Month: December 2023

അതിജീവനയാത്ര ഇന്ന് ജില്ലയിൽ; വടക്കഞ്ചേരിയിൽ വൈകീട്ട് നാലിന്

കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ കാസർഗോഡുനിന്നും തിരുവനന്തപുരത്തേക്ക് നടത്തുന്ന അതിജീവന യാത്ര ഇന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. രാവിലെ 9ന് മണ്ണാർക്കാട് എംഇഎസ് സ്കൂൾ പരിസരത്തുനിന്ന് വാഹനങ്ങളുടെ അകമ്പടിയോടുകൂടിയുള്ള യാത്രസ്വീകരണം നൽകും. ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് വടക്കഞ്ചേരി മന്ദ മൈതാനിയിൽ യാത്രയുടെ സമാപന സമ്മേളനം വടക്കഞ്ചേരി വികാരി ഫാദർ ജെയ്സൺ കൊള്ളന്നൂർ ഉദ്ഘാടനം ചെയ്യും.

Read More

വനിതാ കമ്മിഷന്‍ സ്ത്രീ സുരക്ഷാ ജില്ലാ സെമിനാര്‍ ഇന്ന്

വനിതാ കമ്മിഷന്‍ സംഘടിപ്പിക്കുന്ന സ്ത്രീ സുരക്ഷാ ജില്ലാ സെമിനാര്‍ ഇന്ന് രാവിലെ 11 ന് പുതൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പരിപാടി ഉദ്ഘാടനം ചെയ്യും. പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍ അധ്യക്ഷയാകും.

Read More

വാർത്താകേരളം

        ബുദ്ധികേന്ദ്രം മ​നോ​ര​ഞ്ജ​ന്‍, ആസൂത്രകന്‍ ലളിത് ഝാ?️ലോ​ക്സ​ഭാ ചേം​ബ​റി​ലേ​ക്ക് അതീവ സുരക്ഷാസന്നാഹങ്ങൾ മറികടന്ന് പുതിയ സഭാമന്ദിരത്തിൽ യുവാക്കൾ കടന്നുകയറി പ്രതിഷേധിച്ച സംഭവത്തിൽ ആസൂത്രകന്‍ അധ്യാപകനായ ലളിത് ഝായെന്ന് സൂചന ലഭിച്ചതായി പൊലീസ്. സുരക്ഷാവീഴ്ചയുണ്ടായ സമയത്ത് ഇ‍യാൾ പാർലമെന്‍റിന് പുറത്തുണ്ടായിരുന്നതായും ഇയാൾക്കായി ശക്തമായ തിരച്ചിൽ തുടരുന്നതായും പൊലീസ് അറിയിച്ചു. ആക്രമണത്തിന്‍റെ ബുദ്ധികേന്ദ്രം അറസ്റ്റിലായ ഡി. ​മ​നോ​ര​ഞ്ജ​നാണെന്നാണ് പൊലീസ് പറയുന്നത്. ലളിത് ഝായ്ക്ക് നിർദേശം നൽകിയത് താനാണെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. നക്സൽ ഗ്രൂപ്പുകളുടെ രീതി തുടരുന്നയാളാണ് ഇയാളെന്നും പൊലീസ് പറയുന്നു. […]

Read More

അട്ടപ്പാടി വനമേഖലയില്‍ കഞ്ചാവ് തോട്ടം: അറുനൂറോളം കഞ്ചാവ് ചെടികള്‍ കണ്ടെത്തി

* പാലക്കാട്‌ : പാലക്കാട് അട്ടപ്പാടി വനമേഖലയില്‍, കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ തിരച്ചിലില്‍ കഞ്ചാവ് തോട്ടങ്ങള്‍ കണ്ടെത്തി.ഭൂതയാറിലും, കുറുക്കത്തിക്കല്ലു ഊരിന്‌ സമീപവുമാണ് വിളവെടുപ്പിന് പാകമായത് ഉള്‍പ്പെടെ അറുന്നൂറോളം കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചത്. അഗളി എക്സൈസ് റേഞ്ച് ഓഫിസും, ജനമൈത്രി എക്സൈസ് സ്ക്വാഡും, പുതുര്‍ ഫോറസ്റ്റ് റേഞ്ച് പാര്‍ട്ടിയും സംയുക്തമായിട്ടാണ് മേലെ ഭൂതയാറില്‍ പുലര്‍ച്ചെ അതിസാഹസികമായി തിരച്ചില്‍ നടത്തിയത്.വിളവെടുപ്പിന് പാകമായ 176 കഞ്ചാവ് ചെടികളും, പുതുതായി വച്ച്‌ പിടിപ്പിക്കുന്നതിന് നഴ്സറി പോലെ പരിപാലിച്ച്‌ വളര്‍ത്തിയ 328 […]

Read More

അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു.

അട്ടപ്പാടി: അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു. മരിച്ചത് 74 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ്. മരിച്ചത് പുതൂര്‍ കുറുക്കത്തികല്ല് ഊരിലെ പാര്‍വതി ധനുഷിന്‍റെ കുഞ്ഞാണ്. ഒരു കിലോ 50 ഗ്രാം മാത്രമായിരിന്നു പ്രസവ സമയത്ത് കുഞ്ഞിൻറെ തൂക്കം. കഴിഞ്ഞാഴ്ച്ചയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിന്ന അമ്മയും കുഞ്ഞും ഊരിലേക്ക് തിരിച്ചെത്തിയത്.

Read More

ജയിൽ ക്ഷേമദിനാഘോഷങ്ങൾ സമാപിച്ചു

പാലക്കാട് ജില്ലാ ജയിലിലെ ജയില്‍ ക്ഷേമദിനാഘോഷങ്ങൾ സമാപിച്ചു. സമാപന സമ്മേളനം എ. പ്രഭാകരന്‍ എംഎൽഎ ഉദ്ഘാടനം ചെയ്തു. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാധിക മാധവ് അദ്ധ്യക്ഷയായി. അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് കെ.എല്‍. രാധാകൃഷ്ണന്‍ വിശിഷ്ടാഥിതിയായി. മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി.കെ. ജയപ്രസാദ്, റിട്ടയേർഡ് പാലക്കാട്‌ ജില്ലാ ജയില്‍ സൂപ്രണ്ട് എസ് .ശിവദാസ്, സി.പി.റിനേഷ്, ഡെപ്യൂട്ടി സൂപ്രണ്ട് സി.എസ്.അനീഷ്‌ എന്നിവർ സംസാരിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി നടന്ന മത്സരങ്ങളില്‍ വിജയികളായ അന്തേവാസികള്‍ക്ക് സമ്മാനവിതരണം നടത്തി. ശേഷം കോമഡി ഉത്സവം […]

Read More

ജയിൽ ക്ഷേമദിനാഘോഷങ്ങൾ സമാപിച്ചു

പാലക്കാട് ജില്ലാ ജയിലിലെ ജയില്‍ ക്ഷേമദിനാഘോഷങ്ങൾ സമാപിച്ചു. സമാപന സമ്മേളനം എ. പ്രഭാകരന്‍ എംഎൽഎ ഉദ്ഘാടനം ചെയ്തു. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാധിക മാധവ് അദ്ധ്യക്ഷയായി. അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് കെ.എല്‍. രാധാകൃഷ്ണന്‍ വിശിഷ്ടാഥിതിയായി. മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി.കെ. ജയപ്രസാദ്, റിട്ടയേർഡ് പാലക്കാട്‌ ജില്ലാ ജയില്‍ സൂപ്രണ്ട് എസ് .ശിവദാസ്, സി.പി.റിനേഷ്, ഡെപ്യൂട്ടി സൂപ്രണ്ട് സി.എസ്.അനീഷ്‌ എന്നിവർ സംസാരിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി നടന്ന മത്സരങ്ങളില്‍ വിജയികളായ അന്തേവാസികള്‍ക്ക് സമ്മാനവിതരണം നടത്തി. ശേഷം കോമഡി ഉത്സവം […]

Read More

വണ്ടിപ്പെരിയാര്‍ പോക്‌സോ കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ടെന്ന് സംശയം

വണ്ടിപ്പെരിയാർ കൊലക്കേസ്: ആറ് വയസുകാരിയുടെ രക്തസാമ്പിൾ ശേഖരിച്ചില്ല!! അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത് കൊല നടന്ന അടുത്ത ദിവസം . പോലീസിന്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് കോടതി. പ്രതിയുടെ കുറ്റങ്ങൾ തെളിയിക്കാനാകാതെ പ്രതിയെ വെറുതെവിട്ട സാഹചര്യത്തിലാണ് കോടതിയുടെ വിമർശനം. വണ്ടിപ്പെരിയാര്‍ പോക്‌സോ കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ടെന്ന് സംശയമെന്ന് വി. ഡി. സതീശൻ.

Read More

തിരുവാതിര കളിക്കു രജിസ്റ്റർ ചെയ്യാം

തിരുവാതിര കളിക്കു രജിസ്റ്റർ ചെയ്യാം പാരമ്പര്യ തനിമ നിലനിർത്തി കൊണ്ടു തന്നെ തിരുവാതിര കളി ജനകീയമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി കൊണ്ടു രൂപീകരിച്ച താളം (തിരുവാതിര കളി ആർട്ട് ലവേഴ്സ് അച്ചീവിംഗ് മൂവ്മെന്റ്) 2024 ജനുവരി ഏഴ് ഞായറാഴ്ച പുതുശ്ശേരി എൻ എസ് എസ് കല്യാണ മണ്ഡപത്തിൽ വെച്ചു തിരുവാതിര കളി സംഗമം നടത്തുന്നു. പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായുളള ടീമുകൾക്ക് പങ്കെടുക്കാം.പങ്കെടുക്കാൻ താത്പര്യമുള്ളവർ ഡിസംബർ 23 നു മുമ്പായി രജിസ്റ്റർ ചെയ്യുക. ബന്ധപ്പെട്ടേണ്ട നമ്പർ:9447429624

Read More

ഹരിപ്പാട്

നവകേരള സദസിൽ പങ്കെടുക്കാൻ അധ്യാപകരെ പ്രത്യേക ക്ഷണിതാക്കളാക്കി ഉത്തരവ് ഇറക്കി എ എം ആരിഫ് എംപി യുടെ നിർദ്ദേശമനുസരിച്ച്. നവകേരള സദസ്സ് കായംകുളത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നത് ശനിയാഴ്ച 11നാണ്. അതിനു മുൻപായി 9 മണി മുതൽ ഇറച്ചി കടകൾ അടച്ചിടണമെന്നാണു നിർദേശം. നവകേരള സദസിനായി മതിൽ പൊളിക്കുന്നതെന്തിനെന്ന് സർക്കാരിനോട് ചോദ്യവുമായി ഹൈക്കോടതി.

Read More