Month: November 2023

പട്ടാമ്പിയിൽ ബൈക്ക് മതിലിൽ ഇടിച്ചു യാത്രക്കാരന് ദാരുണാന്ത്യം

പട്ടാമ്പി: ആമയൂർ പൂവക്കോട് റോഡിൽ ബൈക്ക് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പൂവക്കോട് കോഴിക്കുന്നത്ത് പുത്തൻവീട്ടിൽ ഷിബു (34) ആണ് മരണപ്പെട്ടത്.കൂടെയുണ്ടായിരുന്ന സുഹൃത്ത് രാജേഷിന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

കടബാധ്യതയിൽ ക്ഷീര കർഷകൻ തൂങ്ങിമരിച്ച നിലയിൽ

ക്ഷീര കർഷകനായ കണ്ണൂർ കണിച്ചാറിൽ കൊളക്കാട് സ്വദേശിയായ ആൽബർട്ട് (65) കടബാധ്യതയെ തുടർന്ന് തൂങ്ങിമരിച്ച നിലയിൽ. സഹകരണ ബാങ്കിൽ രണ്ടുലക്ഷം രൂപയോളം തിരിച്ചടവ് വന്നതിനെ തുടർന്നാണ് ഇദ്ദേഹം തൂങ്ങിമരിച്ചതെന്ന് ആൽബർട്ടിന്റെ വീട്ടുകാർ പറയുന്നു. പ്രദേശത്തെ ക്ഷീര സംഘം പ്രസിഡൻറ് കൂടിയായിരുന്നു ഇദ്ദേഹം.

Read More

കരിമ്പാറ റബ്ബർ ഉത്പാദകസംഘം വാർഷിക പൊതുയോഗം നടത്തി

നെന്മാറ : കരിമ്പാറ റബ്ബർ ഉത്പാദക സംഘം വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും നടത്തി. റബ്ബർ ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ വി.പി. പ്രേമലത പൊതുയോഗം ഉദ്ഘാടനം ചെയ്തു. ഫീൽഡ് ഓഫീസർ പി. ദീപ്തി ദാസ് റബ്ബർ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിന്റെയും കർഷകർക്കുള്ള ആനുകൂല്യ വിതരണത്തെക്കുറിച്ചും പ്രഭാഷണം നടത്തി. സംഘം പ്രസിഡന്റ് എം. അബ്ബാസ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി. ജെ. അബ്രഹാം സ്വാഗതം പറഞ്ഞു. പ്രസിഡന്റ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കെ.ടി. സ്കറിയ, എം. യൂസഫ്, കെ. ശ്രീജിത്ത്, […]

Read More

വാർത്താകേരളം

                     27.11.2023 കുസാറ്റ് ദുരന്തം; വീഴ്ച സംഭവിച്ചതായി വൈസ് ചാൻസിലർ?️കുസാറ്റിലെ സ്കൂൾ ഓഫ് എൻജിനീയറിന്‍റെ നേതൃത്വത്തിൽ നടത്തിയ ടെക്ഫെസ്റ്റിലെ ഗാനമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ വീഴ്ചയുണ്ടായതായി കുസാറ്റ് വൈസ് ചാൻസിലർ ഡോ.പി.ജി ശങ്കരൻ. പരിപാടിയുടെ സമയം അനുസരിച്ച് കുട്ടികളെ ഓഡിറ്റോറിയത്തിനകത്തേക്കു കയറ്റിവിടുന്നതിൽ പാളിച്ചയുണ്ടായെന്നും നല്ല ചരിവുള്ള സ്റ്റെപ്പുകളായതിനാൽ അപകടത്തിന് കാരണമായെന്നും അദ്ദേഹം വ്യക്തമാക്കി. ‘അപകടം ഞെട്ടിക്കുന്നത്’: കുസാറ്റ് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി ഗവർണർ?️കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ക്യാമ്പസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ നാലു […]

Read More

പ്രഭാത വാർത്തകൾ

2023 | നവംബർ 27 | തിങ്കൾ | 1199 | വൃശ്ചികം 11 | കാർത്തിക ◾തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തിലും ഇന്ത്യക്ക് 44 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 236 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് ഇന്നിംഗ്സ് 20 ഓവറില്‍ ഒമ്പതിന് 191 ല്‍ അവസാനിച്ചു. യശസ്വി ജെയ്‌സ്വാള്‍ (53), ഇഷാന്‍ കിഷന്‍ (52), റുതുരാജ് ഗെയ്കവാദ് (58), റിങ്കു സിംഗ് (9 പന്തില്‍ […]

Read More

മകനു കാറപകടത്തിൽ മരണം; വിവരമറിഞ്ഞ അമ്മ വീട്ടിൽ മരിച്ച നിലയിൽ

കാ​ന​ഡ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തിൽ മ​ക​ൻ മ​രി​ച്ച​ വിവരമറിഞ്ഞയുടനെ അ​മ്മ​യും ജീ​വ​നൊ​ടു​ക്കി​. മാ​വേ​ലി​ക്ക​ര ജി​ല്ല ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍ മെ​ഹ​റു​ന്നീ​സ(48)​യെ​യാ​ണ് കാ​യം​കു​ള​ത്തെ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.മെ​ഹ​റു​ന്നീ​സ​യു​ടെ മ​ക​ൻ ബി​ന്യാ​മി​ൻ ക​ഴി​ഞ്ഞ ദി​വ​സം കാ​ന​ഡ​യി​ൽവ​ച്ചു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചി​രു​ന്നു. എ​ഞ്ചി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു മ​ക​ന്‍റെ മ​ര​ണ​വി​വ​ര​മ​റി​ഞ്ഞ​യുടൻ ക​ടു​ത്ത മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു അമ്മ മെ​ഹ​റു​ന്നീ​സ. ഇ​ന്നു പു​ല​ർ​ച്ചെ 7.30 ഓ​ടെ​യാ​ണ് മെ​ഹ​റു​ന്നീ​സ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ‘മ​ക​ന്‍ പോ​യി, ഇ​നി ജീ​വി​ച്ചി​രു​ന്നി​ട്ടു കാ​ര്യ​മി​ല്ല’ എ​ന്നു മെ​ഹ​റു​ന്നീ​സ പ​റ​ഞ്ഞി​രു​ന്ന​താ​യി സു​ഹൃ​ത്ത് പറയുന്നു. ഇ​ള​യ മ​ക​നും ഭ​ര്‍​ത്താ​വും രാ​വി​ലെ പുറത്തു […]

Read More

ഉച്ചനീചത്വം ഇല്ലാതാക്കാന്‍ പാല്‍സംഭരണത്തിലൂടെസാധിക്കുമെന്ന് ഡോ. വര്‍ഗീസ് കുര്യന്‍ കാണിച്ചു തന്നു- നിര്‍മല കുര്യന്‍

അങ്കമാലി: സമൂഹത്തില്‍ നിലനിന്നിരുന്ന ഉച്ചനീചത്വം അവസാനിപ്പിക്കാന്‍ പാല്‍ സംഭരണത്തില്‍ ഡോ. വര്‍ഗീസ് കുര്യന്‍ ഏര്‍പ്പെടുത്തിയ ഒറ്റവരി നിയമം ഏറെ പ്രയോജനം ചെയ്തുവെന്ന് ഡോ. വര്‍ഗീസ് കുര്യന്‍റെ പുത്രി നിര്‍മല കുര്യന്‍ ചൂണ്ടിക്കാട്ടി. ദേശീയ ക്ഷീര ദിനത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങില്‍ ഡോ. വര്‍ഗീസ് കുര്യന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. പാല്‍ സംഭരണത്തിനായി ഒറ്റവരിയും ഒരു പാത്രവും മാത്രമേ അനുവദിക്കൂവെന്ന് നിലപാട് വിപ്ലവകരമായിരുന്നുവെന്നും അവര്‍ പറഞ്ഞു. ആഗോളവത്കരണത്തിനെ സംശയത്തോടെയാണ് ഡോ. കുര്യന്‍ കണ്ടിരുന്നതെന്ന് നിര്‍മല കുര്യന്‍ […]

Read More

സായാഹ്ന വാർത്തകൾ

2023 നവംബർ 26 ഞായർ 1199 വൃശ്ചികം 10 ഭരണി ◾മഴമൂലം ആളുകള്‍ തള്ളിക്കയറിയതുകൊണ്ടല്ല, അകത്തേക്കുള്ള പ്രവേശനം വൈകിയതും നിയന്ത്രണങ്ങളിലെ പാളിച്ചകളുമാണു കുസാറ്റ് ദുരന്തത്തിനു കാരണമെന്നു രക്ഷപ്പെട്ട വിദ്യാര്‍ത്ഥികള്‍. സംഗീതപരിപാടിക്കായി അകത്തക്കു ആളുകളെ പ്രവേശിപ്പിക്കാനുള്ള ഗേറ്റ് തുറക്കാന്‍ വൈകി. ഗേറ്റ് തുറന്നപ്പോള്‍ എല്ലാവരും കൂടി തള്ളിക്കയറി. താഴോട്ടു സ്ലോപ്പായിട്ടുള്ള സ്റ്റെപ്പുകളില്‍ നിന്നവരുടേയും ഇരുന്നവരുടേയും മേലേക്ക് മുകളിലെ പടവുകളിലുണ്ടായിരുന്നവര്‍ വീണുപോയി. വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ◾കുസാറ്റും മരിച്ച വിദ്യാര്‍ത്ഥികളുടെ വീടുകളും കണ്ണീര്‍പാടങ്ങളായി. അപ്രതീക്ഷിത ദുരന്തത്തില്‍ പ്രിയ കൂട്ടുകാര്‍ വിടവാങ്ങിയതിന്റെ തീരാവേദനയിലാണ് […]

Read More

കുസാറ്റ് ദുരന്തം; നവകേരള സദസ്സ് ആഘോഷ പരിപാടികൾ റദ്ദാക്കി

കുസാറ്റ് ദുരന്തം; മരിച്ചവർക്ക് ആദരാഞ്ജലികൾ.. ദുരന്തത്തിൽ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. നവകേരള സദസ്സ് ആഘോഷ പരിപാടികൾ റദ്ദാക്കി.

Read More

കേരള

[26.11.2023]            കുസാറ്റിൽ ഗാനമേളക്കിടെ നാലു വിദ്യാർഥികൾ മരിച്ചു?️കളമശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാംപസിൽ ഗാനമേളക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാലു വിദ്യാർഥികൾ മരിച്ചു. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. നിരവധി പേർ‌ക്ക് പരുക്കേറ്റിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് ടെക് ഫെസ്റ്റിന്‍റെ ഭാഗമായി ക്യാംപസിലെ ഓപ്പൺ എയർ‌ ഓഡിറ്റോറിയത്തിൽ നടന്ന ഗാനമേളക്കിടെയാണ് അപകടം. ടെക് ഫെസ്റ്റിന്‍റെ സമാപന ദിനത്തിൽ പ്രശസ്ത ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയാണ് ഒരുക്കിയിരുന്നത്. കുസാറ്റ് ദുരന്തം: മരിച്ച നാലു വിദ്യാർത്ഥികളെയും തിരിച്ചറിഞ്ഞു?️കളമശേരി […]

Read More