കോഴിക്കോട് കൂടരഞ്ഞി പുന്നക്കൽ ചപ്പാത്ത് കടവിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം. ഡ്രൈവിങ് സീറ്റിലിരുന്ന ആളുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പുന്നക്കൽ സ്വദേശി അഗസ്റ്റിൻ ജോസഫ് (57)ആണ് മരിച്ചത്.ഡ്രൈവിംഗ് സീറ്റിലിരുന്ന ആൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. അർധരാത്രി 12നു ഇതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് കാർ കത്തുന്നത് കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന്തിരുവമ്പാടി പൊലീസ് സ്ഥലത്ത് എത്തി തീയണച്ച് നടത്തിയ പരിശോധനയിലാണ് കാറിനകത്ത് പുന്നക്കൽ സ്വദേശി അഗസ്ത്യൻ ജോസഫിന്റെ ഉടമസ്ഥതയിലുള്ള മാരുതി ആൾട്ടോ കാറാണ് കത്തി നശിച്ചത്.
Read MoreMonth: January 2024
വാർത്താകേരളം
13.01.2024 റേഷൻ വിതരണം സ്തംഭനത്തിലേക്ക്?️സംസ്ഥാനത്തെ റേഷൻ വിതരണവും സംഭരണവും സ്തംഭനാവസ്ഥയിലേക്ക്. റേഷൻ ട്രാൻസ്പോർട്ടേഷൻ കരാറുകാർ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്തെ റേഷൻ വിതരണവും പ്രതിസന്ധിയിലാകുന്നത്. ശനിയാഴ്ച മുതൽ പണിമുടക്കുമെന്നാണ് റേഷൻ ട്രാൻസ്പോർട്ടേഷൻ കരാറുകാരുടെ സംഘടന അറിയിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ റേഷൻ വിതരണവും സംഭരണവും സ്തംഭിക്കുമെന്ന് ഉറപ്പാണ്. സപ്ലൈകോ:ആധാർ കാർഡ് നിർബന്ധമാക്കുന്നത് തട്ടിപ്പ് തടയാൻ?️സബ്‌സിഡി സാധനങ്ങൾ തട്ടിയെടുക്കുന്ന സാഹചര്യത്തിലാണ് സപ്ലൈകോ ഔട്ട്‌ലറ്റുകളിൽ ആധാർ കാർഡ് നിർബന്ധമാക്കാൻ തീരുമാനിച്ചതെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. മാസാവസാനം സബ്‌സിഡി സാധനങ്ങൾ വാങ്ങാത്ത റേഷൻ കാർഡുകളുടെ […]
Read Moreതൃശൂർ വാർത്ത
തൃശൂർ: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിൽ എത്തുന്നതിനെ തുടർന്ന് രാവിലെ ചോറൂണിനും തുലാഭാരത്തിനും ഗുരുവായൂർ ക്ഷേത്രത്തിൽ വിലക്ക്. അന്നേദിവസം ഗുരുവായൂരില്‍ വിവാഹങ്ങള്‍ക്കും സമയക്രമം ഏർപ്പെടുത്തി. മോദിയെത്തുന്ന 17ാം തിയ്യതി 48 വിവാഹങ്ങൾക്ക് പുലർച്ചെ അഞ്ചിനും ആറിനും മധ്യേയാണ് സമയം നൽകിയിരിക്കുന്നത്. ആറ് മണിക്കും ഒൻപതിനും മധ്യേ വിവാഹങ്ങൾ ഉണ്ടാകില്ല. അന്നേ ദിവസം വിവാഹ സംഘങ്ങൾ പ്രത്യേകം പാസെടുക്കണമെന്നും അധികൃതർ അറിയിച്ചു. ഇത് രണ്ടാം തവണയാണ് മോദി […]
Read Moreപ്രധാനമന്ത്രിയുടെ ഗുരുവായൂരിലെ സന്ദർശനം; വിവാഹങ്ങൾക്ക് നിയന്ത്രണം
പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് ഗുരുവായൂരിൽ ബുധനാഴ്ച വിവാഹങ്ങൾക്ക് നിയന്ത്രണം. പ്രവേശനം പാസ്സ് മൂലമായിരിക്കും.
Read Moreമകരപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്ത് 15ന് പാലക്കാട് ഉൾപ്പെടെ ആറ് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു
മകരപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്ത് 15ന് ആറ് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാട്ടിനു ചേർന്നുള്ള ജില്ലകൾക്കാണ് അവധി.
Read Moreമലപ്പുറത്ത് ഫുട്ബോൾ കളി കാണാൻ ടിക്കറ്റ് കിട്ടിയില്ല; സ്റ്റേഡിയത്തിന്റെ ഗേറ്റ് തകർത്ത് കാണികൾ
സെവൻസിന് ടിക്കറ്റ് കിട്ടിയില്ല; മലപ്പുറത്ത് ഫുട്ബോൾ സ്റ്റേഡിയത്തിൻ്റെ ഗേറ്റ് തകർത്ത് കാണികൾ.
Read Moreകുട്ടികൾക്കുള്ള മിഠായി നിർമിക്കാൻ ഉപയോഗിക്കുന്നത് കൊടും വിഷം; ഒരു ലക്ഷം രൂപ പിഴയിട്ട് ഭക്ഷ്യ സുരക്ഷാവകുപ്പ്
തുണിക്ക് നിറം കൊടുക്കുന്ന റോഡമിൻ ബി ഉപയോഗിച്ച് ഉണ്ടാക്കിയ ചോക്ക് മിഠായി മലപ്പുറം തിരൂരിൽ പിടികൂടി. റോഡമിൻ ബി ആരോഗ്യത്തിന് ഹാനികരമാണ്. സംഭവത്തിന് പിന്നാലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ചോക്ക് മിഠായി നിർമാണ കേന്ദ്രങ്ങളിൽ റെയ്‌ഡ് നടത്തി. മലപ്പുറം ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ, തിരൂർ ഭക്ഷ്യസുരക്ഷാ ഓഫീസർ, പൊന്നാനി ഭക്ഷ്യസുരക്ഷാ ഓഫീസർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഈ സ്ഥാപനങ്ങൾക്ക് ഒരു ലക്ഷത്തോളം രൂപ പിഴ ചുമത്തി. മിഠായിയുടെ സാമ്പിൾ കോഴിക്കോട് റീജണൽ അനലറ്റിക്കൽ ലാബിൽ […]
Read Moreപാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ; യുവതിയിൽ നിന്നും രേഖകളില്ലാതെ 37.7 ലക്ഷം രൂപ കണ്ടെടുത്തു
പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടർ എം. സുരേഷും ടീം ചേർന്ന് ഇന്ന് രാവിലെ പാലക്കാട് വാളയാർ ടോൾ പ്ലാസയിൽ നടത്തിയ വാഹന പരിശോധനയിൽ കോയമ്പത്തൂർ നിന്നും പാലക്കാടിലെക് വന്ന കെഎസ്ആർടിസി ബസിൽ നിന്നും സബിത ബാലകൃഷ്ണൻ എന്നാൽ യുവതിയുടെ പക്കൽ നിന്നും രേഖയില്ലാതെ കടത്തികൊണ്ടുവന്ന 37.7 ലക്ഷം രൂപ കണ്ടെടുത്തു. തുടർന്ന് യുവതിയെയും രേഖകളും, തൊണ്ടി മുതലും വാളയാർ പോലീസിനു കൈമാറി. പ്രിവേന്റീവ് ഓഫീസർമാരായ പി. എൻ. രാജേഷ് കുമാർ, ഷൈബു. ബി, […]
Read Moreസൗരോർജ്ജ വൈദ്യുത പദ്ധതി; പണി പുനരാരംഭിച്ചു
ഉദ്ഘാടനം കഴിഞ്ഞ് ഏഴ് വർഷമായ സൗരോർജ്ജ വൈദ്യുത പദ്ധതിയുടെ നിർമ്മാണം പുനരാരംഭിച്ചു. പല കാരണങ്ങളാൽ 7 വർഷമായി മുടങ്ങിക്കിടന്ന പദ്ധതിയിൽ ഇരുമ്പ് ഫ്രെയിമുകളിൽ സൗരോർജ്ജ പാനൽ സ്ഥാപിക്കുന്ന ജോലികളാണ് ആരംഭിച്ചിട്ടുള്ളത്. 2017 ജനുവരിയിൽ അന്നത്തെ വൈദ്യുത മന്ത്രി മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്‌ത പദ്ധതിയുടെ നിർമ്മാണ പ്രവർത്തനമാണ് പുനരാരംഭിച്ചത്. സൗരോർജ്ജ വൈദ്യുതി നിർമാണ പദ്ധതി ഒട്ടേറെ വിവാദങ്ങൾക്കു ശേഷമാണ് ഇപ്പോൾ പുനരാരംഭിത്. നെന്മാറ അയിനം പാടത്തുള്ള കെ.എസ്. ഇ.ബി.യുടെ പഴയ സെക്‌ഷൻ ഓഫിസ് വളപ്പിൽ 9.69 കോടി […]
Read Moreഅധ്യാപകന്റെ കൈവെട്ടിയ കേസ്: ഒന്നാം പ്രതി സവാദ് 13 വർഷത്തിനു ശേഷം പിടിയില്‍
തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് അറസ്റ്റില്‍. പ്രതി സവാദിനെ കണ്ണൂരില്‍ നിന്നാണ് എന്‍ഐഎ അറസ്റ്റു ചെയ്തത്. സംഭവത്തിനു ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിടികൂടുന്നത്. ചോദ്യപേപ്പര്‍ വിവാദത്തെത്തുടര്‍ന്ന്, മതനിന്ദ ആരോപിച്ച് 2010 ലാണ് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായ പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടുന്നത്. പ്രതിയായ സവാദ് എറണാകുളം അശമന്നൂര്‍ സ്വദേശിയാണ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സവാദിനെ പിടികൂടാന്‍ ക്രൈംബ്രാഞ്ച് അടക്കം വിവിധ ഏജന്‍സികള്‍ […]
Read More