മലയാളികളുടെ മുത്തശ്ശിയും നർത്തകിയുമായ സുബ്ബലക്ഷ്മി അമ്മാൾ അന്തരിച്ചു. മലയാള സിനിമയുടെ മുത്തശ്ശിയെന്ന് വിശേഷിപ്പിക്കാവുന നടി താരകല്യാണിന്റെ അമ്മയാണ്. കല്യാണരാമൻ സിനിമയിലെ മുത്തശിയായി എത്തിയ സുബ്ബലക്ഷ്മി പരസ്യ ചിത്രങ്ങളിലും സജീവമാണ്.
Read MoreMonth: November 2023
കൊലക്കേസ് പ്രതി കോടതിയിൽ നിന്ന് മുങ്ങിയ സംഭവം; പതിനേഴര വർഷം കഠിന തടവും 54000 രൂപ പിഴയും
വഞ്ചിയൂര്‍ കോടതിയിൽ നിന്ന് വിധി കേള്‍ക്കാതെ മുങ്ങി വീട്ടിൽ മദ്യപിച്ച് ലക്ക് കെട്ട പ്രതിക്ക് കോടതി കഠിന ശിക്ഷ വിധിക്കുകയായിരുന്നു. പതിനേഴര വർഷം കഠിന തടവും 54000 രൂപ പിഴയും നൽകണം. ജയിലിൽ പോകും മുൻപ് ആസ്വദിച്ച് മദ്യപിച്ച് പോയെന്ന് കഴിഞ്ഞ ദിവസം പ്രതി കുറ്റസമ്മതം നടത്തിയെങ്കിലും കോടതി കഠിന ശിക്ഷയാണ് നൽകിയത്. വിധി കേൾക്കാതെ മുങ്ങിയ പ്രതിയെ പിന്നീട് വീട്ടിൽ മദ്യപിച്ച് ലക്കു കെട്ട നിലയില്ലായിരുന്നു പിടിയിലായത്.
Read Moreവാര്‍ത്തകള്‍ കണ്ട് വിഷമമായി. വീണ്ടും കാണാനെത്തിയ എന്‍.സി.സി.കാഡറ്റിനെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി
നവകേരള സദസ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണിൽ അബദ്ധത്തിൽ തന്റെ കൈ തട്ടിയതിനെ തുടർന്നുണ്ടായ വാർത്തകളാൽ വിഷമിച്ച എൻസിസി കേഡറ്റ് മുഖ്യമന്ത്രിയെ വീണ്ടും കാണാനെത്തി. മഞ്ചേരിയിലെ വേദിയിൽ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ നിയുക്തനായ എൻസിസി കേഡറ്റ് ജിന്റോയുടെ കൈ വീശുന്നതിനിടെ അബദ്ധത്തിൽ മുഖ്യമന്ത്രിയുടെ കണ്ണിൽ ഇടിച്ചിരുന്നു. കണ്ണടച്ച് സീറ്റിലിരുന്ന മുഖ്യമന്ത്രിയെ അപ്പോൾത്തന്നെ പരിചരിക്കാൻ ജിന്റോ തയ്യാറായി. എന്നാൽ എൻസിസി കേഡറ്റിന്റെ കൈതട്ടി മുഖ്യമന്ത്രി അസ്വസ്ഥനായി എന്നാണ് ചില മാധ്യമങ്ങൾ വാർത്ത നൽകിയത്. ആ വാർത്ത കണ്ട് വിഷമിച്ച […]
Read Moreസജീവമല്ലാത്ത ഗൂഗിള്‍ അക്കൗണ്ടുകള്‍ ഡിസംബര്‍ ഒന്നുമുതല്‍ നീക്കം ചെയ്യും.
രണ്ടു്വർഷമായി സജീവമല്ലാത്ത ജിമെയിൽ അക്കൗണ്ടുകൾ ഗൂഗിൾ നീക്കം ചെയ്യുന്നു. ഡിസംബർ ഒന്നുമുതലാണ് നിഷ് ക്രിയ അക്കൗണ്ടുകൾ നീക്കം ചെയ്യുകയെന്ന് ഗൂഗിൾ അറിയിച്ചു. സജീവമല്ലാത്ത അക്കൗണ്ടുകൾ സെെബർ കുറ്റവാളികൾ ദുരുപയോഗിക്കുന്നത് തടയാനാണ് ഇവ നീക്കം ചെയ്യുന്നത്. ജിമെയിൽ അക്കീണ്ട് നീക്കം ചെയ്യുന്നതോടെ അതിനൊപ്പം ഡോക്‌സ്, ഡ്രൈവ്, മീറ്റ്, കലണ്ടർ, യൂട്യൂബ്, ഗൂഗിൾ ഫോട്ടോസ് എന്നിവയുൾപ്പെടെയുള്ള അക്കൗണ്ടുകളിലെ ഉള്ളടക്കവും നഷ്ടമാകും. രണ്ട് വർഷമായി നിങ്ങളുടെ ഏതെങ്കിലും ഗൂഗിൾ അക്കൗണ്ടിൽ സൈൻ-ഇൻ ചെയ്‌തിട്ടില്ലെങ്കിലാണ് അവ ഡീലിറ്റ് ചെയ്യപ്പെടുക. എന്നാൽ ജിമെയിൽ, ഡ്രൈവ്, […]
Read Moreവാർത്താകേരളം
30.11.2023 ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി?️ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ബില്ലുകളിൽ ഒപ്പിടാത്തതുമായി ബന്ധപ്പെട്ട ഹർജിയിലായിരുന്നു കോടതിയുടെ വിമർശനം. രണ്ടു വർഷം ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ എന്തു ചെയ്യുകയായിരുന്നെന്നും കോടതി ചോദിച്ചു. 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾക്കായി ഇരുട്ടിൽ തപ്പി പൊലീസ്?️കൊല്ലം ഓയൂരിൽ നിന്ന് ആറുവയസുകാരി അഭിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്. പ്രതികൾ കാണാമറയത്ത് തുടരുകയാണ്. അവരിലേക്ക് എത്താൻ അധികദൂരവും സമയവും വേണ്ടിവരില്ലെന്ന പല്ലവി ആവർത്തിക്കുന്നതല്ലാതെ […]
Read Moreഗോപാലപുരം ചെക്ക്പോസ്റ്റില്‍ വിജിലൻസ് റെയ്ഡിൽ കൈക്കൂലി ഫ്രിഡ്ജിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 14,000 രൂപ പിടികൂടി.
ഗോപാലപുരം: മൃഗസംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റില്‍ വിജിലൻസ് നടത്തിയ റെയ്ഡില്‍ 14,000 രൂപ പിടികൂടി. ബാക്കി കൈക്കൂലി പണമായ 5800 രൂപ ഒളിപ്പിക്കാന്‍ ഫ്രിഡ്ജാണ് ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുത്ത മാര്‍ഗം. എന്തായാലും റെയ്ഡില്‍ മുഴുവൻ പണവും വിജിലൻസ് പിടികൂടി. പാലക്കാട് ഗോപാലപുരം നട്പുണി ചെക്ക്പോസ്റ്റില്‍ ആണ് സംഭവം. മുൻപ് വാഴത്തണ്ടിനുള്ളില്‍ കൈക്കൂലി പണം ഒളിപ്പിച്ചത് ഈ ചെക്ക്പോസ്റ്റിലായിരുന്നു. കൈക്കൂലി പണം ഒളിപ്പിക്കാന്‍ വ്യത്യസ്ത മാര്‍ഗങ്ങളാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്. 2 മാസങ്ങള്‍ക്ക് മുമ്പ് വാളയാര്‍ മോട്ടോര്‍ വാഹന ചെക്ക്പോസ്റ്റില്‍ കൈക്കൂലിപ്പണം […]
Read Moreകിണറ്റില്‍ വീണ പുലി ചത്തു
കണ്ണൂര്‍ പെരിങ്ങത്തൂരില്‍ ഇന്ന് രാവിലെ കിണറ്റില്‍ വീണ് കുടുങ്ങിയ പുലി ചത്തു. മയക്കുവെടി വച്ച് പുറത്തെത്തിച്ച അവശനിലയിലായ പുലിയെ കൂട്ടിലാക്കി പരിശോധനക്കായി കണ്ണവത്തേക്ക് മാറ്റിയിരുന്നു. പുലിയുടെ പോസ്റ്റ്മോര്‍ട്ടം നാളെ വയനാട്ടില്‍ വച്ചു നടത്തുമെന്ന് വകുപ്പ് അധികാരികൾ അറിയിച്ചു.
Read Moreകൊലക്കേസ് പ്രതി കോടയിൽ നിന്ന് മുങ്ങി; മദ്യപിച്ച് ലക്കു കെട്ട് പ്രതി പിടിയിൽ
വഞ്ചിയൂര്‍ കോടതിയിൽ നിന്ന് വിധി കേള്‍ക്കാതെ മുങ്ങിയ പ്രതി പിന്നീട് പിടിയിലായി. ജയിലിൽ പോകും മുൻപ് ആസ്വദിച്ച് മദ്യപിച്ച് പോയെന്ന് പ്രതി കുറ്റസമ്മതം നടത്തി. വിധി കേൾക്കാതെ മുങ്ങിയ പ്രതി വീട്ടിൽ മദ്യപിച്ച് ലക്കു കെട്ട നിലയില്ലായിരുന്നു പിടിയിലായത്.
Read Moreകേരള വര്‍മ്മ കോളേജിൽ റീകൗണ്ടിംഗ് രണ്ടിന്
തൃശ്ശൂർ കേരള വര്‍മ്മ കോളേജിൽ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ റീകൗണ്ടിംഗ് ഡിസംബർ രണ്ട് ശനിയാഴ്ച രാവിലെ ഒന്‍പതിന് നടക്കും. കഴിഞ്ഞ ദിവസം ഹൈക്കോടതി എസ്എഫ്‌ഐയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയിരുന്നു. റീകൗണ്ടിംഗിന് ഉത്തരവിട്ടുകയായിരുന്നു കെഎസ്‌യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി എസ്. ശ്രീകുട്ടന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് റീകൗണ്ടിംഗ് നടത്താന്‍ തീരുമാനിച്ചത്.
Read Moreചാവക്കാട് ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന് കടലിൽ വീണു
ചാവക്കാട് ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന് കടലിൽ വീണതിൽ സന്ദർശകർ ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. ഉദ്ഘാടനം 2 മാസം മുൻപായാണ് നടന്നത്. ബ്രിഡ്ജിന്റെ തകർന്ന സമഗ്രികൾ കരയിലേക്ക് അടുപ്പിക്കുന്നു.
Read More