലായി അയിലൂർ പഞ്ചായത്തിലെ പൂഞ്ചേരി, ചള്ള, തെങ്ങും പാടം, കൽച്ചാടി മേഖലകളിലും, മംഗലം ഡാം വില്ലേജിൽ നേർച്ചപ്പാറ, കിഴക്കഞ്ചേരി വില്ലേജിൽ പനംകുറ്റി, കണ്ണിച്ചിപ്പരുത എന്നിവിടങ്ങളിലും തുടർച്ചയായി കാട്ടാനകൾ ഇറങ്ങി നൂറുകണക്കിന് വാഴകളും തെങ്ങുകളും കമുകുകളും മറ്റ് കൃഷികളും നശിപ്പിച്ച് ഈ മേഖലകളിലെ കർഷകർക്ക് വലിയ നാശനഷ്ടങ്ങൾ വരുത്തിയതും, ഉൽപ്പന്നങ്ങളുടെ വില തകർച്ചയും കട കെണികളും കാരണം നിരാശരായിരിക്കുന്ന കർഷകർക്ക് […]

Read More