പി.സി. ജോർജ്ജ് ബിജെപി അംഗത്വം സ്വീകരിച്ചു. ജനപക്ഷം പാർട്ടി ബിജെപിയിൽ ലയിച്ചു. പി.സി. ജോർജിൻ്റെ വരവോടെ ബിജെപി ന്യൂനപക്ഷ വിരുദ്ധരാണെന്ന പ്രചരണം പൊളിഞ്ഞുവെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ഇത് വെറും തുടക്കം മാത്രമാണെന്ന് പ്രകാശ് ജാവദേക്കറും പ്രതികരിച്ചു. ഇനിയും കൂടുതൽ പേർ പാർട്ടിയിലേക്ക് വരുമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്ന് പാർട്ടി തീരുമാനിക്കുമെന്ന് പി.സി. ജോർജ് പറഞ്ഞു. എല്ലാ ക്രൈസ്തവ സഭാ പ്രതിനിധികളുമായും ചർച്ച ചെയ്ത ശേഷമാണ് താൻ ബിജെപിയിൽ […]
Read MoreMonth: January 2024
വടകരയിൽ രണ്ടു വയസുകാരി ഛർദിച്ചതിനു പിന്നാലെ കുഴഞ്ഞു വീണു മരിച്ചു
കോഴിക്കോട് വടകരയിൽ രണ്ടുവയസുകാരി കുഴഞ്ഞുവീണു മരിച്ചു. കുറുമ്പയിൽ കുഞ്ഞാംകുഴി പ്ര കാശൻ- ലിജി ദമ്പതികളുടെ മകൾ ഇവ യാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഛർദിച്ചതിനു പിന്നാലെ കുഞ്ഞ് കുഴഞ്ഞു വീണതിനെ തുടർന്ന് ഉടൻ വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന് മറ്റു ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെത്രെ. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുന്നു.
Read Moreവെടിക്കെട്ട് അപകടത്തിൽ മരിച്ച നാരായണന് കണ്ണീരിൽ കുതിർന്ന വിട ചൊല്ലൽ
മംഗലാപുരം ബൽത്താങ്ങാടിക്ക് സമീപം പടക്ക നിർമ്മാണശാലയിൽ ഉണ്ടായ വെടിക്കെട്ട് നിർമ്മാണശാലയിലെ സ്ഫോടനത്തിൽ മരിച്ച കയറാടി കരിങ്കുളം സ്വദേശി നാരായണന് (കുഞ്ഞൻ – 58) കണ്ണീരിൽ കുതിർന്ന വിട ചൊല്ലൽ. കഴിഞ്ഞദിവസം പുലർച്ചയോടെ എത്തിയ മൃതദേഹം നാട്ടുകാരെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി. പോസ്റ്റ്മോർട്ടം കഴിഞ്ഞതും സ്ഫോടനത്തിൽ ചിന്നഭിന്നമായ മൃതശരീരം ഒരു നോക്കു കാണാൻ പ്രദേശവാസികളുടെ വൻ തിരക്കായിരുന്നു. വീട്ടിൽ എത്തിച്ച മൃതദേഹം പൊതുദർശനത്തിനു ശേഷം നെന്മാറ വക്കാവ് വാതക സ്മശാനത്തിൽ സംസ്കരിച്ചു. കയറാടി കരിങ്കുളത്തുള്ള വീട്ടിലെത്തിച്ച മൃതദേഹത്തിൽ അന്ത്യോപചാരമർപ്പിക്കാൻ സമൂഹത്തിന്റെ […]
Read Moreആലപ്പുഴയില്‍ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രണ്‍ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ 15 പ്രതികള്‍ക്കും വധശിക്ഷ
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുല്‍ കലാം, സഫറുദ്ദീന്‍, മുന്‍ഷാദ്, ജസീബ് രാജ, നവാസ്, ഷമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷെര്‍ണാസ് അഷ്റഫ് എന്നിവരാണു വധശിക്ഷയ്ക്കു വിധിപ്പക്കപ്പെട്ട പ്രതികള്‍. ഒറ്റ കേസില്‍ ഇത്രയധികം പ്രതികളെ വധശിക്ഷയ്ക്കു വിധിക്കുന്നത് കേരളത്തില്‍ ഇതാദ്യമാണ്. പ്രതികളില്‍നിന്ന് ഈടാക്കുന്ന പിഴത്തുകയില്‍ ആറു ലക്ഷം രൂപ കൊല്ലപ്പെട്ട രണ്‍ജിത്തിന്റെ കുടുംബാംഗങ്ങള്‍ക്കു നല്‍കണം. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. […]
Read Moreകുഞ്ഞുമായി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി മരിച്ചു; മൂന്ന് വയസുകാരി ചികിത്സയില്‍
പാലക്കാട് കോട്ടായില്‍ ഐസ്ക്രീമില് വിഷം ചേര്‍ത്ത് കഴിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ബിൻസി (36) മരിച്ചു. വിഷം കഴിച്ച ഇവരുടെ മൂന്ന് വയസുള്ള മകള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കുഞ്ഞ് അപകടനില തരണം ചെയ്തതായാണ് വിവരം. ഇന്ന് രാവിലെയാണ് സംഭവം. ഭർത്താവ് സുരേഷ് വീട്ടിലില്ലാത്ത സമയത്തായാണ് സംഭവം.
Read Moreകാസര്‍കോട് രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു; 25 വയസ്സിന് താഴെ പ്രായമുള്ള യുവാക്കളാണ് മരിച്ചതെന്ന് നിഗമനം
കാസര്‍കോട് പൈക്കത്ത് ട്രെയിന്‍ തട്ടി രണ്ടുപേര്‍ മരിച്ചു. രണ്ടുപുരുഷന്മാരുടെ മൃതദേഹമാണ് പാളത്തിന് സമീപം കണ്ടെത്തിയത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് പുലര്‍ച്ചെ 5.30 നാണ് സംഭവം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അബദ്ധത്തില്‍ ട്രെയിന്‍ തട്ടിയതാണോ, ആത്മഹത്യയാണോ എന്ന് അന്വേഷിച്ചു വരുന്നതായി റെയില്‍വേ പൊലീസും വ്യക്തമാക്കി.
Read Moreകിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു
അയിലൂർ പുത്തൻകടവ് പുഴപ്പാലത്തിനു സമീപം വീട്ടുവളപ്പിലാണ് കാട്ടുപന്നിയെ കിണറ്റിൽ വീണ നിലയിൽ കാണപ്പെട്ടത്. വീട്ടുടമ ഉടനെ വനം, പഞ്ചായത്ത് വകുപ്പുകളെ വിവരം അറിയിച്ചതിനെ തുടർന്ന് പന്നികളെ വെടിവെക്കാൻ അധികാരപ്പെടുത്തിയ എം. ശിവദാസൻ പെരുമാങ്കോട്, പി. വിജയൻ ചാത്തമംഗലം എന്നിവരെ വിളിച്ചുവരുത്തി വെടിവെച്ചു കൊല്ലുകയായിരുന്നു. തിരുവഴിയാട് സെക്ഷൻ ഫോറസ്റ്റ് ജീവനക്കാരും നൂറിലേറെ പ്രദേശവാസികളും സ്ഥലത്ത് തടിച്ചുകൂടി. വനംജീവനക്കാരുടെ സാന്നിധ്യത്തിൽ വീട്ടു വളപ്പിൽ തന്നെ കാട്ടുപന്നിയെ കുഴിച്ചുമൂടി. പ്രദേശത്തെ നെൽപ്പാടങ്ങളിൽ കതിരു നിരന്നു തുടങ്ങിയതോടെയാണ് കാട്ടുപന്നികളുടെ സാന്നിധ്യം സജീവമായത്. കഴിഞ്ഞ […]
Read Moreവാർത്ത ചുരക്കം
⬛തിരുവനന്തപുരത്ത് ഭാര്യയുടെ മൂക്ക് വെട്ടി ഭർത്താവ് തിരുവനന്തപുരം: പോത്തൻകോട് കല്ലൂരിൽ ഭർത്താവ് ഭാര്യയുടെ മൂക്ക് വെട്ടി. കല്ലൂർ കുന്നുകാട് കാവുവിളാകത്ത് വീട്ടിൽ സുധ (49) യുടെ മൂക്കാണ് ഭർത്താവ് അനിൽകുമാർ വെട്ടി പരിക്കേൽപ്പിച്ചത്. സംഭവത്തിനു ശേഷം അനിൽകുമാർ ഒളിവിൽ പോയി. അനിൽകുമാറും സുധയും തമ്മിൽ കുറച്ചു കാലങ്ങളായി പിണക്കത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. സുധയുടെ ബന്ധുവിന്റെ മരണവീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം. സുധയുടെ കൈ വിരലിനും പരിക്കുണ്ട്. പ്രതിയ്ക്കെതിരെ വധ ശ്രമത്തിന് പോത്തൻകോട് പോലീസ് കേസ് […]
Read Moreപ്രഭാത വാർത്തകൾ
◾ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൗരത്വ നിയമവും ഏകീകൃത സിവില്‍കോഡും അയോധ്യാ ക്ഷേത്ര നിര്‍മാണവും വിഷയമാക്കാന്‍ ബിജെപി. പൗരത്വ നിയമം ഒരാഴ്ചയ്ക്കകം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശാന്തനു താക്കൂര്‍ പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. ഏകീകൃത സവില്‍കോഡ് അടുത്ത നിയമസഭാ സമ്മേളത്തില്‍ പാസാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി വ്യക്തമാക്കി. ◾സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത മത്സ്യബന്ധന കപ്പല്‍ കൊച്ചിയിലെ ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചു. ഇറാനിയന്‍ മത്സ്യബന്ധന കപ്പലായ എം വി ഇമാനാണ് കടല്‍കൊളളക്കാര്‍ […]
Read More