നെന്മാറ : മലയോരമേഖലയിലുള്ളവർ ഉൾപ്പെടെ ആശ്രയിക്കുന്ന നെന്മാറ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്‌ടർമാരില്ലാത്തത് ചികിത്സതേടിയെത്തുന്നവർക്ക് ദുരിതമാകുന്നു. നെല്ലിയാമ്പതിയിലെ ഉൾപ്പെടെ ഏഴു പഞ്ചായത്തിലുള്ളവർ ആശ്രയിക്കുന്ന ആശുപത്രിയായിട്ടുപോലും ഡോക്ടർമാരുടെ ഒഴിവ് നികത്തുന്നതിന് നടപടിയുണ്ടായിട്ടില്ല.പ്രതിദിനം 700-ലധികം രോഗികളാണ് ഇവിടെ ചികിത്സതേടിയെത്തുന്നത്. സൂപ്രണ്ട് ഉൾപ്പെടെ എട്ടു ഡോക്ടർമാരും ദേശീയ ആരോഗ്യമിഷൻ വഴി മൂന്നു ഡോക്ടർമാരുമാണ് ആശുപത്രിയുടെ പ്രവർത്തനത്തിനു വേണ്ടത്. ഇതിൽ രണ്ടു ഡോക്ടർമാരുടെ കുറവാണ് പ്രവർത്തനത്തെ ബാധിക്കുന്നത്. രാത്രി ചികിത്സ നടത്തുന്ന ഡോക്‌ടർക്ക് പകൽ ഒഴിവു നൽകുന്നതോടെ ഒ.പി. പരിശോധനയ്ക്ക് മൂന്നു ഡോക്ടർമാരുടെ സേവനം […]
Read MoreMonth: December 2023
കുതിരാൻ വലത് തുരങ്കത്തിൽ റോഡിനടിയിൽ നീരോഴുക്ക്
ബെന്നി വർഗിസ്വടക്കഞ്ചേരി : വടക്കഞ്ചേരി-മണ്ണുത്തി പാതയിലെ കുതിരാൻ തുരങ്കങ്ങൾക്കുള്ളിൽ ചോർച്ച നിലനിൽക്കുന്നതിനിടെ ആശങ്കയുയർത്തി വലതുതുരങ്കത്തിൽ റോഡിനടിയിൽനിന്നു നീരൊഴുക്ക്.കോൺക്രീറ്റ് റോഡിലെ വിടവുകൾക്കിടയിലൂടെയാണ് വെള്ളം പുറത്തേക്കൊഴുകുന്നത്.വലതുതുരങ്കത്തിൽ (പാലക്കാട് ദിശയിലേക്കുള്ളത്) പ്രവേശനഭാഗത്തുനിന്ന് 50 മീറ്റർ പിന്നിടുമ്പോൾ ഇടതു ട്രാക്കിലാണ് റോഡിനടിയിൽനിന്നു വെള്ളമൊഴുകുന്നത്. തുടർച്ചയായി വെള്ളമൊഴുകുന്നതിനാൽ ഈ ഭാഗത്ത് പായലും ചെളിയും പരന്നിട്ടുണ്ട്. അതിനാൽ, ഇരുചക്രവാഹനങ്ങൾ തെന്നുന്ന സ്ഥിതിയുണ്ട്.റോഡിനടിയിൽനിന്നു നീരൊഴുക്ക് വരാൻ സാധ്യതയില്ലെന്നാണ് നിർമാണക്കരാർ കമ്പനിയായ തൃശ്ശൂർ എക്സ്പ്രസ് വേ ലിമിറ്റഡ് അധികൃതർ പറയുന്നത്. മുകളിൽനിന്നുള്ള വെള്ളം ചാലിലേക്കൊഴുക്കാൻ ഈ ഭാഗത്ത് പൈപ്പിട്ടിട്ടുണ്ട്. […]
Read Moreനെന്മാറയിൽ സൗജന്യ തൊഴിൽ പരിശീലനം
പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാടും ക്രിസ്തുരാജ പള്ളി നെന്മാറയും സംയുക്തമായി 30 ദിവസം നീണ്ടുനിൽക്കുന്ന വ്യവസായ – തൊഴിൽ വൈദഗ്ദ്ധ്യ പരിശീലനം നെന്മാറ ക്രിസ്തുരാജ പള്ളി ഹാളിൽ സൗജന്യമായി നടത്തപ്പെടുന്നു. അഗ്രോ മില്ലറ്റ് ഫുഡ് പ്രോസസിംഗ്, കാറ്ററിംഗ്, നോർത്ത് സൗത്ത് ഇന്ത്യൻ ഫുഡ്, കേരള സനാക്സ് എന്നീ മേഖലകളിലെ സൗജന്യ പരിശീലനമാണ് നൽകുന്നത്. താല്പര്യമുള്ളവർ 14 നെ രാവിലെ 11ന് ക്രിസ്തുരാജ പള്ളി ഹാളിൽ കൂടിക്കാഴ്ചയിൽ പങ്കെടുക്കുക. വിവരങ്ങൾക്ക് : 8848527130 7293690513
Read Moreലാൽ സലാം സഖാവേ; കാനത്തിന് യാത്രാമൊഴി ചൊല്ലി കേരളം.. ചുമതല ഇനി ബിനോയ് വിശ്വത്തിന്
കാനം രാജേന്ദ്രന്റെ കാനം കൊച്ചു കളപ്പുരയിടം വീട്ടിൽ 11 മണിയോടെ ഔദ്യോഗിക ബഹുമതിയോടെ സംസ്കാര ചടങ്ങുകൾ നടന്നു. സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തിന് നല്കി. ഡി. രാജയുടെ അധ്യക്ഷതയിൽ ചേർന്ന സിപിഐ എക്സിക്യൂട്ടീവിലാണ് തീരുമാനം.
Read Moreസായാഹ്ന വാർത്തകൾ…..
2023 | ഡിസംബർ 10 | ഞായർ | 1199 | വൃശ്ചികം 24 | ചോതി ◾കാനം രാജേന്ദ്രന്‍ ഇനി കനലോര്‍മ്മ. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട നല്‍കി കേരളം. പൂര്‍ണ സംസ്ഥാന ബഹുമതികളോടെ കാനത്തെ വീട്ടുവളപ്പില്‍ സംസ്‌കാരം പൂര്‍ത്തിയായി. ലാല്‍സലാം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരക്കണക്കിനാളുകളാണ് സഖാവിന് കാണാനായി എത്തിയത്. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ,മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ, സിപിഎം പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കള്‍ അടക്കം കാനത്തെ വീട്ടിലെത്തി […]
Read Moreവാർത്തകൾ വിരൽത്തുമ്പിൽ
പ്രഭാത വാർത്തകൾ2023 | ഡിസംബർ 10 | ഞായർ | 1199 | വൃശ്ചികം 24 | ചോതി???➖➖➖© Copy rights reserved.ഷെയർ ചെയ്യാം, കോപ്പിയടിക്കെതിരേ നിയമ നടപടിയെടുക്കും.➖➖➖➖➖➖➖➖◾കാനത്തിന് വിട നല്‍കാനൊരുങ്ങി കേരളം. ആയിരങ്ങളുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ കാനത്തെ വീട്ടിലെത്തി. വിലാപയാത്ര കടന്നുപോയ ഇടങ്ങളിലെല്ലാം ആളുകള്‍ തിങ്ങിനിറഞ്ഞതോടെ യാത്ര മണിക്കൂറുകളോളം വൈകി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് വിലാപയാത്ര കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയത്. ഇന്ന് […]
Read Moreഉണക്കുഭീഷണി നേരിട്ട പാടശേഖരങ്ങളിൽ ആശ്വാസമായി മഴ
ജോജി തോമസ് കഴിഞ്ഞ രണ്ടുദിവസമായി നെന്മാറ മേഖലയിൽ പരക്കെ മഴ ലഭിച്ചു. മിക്ക നെൽപ്പാടങ്ങളും വെള്ളം കുറവുമൂലം വിണ്ടുകീറുകയും പമ്പ് സെറ്റുകൾ ഉപയോഗിച്ച് ജലസേചനവും ആരംഭിച്ചിരുന്നു. വൃശ്ചിക കാറ്റ് വീശാൻ തുടങ്ങിയതോടെ മഴ പ്രതീക്ഷ കർഷകരിൽ കുറഞ്ഞിരുന്നു. കഴിഞ്ഞ രണ്ടു ദിവസവും മഴപെയ്തത് നെൽകൃഷി മേഖലയ്ക്ക് ആശ്വാസമായി. കഴിഞ്ഞദിവസം പോത്തുണ്ടി ഡാമിൽ രണ്ട് മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയപ്പോൾ. ശനിയാഴ്ച രാവിലെ അത് 28 മില്ലിമീറ്ററായി വർദ്ധിച്ച മഴ രേഖപ്പെടുത്തി. തുടർച്ചയായ ദിവസങ്ങളിൽ മഴപെയ്തതോടെ നെൽപ്പാടങ്ങളിൽ ഭാഗികമായി വെള്ളത്തിന്റെ […]
Read Moreശബരിമലയിൽ ദർശനസമയം നീട്ടാനുള്ള ഹൈക്കോടതി നിർദേശത്തിൽ ബുദ്ധിമുട്ടറിയിച്ച് തന്ത്രി
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് ദർശന സമയം കൂട്ടാൻ കഴിയില്ലെന്ന് ശബരിമല തന്ത്രി. ദർശനസമയം കൂട്ടാൻ കഴിയുമോ എന്ന് അറിയിക്കാൻ കോടതി നിർദ്ദേശം നൽകിയിരുന്നു. രണ്ട് മണിക്കൂർ കൂടി ദര്‍ശന സമയം കൂട്ടാൻ കഴിയുമോയെന്നായിരുന്നു. ഇക്കാര്യം ശബരിമല തന്ത്രിയുമായി ആലോചിച്ചു തീരുമാനം അറിയിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നൽകിയെങ്കിലും കൂട്ടാൻ കഴിയില്ലെന്നതാണ് തന്ത്രിയുടെ നിലപാട്.
Read Moreകാലാവസ്ഥ; കോഴിക്കോടും വയനാടും ഓറഞ്ച് അലർട്ട്. ആറു ജില്ലകളിൽ യെല്ലോ അലർട്ട്
കോഴിക്കോടും വയനാടും ഓറഞ്ച് അലർട്ട്; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്
Read More“മദർ ഓഫ് ഗോഡ് ” ഗ്രന്ഥത്തിൻ്റെ പ്രകാശനം പാലക്കാട് രൂപത എമിരിറ്റീസ് മെത്രാൻ മാർ ജേക്കബ്ബ് മനത്തോടത്ത് നിർവ്വഹിച്ചു
ജോർജ്ജ് ദാസ് രചിച്ച തമ്പുരാൻ്റെ അമ്മ എന്ന നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ “മദർ ഓഫ് ഗോഡ് ” എന്ന ഗ്രന്ഥത്തിൻ്റെ പ്രകാശനം പാലക്കാട് രൂപത എമിരിറ്റീസ് മെത്രാൻ മാർ ജേക്കബ്ബ് മനത്തോടത്ത് നിർവ്വഹിച്ചു. യുവക്ഷേത്ര കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യുവക്ഷേത്ര കോളേജ് പ്രിൻസിപ്പാൾ ഡോ: ടോമി ആൻറണി അധ്യക്ഷനായി. ശരത് പാലാട്ട് പുസ്തകം ഏറ്റുവാങ്ങി. യുവ ക്ഷേത്ര കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ: ജോസഫ് ഓലിക്കൽ കൂനൻ പുസ്തകം പരിചയപ്പെടുത്തി. പാലക്കാട് പബ്ലിക് ലൈബ്രറി സെക്രട്ടറി […]
Read More