ലോക്സഭയിൽ ഗുരുതര സുരക്ഷാവീഴ്ച?️ലോക്സഭയിൽ അതീവ ഗുരുതരമായ സുരക്ഷാ വീഴ്ച. ലോക്സഭാ ഗ്യാലറിയിൽ നിന്നു രണ്ടു പേർ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളുമായി സഭയിൽ എംപിമാർക്കിടയിലേക്ക് ചാടിക്കയറി കൈയിൽ കരുതിയ സ്പ്രേ പ്രയോഗിക്കുകയായിരുന്നു. ഇതോടെ സഭയ്ക്കുള്ളിൽ പുകപടലങ്ങൾ നിറഞ്ഞു. ശൂന്യവേളക്കിടെയാണ് സംഭവമുണ്ടായത്. കർണാടകയിൽ നിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹയുടെ പാസുമായി സന്ദർശക ഗ്യാലറിയിലെത്തിയവരാണ് നടുത്തളത്തിൽ അക്രമം കാണിച്ചതെന്നാണ് വിവരം. ലോക്സഭയിലെ സുരക്ഷാ വീഴ്ച; ഒരു സംഘടനയുമായും ബന്ധമില്ലെന്ന് അക്രമികൾ?️പാർലമെന്‍റ് മന്ദിരത്തിൽ അതിക്രമം നടത്തിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി ഇന്‍റലിജൻസ് […]
Read MoreMonth: December 2023
നെല്ലിയാമ്പതി ചെറുനെല്ലി ചുരം പാതയിൽ കാട്ടുപോത്തിൻ കൂട്ടം
നെല്ലിയാമ്പതി ചെറുനെല്ലി ചുരം പാതയിൽ കാട്ടുപോത്തിൻ കൂട്ടം സഞ്ചാരികൾക്കു കൗതുക കാഴ്ചയായി . പിന്നീട് വനത്തിലേക്ക് കയറി പോവുകയായിരുന്നു..
Read Moreഎസ്എഫ്ഐ ക്കാർ പൗരബോധം നഷ്ടപ്പെട്ടവർ; നടൻ ദേവൻ
എസ്എഫ്ഐക്കാർ പൗരബോധം നഷ്ടപ്പെട്ടവർ; അവർക്കെതിരെ ബിജെപി കൂടി പ്രതിഷേധിച്ചാൽ സിവിൽ വാർ നടക്കുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ നടൻ ദേവൻ.
Read Moreലോകസഭ സുരക്ഷാ വീഴ്ചയിൽ ഗ്യാലറിയിൽ നിന്ന് ചാട്ടം; നാലുപേർ പിടിയിൽ
ലോക്‌സഭാ സന്ദര്‍ശക ഗാലറിയില്‍ നിന്ന് രണ്ടുപേർ താഴേക്ക് ചാടി; ഒരു സ്ത്രീയുൾപ്പെടെ നാലുപേർ പിടിയിൽ. സഭ നിർത്തിവെച്ചു. പാർലമെൻ്റ് ആക്രമണത്തിൻ്റെ വാർഷിക ദിനത്തിലാണ് സംഭവം.
Read Moreപാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം
പാലക്കാട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ 24 (വാണിയംകുളം) – എൽഡിഎഫ് നിലനിർത്തി.എൽഡിഎഫ് സ്ഥാനാർത്ഥി സി.അബ്ദുൾ ഖാദർ 10,207 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ്-6 (അഞ്ചുമൂര്‍ത്തി) യുഡിഎഫ് സ്ഥാനാർത്ഥി ജി. സതീഷ് കുമാർ 325 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് യുഡിഎഫ് നേടിയത്. ഒറ്റപ്പാലം നഗരസഭ വാര്‍ഡ് – 7 (പാലാട്ട് റോഡ്) ബി.ജെ.പി സ്ഥാനാർത്ഥി സഞ്ജുമോൻ 192 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച് വാർഡ് നിലനിർത്തി. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍-6 (കണ്ണോട്) […]
Read Moreഇന്നും നാളെയും അയിലൂർ ഗ്രാമപഞ്ചായത്തിലെക്കുള്ള കുടിവെള്ള വിതരണം മുടങ്ങും
പോത്തുണ്ടി ശുദ്ധജല വിതരണ പദ്ധതിയിൽ നിന്ന് അയിലൂർ ഗ്രാമപഞ്ചായത്തിലെ കൈതചിറ ടാങ്കിലേക്ക് പമ്പ് ചെയ്യുന്ന പ്രധാന പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നും നാളെയും അയിലൂർ ഗ്രാമപഞ്ചായത്തിലെക്കുള്ള കുടിവെള്ള വിതരണം ഭാഗികമായി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
Read Moreവാർത്താകേരളം
13.12.2023 ഗവർണർക്കെതിരെ പ്രതിഷേധിച്ച എസ്എഫ്ഐക്കാർക്ക് ജാമ്യം?️ഗവർണർക്കെതിരെ പ്രതിഷേധിച്ച് അറസ്റ്റിലായ അഞ്ച് എസ്എഫ്ഐക്കാർക്ക് ജാമ്യമനുവദിച്ച് കോടതി. ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരുന്നെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.തിങ്കളാഴ്ച വൈകിട്ട് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഗവർണറുടെ വാഹനം തടഞ്ഞാണ് എസ്എഫ്ഐക്കാർ പ്രതിഷേധവുമായെത്തിയത്. പിന്നാലെ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തെങ്കിലും ദുർബലമായ വകുപ്പുകളാണ് ചുമത്തിയതെന്ന് ആക്ഷേപം ഉയർന്നിരുന്നു. രാഷ്ട്രപടിക്കും ഗവർണർക്കുമെതിരെ അക്രമം നടന്നാൽ ഐപിസി 124 അനുസരിച്ചാണ് കേസെടുക്കേണ്ടതെന്നു ഗവർണർ പ്രതികരിച്ചിരുന്നു. പിന്നാലെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഏഴുവർഷം വരെ തടവു ലഭിക്കാവുന്ന വകുപ്പും കസ്റ്റഡിയിലെടുത്തവർക്കെതിരെ ചുമത്തിയിരുന്നു. ഗവർണറെ […]
Read Moreഎസ്എഫ്ഐ ആക്രമണം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമെന്ന ഗുരുതര ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ഗവർണറെ കേരളത്തിലെ ക്യാമ്പസുകളിൽ പ്രവേശിപ്പിക്കില്ലെന്ന് എസ്എഫ്ഐ. പ്രതിഷേധം കടുപ്പിക്കുമെന്നും എസ്എഫ്ഐ. പോലീസ് ഗവർണർക്ക് വഴങ്ങി എസ്എഫ്ഐ പ്രവർത്തകർക്കെതിരെ 124-ാം വകുപ്പ് ചുമത്തി കേസെടുത്തു. ഏഴുവർഷം വരെ കഠിനതടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
Read Moreഅന്തരിച്ചു
അയിലൂർ: കയറാടി പയ്യാങ്കോട് നമ്പൻ കുട്ടി ആശാരിയുടെ മകൻ സതീഷ് (46) അന്തരിച്ചു. അമ്മ: രാധാമണി. ഭാര്യ: മിനി, മക്കൾ: സൂരജ് , സ്നേഹ സഹോദരങ്ങൾ: സന്തോഷ്, സന്ധ്യ, രാജേഷ്
Read Moreപാലക്കാട് കൊഴിഞ്ഞാമ്പാറ വണ്ണാമലയിൽ നാല് വയസ്സുകാരനെ ബന്ധുവായ യുവതി കഴുത്തു ഞെരിച്ച് കൊന്നു
കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ ഭാര്യയാണ് ക്രൂരകൃത്യം നടത്തിയത്. വണ്ണാമല സ്വദേശി മധുസൂദനനന്റെ മകൻ റിത്വികാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ദീപ്തി ദാസ് (29) സ്വയം മുറിവേൽപ്പിച്ച ഗുരുതര പരുക്കുകളോടെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദീപ്തി ദാസ് മാനസികാരോഗ്യ ചികിത്സയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം നടക്കുന്നത്. കുട്ടിയുടെ മാതാപിതാക്കൾ പുറത്തുപോയിരിക്കുകയായിരുന്നു. തിരികെ എത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിലും ദീപ്തിയെ കൈ ഞരമ്പ് മുറിച്ച നിലയിലും കണ്ടത്. ചികിത്സയിലായിരുന്ന മധുസൂദനന്റെ അമ്മയെ ആശുപത്രിയിൽ […]
Read More