Month: November 2023

ലോകായുക്ത സ്വാധീനിക്കപ്പെട്ടു; ഹൈക്കോടതിയിലേക്ക് അപ്പീലിന് പോകും

ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയിലേക്ക് അപ്പീലിന് പോകുമെന്ന് ഹർജിക്കാരൻ ആർ.എസ്.ശശികുമാർ.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന ഹർജിയിൽ ലോകായുക്ത തള്ളിയ പഞ്ചാത്തലത്തിലാണ് അപ്പിലിന് പോകുമെന്നാണ് ഹർജിക്കാരൻ .

Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയെന്ന ഹർജി തള്ളി ലോകായുക്ത

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയെന്ന ഹർജിയിൽ ലോകായുക്ത വിധി ഇന്നായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയെന്ന ഹർജി തള്ളി ലോകായുക്ത. സർക്കാരിന് ആശ്വാസകരമായ വിധിയാണ് ഉണ്ടായത്.

Read More

കർഷകരുടെ കണ്ണീരിനെ പരിഹസിക്കുന്നുവോ..

കൃഷി ചെയ്തില്ലെങ്കിൽ ഇവിടെ ഒന്നും സംഭവിക്കില്ല! കർഷകരെ അവഹേളിച്ച് വിവാദ പ്രസ്താവനയുമായി മന്ത്രി സജി ചെറിയാൻ.ഇവിടെ കൃഷിയില്ലെങ്കിൽ എന്തെങ്കിലും സംഭവിക്കുമോ. സജി ചെറിയാന്റെ ചോദ്യത്തിന്റെ വേദന മാറാതെ കർഷകർ. സജി ചെറിയാന്റെ ചോദ്യം തകഴിയിലെ നെൽകർഷകന്റെ ആത്മഹത്യയുടെ പശ്ചാത്ത ലത്തിൽ വീണ്ടും ചർച്ചയായി. മാന്നാർ, ചെന്നിത്തല പഞ്ചായത്തുകളുടെ അതിർത്തിയിലെ മുക്കി – വാലയിൽ ബണ്ട് റോഡ് ഉദ്ഘാടന ചടങ്ങിലാണു മന്ത്രി വിവാദ ചോദ്യമുയർത്തിയത്. തമിഴ്നാട്ടിൽ അരിയുള്ളതുകൊണ്ട് ഇവിടെയൊരു പ്രശ്നവുമില്ലെന്നു മന്ത്രി കൂട്ടിച്ചേർക്കുകയും ചെയ്തിരുന്നു.കർഷകരുടെ പ്രശ്നങ്ങളോടു സർക്കാർ മുഖം […]

Read More

യുവതിയെകൊന്ന് മൃതദേഹം ചുരത്തിൽ തള്ളിയെന്ന് യുവാവ്

ഒരാഴ്ച മുമ്പ് കാണാതായ കോഴിക്കോട് കുറ്റി കാട്ടൂർ സ്വദേശിനിയായ സൈനബയെ (57) കൊലപ്പെടുത്തിയെന്ന് യുവാവിന്റെ മൊഴി. മലപ്പുറം സ്വദേശി സമദ് എന്ന യുവാവ് പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കാറിൽ വെച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നും, മൃതദേഹം ഗുഡല്ലൂരിലെ കൊക്കയിൽ തള്ളിയെന്നുമാണ് യുവാവ് പോലീസിനോട് വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ യുവാവിനെയും കൊണ്ട് പൊലീസ് ഗൂഡല്ലൂരിൽ തിരച്ചിലിനായി പുറപ്പെട്ടു.

Read More

ദീപാവലി; നെല്ലിയാമ്പതിയിലും പോത്തുണ്ടിയിലും സഞ്ചാരികളുടെ വൻതിരക്ക്

ദീപാവലി അവധിയെത്തുടർന്ന് കഴിഞ്ഞദിവസങ്ങളിൽ നെല്ലിയാമ്പതിയിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു. പോത്തുണ്ടി ഉദ്യാനത്തിലും നെല്ലിയാമ്പതിയിലും സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ടു. വൈകിട്ട് 4 മണി മുതൽ പോത്തുണ്ടി ഉദ്യാനത്തിന് മുന്നിലും മറ്റും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഉദ്യാന സന്ദർശനത്തിന് വന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്തതിനാൽ റോഡരികിൽ തന്നെ പാർക്ക് ചെയ്തത് ഗതാഗതക്കുരുക്ക് വർധിക്കാൻ ഇടയാക്കി. പുലയംപാറ, സീതാർകുണ്ട് എസ്റ്റേറ്റ് റോഡിലാണ് നെല്ലിയാമ്പതിയിൽ ഏറെ ഗതാഗതക്കുരുക്കുണ്ടായ സ്ഥലങ്ങൾ. കാരപ്പാറ വെള്ളച്ചാട്ടം കാണാൻ എത്തിയവരുടെ തിരക്കും കാരപാറ മേഖലയിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കി. ഗതാഗതക്കുരുക്കിൽ പെട്ട […]

Read More

പോത്തുണ്ടിയിൽ ജലനിരപ്പ് 24 അടിയിൽ

അണക്കെട്ടിൽ തുലാവർഷം മഴയിൽ ജലനിരപ്പ് ഉയർന്നു. 55 അടി സംഭരണശേഷിയുള്ള പോത്തുണ്ടിയിൽ 24 അടി ജലമാണ് നിലവിലുള്ളത്. ഇത് 20 ദിവസം തുടർച്ചയായി വെള്ളം വിട്ടു നൽകാൻ മാത്രമേ തികയുകയുള്ളൂവെന്ന് ജലസേചന വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. വരും ദിവസങ്ങളിലും മഴ മുന്നറിയിപ്പ് ഉള്ളതിനാൽ തുലാവർഷം ശക്തിപ്പെട്ട് കൂടുതൽ ജലം സംഭരിക്കാൻ കഴിഞ്ഞാൽ ഇടവേളകൾ കൂട്ടി കൂടുതൽ ദിവസം ജലസേചനം നടത്താമെന്നും, ഇടമഴയും കൂടി ലഭിക്കുമ്പോൾ രണ്ടാംവിള എടുക്കാൻ കഴിയുമെന്നുമാണ് കർഷകരുടെ പ്രതീക്ഷ.

Read More

പോത്തുണ്ടി ജലനിരപ്പ് 24 അടിയിൽ

പോത്തുണ്ടി അണക്കെട്ടിൽ തുലാവർഷം മഴയിൽ ജലനിരപ്പ് ഉയർന്നു. 55 അടി സംഭരണശേഷിയുള്ള പോത്തുണ്ടിയിൽ 24 അടി ജലമാണ് നിലവിലുള്ളത്. ഇത് 20 ദിവസം തുടർച്ചയായി വെള്ളം വിട്ടു നൽകാൻ മാത്രമേ തികയുകയുള്ളൂവെന്ന് ജലസേചന വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. വരും ദിവസങ്ങളിലും മഴ മുന്നറിയിപ്പ് ഉള്ളതിനാൽ തുലാവർഷം ശക്തിപ്പെട്ട് കൂടുതൽ ജലം സംഭരിക്കാൻ കഴിഞ്ഞാൽ ഇടവേളകൾ കൂട്ടി കൂടുതൽ ദിവസം ജലസേചനം നടത്താമെന്നും, ഇടമഴയും കൂടി ലഭിക്കുമ്പോൾ രണ്ടാംവിള എടുക്കാൻ കഴിയുമെന്നുമാണ് കർഷകരുടെ പ്രതീക്ഷ.

Read More

കളമശേരി സ്ഫോടനം; നാല് റിമോട്ടുകൾ കണ്ടെടുത്തു

കളമശേരി സ്ഫോടനം: നിർണായക തെളിവുകൾ പോലീസിന് ലഭിച്ചു. സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകളും പോലീസ് കണ്ടെടുത്തു.

Read More

കൽപ്പാത്തി രഥോത്സവം: രഥം തള്ളാൻ ആന വേണ്ട!!

കൽപ്പാത്തി രഥോത്സവം: രഥം തള്ളാൻ ആന വേണ്ടെന്ന് നിർദേശം. ജില്ലാതല മോണിറ്ററിംഗ് സമിതിയുടെ നിർദ്ദേശമാണ് രഥോത്സവ കമ്മിറ്റിക്കാരെ ആശങ്കപ്പെടുത്തിയിരിക്കുന്നത്.

Read More

നെൽ കർഷകൻ ആത്മഹത്യ ചെയ്തു

ആലപ്പുഴ കുട്ടനാട് തകഴികുന്നുമ്മ സ്വദേശിയായ കർഷകൻ കെ .ജി. പ്രസാദ് ആത്മഹത്യ ചെയ്തു. നെൽകർഷകനായിരുന്ന ഇദ്ദേഹം കടബാധ്യത മൂലമാണ് ഈ കടുംകൈ ചെയ്തതെന്ന സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്ത്.

Read More