പാലക്കാട് ജില്ല ബസ് ഓപ്പറേറ്റേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അംഗങ്ങൾക്ക് പുതിയ ബസ്സ് വാങ്ങാനും നിലവിലെ ബസ്സിന് സ്പെയർപാർട്ട്സ് വാങ്ങാനും വായ്പ നൽകുമെന്ന് പാലക്കാട് ജില്ല ബസ് ഓപ്പറേറ്റേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് ടി.ഗോപിനാഥൻ പറഞ്ഞു. സൊസൈറ്റിയുടെ വാർഷിക പൊതുയോഗത്തിൽ അദ്ധ്യക്ഷ പ്രസംഗത്തിനിടയിൽ പറയുകയായിരുന്നു. സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറി എൻ.വിദ്യാധരൻ , വൈസ് പ്രസിഡൻറ് എ.എസ്.ബേബി എന്നിവർ സംസാരിച്ചു.
Read MoreMonth: December 2023
വാർത്താകേരളം
21.12.2023 മന്ത്രിസഭ പുന:സംഘടിപ്പിക്കാൻ സർക്കാർ?️മന്ത്രിസഭ പുനഃസംഘടിപ്പിക്കാനൊരുങ്ങി എൽഡിഎഫ്. നവകേരള സദസിനു ശേഷം മുൻ നിശ്ചയിച്ച പ്രകാരം രാമചന്ദ്രൻ കടന്നപ്പള്ളിയും കെബി ഗണേഷ് കുമാറും പുതിയ മന്ത്രിമാരായേക്കും. ഡിസംബർ 29ന് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് വിവരം. ഇരുവർക്കും രണ്ടുവർഷത്തേക്കാണ് മന്ത്രിസ്ഥാനം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. നവകേരളസദസ് ജനുവരി ആദ്യവാരം പൂർത്തിയാക്കിയതിനു ശേഷം മതിയോ സത്യപ്രതിജ്ഞ എന്നാലോചിക്കുന്നുണ്ട്. നവംബർ 18 ന് തുടങ്ങിയ നവകേരള സദസ് ഡിസംബർ 23 ന് തിരുവനന്തപുരത്താണ് സമാപിക്കുക. കലാപം അഴിച്ചു വിടാൻ സതീശൻ ശ്രമിക്കുന്നു; […]
Read Moreവാർത്തകൾ വിരൽത്തുമ്പിൽ
പ്രഭാത വാർത്തകൾ2023 | ഡിസംബർ 21 | വ്യാഴം | 1199 | ധനു 5 | രേവതി???➖➖➖© Copy rights reserved.ഷെയർ ചെയ്യാം, കോപ്പിയടിക്കെതിരേ നിയമ നടപടിയെടുക്കും.➖➖➖➖➖➖➖➖◾യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം, തലസ്ഥാനം യുദ്ധക്കളമായി. വനിതാ പ്രവര്‍ത്തകരുടെ വസ്ത്രം പുരുഷ പോലീസുകാര്‍ വലിച്ചുകീറി. മൂന്നു പൊലീസ് വാഹനങ്ങളുടെ ചില്ല് സമരക്കാര്‍ തകര്‍ത്തു. കന്റോണ്‍മെന്റ് എസ്ഐ ഉള്‍പ്പടെ എട്ടു പൊലീസുകാര്‍ക്കും നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. 22 പേരെ കസ്റ്റഡിയിലെടുത്തു. മൂന്നു പേരെ പ്രതിപക്ഷ […]
Read Moreഇടുക്കിയിൽ അച്ഛനെയും അമ്മയെയും മകന്‍ വെട്ടിക്കൊന്നു
ഇടുക്കി മൂലമറ്റം ചേറാടിയിലെ കീലിയാനിക്കല്‍ സ്വദേശി കുമാരന്‍, ഭാര്യ തങ്കമണി എന്നിവരെ മകൻ അജീഷ് വെട്ടിക്കൊല്ലുകയായിരുന്നു. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കുമാരനെ രാവിലെ പത്തരയോടെയാണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആക്രമണത്തില്‍ സാരമായി പരുക്കേറ്റ തങ്കമണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. അജീഷ് ഒളിവിലാണ്. അജീഷിന് കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
Read Moreവാർത്തകൾ വിരൽത്തുമ്പിൽ
പ്രഭാത വാർത്തകൾ2023 | ഡിസംബർ 20 | ബുധൻ | 1199 | ധനു 4 | ഉത്രട്ടാതി???➖➖➖© Copy rights reserved.ഷെയർ ചെയ്യാം, കോപ്പിയടിക്കെതിരേ നിയമ നടപടിയെടുക്കും.➖➖➖➖➖➖➖➖◾പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്പെന്‍ഡു ചെയ്തതിനെതിരേ പാര്‍ലമെന്റ് സമ്മേളനം സമാപിക്കുന്ന വെള്ളിയാഴ്ച പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും. പാര്‍ലമെന്റിലെ അതിക്രമം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനു പ്രതിപക്ഷ അംഗങ്ങളെയെല്ലാം സസ്പെന്‍ഡു ചെയ്തതു ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ◾കോണ്‍ഗ്രസ് അധ്യക്ഷന്‍ […]
Read Moreകൊവിഡ് ; ആശുപത്രികളില്‍ മാസ്ക് ഉപയോഗിക്കണം
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ മാസ്ക് ഉപയോഗിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ നിര്‍ദേശം നല്കി. ആരോഗ്യപ്രവർത്തകരും ആശുപത്രികളിൽ എത്തുന്ന രോഗികളും മാസ്ക് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. മാസ്ക് നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും മുന്‍കരുതലായും രോഗ വ്യാപനം തടയാനും ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. കൊവിഡ് രോഗ വ്യാപനം നിയന്ത്രണ വിധേയമാണെന്ന് ഉന്നതതല യോഗം വിലയിരുത്തി. അനാവശ്യ ഭീതി വേണ്ടെന്നും കടുത്ത നിയന്ത്രണങ്ങൾ ആവശ്യമില്ലെന്നും യോഗം വ്യക്തമാക്കി.
Read Moreനെല്ലിയാമ്പതി ചുരം പാതയിൽ കാഴ്ചമറച്ച് പാഴ്ച്ചെടികൾ; യാത്ര ദുരിതത്തിൽ
നെല്ലിയാമ്പതി – പോത്തുണ്ടി റോഡിൽ ഇരുവശങ്ങളിലുമായി പാഴ്ച്ചെടികളും വള്ളിച്ചെടികളും വളർന്ന് എതിർ ദിശയിൽ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാതെ അപകടങ്ങൾ പതിവ് സംഭവമായി. പലതവണ വകുപ്പ് അധികാരികൾക്ക് പരാതിപ്പെട്ടിട്ടും അവർ ചെവി കൊള്ളുന്നില്ലെന്ന പരാതിയിലാണ് നെല്ലിയാമ്പതി മേഖല നിവാസികൾ. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ യാത്രക്കാർക്ക് യാത്ര ദുരിതമായിരിക്കുന്നു. കൂടാതെ പാതയുടെ മുകൽ വശത്തു നിന്നു പാതയിലേക്ക് താഴ്ന്ന് കിടക്കുന്ന പാഴ്ച്ചെടികളുടെയും മുൾച്ചെടികളുടെയും മുള്ളുകളുള്ള കൊമ്പുകളും വള്ളികളും കെഎസ്ആർടിസി യാത്രക്കാരായ പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും കണ്ണിലും മുഖത്തും പരിക്ക് പറ്റുന്നു. […]
Read Moreഡ്രൈവിങ് പരിശീലനത്തിനിടെ വയോധികൻ കാറിൽ കുഴഞ്ഞുവീണു മരിച്ചു
കണ്ണൂര്‍ ഇരിട്ടിയില്‍ ഡ്രൈവിങ് പരിശീലനത്തിനിടെയാണ് വയോധികന്‍ കുഴഞ്ഞുവീണു മരിച്ചത്. നെടുമ്പുറംചാല്‍ സ്വദേശി ജോസ് (72) നെ മോട്ടോര്‍ വാഹനവകുപ്പിന്റെ വണ്ടിയില്‍ ഉടനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ എംവിഡി ടെസ്റ്റിനിടെയാണ് സംഭവം.
Read Moreചുരം റോഡിൽ കാട്ടാനക്കൂട്ടം
നെല്ലിയാമ്പതി ചുരം റോഡിൽ പതിനാലാം വളവിൽ കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം റോഡിലൂടെ നടന്ന് സഞ്ചാരികൾക്ക് കൗതുക കാഴ്ചയൊരുക്കി. അരമണിക്കൂറോളം റോഡിൽ നിലയുറപ്പിച്ചെങ്കിലും പിന്നീട് ഉൾക്കാട്ടിലേക്ക് കയറിപ്പോവുകയായിരുന്നു.
Read Moreചൈനയില്‍ വന്‍ ഭൂകമ്പത്തിൽ നൂറിലേറെ പേര്‍ മരിച്ചതായി റിപ്പോർട്ട്
ചൈനയില്‍ വടക്കുപടിഞ്ഞാറന്‍ ഗാങ്‌സു പ്രവിശ്യയിലാണ് ഭൂചലനത്തിൽ 120 പേര്‍ മരിച്ചത്. 250 ലേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ വന്‍നാശനഷ്ടമാണ് ഉണ്ടാക്കിയത്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം.
Read More