Month: December 2023

ക്രിസ്മസ് കേക്ക് വിപണി സജീവം

വൈവിധ്യമാർന്ന രുചിക്കൂട്ടുകളുമായി ക്രിസ്മസ് കേക്ക് വിപണി സജീവമായി. പരമ്പരാഗത കേക്ക് രുചികൾ മുതൽ വൈവ്യമാർന്ന നിറത്തിലും മണത്തിലും രുചിയിലും പാക്കിങ്ങിലും വ്യത്യസ്തത പുലർത്തിയാണ് ക്രിസ്മസ് വിപണിയിൽ കേക്കുകൾ എത്തിയിട്ടുള്ളത്. വൻകിട കേക്ക് നിർമ്മാണ കമ്പനികൾ മുതൽ പ്രാദേശിക കേക്ക് നിർമ്മാണ ബേക്കറികൾ വരെ വിപണിയിൽ സജീവമാണ്. പ്ലം കേക്കുകൾക്കാണ് ക്രിസ്മസ് വിപണിയിൽ വിൽപ്പന കൂടുതലുള്ളതിനാൽ വൈവിധ്യവും പ്ലം കേക്കുകളിലാണ്. പ്ലം, റിച്ച് പ്ലം, തേൻ, ക്യാരറ്റ്, ചക്ക, ഡേറ്റ്സ്, പൈനാപ്പിൾ, വാനില, ചോക്ലേറ്റ്, മിക്സഡ് ഫ്രൂട്ട് തുടങ്ങി […]

Read More

പ്രഭാത വാർത്തകൾ*

2023 | ഡിസംബർ 17 | ഞായർ | 119➖➖➖➖➖➖➖➖◾എസ്എഫ്ഐയുടെ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍. കനത്ത സുരക്ഷയുമായി പോലീസ്. ഗവര്‍ണറുടെ വാഹനവ്യൂഹം ഗസ്റ്റ് ഹൗസിലെത്തുമ്പോള്‍ യൂണിവേഴ്സിറ്റി കവാടത്തിനു പുറത്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധം താന്‍ കണ്ടില്ലെന്നാണു ഗവര്‍ണര്‍ പറഞ്ഞത്. സര്‍വകലാശാലകളില്‍ നിയമനം നടത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കമുള്ളിടത്തുനിന്നു ശുപാര്‍ശകള്‍ വരും. വിവേചനാധികാരം ഉപയോഗിച്ചു താന്‍ നടത്തുന്ന നിയമനങ്ങളെ ചോദ്യം ചെയ്യാന്‍ അവര്‍ ആരാണെന്നും ഗവര്‍ണര്‍ ചോദിച്ചു. […]

Read More

ഗൺമാൻ ചുമ്മാ തമാശയ്ക്ക് നടക്കുന്ന ആളല്ല; ഇ.പി.ജയരാജൻ

മുഖ്യമന്ത്രിയെ ആക്രമിക്കുന്നവരെ പ്രതിരോധിക്കുകയാണ് ഗൺമാന്റെ ഡ്യൂട്ടി. അല്ലാതെ ചുമ്മാ തമാശയ്ക്ക് നടക്കുന്ന ആളല്ലെന്ന് ഇ.പി ജയരാജൻ പറഞ്ഞു. പ്രതിഷേധിക്കുന്നവരെ മുഴുവൻ തല്ലിത്തകർത്ത് മുന്നോട്ട് പോകാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് രമേശ് ചെന്നിത്തല.

Read More

ആന കുസൃതികൾ

തൃപ്രയാർആന ഇടഞ്ഞോടി വാഹനങ്ങൾ തകർത്തു. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ശീവേലി എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആനയാണ് ഇടഞ്ഞോടി വാഹനങ്ങൾ തകർത്തത്. എലിഫൻറ് സ്കൂളും പാപ്പാമാരും ചേർന്നാണ് ഇന്നലെ വൈകിട്ട് ആനയെ തളച്ചത്. അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനങ്ങൾ പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടതിലാണ് ആനയുടെ ആക്രമണം ഉണ്ടായത്. തൃപ്രയാർ തൃശ്ശൂർ റൂട്ടിൽ ഇതുമൂലം മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് പോലീസ് എത്തി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.

Read More

പാലക്കാട് രൂപത സുവർണ്ണ ജൂബിലി; മേലാർകോട് ഫൊറോന സംഗമം ഇന്ന്

പാലക്കാട് രൂപതയുടെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള മേലാർകോട് ഫൊറോനാതല സംഗമം ഇന്ന് മേലാർകോട് സെന്റ് ആന്റണീസ് പള്ളിയിൽ നടത്തും. വൈകീട്ട് 2.30ന് പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ കുർബ്ബാന അർപ്പിക്കും. ഇടവ വികാരിമാർ സഹകാർമ്മികരാകും. 4.30ന് ആരംഭിക്കുന്ന സംഗമം ബിഷപ് പീറ്റർ കൊച്ചുപുരക്കൽ ഉദ്ഘാടനം ചെയ്യും. ഫൊറോനാ വികാരി ഫാ. സേവ്യർ വളയത്തിൽ അധ്യക്ഷനാകും. എകെസിസി ഫൊറോന സമിതി പ്രസിഡന്റ് ജോബ് ജെ. നെടുംകാടൻ, ആലത്തൂർ കാർമ്മൽ ആശ്രമത്തിലെ ഫാ. ജോബി […]

Read More

വാർത്താകേരളം

  16.12.2023 മുൻ മന്ത്രി കെ.പി. വിശ്വനാഥൻ അന്തരിച്ചു?️മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി വിശ്വനാഥൻ അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിൽ കല്ലായിൽ പാങ്ങന്‍റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രിൽ 22ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ കേരള വർമ്മ കോളേജിൽ നിന്ന് ബിരുദം നേടി. ഒരു അഭിഭാഷകൻ കൂടിയാണ് കെ.പി. വിശ്വനാഥൻ. യുവജന സംഘടനയായ യൂത്ത് കോൺഗ്രസ് വഴിയാണ് രാഷ്ട്രീയ പ്രവേശനം. പാർലമെന്‍റ് ആക്രമണം; മുഖ്യആസൂത്രകൻ അറസ്റ്റിൽ?️ […]

Read More

വാർത്ത

➖➖➖➖➖➖➖➖◾മഞ്ചേരിയില്‍ തീര്‍ത്ഥാടകരുടെ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷയിലുണ്ടായിരുന്ന അഞ്ചുപേര്‍ മരിച്ചു.  ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ മജീദ്, മുഹ്സിന, തെസ്നിമ, റൈസാ, മോളി എന്നിവരാണ് മരിച്ചത്. കിഴക്കേതലയില്‍നിന്ന് പുല്ലൂരിലേക്ക് പോകുകയായിരുന്ന ഓട്ടോയാണ് അപകടത്തില്‍ പെട്ടത്. നാലു കുട്ടികളും രണ്ടു സ്ത്രീകളുമാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. കര്‍ണാടകത്തില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസാണ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചത്. ◾മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവ കേരള സദസ് ബസിനുനേരെ ആലപ്പുഴയില്‍ കരിങ്കൊടി കാണിച്ച കെ എസ് യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ […]

Read More

രതീഷ് കണ്ണമ്പ്ര വധശ്രമ കേസ്: RSS പ്രവർത്തകരായ മുഴുവൻ പ്രതികളും കുറ്റക്കാർ: 22.6 വർഷം തടവും 5,60000/- രൂപ പിഴയും*

വടക്കഞ്ചേരി : കണ്ണമ്പ്രയിലെ രാഷ്ട്രീയ പകപോക്കലുകളുടെ ബാക്കിപത്രമായ പ്രമാദമായ രതീഷ് വധശ്രമ കേസിൽ പാലക്കാട് അഡീഷണൽ സബ് കോടതി വിവിധ വകുപ്പുകളിലായി മുഴുവൻ പ്രതികൾക്കും 22.6 വർഷം തടവും 5,60000/- രൂപ പിഴയും വിധിച്ചു. ഒമ്പത് പേരാണ് ഈ കേസിൽ പ്രതിപട്ടികയിൽ ഉള്ളത് 2013 സെപ്റ്റംബർ 08 നാണ് കേസിനാസ്പദമായ സംഭവമുണ്ടാവുന്നത്.കണ്ണമ്പ്ര കാവുപറമ്പിലെ ആൽത്തറയിൽ സുഹൃത്തുക്കളോടൊപ്പം ഇരുന്നിരുന്ന രതീഷിനെ അപ്രതീക്ഷിതമായി കടന്നു വന്ന ബിജെപി പ്രവർത്തകർ ആക്രമിക്കുകയായിരുന്നു..ശരീരമാസകാലം 21 വെട്ടേറ്റ് വീണു കിടന്ന രതീഷിനെ തൃശൂർ ആശുപത്രിയിൽ […]

Read More

മന്ത്രി കെ. കൃഷ്ണൻകുട്ടി ശാരീരിക അസ്വസ്ഥതയിൽ ആശുപത്രിയിൽ

ശാ­രീരിക അസ്വാ­സ്ഥ്യ­ത്തെ­തു­ടര്‍­ന്ന് മന്ത്രി കെ.കൃ­ഷ്­ണന്‍­കു­ട്ടി­യെ ആ­ലപ്പുഴ മെ­ഡി­ക്കല്‍ കോ­ള­ജി­ലെ ഐ­സി­യു­വില്‍ നി­രീ­ക്ഷ­ണ­ വിഭാഗത്തി­ലാണ്.ന­വ­കേ­ര­ള സ­ദ­സില്‍ പ­ങ്കെ­ടു­ക്കാന്‍ ആ­ല­പ്പു­ഴ­യി­ലെത്തി­യ മ­ന്ത്രി­ക്ക് രാ­വി­ലെ ഹോ­ട്ടല്‍ മു­റി­യില്‍വ­ച്ച് നെ­ഞ്ചു­വേ­ദ­ന അ­നു­ഭ­വ­പ്പെ­ടു­ക­യാ­യി­രുന്നു. ഉട­നെ ഡി­എംഒ­യെ വിവ­രം അ­റി­യി­ച്ച­തിനെ തുടർന്ന് കാര്‍ഡി­യോ­ള­ജി­സ്റ്റ് ഡോക്ടർ എത്തി പരി­ശോ­ധിക്കുകയായിരുന്നു.പ്രാ­ഥ­മി­ക പരി­ശോ­ധ­ന­യ്­ക്ക് ശേ­ഷം അ­ദ്ദേഹ­ത്തെ ആ­ശു­പ­ത്രി­യി­ലേ­ക്ക് മാ­റ്റി. ആ­രോ­ഗ്യ­മന്ത്രി വീ­ണാ ജോര്‍­ജ് ആ­ശു­പ­ത്രി­യി­ലെ­ത്തി­യതായി ആശുപത്രി അധികൃതർ അറിയിച്ചു.

Read More

തൃശൂര്‍: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കെ.പി.വിശ്വനാഥന്‍ (83) അന്തരിച്ചു

. ഇന്ന് രാവിലെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ആരോഗ്യനില വഷളായിരുന്നു. കൊടകര, കുന്നംകുളം മണ്ഡലങ്ങളില്‍ നിന്ന് ആറ് തവണ എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ടു. ഉമ്മന്‍ചാണ്ടി, കെ.കരുണാകരന്‍ മന്ത്രിസഭകളില്‍ വനം മന്ത്രിയായിരുന്നു. 2005-ല്‍ ഹൈക്കോടതിയുടെ പ്രതികൂല പരാമര്‍ശത്തെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ നിന്ന് വനംമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. കുന്നംകുളത്ത് കല്ലായില്‍ പാങ്ങന്റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രില്‍ 22ന് ജനിച്ച വിശ്വനാഥന്‍, പ്രാഥമിക […]

Read More