Month: January 2024

വന്യമൃഗങ്ങൾ കാർഷിക വിളകൾ നശിപ്പിക്കുന്നതിനെതിരെ കിഫ

അയിലൂർ, വണ്ടാഴി, കിഴക്കഞ്ചേരി പഞ്ചായത്തുകളിൽ വന്യമൃഗങ്ങൾ കൃഷിനാശം വരുത്തുന്നതിനെതിരെയാണ് കിഫയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. അടിപ്പെരണ്ട വ്യാപാര ഭവന് മുന്നിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം അടിപ്പെരണ്ട ജംഗ്ഷനിൽ സമാപിച്ചു. നൂറുകണക്കിന് കർഷകർ പ്രതിഷേധയോഗത്തിൽ അണിനിരന്നു. കഴിഞ്ഞ ദിവസങ്ങളിലായി അയിലൂർ പഞ്ചായത്തിലെ പൂഞ്ചേരി, ചള്ള, തെങ്ങും പാടം, കൽച്ചാടി മേഖലകളിലും, മംഗലം ഡാം വില്ലേജിൽ നേർച്ചപ്പാറ, കിഴക്കഞ്ചേരി വില്ലേജിൽ പനംകുറ്റി, കണ്ണിച്ചിപ്പരുത എന്നിവിടങ്ങളിലും തുടർച്ചയായി കാട്ടാനകൾ ഇറങ്ങി നൂറുകണക്കിന് വാഴകളും തെങ്ങുകളും കമുകുകളും മറ്റ് കൃഷികളും […]

Read More

വാർത്താകേരളം

                     06.01.2024 ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിങ്ങിന്‍റെ രണ്ടാംഘട്ടം ഉടന്‍: വീണാ ജോർജ്?️ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിങ്ങിന്‍റെ രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആദ്യഘട്ടത്തില്‍ 30 വയസിന് മുകളില്‍ പ്രായമുള്ള 1.53 കോടിയിലധികം പേരുടെ സ്‌ക്രീനിങ് പൂര്‍ത്തിയാക്കിയിരുന്നു. സ്‌ക്രീനിങ്ങില്‍ രോഗ സാധ്യതയുള്ള 13.6 ലക്ഷത്തോളം പേരുടെ തുടര്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കുകയും ആവശ്യമായവര്‍ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കുകയും ചെയ്തു. സ്‌കൂള്‍ കലോത്സവത്തിൽ […]

Read More

സായാഹ്ന വാർത്തകൾ…..

2024 | ജനുവരി 5 | വെള്ളി | 1199 | ധനു 20 | ചിത്തിര ◾അറബിക്കടലില്‍ ലൈബീരിയന്‍ പതാകയുള്ള ചരക്കു കപ്പല്‍ സായുധരായ ആറംഗ സംഘം റാഞ്ചി. കപ്പലില്‍ 15 ഇന്ത്യക്കാരുണ്ടെന്നാണു വിവരം. കപ്പല്‍ റാഞ്ചികളെ നേരിടാന്‍ നാവിക സേന സൈനിക നീക്കം ആരംഭിച്ചു. യുദ്ധക്കപ്പലായ ഐഎന്‍എസ് കൊച്ചിയും ചരക്കു കപ്പലിനടുത്തേക്ക് തിരിച്ചിട്ടുണ്ട്. എംവി ലില നോര്‍ഫോക് എന്ന കപ്പലാണു റാഞ്ചിയതെന്ന് ഇന്നലെ വൈകിട്ടാണ് നാവികസേനയ്ക്കു സന്ദേശം ലഭിച്ചത്. ◾ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് […]

Read More

പാലക്കാട്-ചാലക്കുടി ദേശീയപാതയിൽ 11 പുതിയ അടിപ്പാതകൾ വരും; പാലക്കാട് ജില്ലയിൽ മൂന്നും തൃശൂരിൽ എട്ടും അടിപ്പാതകൾ

സേലം-കൊച്ചി ദേശീയപാത 544ൽ പാലക്കാടിനും ചാലക്കുടിക്കും ഇടയിൽ 11 അടിപ്പാതകൾ (വി.യു.പി.) നിർമ്മിക്കാൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചു. വെള്ളിയാഴ്ച കാസർഗോഡ് നടത്തുന്ന, സംസ്ഥാനത്തെ വിവിധ ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി അടിപ്പാതകളുടെ ഔപചാരിക നിർമ്മാണോദ്ഘാടനം പ്രഖ്യാപിക്കും. 525.79 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. ഏഴ് കമ്പനികളാണ് മത്സരാധിഷ്ഠിത ദർഘാസ് നടപടിയിൽ പങ്കെടുത്തത്.പാലക്കാട്, ആലത്തൂർ, തൃശൂർ, ചാലക്കുടി ലോക്‌സഭാ മണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലാണ് അടിപ്പാതകൾ വരിക. ഉയരം കൂടിയ വലിയ വാഹനങ്ങൾക്ക് […]

Read More

നെന്മാറയിലെ ഇരുചക്ര പാർക്കിംഗ് കേന്ദ്രം മൂത്ര വിസർജന കേന്ദ്രമായി

നെന്മാറ ബസ് സ്റ്റാൻഡിലെ ഷോപ്പിംഗ് കോംപ്ലക്സിന് പിന്നിലെ സ്ഥലമാണ് മൂത്ര വിസർജന കേന്ദ്രമായി മാറിയത്. ജലസേചന വകുപ്പിന്റെ തവളാക്കുളം ഫീൽഡ് കനാലിന്റെയും പഞ്ചായത്ത് ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിന്റെയും ഇടയിലുള്ള കനാലിൽ മാലിന്യ നിക്ഷേപം ഒഴിവാക്കുന്നതിനായി സ്ലാബ് മൂടിയ പ്രദേശമാണ് മൂത്ര വിസർജന കേന്ദ്രമായി മാറിയത്. ദൂരസ്ഥലങ്ങളിലേക്ക് ബസ്സിൽ യാത്ര പോകുന്നവരും മറ്റും രാവിലെ ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്താണ് ബസ്റ്റാൻഡിൽ എത്തുന്നവർ രഹസ്യമായി മൂത്ര വിസർജനം നടത്തുന്നതിന് ഉപയോഗിക്കുന്നത്. ബസ് സ്റ്റാൻഡിനോട് ചേർന്ന് പ്രദേശമായതിനാലും ബസ്റ്റാൻഡിൽ […]

Read More

കിഫയുടെ പ്രതിഷേധ പ്രകടനം ഇന്ന് അടിപ്പെരണ്ടയിൽ

വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതിൽ പ്രതിരോധ നടപടി സ്വീകരിക്കാത്തതിൽ കിഫ ഇന്ന് പ്രതിഷേധ യോഗം നടത്തും. കഴിഞ്ഞ 4 ദിവസമായി തുടർച്ചയായ ദിവസങ്ങളിൽ അയിലൂർ പഞ്ചായത്തിലെ പൂഞ്ചേരി, ചള്ള , തെങ്ങും പാടം, കൽച്ചാടി എന്നീ സ്ഥലങ്ങളിലും കിഴക്കഞ്ചേരി പഞ്ചായത്തിലെ പനംകുറ്റി, കണച്ചിപ്പരുത എന്നീ സ്ഥലങ്ങളിലും ഒരേ സമയം കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി തെങ്ങ്, കവുങ്ങ്, വാഴ, റബ്ബർ, കുരുമുളക് തുടങ്ങിയ കൃഷികൾ വ്യാപകമായിനശിപ്പിക്കുന്നത് തുടരുന്നു. ഇതിനെ തടയുന്നതിനോ, നാശനഷ്ടം സംഭവിച്ച കർഷകരെ നേരിൽ കാണുന്നതിനോ, വൈദ്യുത വേലി […]

Read More

വാർത്താകേരളം

                     05.01.202 9,000 കോടി രൂപയുടെ നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് സഹകരണ മേഖല?️സഹകരണ മേഖലയിലെ നിക്ഷേപം വർധിപ്പിക്കുക, യുവജനങ്ങളെ സഹകരണ ബാങ്കുകളിൽ അംഗങ്ങളാക്കുക, ഒരു വീട്ടിൽ നിന്ന് ഒരു പുതിയ അക്കൗണ്ട് വീതം തുടങ്ങുക എന്നീ ലക്ഷ്യങ്ങളുമായി സഹകരണ നിക്ഷേപ സമാഹരണം ജനുവരി 10ന് ആരംഭിക്കും. ഫെബ്രുവരി 10 വരെയാണ് നിക്ഷേപ സമാഹരണം നിശ്ചയിച്ചിരിക്കുന്നത്. സഹകരണ നിക്ഷേപം കേരള വികസനത്തിന് എന്ന മുദ്രാവാക്യത്തിൽ നടക്കുന്ന 44ാം നിക്ഷേപ സമാഹരണ യജ്ഞം ലക്ഷ്യമിടുന്നത് 9,000 കോടി രൂപയാണ്. എഐ ക്യാമറ: […]

Read More

ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു; മൂന്നു പേർ കസ്റ്റഡിയിൽ

വണ്ണാമട സ്വദേശി നന്ദകുമാറിനാണ്(26) വെട്ടേറ്റത്. പൊള്ളാച്ചി ഗോപാലപുരത്തുവച്ചാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ മൂന്നംഗസംഘം നന്ദകുമാറിനെ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ നന്ദകുമാറിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയതെന്നു പറയുന്ന വണ്ണാമട സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read More

ഡ്രൈവിങ് ടെസ്റ്റ് സംവിധാനം കൂടുതൽ കർശനമാക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ

ഡ്രൈവിങ് ടെസ്റ്റ് നടപടിക്രമങ്ങൾ പോരായ്മകൾ നിറഞ്ഞതെന്നും, ലൈസൻസുണ്ടെങ്കിലും വാഹനം ഓടിക്കാൻ അറിയാത്തവർ ഒട്ടേറെയുണ്ടെന്നും, ഡ്രൈവിങ് ടെസ്റ്റ് സംവിധാനം കൂടുതൽ കർശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അപകടം ഉണ്ടാക്കുന്നവരുടെ ലൈസൻസ് റദ്ദ് ചെയ്തിട്ട് കാര്യമില്ലെന്നും മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. പലരും റോഡിലാണ് വാഹനങ്ങൾനിർത്തിയിടുന്നതെന്നും ഒതുക്കിയിടാൻ അറിയാത്തതുകൊണ്ടാണിതെന്നും അദ്ദേഹം പറഞ്ഞു. റിവേഴ്‌സ് പാർക്കിങ്, കയറ്റത്തിൽ നിർത്തി വാഹനം നീക്കുക എന്നിവ ഉൾപ്പെടുത്തി പരിശോധന കർശനമാക്കും. പരിശോധന ഒഴിവാക്കി ലൈസൻസ് നൽകുന്ന ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് മാറ്റിനിർത്തും. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിൽ […]

Read More