Month: November 2023

നെന്മാറ ക്രിസ്തുരാജ പള്ളിയിൽ പ്രധാന തിരുനാൾ ഇന്ന്

നെന്മാറ ക്രിസ്തുരാജ പള്ളിയിൽ പ്രധാന തിരുനാളായ ഇന്ന് വൈകീട്ട് 3ന് ഫാ. ജോബിൻ കാഞ്ഞിരത്തിങ്കൽ നയിക്കുന്ന ആഘോഷമായ വിശുദ്ധ കുർബാന. തുടർന്ന് വാദ്യമേളങ്ങളോടെ നഗരം ചുറ്റിയുള്ള ആഘോഷമായ തിരുനാൾ പ്രദക്ഷിണവും ആകാശവിസ്മയവും. നാളെ രാവിലെ 6.45 ന് പരേതർക്കുള്ള കുർബാനയോടെ തിരുനാളിന് സമാപനമാകും. ഇന്നലെ അമ്പ് പ്രദക്ഷിണവും തുടർന്ന് ഫാ. ജോബി കാച്ചപ്പിള്ളി, ഫാ. വിജു മുരിങ്ങാശ്ശേരി (MST), വികാരി ഫാദർ അഡ്വ. റെജി മാത്യു പെരുമ്പിള്ളിൽ എന്നിവർ സഹകാർമികത്വം വഹിച്ച ആഘോഷമായ വിശുദ്ധ കുർബാനയും നടന്നു.

Read More

വിദഗ്ധ സംഘം നെല്ലിയാമ്പതി ചുരം റോഡ് സന്ദർശിച്ചു

ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം നെല്ലിയാമ്പതിയിലെ റോഡ് മണ്ണിടിഞ്ഞ സ്ഥലം വിദഗ്ധസംഘം സന്ദർശിച്ചു. ബദൽ ഗതാഗത മാർഗ്ഗവും എത്രകാലത്തിനുള്ളിൽ പണി പൂർത്തിയാക്കാൻ കഴിയുമെന്നുള്ള കാര്യവും വിലയിരുത്താനാണ് ചിറ്റൂർ തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം നെല്ലിയാമ്പതി സന്ദർശിച്ചത്. വിദഗ്ധസംഘം പൊതുമരാമത്ത് അധികൃതരും പഞ്ചായത്ത് പ്രസിഡന്റുമായും ചർച്ച നടത്തി. ഗതാഗത പ്രശ്നത്തിന് പരിഹാരം ഉടനടി പരിഹാരം വേണമെന്ന് നെല്ലിയാമ്പതി പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ് ജോസഫ് ആവശ്യപ്പെട്ടു. ഭാരവാഹനങ്ങൾക്കുള്ള നിരോധനം നെല്ലിയാമ്പതിയിലേക്കും അവിടെ നിന്നുള്ള എസ്റ്റേറ്റുകളിലെ ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്നതിനും തടസ്സമാകുന്നത് ചൂണ്ടി കാണിച്ചു. താൽക്കാലിക […]

Read More

സം­ഭ­രി­ച്ച നെല്ലി­ന്‍റെ മു­ഴു­വന്‍ തു­കയും കര്‍­ഷ­ക­രു­ടെ അ­ക്കൗ­ണ്ടില്‍ നല്‍­കേണ്ട­ത് സംസ്ഥാ­ന സര്‍­ക്കാ­ർ; കേ­ന്ദ്ര ധ­ന­മന്ത്രി നിര്‍­മ­ല സീ­താ­രാ­മന്‍.

കർഷകരിൽ നിന്നും സം­ഭ­രി­ച്ച നെല്ലി­ന്‍റെ മു­ഴു­വന്‍ തു­കയും കര്‍­ഷ­ക­രു­ടെ അ­ക്കൗ­ണ്ടില്‍ നല്‍­കേണ്ട­ത് സംസ്ഥാ­ന സര്‍­ക്കാ­രി­ന്‍റെ ഉ­ത്ത­ര­വാ­ദി­ത്വ­മെ­ന്ന് കേ­ന്ദ്ര ധ­ന­മന്ത്രി നിര്‍­മ­ല സീ­താ­രാ­മന്‍. തു­ക നേ­രി­ട്ട് കര്‍­ഷ­ക­രുടെഅ­ക്കൗ­ണ്ടില്‍ ഇ­ട്ട് നല്‍­കണം. കേ­ന്ദ്ര­സര്‍­ക്കാര്‍ അ­ങ്ങ­നെ­യാ­ണ് ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു.

Read More

സായാഹ്ന വാർത്തകൾ2023 നവംബർ 25 ശനി1199 വൃശ്ചികം 9 അശ്വതി

◾കേരളം കൃത്യമായ പദ്ധതി നിര്‍ദേശങ്ങളും റിപ്പോര്‍ട്ടുകളും നല്‍കാത്തതിനാലാണ് കേന്ദ്ര ഫണ്ട് കുറയുന്നതെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. രണ്ടു തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി തന്നില്ല. സംഭരിക്കുന്ന നെല്ലിന്റെ പണം കേരളം നല്‍കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ◾സംസ്ഥാനത്ത് ആരംഭിക്കുമെന്നു പ്രഖ്യാപിച്ചിരുന്ന സ്വകാര്യ സര്‍വകലാശാല വൈകാതെ യാഥാര്‍ത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് നവകേരള സദസില്‍ ക്ഷണിതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരായ പരാതി കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ◾എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ 2011 […]

Read More

കരിമ്പാറയിൽ പകൽ പുലിയിറങ്ങി പട്ടിയെ പിടിച്ചു.

നെന്മാറ : നെന്മാറ കരിമ്പാറ റോഡിൽ പകൽ സമയത്ത് പുലിയിറങ്ങി പട്ടിയെ പിടിച്ചു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് തളിപ്പടത്തിനും കരിമ്പാറയ്ക്കും ഇടയിലുള്ള പൊതുമരാമത്ത് റോഡിലാണ് സംഭവം. ആടുകളെ മേച്ച് തിരിച്ചുവരുന്ന എ. വാസുവിന്റെ പിന്നിലായി വന്ന രണ്ട് നായകളിൽ ഒന്നിനെയാണ് റോഡിന് നടുവിൽ പുലി പിടിച്ചത്. നായകളുടെ നിലവിളി കേട്ട് തിരിഞ്ഞു നോക്കിയ വാസു നിലവിളിച്ച് നെഞ്ചിടിപ്പോടെ തളർന്നുവീണു. തൊട്ടു പിന്നിലായി റോഡിലൂടെ കാറും പെട്ടിഓട്ടോയും പുലിയുടെ മുന്നിലെത്തിയതോടെ പുലി നായയെ ഉപേക്ഷിച്ച തൊട്ടടുത്ത കനാലിനു സമീപമുള്ള […]

Read More

വാർത്താകേരളം

         ബില്ലുകള്‍ തടഞ്ഞു വയ്ക്കാനാവില്ല: സുപ്രീം കോടതി?️ഗവർണറുടെ അധികാരത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ. ബില്ലുകള്‍ ഗവര്‍ണര്‍ക്ക് തടഞ്ഞു വയ്ക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. തീരുമാനം എടുത്തില്ലെങ്കിൽ ബിൽ ഗവർണർ തിരിച്ചയക്കണം. അങ്ങനെയാണ് ഭരണഘടന നിർവചിക്കുന്നത്. ഭരണഘടനാ വിധേയമായി മാത്രമേ തീരുമാനം എടുക്കാൻ കഴിയൂ എന്നും സുപ്രീം കോടതി പറഞ്ഞു. ഗവർണർക്ക് എതിരായ പഞ്ചാബ് സർക്കാരിന്‍റെ ഹർജിയിലാണ് സുപ്രീം കോടതിയുടെ പരാമർശം. ഗാസയിൽ 4 ദിവസം വെടിനിർത്തൽ?️ഒരു മാസം പിന്നിട്ട ഇസ്രയേൽ- ഹമാസ് യുദ്ധത്തിനൊടു വിൽ വെടിനിർത്തൽ. നാലു ദിവസത്തെ […]

Read More

നവകേരള സദസ്സിന് പണം അനുവദിക്കേണമോ..

നവകേരള സദസ്സിന് നഗരസഭ, പഞ്ചായത്ത് പണം അനുവദിക്കണമോയെന്ന ആശങ്കയിൽ അധികൃതർ. നവകേരള സദസ്സിന് പണം അനുവദിച്ചതിൽ പറവൂർ ന​ഗരസഭയ്ക്ക് താക്കീതുമായി കോൺ​ഗ്രസ്.

Read More

വിശ്വാസികൾ പുനർജന്മ പുണ്യം തേടി തിരുവില്വാമലയിൽ വില്വാദിനാഥാ ക്ഷേത്രത്തിൽ

ഏകാദശി നാളിൽ മാത്രം നടക്കുന്ന പുനർജനി നൂഴലിന് അഞ്ഞൂറിലേറെ വിശ്വാസികൾ പങ്കെടുത്തു. പുരുഷന്മാർ മാത്രം നടത്തുന്ന പുനർജനി നൂഴലിന് ഏകാദശി വ്രതം നോറ്റും നൂഴാൻ എത്തിയവർക്ക് കൂട്ടായും സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഭക്തരാണ് വില്വാദിമല കയറിയെത്തിയത്. ക്ഷേത്രത്തിൽ വിവിധ വാദ്യങ്ങളോടെയുള്ള മേളങ്ങൾ നടന്നു.

Read More

നെല്ലിയാമ്പതി ചുരം പാതയിൽ മണ്ണിടിച്ചിൽ; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

നെല്ലിയാമ്പതി ചുരം പാതയില്‍ മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് അപകട ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജില്ല കളക്ടര്‍ ഗതാഗത നിയന്ത്രണമേര്‍പ്പടുത്തി. ബുധനാഴ്ച കാലത്താണ് പ്രളയത്തില്‍ തകര്‍ന്ന ഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണത്. ഇതോടെ വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ കടന്നുപോകാന്‍ പ്രയാസമുണ്ടായി.2018 ലെ പ്രളയത്തില്‍ തകര്‍ന്നുപോയ പോത്തുണ്ടി കൈകാട്ടി പാതയിലെ ചെറുനെല്ലി ഇരുമ്പുപാലത്തിന് സമീപമാണ് വീണ്ടും മണ്ണിടിഞ്ഞത്. ഈ ഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രവര്‍ത്തി തുടങ്ങിയിരുന്നു. ഇതിനായി പാതയ്ക്ക് താഴെ ചാലെടുത്തിരുന്നു. […]

Read More

നെന്മാറ മങ്ങാട്ട് ഹൗസിൽ കെ.സി. ദാമോധരൻ(83) അന്തരിച്ചു

നെന്മാറ നായർ തറ മങ്ങാട്ട് ഹൗസിൽ കെ.സി. ദാമോധരൻ(83) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വക്കാവ് വാതക ശ്മശാനത്തിൽ. ഭാര്യ: ശാരദ മങ്ങാട്ട്. മക്കൾ: പ്രശാന്ത് മങ്ങാട്ട്, പ്രമോദ് മങ്ങാട്ട്. മരുമക്കൾ: ജ്യോതി പാലാട്ട്, ശാന്തി പ്രമോദ്. സഹോദരങ്ങൾ: ജനാർദനൻ , ഭാസ്കരൻ, പരേതരായ സ്വാമി നായർ, ഗൗരിയമ്മ

Read More