പാലക്കാട്ടെ മുതിർന്ന മാധ്യമ പ്രവർത്തകൻ ടൈംസ് ഓഫ് ഇന്ത്യയുടെ ലേഖകൻ ജി പ്രഭാകരൻവാഹനാപകടത്തിൽ മരണപ്പെട്ടു. ?????. ദി ഹിന്ദുവിന്റെ പാലക്കാട് ജില്ലാ ലേഖകൻ എന്ന നിലയിൽ ഏറെക്കാലം പ്രവർത്തിച്ച ശേഷം ടൈംസ് ഓഫ് ഇന്ത്യയുടെ ലേഖകനായാണ് അദ്ദേഹം നിലവിൽ പ്രവർത്തിച്ചിരുന്നത്.*തിരുവനന്തപുരത്ത് കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന കമ്മറ്റിയിൽ പങ്കെടുക്കുന്നതിനായിഅമൃത എക്സ്പ്രസ്സിൽ യാത്ര ചെയ്യാനായി വീട്ടിൽ നിന്നും ഇന്നലെ രാത്രി 9 മണിക്ക് സ്‌കൂട്ടറിൽ ഒലവക്കോട്ടേയ്ക്ക് പോവുകയായിരുന്ന പ്രഭാകരൻ സഞ്ചാരിച്ചിരുന്ന വാഹനം പുതിയപാലത്തു വെച്ചാണ് അപകടത്തിൽ പെട്ടത്. ഇദ്ദേഹത്തെ […]
Read MoreMonth: October 2023
വാർത്താ പ്രഭാതം
[08.10.2023] ഇസ്രയേലിനു നേരെ ഹമാസ് ആക്രമണം; 100 മരണം?️ഇസ്രയേലിനു നേരെ ഹമാസ് അഴിച്ചുവിട്ട ആക്രമണത്തില്‍ മരണസംഖ്യ ഉയരുന്നു. ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ 100 ഓളം പേര്‍ കൊല്ലപ്പെട്ടതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.900-ഓളം പേര്‍ക്ക് പരിക്കേറ്റതായും ഇതില്‍ ചിലരുടെ പരിക്ക് അതീവഗുരുതരമാണെന്നുമാണ് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹമാസിനു നേരെ തിരിച്ചടിച്ച ഇസ്രയേല്‍ ഹമാസിന്റെ ഒളിത്താവളങ്ങളില്‍ വ്യോമാക്രമണം നടത്തി. ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം?️പലസ്തീന്‍ തീവ്രവാദ സംഘടനയായ ഹമാസിന്‍റെ ആക്രമണത്തെ തുടർന്ന് ഇസ്റയേൽ യുദ്ധം പ്രഖ്യാപിച്ചതിനു പിന്നാലെ […]
Read Moreജി പ്രഭാകരന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി എം.ബി.രാജേഷ്.
ജി. പ്രഭാകരന്റെ അപകടമരണ വാർത്ത ഞെട്ടലോടെയാണ് കേട്ടത്. ദി ഹിന്ദുവിന്റെ പാലക്കാട് ജില്ലാ ലേഖകൻ എന്ന നിലയിൽ ഏറെക്കാലം പ്രവർത്തിച്ച ശേഷം ടൈംസ് ഓഫ് ഇന്ത്യയുടെ ലേഖകനായാണ് അദ്ദേഹം നിലവിൽ പ്രവർത്തിച്ചിരുന്നത്.ഇന്ന് രാത്രി അമൃത എക്സ്പ്രസ്സിൽ യാത്ര ചെയ്യാനായി സ്‌കൂട്ടറിൽ ഒലവക്കോട്ടേയ്ക്ക് പോവുകയായിരുന്ന പ്രഭാകരൻ പുതിയപാലത്തു വെച്ചാണ് അപകടത്തിൽ പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഞാൻ വിദ്യാർത്ഥിസംഘടനാ രംഗത്ത് പ്രവർത്തിച്ച കാലം മുതൽ അടുത്ത ബന്ധമുണ്ടായിരുന്ന പത്രപ്രവർത്തകനാണ് അദ്ദേഹം. പാലക്കാട് ജില്ലയുടെ സാമൂഹ്യ, രാഷ്ട്രീയ, വികസന രംഗത്തെ ചലനങ്ങൾ […]
Read Moreയാത്രക്കിടെ കെഎസ്ആർടിസി ബസിന്റെ ഡോർ തുറന്നു പോയി, ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ച് വീണു.
പെൺകുട്ടി രക്ഷപെട്ടത് തലനാരിഴയ്ക്ക്. തിരുവനന്തപുരത്ത് പോത്തൻകോട് എൽവിഎച്ച്എസ്സിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഫാത്തിമയാണ് വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.വൈകുന്നേരം നാല് മണിക്ക് സ്കൂളിൽ നിന്ന് തിരികെ മോഹനപുരത്തെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വാവറയമ്പലത്ത് ബസ് നിറുത്തി ആളെ കയറ്റിയ ശേഷം മുന്നോട്ടെടുത്തപ്പോൾബസിന്റെ വാതിലിന് സമീപമായിരുന്നു പെൺകുട്ടി നിന്നിരുന്നത്. ബസ് അല്പം മുന്നോട്ട് നീങ്ങിയതും ഡോർ തുറന്ന് പോയതോടെ ഫാത്തിമ തെറിച്ച് റോഡിലേക്ക് വിഴുകയായിരുന്നു. ബസിന്റെ പിൻ ചക്രങ്ങൾക്കിടയിൽ നിന്ന് തലനാരിഴ വ്യത്യാസത്തിൽ വീണ ഉടനെ തന്നെ എഴുന്നേറ്റ് […]
Read Moreവാർത്താലോകം
മിന്നൽ പ്രളയത്തിൽ പകച്ച് സിക്കിം?സിക്കിമിൽ മിന്നൽ പ്രളയത്തിൽ കാണാതായ നൂറിലധികം പേർക്കായി തെരച്ചിൽ ഊർജിതമാക്കി. ഇതുവരെ 18 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 6 മൃതദേഹങ്ങൾ സൈനികരുടേതാണെന്നാണ് വിവരം. ഒരു സൈനികനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒഡീഷ സ്വദേശി സരോജ് കുമാർ ദാസിനെയാണ് തിരിച്ചറിഞ്ഞത്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. സിക്കിമിലെ സ്കൂളുകളും കോളേജുകളും ഈ മാസം 15 വരെ അടച്ചിടും. മുഖ്യമന്ത്രി പ്രേം സിങ് തമാങ് ഉന്നതല യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. സംസ്ഥാനത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് സർക്കാർ […]
Read Moreനാളെ സ്കൂളുകൾക്ക് അവധി
06.10.2023 ഒക്ടോബർ 7ന് സംസ്ഥാനത്ത് ക്ലസ്റ്റർ പരിശീലനം നടക്കുന്നതിനാൽ സ്കൂളുകൾക്ക് അവധി നൽകി. അധ്യാപകർക്ക് ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കേണ്ടതിനാൽ ഒക്ടോബർ 7 ശനിയാഴ്ച കുട്ടികൾക്ക് അധ്യയന ദിവസം ആയിരിക്കുന്നതല്ല എന്ന് ഉത്തരവിൽ പറയുന്നു. അധ്യാപകർ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളിൽ അന്നേ ദിവസം പരിശീലനത്തിൽ പങ്കെടുക്കേണ്ടത് ആണെന്നും പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറുടെ ഉത്തരവിൽ നിർദേശമുണ്ട്.
Read Moreചില്ലിക്കൊമ്പൻ ചക്ക തേടി പാടികള്‍ക്കു സമീപം.
നെല്ലിയാമ്പതി : പുലയംപാറയില്‍ ചില്ലിക്കൊമ്പൻ പ്ലാവുകളിലെ ശേഷിക്കുന്ന ചക്കക്കായി കറങ്ങുന്നു. വ്യാഴാഴ്ച രാവിലെ ചന്ദ്രമല എസ്റ്റേറ്റ് പരിസരത്തെ തൊഴിലാളികള്‍ താമസിക്കുന്ന പാടികള്‍ക്ക് സമീപമുള്ള പ്ലാവിലാണ് ചില്ലിക്കൊമ്ബന്‍റെ പരാക്രമം. പ്ലാവില്‍ ശേഷിച്ച ചക്കകള്‍ക്കായി മരത്തില്‍ കാല്‍ വച്ച് പറിക്കാൻ ശ്രമിക്കുകയും കിട്ടാതെ വന്നതിനാല്‍ ഉയരക്കൂടുതലുള്ള മരം ഏറെ നേരം കുലുക്കി ചക്ക വീഴ്ത്താൻ ശ്രമിക്കുകയും ചെയ്യുന്നു. പരിസരവാസികളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഒരു മണിക്കൂറോളം പ്ലാവിന് ചുറ്റും സമയം ചെലവഴിച്ച് തൊട്ടടുത്ത കുന്നിൻ ചരിവിലേയ്ക്ക് പോയതായി പ്രദേശവാസിയും ജീപ്പ് ഡ്രൈവറുമായ ദിലീപ് […]
Read Moreകിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന് ഇസാഫ് ബാങ്ക് വാഹനം നല്‍കി
കിഴക്കഞ്ചേരി: സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ വാഹനം നല്‍കി. ആലത്തൂര്‍ എംഎല്‍എ കെ. ഡി. പ്രസേനന്‍ ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് ഇസാഫ് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവന്‍ അധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീന സ്റ്റാര്‍ലിന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബെന്നി ഏലിയാസ്, സാം ബി കൃഷ്ണ, ബ്ലോക്ക് പഞ്ചായത്ത് […]
Read Moreജീവനിക്കാർക്ക് യാത്രയയപ്പ് നൽകി.
നെല്ലിയാമ്പതി : നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും മിഡ് ലെവൽ സർവീസ് പ്രൊവിഡറായി മൂന്ന് വർഷക്കാലം സേവനം അനുഷ്ഠിച്ചതിന് ശേഷം നെമ്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് സ്ഥലം മാറി പോവുന്ന ശ്രീമതി. രോഹിണി, താത്കാലിക നിയമനം വഴി ഒരു വർഷക്കാലം ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സായി സേവനം അനുഷ്ഠിച്ച കുമാരി. സുദിന സുരേന്ദ്രൻ എന്നി ജീവനക്കാർക്ക് ഉഷ്മളമായ യാത്രയയപ്പ് കൈകാട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വച്ച് ഇന്നലെ നൽകി. യാത്രയയപ്പ് സമ്മേളനം മെഡിക്കൽ ഓഫീസർ ഡോ. […]
Read Moreവാർത്താ പ്രഭാതം
???സിക്കിം മിന്നൽ പ്രളയം: 14 മരണം, റെഡ് അലർട്ട്?️സിക്കിമിൽ മേഘ വിസ്ഫോടനത്തിനു പുറകേയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 14 ആയതായി ഔദ്യോഗിക റിപ്പോർട്ട്. 102 പേരെ കാണാതായതായും 26 പേർക്ക് പരിക്കേറ്റതായും സിക്കിം സർക്കാർ അറിയിച്ചു. കാണാതായവരിൽ 22 പേർ സൈനികരാണ്. അതേസമയം, 40 പേരുടെ മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയെന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് വിവരം. ശക്തമായ മഴയും ഹിമപാളികള്‍ ഉരുകി ഒഴുകിയതുമാണ് ദുരന്ത കാരണമെന്ന് ദേശീയ ദുരന്ത […]
Read More