Month: November 2023

കാട്ടുകൊമ്പൻ പടയപ്പ ജനവാസ മേഖലയിൽ; പരിഭ്രാന്തരായി തോട്ടം തൊഴിലാളികൾ

കാട്ടുകൊമ്പൻ പടയപ്പ കാടുകയറാതെ ജനവാസ മേഖലയിൽ കാട് കയറാതെ കാട്ടുകൊമ്പൻ പടയപ്പ. രാപ്പകൽ വ്യത്യാസമില്ലാതെ പടയപ്പ ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുന്ന സാഹചര്യമാണ്. ഇന്നലെ രാത്രിയോടെയാണ് കാടിറങ്ങിയ പടയപ്പ ദേവികുളം സ്വകാര്യ എസ്റ്റേറ്റിൽ എത്തുന്നത്. തോട്ടം തൊഴിലാളികൾ പാട്ട കൊട്ടിയും മറ്റും കാട്ടാനയെ തുരത്തുവാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. വകുപ്പ് അധികൃത സ്ഥലത്തെത്തി വേണ്ടുന്ന നടപടികൾ സ്വീകരിച്ചു വരുന്നു. നേരത്തെ എസ്റ്റേറ്റ് ലയത്തിൽ നിന്നും പുറത്ത് കടത്തിയതിന് ശേഷം പടയപ്പ മടങ്ങിയിരുന്നു. പിന്നീട് രാവിലെ 7 മണിയോടെ പടയപ്പ വീണ്ടും […]

Read More

ക്രിസ്തുമസ് ബംപര്‍ 20 കോടി; ടിക്കറ്റ് വില 400 രൂപ

ക്രിസ്തുമസ് ബംപര്‍ സമ്മാനത്തുക 20 കോടിയാക്കി ഉയർത്തി. 16 കോടി ആയിരുന്നു കഴിഞ്ഞ വർഷമെങ്കിൽ ഇത്തവണ 20 കോടിയായി ഉയർത്തി. ക്രിസ്മസ്, ന്യൂ ഇയർ ബംബറാണ് 20 കോടിയാക്കിയത്..ഒരു കോടി വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം ലഭിക്കുക. വരും ദിവസം ടിക്കറ്റ് വിൽപ്പന തുടങ്ങുമെന്നാണ് അറിയുന്നത്.

Read More

ഭാരതീയ പ്രകൃതി കൃഷി കിസാൻ മേള ഇന്നുകൂടി മാത്രം

ഭാരതീയ പ്രകൃതി കൃഷി കിസാൻ മേള സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തിലാണ് കേന്ദ്ര സർക്കാർ പദ്ധതിയായ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായുള്ള കിസാൻ മേള. നെന്മാറ ഇഎംഎസ് പാർക്ക് മൈതാനിയിൽ നടത്തുന്ന മേളയുടെ ഉദ്ഘാടനം കെ. ബാബു എംഎൽഎ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി അധ്യക്ഷയായി. അസിസ്റ്റന്റ് കൃഷി ഓഫീസർ എ.കെ. സുനി സ്വാഗതവും, കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി.എം. രമ്യ പദ്ധതി വിശദീകരണവും നടത്തി. എസ്. വിഗ്നേഷ്, കെ. മണികണ്ഠൻ, ടി. വത്സല, […]

Read More

വാർത്താകേരളം

22.11.2023   തൃശൂർ വിവേകോദയം സ്കൂളിൽ വെടിവയ്പ്പ്?️തൃശൂർ വിവേകോദയം സ്കൂളിൽ തോക്കുമായി കടന്നു കയറി വെടിയുതിർത്ത് പൂർവ വിദ്യാർഥി. മുളയം സ്വദേശി ജഗനാണ് സ്കൂളിലേക്ക് തോക്കുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തോക്കുമായെത്തിയ ഇയാൾ സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തി. പിന്നീട് ക്ലാസ് റൂമിൽ കയറി മൂന്നു തവണ മുകളിലേക്ക് വെടിവച്ചുവെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.വെടിവയ്പ്പിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. തൃശൂർ ഈസ്റ്റ് പോലീസിന്‍റെ കസ്റ്റഡിയിലാണ് ഇയാൾ. പ്രതി ലഹരിക്കടിമയാണെന്നാണ് പ്രാഥമിക കണ്ടെത്തൽ. […]

Read More

തമിഴ്നാട്ടിൽ നിന്നും ശബരിമല ദർശനത്തിനായി പമ്പയിൽ എത്തിയ തീര്‍ത്ഥാടക സംഘം ഒമ്പതു വയസുകാരിയെ ബസ്സില്‍ മറന്നു.

പോലീസിന്റെ വയര്‍ലസ് സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിൽ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കുട്ടിയെ അട്ടത്തോട്ടില്‍ നിന്ന് കണ്ടെത്തി. ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ ബസില്‍ ദര്‍ശനത്തിന് വന്ന തമിഴ്‌നാട് സ്വദേശികളുടെ കൂടെ പിതാവിനും മുത്തശ്ശിക്കും ഒപ്പം എത്തിയ ഭവ്യ എന്ന നാലാം ക്ലാസുകാരിയെ ആണ് ഇറങ്ങുമ്പോള്‍ സംഘം കൂടെ കൂട്ടാന്‍ മറന്നത്. തീർത്ഥാടക സംഘത്തെ പമ്പയിലിറക്കി ബസ് നിലക്കലിലേക്ക് പുറപ്പെട്ട ശേഷമാണ് കുട്ടി കൂടെയില്ലെന്ന് വിവരം സംഘം മനസ്സിലാക്കിയത്. ഉടന്‍ തന്നെ കുട്ടിയുടെ പിതാവ് അടങ്ങുന്ന സംഘം പമ്പയിലെ […]

Read More

പൂർവ വിദ്യാർത്ഥി സ്കൂളിൽ തോക്കുമായെത്തി വെടിവെപ്പ്..

തൃശ്ശൂർ വിവേകോദയം സ്കൂളിലാണ് വെടിവെപ്പ് നടന്നത്. പൂർവ വിദ്യാർത്ഥി സ്കൂളിൽ തോക്കുമായെത്തി മുകളിലേക്ക് വെടിയുതിർക്കുകയായിരുന്നു. വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

Read More

അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞു

അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞു; ഏഴു പേർക്ക് പരിക്ക്   ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുന്ന ആന്ധ്രപ്രദേശിലെ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് ആണ് ഇന്ന് പുലർച്ചെ 5:30 ന് മറിഞ്ഞത്. പത്തനംതിട്ടയ്ക്ക് സമീപമാണ് നിയന്ത്രണം വിട്ട് അപകടമുണ്ടായത്. 34 പേരടങ്ങുന്ന സംഘമാണ് ബസ്സിൽ യാത്ര ചെയ്തത്.

Read More

മർദ്ദനമേറ്റത് വെറും സാമ്പിൾ; തുടർന്നാൽ പൊടി പോലും കിട്ടില്ല!

മർദ്ദനമേറ്റത് വെറും സാമ്പിൾ. വിവരക്കേട് തുടർന്നാൽ പൊടി പോലും കിട്ടില്ല! വിവാദമായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിഅഡ്വ. സരിൻ ശശി. കണ്ണൂർ പഴയങ്ങാടി പോലീസ് സ്റ്റേഷനിൽ കരുതൽ തടങ്കലിലെടുത്ത കോൺഗ്രസ് യൂത്ത് ലീഗ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ പോലീസ് സ്റ്റേഷനിലെത്തി മർദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പോസ്റ്റിട്ടത്.

Read More

കാട്ടാന ചരിഞ്ഞ സംഭവം; ആനകൾ തമ്മിലുള്ള ഏറ്റുമുട്ടലിലെന്ന് റിപ്പോർട്ട്

നെല്ലിയമ്പതിയിൽ കാട്ടാന ചരിഞ്ഞ സംഭവത്തിൽ ആനകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കുഴിയിൽ വീണ് പരിക്കു മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴിഞ്ഞദിവസം നെല്ലിയാമ്പതി തോട്ടക്കാട്ട് കാപ്പി എസ്റ്റേറ്റിലാണ് എട്ടു വയസ്സ് പ്രായം ഉള്ള കൊമ്പനാന ചരിഞ്ഞനിലയിൽ കണ്ടത്.

Read More