Month: November 2023

മുതലമടയിൽ കാട്ടാനക്കൂട്ടം ; ജനങ്ങൾ പരിഭ്രാന്തരായി

മുതലമട തെങ്ങും പാടം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി ; ജനങ്ങൾ പരിഭ്രാന്തരായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാട്ടാനക്കൂട്ടം ഈ മേഖലയിൽ തമ്പടിച്ചിരിക്കുകയാണ്. കൃഷിയിടങ്ങൾ ആനക്കൂട്ടം ദിവസങ്ങളായി നശിപ്പിക്കുന്നതായി പ്രദേശവാസികളുടെ പരാതി ഉയർന്നിരുന്നു. വകുപ്പധികാരികളെ അറിയിച്ചു വേണ്ടുന്ന നടപടികൾ സ്വീകരിച്ച് കാട്ടാനക്കൂട്ടം നെല്ലിയാമ്പതി ഉൾക്കാട്ടിലേക്ക് തുരത്തി വിടുന്നതിനു വേണ്ടുന്ന സന്നാഹങ്ങൾ തയ്യാറാക്കുന്നു.

Read More

മുതലമട മേഖലയിൽ കാട്ടാന കൂട്ടം; പരിഭ്രാന്തരായി ജനം

മുതലമട തെങ്ങും പാടം പ്രദേശത്ത് കാട്ടനക്കൂട്ടം ഇറങ്ങി. പ്രദേശവാസികൾ പരിഭ്രാന്തരായി. കഴിഞ്ഞ കുറച്ചു ദിവസളായി കാട്ടാനകൾ ഈ മേഖലയിൽ തമ്പടിച്ചിരിക്കുകയാണെന്ന് മുതലമട പഞ്ചായത്ത് പ്രസിഡണ്ട് പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലായി കൃഷിയിടങ്ങളിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. വകുപ്പ് അധികാരികളെ അറിയിച്ച് വേണ്ടുന്ന സനാഹവുമായി മുതലമട മേഖല സുരക്ഷാക്രമീകരണത്തിന് ഒരുങ്ങി. അ

Read More

മറിയക്കുട്ടിയോടാണോ കളി

മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയെന്ന വാർത്ത; ഖേദം പ്രകടിപ്പിച്ച് സി പി എം മുഖപത്രം. എന്നാൽസി പി എം മുഖപത്രത്തിന്റെ ഖേദപ്രകടനം അംഗീകരിക്കില്ലെന്ന് മറിയക്കുട്ടി; നിയമനടപടിയുമായി മുന്നോട്ട് പോകും. മറിയക്കുട്ടിയുടെ മകൾ വിദേശത്താണെന്നും മറ്റും കാണിച്ചായിരുന്നു വിമർശനം. സ്ഥലത്തെ വില്ലേജിൽ നിന്നും ആവശ്യമായ രേഖകൾ ഉണ്ടാക്കിയായിരുന്നു മറിയക്കുട്ടി സിപിഎം മായുള്ള തുറന്ന യുദ്ധത്തിന് തയ്യാറായിരിക്കുന്നത്.

Read More

നവംബർ 21 മുതൽ പ്രഖ്യാപിച്ചിരുന്ന സ്വകാര്യബസ് സമരം പിൻവലിച്ചു

നവംബർ 21 മുതൽ നടത്താനിരുന്ന സ്വകാര്യബസ് സമരം പിൻവലിച്ചു. അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായി സ്വകാര്യ ബസുകൾ ഒരു ദിവസത്തെ സർവീസ് നിർത്തിവച്ച് സൂചന പണിമുടക്ക് നടത്തിയിരുന്നു.

Read More

പതിവ് തെറ്റിയില്ല; നടീല്‍ പണിയ്ക്കായി ബംഗാളികളെത്തി

പതിവ് തെറ്റിയില്ല; പാടശേഖരങ്ങളിൽ ബംഗാളി സംഗീതം അലയടിക്കുന്നു. മഴ സഹായിച്ചതും കുളങ്ങളിൽ നിന്നും മറ്റും വെള്ളം പമ്പു ചെയ്തും പാടങ്ങളില്‍ വെള്ളമെത്തിച്ച് നടീല്‍ സജീവമാക്കി കർഷകർ. അയിലൂര്‍, നെന്മാറ കൃഷിഭവനുകീഴിലെ പാടശേഖരങ്ങളിലാണ് ഇപ്പോള്‍ നടീല്‍ നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച തുലാ മഴയില്‍ വെള്ളം കെട്ടി നിര്‍ത്തി ഉഴുതു മറിച്ചാണ് കര്‍ഷകര്‍ നടീല്‍ തുടങ്ങിയത്. തൊഴിലാളികളുടെ ക്ഷാമം മൂലം ഇത്തവണയും നടീല്‍ നടത്തുന്നതിന് ബംഗാളികളെയാണ് കര്‍ഷകര്‍ കൂടുതലും ആശ്രയിക്കുന്നത്. അയിലൂര്‍, കയ്പഞ്ചേരി, കണ്ണിയമംഗലം പാടശേഖരങ്ങളിൽ കഴിഞ്ഞ ദിവസം […]

Read More

വന്യമൃഗങ്ങൾക്ക് സർക്കാരുണ്ട് മക്കളെ.. നമ്മൾക്കോ

വയനാട്ടിൽ കാട്ടാനയെ പ്രകോപിപ്പിച്ചവർക്കെതിരെ കേസ്. കാറുടമ ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേർക്കെതിരെയാണ് വനംവകുപ്പ് നടപടിയെടുത്തിരിക്കുന്നത്.

Read More

ആലുവ കൊലപാതകം; പ്രതിക്കു വധശിക്ഷ

ആലുവ കൊലപാതകം; പ്രതിക്കു വധശിക്ഷ വിധിച്ചു. ആലുവയിലെ അഞ്ചു വയസുകാരിയെ കൊലചെയ്ത ആസ്ഫാക്കിന് വധശിക്ഷ വിധിച്ചു. എറണാകുളം പോക്സോ കോടതിയാണ് വധശിക്ഷ വിധിച്ചത്. ഇന്ന് ശിശുദിനവും കൂടി ആയതിനാൽ കുരുന്നു ജീവൻ പൊലിഞ്ഞതിന് സാക്ഷ്യമായി. വിധി കേൾക്കുന്നതിനായി കോടതി പരിസരത്ത് വലിയ ജനകൂട്ടമാണ് ഉണ്ടായത്.

Read More

ആലുവ കൊലപാതകം; വിധി കാത്ത് ജനം

ആലുവ കൊലപാതകം; വിധി കേൾക്കാൻ മണിക്കൂറുകൾ തള്ളിനീക്കി കാത്തിരിപ്പിലാണ് ജനം. കുറ്റവാളികൾക്ക് ജീവിക്കാൻ അവകാശമില്ല! തൂക്ക് കയറിൽ കുറഞ്ഞ ശിക്ഷ പ്രതീക്ഷിക്കുന്നില്ലെന്ന് അഞ്ചു വയസുകാരിയുടെ മാതാപിതാക്കൾ.

Read More

വയനാട് പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്; 4.34 കോടി കണ്ടുകെട്ടി

വയനാട് പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് നടത്തിയതിൽ ത 4.34 കോടി രൂപയുടെ സ്വത്തുക്കൾ സഹകരണ ബാങ്ക് ഭാരവാഹികളിൽ നിന്നും ഇ.ഡി കണ്ടുകെട്ടി.

Read More