Month: January 2024

പൊങ്കലിനെ വരവേറ്റ് നെല്ലിയാമ്പതിയിലെ തമിഴ് തൊഴിലാളികൾ

നെല്ലിയാമ്പതിയിലെ തോട്ടങ്ങളിൽ ജോലിചെയ്യുന്ന തമിഴ് തൊഴിലാളികൾ പൊങ്കലിനെ വരവേറ്റു.തൈപിറന്താൽ വഴി പിറക്കുമെന്നാണ് തമിഴ്‌ ജനതയുടെ വിശ്വാസം. ധനുമാസത്തിൻ്റെ (മാർഗഴി മാസം) അവസാനദിവസവും മകര മാസത്തിന്റെ (തൈമാസം) ആദ്യ മൂന്നുദിവസവുമാണ് പൊങ്കൽ ആഘോഷിക്കുന്നത്. ഞായ റാഴ്ച‌ ബോഗി പൊങ്കലോടെയാണ് ആഘോഷത്തിന് തുടക്കമായത്. പോയവർഷത്തിന്റെ അവശിഷ്ട‌ങ്ങളെ കത്തിച്ചു പുതിയ പ്രതീക്ഷകളുടെ വർഷത്തിലേക്കുകടക്കുന്ന ചടങ്ങാണ് ബോഗി പൊങ്കൽ. ഇതിനായി കാപ്പ്കെട്ടൽ എന്നറിയപ്പെടുന്ന വീടും, കാലിത്തൊഴുത്തും വൃത്തിയാക്കി എരിക്കില, മാവില, കുരുത്തോല എന്നിവ കൊണ്ട് കാപ്പ്കെട്ടി കോലമിട്ടാണ് ബോഗി പൊങ്കലിനെ വരവേറ്റത്. തിങ്കളാഴ്ചയാണ് […]

Read More

തന്റെ ബൈക്കിടിച്ച് പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചയാൾ കുഴഞ്ഞു വീണ് മരിച്ചു

ആലത്തൂർ: ബൈക്കിടിച്ച് പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചയുടൻ, ബൈക്കോടിച്ചയാൾ കുഴഞ്ഞുവീണു മരിച്ചു. തരൂർ തോണിപ്പാടം ചെറാക്കോട്ടിൽ സി.എം. ലക്ഷ്മണനാണ് (50) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴേമുക്കാലോടെ, ദേശീയപാതയിൽ ആലത്തൂർ വാനൂർ മുക്കിലായിരുന്നു അപകടം. വഴിയാത്രക്കാരനായ ആലത്തൂർ നെല്ലിയാങ്കുന്നം കലാധരനെ (38) ലക്ഷ്മണൻ ഓടിച്ച ബൈക്ക് തട്ടി. കാലിൽ പരിക്കേറ്റ കലാധരനെ ജില്ലാ ആശുപത്രിയിൽ എത്തിക്കാൻ പോയവർക്കൊപ്പം ആംബുലൻസിൽ ലക്ഷ്മണനും ഉണ്ടായിരുന്നു. ആലത്തൂർ പൂങ്ങോടുള്ള സുഹൃത്തുക്കളെയും തോണിപ്പാടത്തുള്ള സഹോദരങ്ങളെയും അപകടവിവരം വിളിച്ചറിയിക്കുകയും ചെയ്തു. കലാധരനെ ഡോക്ടർ പരിശോധിക്കുന്നതിനിടെ ലക്ഷ്‌മണൻ […]

Read More

വാർത്താ കേരളം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണം?️ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം കെ കെ ശൈലജ. പാര്‍ലമെന്‍റിലും നിയമസഭകളിലും സ്ത്രീകളുടെ പ്രാതിനിധ്യം ഉയരണമെന്നും കോഴിക്കോട് കെഎല്‍എഫ് വേദിയില്‍ മുന്‍മന്ത്രി കെകെ ശൈലജ പറഞ്ഞു.സ്ത്രീകൾക്ക് കൂടുതൽ പ്രതിനിധ്യം കൊടുക്കണം എന്ന ധാരണ എൽ ഡി എഫിൽ ഉണ്ട്. സ്ത്രീകൾ മുഖ്യമന്ത്രി ആകുന്നതിൽ തടസമില്ല. നിയമസഭകളിലും സ്ത്രീകളുടെ പ്രാതിനിധ്യം ഉയരുന്നതിനായി കൂടുതല്‍ സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പില്‍ പ്രാതിനിധ്യം കൊടുക്കണം, മത്സരിപ്പിക്കണം. കേരളത്തില്‍ ഇന്നല്ലെങ്കില്‍ നാളെ, […]

Read More

പ്രഭാത വാർത്തകൾ

2024 ജനുവരി 15 തിങ്കൾ1199 മകരം 1 ചതയം, പൂരുരുട്ടാതി ◾മാലിദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ മാര്‍ച്ച് 15 നു മുമ്പ് പിന്‍വലിക്കണമെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഇന്ത്യയുമായി ധാരണയായെന്നു മാലി സര്‍ക്കാര്‍ അവകാശപ്പെട്ടു. മാലിയില്‍ രണ്ടു മാസം മുമ്പു നടന്ന തെരഞ്ഞെടുപ്പിനു പിറകേ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇപ്പോള്‍ മാലി പ്രസിഡന്റിന്റെ ചൈന സന്ദര്‍ശനത്തിനു പിറകേയാണ് ഇന്ത്യന്‍ സേനയെ പിന്‍വലിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത്. മാലിയുടെ അഭ്യര്‍ത്ഥന അനുസരിച്ച് മൂന്നു വര്‍ഷംമുമ്പാണ് […]

Read More

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ശിക്ഷാ തടവുകാരൻ രക്ഷപ്പെട്ടു

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പ്രതി തടവ് ചാടി. കോയ്യോട് സ്വദേശി ഹർഷാദ് ആണ് തടവ് ചാടിയത് മയക്ക് മരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഹർഷാദ് ഞായർ രാവിലെ 6.45 ന് പത്രക്കെട്ട് എടുക്കാൻ പോയ ഹർഷാദ് ബൈക്കിന്റെ പിറകിൽ കയറി രക്ഷപ്പെടുകയായിരുന്നുവെന്ന്വെന്ന് ജയലിയധികൃതർ പറയുന്നു. ജയിൽ അധികാരികൾ ടൗൺ പോലീസിൽ വിവരം അറിയച്ചതിനെ തുടർന്ന് തടവ് ചാടിയ പ്രതിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ സപ്തംബറിലാണ് വടകര NDPS കോടതി ലഹരി ക്കടത്തിന് 10 വർഷം തടവിന് […]

Read More

പ്രധാനമന്ത്രിയാണ്, എല്ലാം ഞാന്‍ നോക്കിക്കോളാം’; ‘മുഖ്യമന്ത്രിക്കസേര’യില്‍ ഇരുന്ന ചെല്ല ചന്ദ്രജോസ് അന്തരിച്ചു

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ, മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറി അദ്ദേഹത്തിന്റെ കസേരയിലിരുന്ന ചെല്ല ചന്ദ്രജോസ് (53) അന്തരിച്ചു. സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചെല്ല ചന്ദ്രജോസ് കയറിയത് വലിയ വാര്‍ത്തയായിരുന്നു. പരേതരായ സി ചെല്ലന്റെയും സില്‍വിയുടെയും മകനാണ്. 2011 ഓഗസ്റ്റ് 3 ന് ഉച്ചയ്ക്കാണ് ഉറിയാക്കോട് നെടിയവിള റോഡരികത്തു പുത്തന്‍വീട്ടില്‍ ചെല്ല ചന്ദ്രജോസ് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കസേരയില്‍ കയറിയിരുന്നത്. ഓഫിസ് ഫോണില്‍ നിന്നു രണ്ടു നമ്പറുകളിലേക്കു വിളിക്കുകയും ചെയ്തു ജോസ്. മന്ത്രിസഭാ […]

Read More

മുൻ മന്ത്രി ടി എച്ച് മുസ്തഫ അന്തരിച്ചു.

കൊച്ചി: കേരളത്തിലെ മുൻ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയും, മുതിർന്ന കോൺഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ അന്തരിച്ചു.അന്ത്യം കൊച്ചി ആംസ്റ്റർ മെഡിസിറ്റിയിലായിരുന്നു.84 വയസ്സായിരുന്നു. സംസ്ഥാന ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി, കുന്നത്തുനാട് നിന്നുള്ള നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച എറണാകുളം ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവാണ് ടി.എച്ച്.മുസ്തഫ. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. യൂത്ത് കോൺഗ്രസ് വഴിയാണ് പൊതുരംഗത്ത് എത്തുന്നത്. 1977-ൽ ആദ്യമായി ആലുവയിൽ നിന്ന് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1978-ൽ കേരളത്തിൽ കോൺഗ്രസ് പിളർന്നപ്പോൾ […]

Read More

വാർത്താകേരളം

                      14.01.2024 വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്?️സംസ്ഥാനത്തെ വ്യാപാരമേഖലയെ പ്രതിസന്ധിയിലാക്കുന്ന സർക്കാർ നയങ്ങൾ തിരുത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. വിഷയം ചൂണ്ടിക്കാട്ടി സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്നു സമിതി ഭാരവാഹികൾ. കൊവിഡിന് ശേഷം വ്യാപാരമേഖല തിരിച്ചു വരവിന് ശ്രമിക്കുമ്പോൾ ഓൺലൈൻ വ്യാപാര കടന്നു കയറ്റവും സംസ്ഥാന സർക്കാർ നിലപാടുകളും തിരിച്ചടിയാകുകയാണ്. പത്തര ലക്ഷത്തിലധികം പേർ പ്രവർത്തിക്കുന്ന വ്യാപാര മേഖലയെ സംരക്ഷിക്കാൻ സർക്കാർ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ പോരാട്ടം നടത്തുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് രാജു അപ്സര […]

Read More

കാലടി മറ്റൂർ ജംഗ്ഷനിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്

രണ്ട് ഇന്നോവ കാറും ഒരു ബൈക്കുമാണ് കൂട്ടിയിടിച്ചത്.രാവിലെ ഒമ്പതോടെയാണ് സംഭവം. എതിർദിശകളിലായി വന്ന രണ്ട് ഇന്നോവ കാറുകൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. ഇതിൽ ഒരു കാറിനു പിന്നാലെ സഞ്ചരിച്ചിരുന്ന ബൈക്കും ആ വാഹനത്തിൽ ഇടിക്കുകയും ബൈക്കിലുണ്ടായിരുന്നവർ തെറിച്ചുവീഴുകയും ചെയ്തു.കോയമ്പത്തൂരിൽ നിന്നുള്ള വിദ്യാർഥികളാണ് ഒരു കാറിലുണ്ടായിരുന്നത്. രണ്ടാമത്തെ കാറിൽ തിരുവനന്തപുരത്തുനിന്നുള്ള ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥരുമാണുണ്ടായിരുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

Read More

തൃശൂർ വാർത്ത

തൃശൂർ : സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തിനായി പ്രധാനമന്ത്രി ​ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നത് സംബന്ധിച്ച് നടക്കുന്ന കുപ്രചരണങ്ങൾക്ക് അറുതി.വിശദീകരണവുമായി ​ഗുരുവായൂർ ദേവസ്വം ബോർഡ് രം​​ഗത്തെത്തി. ക്ഷേത്രത്തിൽ ഒരു വിവാഹം പോലും മാറ്റിവച്ചിട്ടില്ലെന്ന് ​ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ അറിയിച്ചു. എല്ലാ വിവാഹങ്ങളും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷയുടെ ഭാഗമായി വിവാഹങ്ങളുടെ സമയത്തിൽ മാറ്റം വരുത്തികൊണ്ടുള്ള ക്രമീകരണം മാത്രമാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാഹങ്ങൾ മാറ്റിവച്ചു എന്നത് തെറ്റായ പ്രചാരണമാണ്. ഒരു വിവാഹ സംഘം പോലും കല്യാണം മാറ്റി വയ്‌ക്കണം […]

Read More