കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ നെന്മാറ ബ്ലോക്ക് തല കിസാൻ മേള നടത്തുന്നു. കേന്ദ്ര സർക്കാർ പദ്ധതിയായ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായാണ് കിസാൻ മേള സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തിലാണ് നടത്തുന്നത്. മേളയുടെ ഭാഗമായി ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി കാർഷിക സെമിനാറുകൾ, കാർഷിക പ്രദർശനങ്ങളും, കാർഷിക ക്ലിനിക്കും, കാർഷിക ഉൽപ്പന്നങ്ങളുടെവിപണന മേളയും നടത്തും. നെന്മാറ ഇഎംഎസ് പാർക്ക് മൈതാനിയിൽ നടത്തുന്ന മേളയുടെ ഉദ്ഘാടനം രാവിലെ 10 ന് കെ. ബാബു എംഎൽഎ നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് […]
Read MoreMonth: November 2023
കാട്ടാനശല്യം
കാട്ടാന ശല്യം; രണ്ടായിരത്തോളം വാഴകൾ കർഷകൻ വെട്ടി നശിപ്പിച്ചു. കരിമ്പ മൂന്നേക്കർ മീൻവല്ലം പ്രദേശത്ത് കാട്ടാന ശല്യം അതിരൂക്ഷമായതിൽ വകുപ്പധികാരികൾ വേണ്ടുന്ന നടപടികൾ സ്വീകരിക്കാത്തതിൽ കർഷന്റെ പ്രതിഷേധം. പാട്ടത്തിനെടുത്ത കൃഷിയിടത്തിൽ നിന്ന് കുലച്ചതുൾപ്പെടെയുള്ള വാഴകളാണ് കർഷകൻ വെട്ടി മാറ്റിയത്. കാർഷിക വിളകൾ നശിപ്പിക്കാൻ ദിവസേന കാട്ടാനക്കൂട്ടം വരുന്നത് ജീവനും സ്വത്തിനും ഭീഷണിയായ സാഹചര്യത്തിൽ കർഷകനായ രമേഷ് തച്ചൊടിയിൽ ആണ് രണ്ടായിരത്തോളം വാഴകൾ പൂർണ്ണമായും വെട്ടി നശിപ്പിച്ചത്. ആന, കാട്ടുപന്നി, കുരങ്ങൻ എന്നിവയുടെ ശല്യം പതിവായതും കഴിഞ്ഞ ഒരു […]
Read Moreകെഎസ്ആർടിസി യൂണിഫോം വീണ്ടും കാക്കിയാകും
കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കിയാകും. പുരുഷ ജീവനക്കാർക്കാർക്ക് പാന്റ്സും ഷർട്ടും. വനിതാ ജീവനക്കാർക്ക് ചുരിദാറും സ്ലീവ്ലെസ് ഓവർകോട്ടുമാണ് യൂണിഫോം . നെയിംബോർഡും നിർബന്ധമാക്കി.
Read Moreനവ കേരള സദസ്സ് ജനങ്ങളിൽ നിന്നും നല്ല പ്രതികരണമാണെന്നും മഹാജന മുന്നേറ്റമാണ്..
നവകേരള സദസ് പാഴ് വേലയാണെന്നും, മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഒരു പരാതിക്കും പരിഹാരം കാണുന്നില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. നവകേരളസദസിലേക്ക് യു ഡി എഫ് നേതാക്കളെയല്ല അണികളെയാണ് പ്രതീക്ഷിക്കുന്നതെന്ന് എം. വി. ഗോവിന്ദൻ പറഞ്ഞു. നവ കേരള സദസ്സ് ജനങ്ങളിൽ നിന്നും നല്ല പ്രതികരണമാണെന്നും മഹാജന മുന്നേറ്റമാണ് ലഭിക്കുന്നതെന്നും മുഖ്യമന്ത്രി. സർക്കാരിനെതിരെ എല്ലാ മണ്ഡലങ്ങളിലും വിചാരണ സദസ്സ് സംഘടിപ്പിക്കുമെന്നും വി.ഡി. സതീശനും അഭിപ്രായപ്പെട്ടു.
Read Moreകൊല്ലങ്കോട് ഉപജില്ലാ സ്‌കൂൾ കലോത്സവം അയിലൂരിൽ
കൊല്ലങ്കോട് ഉപജില്ലാ സ്‌കൂൾ കലോത്സവം നാളെ മുതൽ അയിലൂർ എസ്.എം. ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കം കുറിക്കും. വിവിധ ഇനങ്ങളിലായി ഉപജില്ലയിൽ നിന്ന് ആറായിരത്തോളം സർഗ്ഗപ്രതിഭകൾ നാലുദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കും. കെ. ബാബു എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. 24 ന് നടക്കുന്ന സമാപന സമ്മേളനം കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ചിന്നക്കുട്ടൻ ഉദ്ഘാടനം ചെയ്യും. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലാമണി അധ്യക്ഷയാകും. ഉപജില്ലാ കലോത്സവത്തിന് വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്ന് സ്വാഗതസംഘം ചെയർമാനും അയിലൂർ […]
Read Moreഓഫീസിൽ പ്രാർത്ഥിച്ചതിന്; ഓഫീസർക്കു സസ്പെൻഷൻ
നെഗറ്റീവ് എനർജി മാറ്റുന്നതിനായി ഓഫീസിൽ പ്രാർത്ഥന നടത്തിയ ഓഫീസര്‍ക്കാണ് സസ്പെൻഷൻ. തൃശൂർ ജില്ലാ ശിശു സംരക്ഷണ വകുപ്പ് ഓഫീസർക് സസ്‌പെൻഷൻ.
Read Moreനെല്ലിയാമ്പതിയിൽ വീണ്ടും കാട്ടാന ചരിഞ്ഞു
നെല്ലിയാമ്പതിയിൽ വീണ്ടും കാട്ടാന ചരിഞ്ഞു. വനം വകുപ്പ് അധികാരികൾ സ്ഥലത്തെത്തി വേണ്ടുന്ന നടപടികൾ സ്വീകരിച്ചു. ചരിഞ്ഞ കൊമ്പനാനയുടെ പോസ്റ്റുമോർട്ടം വിവരങ്ങളും മറ്റും അറിഞ്ഞാലേ മരണകാരണം വ്യക്തമാവുയെന്നും അധികൃതർ പറഞ്ഞു.
Read Moreഎഡിജിപി എസ്.ശ്രീജിത്തിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു
എഡിജിപി എസ്.ശ്രീജിത്തിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു. കഴിഞ്ഞ ദിവസം റോഡ് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു സംഭവം. പന്തളം സ്വദേശി പത്മകുമാറിനെ എഡിജിപി എസ്. ശ്രീകുമാറിന്റെ വാഹനം ഇടിച്ചാണ് പരിക്കേറ്റിരുന്നത്.
Read Moreഅയിലൂർ പാളിയ മംഗലത്ത് സി.പി.എം. കോൺഗ്രസ് സംഘർഷം
അയിലൂർ പാളിയ മംഗലത്ത് സി.പി.എം. കോൺഗ്രസ് സംഘർഷം 2 പേർക്ക് വെട്ടേറ്റു 3 പേർക്ക് പരിക്ക്. നെന്മാറ: അയിലൂർ ഗ്രാമപഞ്ചായത്തിലെ പാളിയമംഗലത്ത് സിപിഎം കോൺഗ്രസ് സംഘർഷം. കുറുമ്പൂരിൽ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ദിവസങ്ങളായി നടക്കുന്ന തർക്കത്തിതർക്കത്തിനൊടുവിലാണ് സംഘർഷം ഉണ്ടായത്. ശനിയാഴ്ച രാത്രി ഉണ്ടായ സംഘർഷത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. രണ്ടുപേർക്ക് വെട്ടേറ്റു. പരിക്കേറ്റവരെ നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും , നെന്മാറ സ്വകാര്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലും പ്രവേശിപ്പിച്ചു. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു. കഴിഞ്ഞദിവസങ്ങളിലായി കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് […]
Read Moreനെന്മാറ ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം
ന ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നെല്ലിയാമ്പതി പുലയമ്പാറ ക്ഷീരസംഘത്തില്‍ നടന്ന ബ്ലോക്ക് തല ക്ഷീരകര്‍ഷക സംഗമം കെ.ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ലീലാമണി അധ്യക്ഷയായി. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.ബിന്ദു, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ രാജീവ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.വത്സല, മണികണ്ഠന്‍, കെ.എല്‍.രമേഷ്, സായ് രാധ, ജില്ലാ പഞ്ചായത്തംഗം ആര്‍.ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.രാജന്‍, വി.ഫാറൂക്ക്, നസീമ, ക്ഷീരസംഘം പ്രസിഡന്റുമാരായ എ.യൂസഫ്, എ.രാമകൃഷ്ണന്‍, ശിവശങ്കരന്‍, വലതല […]
Read More