പാലക്കാട് ഉരുൾപ്പൊട്ടൽ; കടകളിലും വീടുകളിലും വെള്ളം കയറി?️കനത്ത മഴയിൽ പാലക്കാട് ഉരുൾപ്പൊട്ടൽ. കാഞ്ഞിരപ്പുഴ ഡാമിന് മുകൾഭാഗത്തെ പാണ്ടന്‍മലയിലാണ് ഉരുൾപ്പൊട്ടലുണ്ടായത്. പാലക്കയം ഭാഗങ്ങളിലെ കടകളിലും വീടുകളിലും വെള്ളം കയറി. വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. പുഴയിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്. ഊരുകളിൽ ആളുകൾ ഒറ്റപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിൽ ഫയർ ഫോഴ്സ് തെരച്ചിൽ നടത്തി. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ ഡാമിന്‍റെ 3 ഷട്ടറുകളും 20 സെന്‍റീമീറ്റർ വീതം ഉയർത്തിയിരിക്കുകയാണ് .ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത പാലിക്കണമെന്നും ജില്ല കളക്‌ടർ അറിയിച്ചു. ഖാലിസ്ഥാൻ […]
Read MoreMonth: September 2023
കിഴക്കഞ്ചേരി പിട്ടു ക്കാരി കുളമ്പ് ചേരാടി വീട്ടിൽ ജോയി 76(ജോർജ്)
വ : നിര്യാതനായി ഭാര്യ പരേതയായ ആലീസ് മക്കൾ .ബിജു . ബിനോയ്. ബീന മരുമക്കൾ. ബിന്ദു. സിബി, ടോണി സംസ്കാരം ഇന്ന് ശനിയാഴ്ച വൈകിട്ട് 4 ന് വാൽ കുളമ്പ് സെന്റ് തോമസ് യാക്കോബായ പള്ളി സെമിത്തേരിൽ
Read Moreമംഗലംഡാം കുടിവെള്ള പദ്ധതി: റോഡുകള്‍ വെട്ടിപ്പൊളിച്ചുള്ള പൈപ്പിടല്‍ ജനത്തിന് ദുരിതം.*
വടക്കഞ്ചേരി : മംഗലംഡാം കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഇടാനായി റോഡുകള്‍ വെട്ടിപൊളിച്ചത് പഞ്ചായത്തുകള്‍ക്കും പൊതുമരാമത്ത് വകുപ്പിനും വലിയ ബാധ്യതയായതിനൊപ്പം വഴി നടക്കാനാകാതെ ജനങ്ങളും ദുരിതത്തില്‍. ഈയടുത്ത കാലത്തായി ടാറിംഗ് നടത്തിയവ ഉള്‍പ്പെടെ മിക്കവാറും റോഡുകളും വെട്ടിപൊളിച്ചാണ് പൈപ്പിടല്‍ നടത്തിയത്. നന്നേ വീതികുറഞ്ഞ ഗ്രാമീണ റോഡുകളുടെ സ്ഥിതിയാണ് ഏറെ ശോചനീയമായത്. ജെസിബിയുടെ സഹായത്തോടെ ചാല് എടുത്തപ്പോള്‍ ബലകുറവുള്ള ടാറിംഗില്‍ വിള്ളല്‍ രൂപപ്പെട്ട് അടര്‍ന്ന് നീങ്ങി തകര്‍ന്നു. പാതയോരത്ത് ആഴത്തിലുള്ള ചാല്‍ നിര്‍മിച്ചതിനാല്‍ പലയിടത്തും വാഹനങ്ങള്‍ക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയിലാണിപ്പോള്‍. […]
Read Moreവീണ്ടും സൈബർ തട്ടിപ്പ്; കോഴിക്കോട് വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അജ്ഞാതൻ 19 ലക്ഷം തട്ടി
സംസ്ഥാനത്ത് വീണ്ടും സൈബർ തട്ടിപ്പ്. വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അജ്ഞാതൻ 19 ലക്ഷ രൂപ തട്ടി. കോഴിക്കോട് പന്നിയങ്കര സ്വദേശിയായ ഫാത്തിമയുടെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ട്ടമായത്. പല തവണകളായാണ് പണം പിൻവലിച്ചത്. ആദ്യം ആയിരം, രണ്ടായിരം എന്നിങ്ങനെ നഷ്ടപ്പെട്ട് തുടങ്ങി. പിന്നീട് ലക്ഷങ്ങളായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുപിഐ വഴി നിരവധി പണം നഷ്ടമായെന്ന് മനസിലായി. ജൂലൈ 24 മുതൽ സെപ്റ്റംബർ 19 വരെയുള്ള മാസങ്ങളിലാണ് പണം നഷ്ടമാകുന്നത്. 1992 മുതലുള്ള അക്കൗണ്ടിൽ നിന്നാണ് […]
Read Moreബന്ധം കൂടുതല്‍ വഷളായി; നിജ്ജാറിന്റെ കൊലയ്ക്കു പിന്നില്‍ ഇന്ത്യ തന്നെ, വിശ്വസനീയമായ തെളിവുണ്ട്: ആവര്‍ത്തിച്ച് ട്രൂഡോ –
ഒട്ടാവ: ഇന്ത്യക്കും കാനഡക്കും ഇടയില്‍ രൂപപ്പെട്ട നയതന്ത്ര പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി, ഇന്ത്യക്ക് എതിരെ വീണ്ടും ആരോപണം ആവര്‍ത്തിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഖലിസ്ഥാന്‍ അനുകൂലി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്നും അതിന് വിശ്വസനീയമായ തെളിവുണ്ടെന്നും ട്രൂഡോ ആവര്‍ത്തിച്ചു. അങ്ങനെ കരുതാന്‍ വിശ്വസനീയമായ കാരണമുണ്ടെന്നു വ്യക്തമാക്കിയ ട്രൂഡോ, അന്വേഷണത്തില്‍ ഇന്ത്യ കാനഡയുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു. ന്യൂയോര്‍ക്കില്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുത്ത ശേഷം വാര്‍ത്താസമ്മേളനത്തിലാണ് ട്രൂഡോയുടെ പ്രസ്താവന. ഈ കേസുമായി ബന്ധപ്പെട്ട […]
Read Moreകെ.ജെ.യു. സംസ്ഥാന പ്രസിഡൻറ് അന്തരിച്ച യു. വിക്രമൻ്റെ സംസ്കാര ചടങ്ങിനു ശേഷം തിരുവനന്തപുരം തിരുമലയിലെ വീട്ടിലെത്തിയ ഐ.ജെ.യു., കെ.ജെ.യു. നേതാക്കൾ
അദ്ദേഹത്തിൻ്റെ സഹധർമ്മിണി സീതാ വിക്രമനെ ആശ്വസിപ്പിക്കുന്നു.ഐ.ജെ.യു. ദേശീയ വൈസ് പ്രസിഡൻ്റ് ജി.പ്രഭാകരൻ, നാഷണൽ കൗൺസിൽ അംഗം ബെന്നിവർഗ്ഗീസ്, കെ.ജെ.യു.സംസ്ഥാന ജന സെക്രട്ടറി എ.കെ.സുരേന്ദ്രൻ, ട്രഷറർ ജോബ് ജെ.നെടുംകാടൻ, വൈസ് പ്രസിഡൻ്റ് സുരേഷ് ബാബു, നാഷണൽ എക്സിക്യൂട്ടീവ് പ്രത്യേക ക്ഷണിതാവ് കവിതാ ഭാമ, തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് എ. രജിത, സംസ്ഥാന കമ്മിറ്റിയംഗം എം.മുജീബ് റഹ്മാൻ തുടങ്ങിയവർ സമീപം.
Read Moreവാർത്താ പ്രഭാതം
കേരളം 1,000 കോടി രൂപ കൂടി വായ്പയെടുക്കുന്നു?️1,000 കോടി രൂപ കൂടി വായ്പയെടുക്കാൻ കേരളം കടപ്പത്രം പുറപ്പെടുവിക്കും. ഇതിന്‍റെ ലേലം 26ന് റിസർവ് ബാങ്കിന്‍റെ മുംബൈ ഫോർട്ട് ഓഫിസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനം പതിവിലുമേറെ വായ്പയാണ് സാമ്പത്തിക വർഷത്തെ ആദ്യ 6 മാസത്തേക്ക് എടുത്തത്. നിലവിൽ 7 മാസത്തേക്ക് 4,352 കോടി രൂപയുടെ കടമെടുപ്പ് സാധ്യത മാത്രമാണുള്ളത്. അതിൽ നിന്നാണ് 1,000 കോടി കൂടി എടുക്കുന്നത്. പകർച്ചവ്യാധി പിടിയിൽ […]
Read Moreയു. വിക്രമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
മുതിർന്ന മാധ്യമപ്രവർത്തകനും സിപിഐ നേതാവുമായ യു. വിക്രമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച വിക്രമൻ യുവജന പ്രസ്ഥാനത്തിലൂടെയും മാധ്യമപ്രവർത്തനത്തിലൂടെയും കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് പ്രചരണം നൽകുന്നതിൽ നിരന്തരം ഇടപെട്ടിരുന്നു. മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ വസ്തുനിഷ്ഠമായി വാർത്തകളെ അവതരിപ്പിക്കുന്നതിൽ നിതാന്തജാഗ്രത പുലർത്തി.ജീവിതത്തിലും എഴുത്തിലും തെളിമയാർന്ന കാഴ്ചപ്പാടോടെയാണ് അദ്ദേഹം പൊതു മണ്ഡലത്തിൽ സജീവമായിരുന്നത്. കേരള ജേർണലിസ്റ്റ് യൂണിയൻ സ്ഥാപക നേതാവായിരുന്ന അദ്ദേഹം മാധ്യമ പ്രവർത്തനത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചു.വിക്രമന്റെ നിര്യാണത്തിൽ ബന്ധുമിത്രാദികളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.പി.എൻ.എക്‌സ്. […]
Read Moreകെ ജെ യു സംസ്ഥാന പ്രസിഡൻറ്യു വിക്രമന്റെ നിര്യാണത്തിൽ അനുശോചിച്ചു
.പാലക്കാട്: കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് യു. വിക്രമന്റെ നിര്യാണത്തിൽ അനുശോചിച്ചു. ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ വൈസ് പ്രസിഡന്റ് ജി. പ്രഭാകരൻ, ഐ ജെ യു ദേശീയ സമിതി അംഗം ബെന്നി വർഗീസ്, കെ.ജെ.യു സംസ്ഥാന വൈസ് പ്രസിഡണ്ട് ജോബ് ജോൺ, സംസ്ഥാന സമിതി അംഗങ്ങളായ എം മുജീബ് റഹ്മാൻ, ജോജി തോമസ്, കെ ജെ യു പാലക്കാട് ജില്ലാ പ്രസിഡണ്ട് ഷബീർ അലി, ജില്ലാ സെക്രട്ടറി സുബ്രഹ്മണ്യൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി.
Read Moreകേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട്യു. വിക്രമൻ (66) അന്തരിച്ചു.
കേരള കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട്, ഇൻഡ്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു.കെ ജെ യു സ്ഥാപകാംഗമാണ്. മുതിർന്ന പത്ര പ്രവർത്തകനും, സഖാവ് സി ഉണ്ണിരാജയുടെ മകനും, സി പി ഐ നേതാവും ആയിരുന്ന സഖാവ് യു വിക്രമൻ. ജനയുഗം കോർഡിനേറ്റിംഗ് എഡിറ്റർ, നവയുഗം പത്രാധിപ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം പി ആർ എസ് ഹോസ്പിറ്റലിൽ അല്പം മുൻപ് ആയിരുന്നു അന്ത്യം. […]
Read More