Month: November 2023

വാർത്താകേരളം

കൊല്ലത്തു നിന്നു തട്ടിക്കൊണ്ടു പോയ ആറു വയസുകാരിയെ കണ്ടെത്തി?️ഓയൂരിൽ നിന്ന് കാണാതായ ആറു വയസുകാരി അബിഗേൽ സാറയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്തു ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘം കുട്ടിയെ ഉപേക്ഷിച്ചു രക്ഷപ്പെട്ടതായാണ് സൂചന.ഇരുപതു മണിക്കൂർ നീണ്ടു നിന്ന അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ തിരിച്ചു കിട്ടിയത്. തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു?️ഉത്തരാഖണ്ഡ് സിൽകാര ടണൽ രക്ഷാദൗത്യം വിജയകരമായി പൂർത്തിയായി. തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു. ഗുരുതരാവസ്ഥയിലും അടിയന്തിരമായി വൈദ്യസഹായം ആവശ്യമുള്ള […]

Read More

കോയമ്പത്തൂരിൽ സ്വർണ്ണ മാല കവർച്ചയിൽ മലയാളികൾ അറസ്റ്റിൽ

പല കേസിലായി കേരളത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഹമ്മദ് യാസിൻ (21), റോബിൻ (25), റിഷാദ് (27) എന്നിവരെ സ്‌പെഷ്യൽ പോലീസ് സ്വർണ്ണമാല കവർച്ചയിൽ കോയമ്പത്തൂർ അറസ്റ്റ് ചെയ്തു. ദീപാവലി ദിനത്തിൽ രണ്ട് സ്ത്രീകളുടെ മാലകൾ അക്രമികൾ കവർന്നതിനെയും കോയമ്പത്തൂരിൽ പ്രാന്തപ്രദേശങ്ങളിലും മറ്റും മാല മോഷണം നടന്നതിന്റെ അന്വേഷണത്തിന്റെ ഭാഗമായുമാണ് പൊലീസ് കമ്മിഷണറുടെ നിർദേശപ്രകാരമാണ് അറസ്റ്റ് . 300 ലേറെ സിസിടിവി ക്യാമറകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് . 20 പവനോളം ആഭരണങ്ങളും കത്തിയും ഇരുചക്രവാഹനവും ഇവരിൽ നിന്നും […]

Read More

തായ്‌ലൻഡിനു പിന്നാലെ ഇന്ത്യക്കാര്‍ക്ക് ഇനി മുതൽ മലേഷ്യയിലേക്കും വിസ വേണ്ട

ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് ഇനി വിസയില്ലാതെ മലേഷ്യ സന്ദർശിക്കാം. ഡിസംബർ 1 മുതലാണ് ഇതിനു പ്രാബല്യം.ചൈനക്കാർക്കും ഇന്ത്യക്കാർക്കും 30 ദിവസം വരെ വിസയില്ലാതെ രാജ്യത്തു തങ്ങാൻ അനുമതി നൽകുമെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം അറിയിച്ചു. ഇതോടെ ശ്രീലങ്ക, വിയറ്റ്‌നാം, തായ്‌ലൻഡ് എന്നിവയ്ക്ക് പിന്നാലെ വിനോദസഞ്ചാരികൾക്ക് വിസ രഹിത പ്രവേശനം പ്രഖ്യാപിക്കുന്ന നാലാമത്തെ രാജ്യമായി മലേഷ്യ.ഞായറാഴ്ച വൈകിട്ട് പീപ്പിൾസ് ജസ്റ്റിസ് പാർട്ടി കോൺഗ്രസിലെ പ്രസംഗത്തിനിടെയാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. എന്നാൽ ഈ ഇളവ് എത്ര കാലത്തേക്ക് […]

Read More

വീടുകളിൽ കാർത്തിക ദീപം തെളിയിച്ചു

ജോജി തോമസ് കാർത്തിക ഉത്സവത്തിന്റെ ഭാഗമായി വീടുകളിൽ കാർത്തിക ദീപം തെളിയിച്ചു. വൃശ്ചിക മാസത്തിലെ പൂര്‍ണ്ണിമയും കാര്‍ത്തിക നക്ഷത്രവും ഒന്നിച്ചു വരുന്നദിവസമാണ് കേരളത്തില്‍ തൃക്കാര്‍ത്തികയായി ആഘോഷിക്കുന്നത്‌. തമിഴ്നാട്ടിലാണിതു പ്രധാനമെങ്കിലും കേരളത്തിലെ തമിഴ്നാടിനോട് ചേർന്ന് മേഖലകളിലെ വീടുകളിലും സന്ധ്യയ്ക്ക് നിരയായി മണ്‍ചെരാതുകളിൽ കാർത്തികവിളക്ക് തെളിയിച്ച് ആഘോഷിക്കുന്നു. തമിഴ്നാട്ടില്‍ ഇതിനെ ഭരണിദീപം എന്നും വിഷ്ണുദീപം എന്നും അറിയപ്പെടുന്നു. സുബ്രഹ്മണ്യന്റെ ജന്മദിവസമായും കാര്‍ത്തിക തമിഴ്നാട്ടില്‍ ആഘോഷിക്കുന്നു. കേരളത്തില്‍ ലക്ഷ്മിദേവിയുടെ പ്രീതിക്കായി ആണ് തൃക്കാര്‍ത്തിക ആഘോഷിക്കുന്നത്. കാർഷിക മേഖലയിൽ കാർത്തികവിളക്ക് കീടം നിയന്ത്രിക്കുമെന്നാണ് […]

Read More

നവകേരള സദസ്; ആലത്തൂരിൽ സെമിനാർ പമ്പരയ്ക്ക് തുടക്കമായി

‘ജനാധിപത്യത്തിൽ മാധ്യമങ്ങൾ തിരുത്തൽ ശക്തി’ഡിസംബർ മൂന്നിന് ആലത്തൂരിൽ നടത്തുന്ന നവകേരള സദസ്സിന് മുന്നോടിയായുള്ള മാധ്യമ സെമിനാർ കെ.ഡി. പ്രസേനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നുആലത്തൂർ: ഡിസംബർ മൂന്നിന് ആലത്തൂരിൽ നടത്തുന്ന നവകേരള സദസ്സിന് മുന്നോടിയായുള്ള സെമിനാർ പരമ്പരയ്ക്ക് തുടക്കമായി. ആദ്യദിവസത്തെ ‘മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യ മൂല്യങ്ങളും’ എന്ന സെമിനാർ കെ.ഡി. പ്രസേനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജനാധിപത്യ സംവിധാനത്തിന് അപചയം സംഭവിക്കാതെ തിരുത്തൽ ശക്തിയായി നിലകൊള്ളാനുള്ള ചരിത്ര നിയോഗം മാധ്യമ പ്രവർത്തകർ നിർവ്വഹിക്കണമെന്ന് സെമിനാർ അഭിപ്രായപ്പെട്ടു. ‘മാതൃഭൂമി’ ലേഖകനും […]

Read More

വാർത്താകേരളം

ആറു വയസുകാരിയെ തട്ടികൊണ്ടു പോയി; മലയാളി മനസ് ഉദ്വേഗത്തിന്റെ മുൾമുനയിൽ.?️മലയാളി മനസ് ഉദ്വേഗത്തിന്റെ മുൾമുനയിൽ. കൊല്ലം ഓയൂർ മരുതൺപള്ളിക്കു സമീപം 6 വയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറയെയാണ് ബലമായി കാറിൽ കയറ്റി കൊണ്ടുപോയത്. സഹോദരനൊപ്പം ട്യൂഷൻ ക്ലാസിലേക്കു പോകുമ്പോഴാണു ഇന്നലെ ഉച്ചതിരിഞ്ഞ് നാലരയോടെ കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കാറിൽ 3 പുരുഷന്മാരും ഒരു സ്ത്രീയുമാണ് ഉണ്ടായിരുന്നതെന്ന് ഒപ്പമുണ്ടായിരുന്ന സഹോദരൻ പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടു പോവുന്നതിന്‍റെ സിസിടിവി […]

Read More

പ്രഭാത വാർത്തകൾ…..

2023 | നവംബർ 28 | ചൊവ്വ | 1199 | വൃശ്ചികം 12 | രോഹിണി ◾ഉറങ്ങാതെ കേരളം. കൊല്ലം ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയി പത്തു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഘത്തെ സംസ്ഥാനത്തുടനീളം തെരഞ്ഞ് പോലീസും ജനവും. ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അബിഗേല്‍ സാറ റെജിയെയാണ് തട്ടിക്കൊണ്ടുപോയത്. മൂത്ത മകന്‍ ജോനാഥനൊപ്പം വൈകുന്നേരം 4.45 നു ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. ഓയൂര്‍ കാറ്റാടിമുക്കില്‍ വെള്ള സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ എത്തിയ […]

Read More

കൊല്ലത്ത് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി.

കൊല്ലത്ത് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതിയിൽ പോലീസ് അന്വേഷണം ഊർജിതം. വാഹന പരിശോധന ശക്തമാക്കി. പിന്നിൽ കാറിലെത്തിയ സംഘമെന്ന് സഹോദരൻ പറയുന്നു. ട്യൂഷനു പോയി വരുന്നതിനിടയിലാണ് സംഭവം. കാറിൽ ഒരു സ്ത്രീ ഉൾപ്പെടെ നാലുപേരെടങ്ങുന്ന സംഘം ഉണ്ടായിരുന്നു. കുട്ടിയുടെ അമ്മയ്ക്ക് ഫോൺ ചെയ്ത് കുട്ടിയെ വിട്ടു നൽകണമെങ്കിൽ 500000 രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടതായി പോലീസ്. ഉന്നത പോലീസ് സേന ഇടപെട്ടു. വൈകിട്ട് 4 30നാണ് സംഭവം.

Read More