19.12.2023 ക്രിസ്മസിന് മുൻപായി ഒരു മാസത്തെ ക്ഷേമ പെൻഷൻ കൂടി വിതരണം ചെയ്യും?️ഒരു മാസത്തെ സാമൂഹിക സുരക്ഷ, ക്ഷേമ പെൻഷൻ കൂടി വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പെൻഷൻ നേരിട്ട് ലഭിക്കുന്നവർക്ക് സഹകരണ സംഘങ്ങൾ വഴിയും അല്ലാത്തവർക്ക് ബാങ്ക് അക്കൗണ്ടുകൾ വഴിയുമാണ് തുക ലഭ്യമാക്കുക. തൊള്ളായിരം കോടിയോളം രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. പ്രതിഷേധം ശക്തമാക്കി എസ്എഫ്‍ഐ; ക്രിമിനലുകളെന്ന് ആവർത്തിച്ച് ഗവർണർ?️കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരേ പ്രതിഷേധം ശക്തമാക്കി എസ്എഫ്ഐ. ഗവർണർ പങ്കെടുക്കുന്ന സെമിനാർ ആരംഭിക്കുന്നതിന് […]
Read MoreMonth: December 2023
യുകെജി വിദ്യാർഥി ടിപ്പർ ഇടിച്ചു മരിച്ചു
കണ്ണൂർ മലപ്പട്ടത്താണ് അപകടം. ചൂളിയാട് കടവിലെ ഷംസുദ്ദീന്‍റെ മകൻ മുഹമ്മദ് ത്വാഹയാണ് മരിച്ചത്. സ്കൂളിൽ നിന്നു മടങ്ങി വരുമ്പോൾ മാതാവിന്‍റെ കൺമുന്നിൽ വച്ചാണ് കുട്ടിയെ ടിപ്പർ ഇടിച്ചിട്ട്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.
Read Moreവയനാട്ടിൽ കൂടല്ലൂരിൽ കർഷനെ കൊന്ന നരഭോജി കടുവ കൂട്ടിലായി
കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുമ്പ് കോളനിക്കവലയിൽ കാപ്പിത്തോട്ടത്തിനടുത്ത് സ്ഥാപിച്ചിരുന്ന കൂട്ടിലാണ് കടുവ കൂടുങ്ങിയത്. കർഷകനെ കൊന്ന് പത്താം ദിവസമാണ് കടുവ കൂട്ടിലകപ്പെട്ടത്. കടുവയെ കൊല്ലാതെ കൊണ്ടുപോകാൻ സമ്മതിക്കില്ലെന്ന് നാട്ടുകാർ.
Read Moreകീടനാശിനി തളിക്കാൻ ആളെ കിട്ടാനില്ല! ഡ്രോൺ മുഖേന കീടനാശിനി തളിക്കാൻ അനുമതിയുമില്ല!
ചുമലിൽ ഭാരം തൂക്കി നെൽപ്പാടങ്ങളിലൂടെ നടക്കേണ്ടതിനാലും കീടനാശിനികൾക്ക് രൂക്ഷ ഗന്ധമുള്ളതിനാലും കീടനാശിനി തളിക്കാൻ തൊഴിലാളികളെ കിട്ടാൻ ക്ഷാമം നേരിടുന്നതായി കർഷകരുടെ പരാതി. കൈകൊണ്ടും, ബാറ്ററിയിലും, പെട്രോൾ എൻജിനിലും പ്രവർത്തിക്കുന്ന കീടനാശിനി സ്പ്രയറുകൾ ലഭ്യമാണെങ്കിലും മറ്റു കാർഷികവൃത്തികളിൽ നിന്ന് വ്യത്യസ്തമായിആവശ്യത്തിന് സമയബന്ധിതമായി കീടനാശിനി തളിക്കാൻ ഉയർന്ന കൂലി നൽകിയാലും ആളെ കിട്ടുന്നില്ല. സ്വന്തമായി സ്പ്രേയർ വാങ്ങി ഒരു12 ലിറ്റർ സംഭരണ ശേഷിയുള്ള ഒരു ടാങ്ക് തളിക്കാൻ 60 രൂപ മുതൽ 70 രൂപ കരാർ നിരക്കിൽ തളിച്ചു നൽകുന്നവരുണ്ടെങ്കിലും […]
Read Moreവാർത്താകേരളം
18.12.2023 സർവകലാശാലയിൽ സ്ഥാപിച്ച ബാനറുകൾ അഴിപ്പിച്ച് ഗവർണർ?️കാലിക്കറ്റ് സർവകലാശാല കാമ്പസിൽ എസ്എഫ്ഐ സ്ഥാപിച്ച ബാനറുകൾ പൊലീസിനെ കൊണ്ട് അഴിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പിന്നാലെ പ്രതിഷേധവുമായെത്തിയ എസ്എഫ്ഐ സംഘം ബാനറുകൾ വീണ്ടും കെട്ടുകയും ഗവർണറുടെ കോലം കത്തിക്കുകയും ചെയ്തു. ഏഴുമണിയോടെ കാമ്പസിലെത്തിയ ഗവർണർ പൊലീസിനെ രൂക്ഷമായി വിമർശിക്കുകയും ബാനറുകൾ അഴിപ്പിക്കുകയുമായിരുന്നു. പിന്നാലെ മുദ്രാവാക്യം വിളികളുമായെത്തിയ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ നേതൃത്വത്തിലുള്ള സംഘം വീണ്ടും ബാനറുകൾ ഉയർത്തികെട്ടുകയായിരുന്നു. കാമ്പസിൽ മുഴുവനായി നൂറോളം ബാനറുകൾ സ്ഥാപിക്കുമെന്ന് […]
Read More‘ കടയ്ക്കൽ എത്തുമ്പോൾ വാഹനം തടഞ്ഞു നോക്ക് ‘ വിവരമറിയുമെന്ന് വെല്ലുവിളി
നവകേരള സദസ്സ് ; മുഖ്യമന്ത്രിയുടെ വാഹനം തടയാൻ വെല്ലുവിളിച്ച് സുരക്ഷാ ഉദ്യോഗസ്ഥൻ. ‘കടയ്ക്കൽ എത്തുമ്പോൾ വാഹനം തടഞ്ഞു നോക്ക്’ വെല്ലുവിളിയുമായി ഫേസ്ബുക്ക് പോസ്റ്റ്.
Read Moreസ്‌നേഹത്തിൽ ഒരുമിക്കുന്നവരാണ് ദൈവ ജനം; മാർ പീറ്റർ കൊച്ചുപുരക്കൽ
സ്‌നേഹത്തിലും ത്യാഗത്തിലും ഒരുമിക്കുന്നവരാണ് ദൈവ ജനമെന്നും, പാലക്കാട് രൂപയുടെ അമ്പത് വർഷത്തെ വളർച്ചയുടെ ആകെ തുക ഈ കൂട്ടായ്മയുടെ ശക്തിയാണെന്നും പാലക്കാട് രൂപതാധ്യക്ഷൻ ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ. പാലക്കാട് രൂപതയുടെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ മേലാർകോട് ഫൊറോനാ തല സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലക്കാട് രൂപത നിലവിൽ വരുന്നതിനും നൂറ്റാണ്ടുകൾക്കുമുമ്പേ മലബാറിലെ ആദ്യ ക്രൈസ്തവ സാന്നിധ്യങ്ങളിലൊന്നായി മേലാർകോട്ടെ സുറിയാനി ക്രൈസ്തവ സമൂഹത്തെ ചരിത്രം രേഖപ്പെടുത്തിയതാണ്. മുന്തിവള്ളിയും ശാഖകളും പോലെ സഭാംഗങ്ങൾ തമ്മിലുള്ള […]
Read Moreനീണ്ട ഇടവേളക്ക് ശേഷം കൊവിഡ് കേസുകള്‍ ആയിരം കടന്നതായി റിപ്പോർട്ട്
ഇന്നലെ രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് കുന്നുമ്മല്‍ കളിയാട്ട് പറമ്പത്ത് കുമാരൻ (77), കണ്ണൂര്‍ പാനൂര്‍ പാലക്കണ്ടി അബ്ദുള്ള(82) എന്നിവരാണ് മരിച്ചത്. നിലവില്‍ 1324 പേരാണ് ചികിത്സയിലുള്ളത്. ഇതിന്റെ രണ്ടിരട്ടിയിലധികം ആളുകള്‍ കൊവിഡ് തിരിച്ചറിയാതെ പകര്‍ച്ചപനിക്ക് സ്വയം ചികിത്സിക്കുന്നുണ്ടെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ കണക്ക്. കടുത്ത ചുമ, തൊണ്ടയിലെ അസ്വസ്ഥത,ശ്വാസകോശ പ്രശ്നങ്ങള്‍ എന്നിവയാണ് പ്രകടമാവുന്നത്. പ്രായമായവരും ഗര്‍ഭിണികളും ജാഗ്രതപുലര്‍ത്തണം. ഡെങ്കി,എലിപ്പനി കേസുകളും സംസ്ഥാനത്ത് കൂടുതലാണ്. പനിബാധിതര്‍ ആശുപത്രിയിലെത്തി പരിശോധന നടത്തി രോഗം കണ്ടെത്തി ചികിത്സിക്കണം. കൊവിഡില്‍ […]
Read Moreമന്ത്രി എ.കെ ശശീന്ദ്രനെ ആരോഗ്യനില വഷളായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി
ആരോഗ്യനില വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന വനം മന്ത്രി എ. കെ. ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഉപരി ചികിത്സയ്ക്കായി മാറ്റി. രക്തസമ്മർദത്തിലെ ഏറ്റക്കുറച്ചിൽ ഉണ്ടായതിനെ തുടർന്നാണ് ഇന്നലെ അദ്ദേഹത്തെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്. സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസുമായി ബന്ധപ്പെട്ട പര്യടനത്തിനിടെയാണ് അദ്ദേഹത്തിന് ദേഹ അസ്വസ്ഥം അനുഭവപ്പെട്ടത്.
Read Moreക്രിസ്മസ് കേക്ക് വിപണി സജീവം
വൈവിധ്യമാർന്ന രുചിക്കൂട്ടുകളുമായി ക്രിസ്മസ് കേക്ക് വിപണി സജീവമായി. പരമ്പരാഗത കേക്ക് രുചികൾ മുതൽ വൈവ്യമാർന്ന നിറത്തിലും മണത്തിലും രുചിയിലും പാക്കിങ്ങിലും വ്യത്യസ്തത പുലർത്തിയാണ് ക്രിസ്മസ് വിപണിയിൽ കേക്കുകൾ എത്തിയിട്ടുള്ളത്. വൻകിട കേക്ക് നിർമ്മാണ കമ്പനികൾ മുതൽ പ്രാദേശിക കേക്ക് നിർമ്മാണ ബേക്കറികൾ വരെ വിപണിയിൽ സജീവമാണ്. പ്ലം കേക്കുകൾക്കാണ് ക്രിസ്മസ് വിപണിയിൽ വിൽപ്പന കൂടുതലുള്ളതിനാൽ വൈവിധ്യവും പ്ലം കേക്കുകളിലാണ്. പ്ലം, റിച്ച് പ്ലം, തേൻ, ക്യാരറ്റ്, ചക്ക, ഡേറ്റ്സ്, പൈനാപ്പിൾ, വാനില, ചോക്ലേറ്റ്, മിക്സഡ് ഫ്രൂട്ട് തുടങ്ങി […]
Read More