പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രക്കിടെ സുരക്ഷാവീഴ്ച. ജോലി ആവശ്യപ്പെട്ട് യുവാവ് വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു. വാരണാസിയിലെ രുദ്രാക്ഷ് സെന്ററിന് മുന്നിൽ പ്രധാനമന്ത്രി വിമാനത്താവളത്തിലേക്ക് പോകുമ്പോഴാണ് സംഭവം. ഗാസിപൂർ സ്വദേശിയായ കൃഷ്ണകുമാർ എന്ന യുവാവാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം എത്താനായി ഇയാൾ ഒരു മണിക്കൂറോളം കാത്തിരുന്നു. സംഭവം നടക്കുമ്പോൾ ഇയാളുടെ കയ്യിൽ ഒരു ഫയലുണ്ടായിരുന്നു. സൈന്യത്തിൽ ചേരുന്നതിനായി ഫിസിക്കൽ ടെസ്റ്റ് പാസായെങ്കിലും മെഡിക്കൽ ടെസ്റ്റ് പാസാകാൻ കഴിഞ്ഞിരുന്നില്ല. പ്രധാനമന്ത്രിയെ നേരിട്ട് […]
Read MoreMonth: September 2023
വാർത്താ പ്രഭാതം
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; തെറ്റു തിരുത്തിക്കുമെന്ന് എം.വി. ഗോവിന്ദൻ?️കരുവന്നൂർ ബാങ്കിന്‍റെ പേരിൽ ഇഡിയെ ഉപയോഗിച്ച് സിപിഎമ്മിനെതിരേ വന്നാൽ അതിനെ നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം അംഗീകരിക്കില്ല. തെറ്റു തിരുത്തിക്കും. ബിജെപിയും കോൺഗ്രസും ചേർന്ന് സിപിഎമ്മിനെ ആക്രമിക്കാൻ നോക്കണ്ട. ഉത്തരേന്ത്യയിൽ നിന്നു വന്ന ഇഡി ഉദ്യോഗസ്ഥരാണ് മർദിച്ച് മൊഴിയെടുക്കുന്നത്. ഇഡിയെ ഉപയോഗിച്ച് സിപിഎമ്മിനെ നേരിടാൻ വരണ്ട. വഴങ്ങാൻ മനസ്സില്ല. ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു. തൃശൂരിൽ സിപിഎം ജില്ലാകമ്മിറ്റി […]
Read Moreഅല്‍ഷിമേഴ്‌സ് റണ്‍ സംഘടിപ്പിച്ച് ഇസാഫ് ഫൗണ്ടേഷന്‍
[ തൃശൂർ: ലോക അല്‍ഷിമേഴ്‌സ് ദിനത്തോടനുബന്ധിച്ച് ഇസാഫ് ഫൗണ്ടേഷനും തൃശൂര്‍ കോര്‍പറേഷനും ജില്ലാ സാമൂഹ്യ നീതി ഓഫീസും ഏആര്‍ഡിഎസ്‌ഐ യുമായി ചേര്‍ന്ന് ‘അല്‍ഷിമേഴ്‌സ് റണ്‍- സംഘടിപ്പിച്ചു. തൃശൂര്‍ സ്വരാജ് റൌണ്ട് തെക്കേ ഗോപുര നടയില്‍ വിദ്യാര്‍ത്ഥികളും യുവജനങ്ങളും ഉള്‍പ്പെടെ നാനൂറിൽ അധികം പേര്‍ പങ്കെടുത്ത പരിപാടി തൃശൂര്‍ ഡെപ്യൂട്ടി മേയര്‍ എം.എല്‍ റോസി ഉദ്ഘാടനം ചെയ്തു. ഡെപ്യുട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ എസ്. അജീത ബീഗം ഐ.പി.എസ് പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 21നാണ് ലോക അല്‍ഷിമേഴ്‌സ് ദിനമായി […]
Read Moreഷോളയൂര്‍ വില്ലേജ് ഓഫീസര്‍ ഇ.എസ്. അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു*
അഴിമതി-കൈക്കൂലി ആരോപണങ്ങളും ക്രമക്കേടുകളും നേരിടുന്ന ഷോളയൂര്‍ വില്ലേജ് ഓഫീസര്‍ ഇ.എസ്. അജിത് കുമാറിനെ അന്വേഷണവിധേയമായി സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍ ഉത്തരവായി. റവന്യു വകുപ്പിലെ സേവനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളില്‍നിന്ന് ലഭ്യമാകുന്ന പരാതികള്‍ സര്‍ക്കാര്‍ തലത്തില്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനതല ഇന്‍സ്‌പെക്ഷന്‍ സ്‌ക്വാഡ് ഷോളയൂര്‍ വില്ലേജ് ഓഫീസില്‍ നടത്തിയ മിന്നല്‍ പരിശോധനയെ തുടര്‍ന്നാണ് നടപടി. ജോലിയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനു പുറമേ കൈക്കൂലി നല്‍കിയാല്‍ മാത്രമേ ഇദ്ദേഹം സേവനം നല്‍കാറുള്ളൂ എന്നും പൊതുജനങ്ങള്‍ പരിശോധന സംഘത്തിന് പരാതി നല്‍കി. ജോലിയില്‍ […]
Read Moreകാട്ടുപന്നിയുടെ ഇറച്ചി പിടികൂടി ഒരാൾ അറസ്റ്റിൽ
കാട്ടുപന്നിയുടെ ഇറച്ചി പിടികൂടി ഒരാൾ അറസ്റ്റിൽ പട്ടിക്കാട് ഫോറസ്റ്റ് സ്റ്റേഷൻ അധികാരപരിധിയിൽ വരുന്ന മാടക്കത്തറ സ്വദേശി ബാബുവിന്റെ വീട്ടിൽ നിന്നുമാണ് കാട്ടു പന്നിയുടെ ഭാഗികമായി വേവിച്ച ഇറച്ചി,കാട്ടുപന്നിയുടെ 8 കിലോയോളം പച്ച ഇറച്ചി, കാട്ടുപന്നിയുടെ തല , മറ്റ് ശരീര അവശിഷ്ടങ്ങൾ തൂക്കാനുപയോഗിക്കുന്ന ത്രാസ് ,ആയുധങ്ങൾ എന്നിവ പട്ടിക്കാട് റേഞ്ച് ഓഫീസറുടെയും ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെയും നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്സംഘത്തിൽ ഉണ്ടായിരുന്ന മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. ബാബുവിനെ കോടതിയിൽ ഹാജരാക്കി. പ്രതിയെ 14 ദിവസത്തേക്ക് […]
Read Moreയു.വിക്രമൻ അധികാരസ്ഥാനങ്ങളിൽ നിന്ന് അകന്നു നിന്ന അപൂർവ വ്യക്തിത്വം: ജി.ആർ. അനിൽ
തിരു: സ്ഥാനമാനങ്ങൾക്ക് പിറകെ പോകാതെ ആദർശ ശുദ്ധി മുറുകെപ്പിടിച്ച് രാഷ്ട്രീയ പ്രവർത്തനവും മാദ്ധ്യമപ്രവർത്തനവും സമന്വയിപ്പിച്ച സമര പോരാളിയായിരുന്നു യു.വിക്രമനെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.സി. ഉണ്ണിരാജയുടെ മകന് വെട്ടിപ്പിടിക്കാവുന്ന പലതുമുണ്ടായിരുന്നു. എന്നാൽ അധികാരത്തിൻ്റെ ഇടനാഴികളിൽ നിന്നകന്ന് സാധാരണക്കാരുടെ സൗഹൃദവലയങ്ങളിൽ സന്തോഷം കണ്ടെത്തുകയായിരുന്നു അദ്ദേഹം. തൻ്റെ അനുഭവജ്ഞാനവും പാണ്ഡിത്യവുമൊന്നും പുറമേ കാണിക്കാത്ത പച്ചമനുഷ്യനായിരുന്നു യു. വിക്രമനെന്ന് മന്ത്രി പറഞ്ഞു.തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രി ആൻ്റണി […]
Read Moreഹംസഫർ സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ തീപിടിത്തം, ഒരു കമ്പാർട്ടുമെന്റ് പൂർണമായും കത്തിനശിച്ചു
വത്സാദ്വത്സാദിൽ നിന്ന് സൂറത്തിലേക്ക് പോകുകയായിരുന്ന ഹംസഫർ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനിൽ തീപിടുത്തമുണ്ടായി ഒരു കമ്പാർട്മെന്റ് പൂർണമായും കത്തിനശിച്ചു.ചിപ്വാഡ് പ്രദേശത്ത് വച്ചാണ് തീപിടിത്തം ഉണ്ടായത്.തീപിടിത്തം ഉണ്ടായ ഉടൻ തന്നെ വത്സാദ് റയിൽവേ ഡിപ്പാർട്മെന്റ് സൈറൺ മുഴക്കി ട്രെയിൻ നിർത്തിക്കുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തതിനാൽ വൻ അപകടം ഒഴിവായി.റെയിൽവേ വകുപ്പ് ഉദ്യോഗസ്ഥർ തീ അണക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. Team GNM ഹംസഫർ സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ തീപിടിത്തം, ഒരു കമ്പാർട്ടുമെന്റ് പൂർണമായും കത്തിനശിച്ചു വത്സാദ്വത്സാദിൽ നിന്ന് സൂറത്തിലേക്ക് […]
Read Moreഉമ്മന്റെ സൈബർ അധിക്ഷേപ പരാതിയിൽ കേസെടുത്തു.
കോട്ടയം: ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മന്റെ സൈബർ അധിക്ഷേപ പരാതിയിൽ കേസെടുത്തു. തിരുവനന്തപുരം പൂജപ്പൂര പൊലീസാണ് കേസെടുത്തത്. പോരാളി ഷാജി അടക്കമുള്ള സി.പി.എം അനുകൂല പ്രൊഫൈലുകൾക്കെതിരെയാണ് പരാതി. ഡി.ജി.പിക്കാണ് മറിയ പരാതി നൽകിയത്. പുതുപ്പള്ളി ഫലം വന്നതിന് പിന്നാലെ തനിക്കെതിരെ വ്യാപകമായി സൈബർ ആക്രമണം നടക്കുന്നുണ്ടെന്നും ഇതിന് പിന്നിൽ സി.പി.എം സൈബർ സംഘങ്ങളാണെന്നും മറിയ ആരോപിച്ചിരുന്നു.
Read Moreഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയില്‍ മറച്ചുവെച്ച ഒരു കാര്യം കൂടി ഉണ്ട്; പി എസ് പ്രശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ് .
ഉമ്മന്‍ചാണ്ടിയുടെ ആത്മകഥയിലെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനകത്തും പുറത്തും വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. എംഎല്‍എമാരുടെ പിന്തുണയുണ്ടായിട്ടും ചെന്നിത്തലക്ക് പ്രതിപക്ഷനേതൃ സ്ഥാനം നഷ്ടപ്പെട്ടത് സംബന്ധിച്ച ആത്മകഥയിലെ ഭാഗമാണ് പുതിയ വിവാദത്തിന് വഴിവച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ നേരിട്ട അവഗണനയായി ചെന്നിത്തല തന്നെ ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് മുന്‍ കെപിസിസി സെക്രട്ടറിയായിരുന്ന പി എസ് പ്രശാന്തിന്റെ പ്രതികരണവും ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയില്‍ ‘പാഴായ ഭൂരിപക്ഷ പിന്‍തുണ ‘എന്ന അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്ന കാര്യം നൂറ് ശതമാനവും […]
Read Moreഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയില്‍ മറച്ചുവെച്ച ഒരു കാര്യം കൂടി ഉണ്ട്; പി എസ് പ്രശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ് .
ഉമ്മന്‍ചാണ്ടിയുടെ ആത്മകഥയിലെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനകത്തും പുറത്തും വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. എംഎല്‍എമാരുടെ പിന്തുണയുണ്ടായിട്ടും ചെന്നിത്തലക്ക് പ്രതിപക്ഷനേതൃ സ്ഥാനം നഷ്ടപ്പെട്ടത് സംബന്ധിച്ച ആത്മകഥയിലെ ഭാഗമാണ് പുതിയ വിവാദത്തിന് വഴിവച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ നേരിട്ട അവഗണനയായി ചെന്നിത്തല തന്നെ ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് മുന്‍ കെപിസിസി സെക്രട്ടറിയായിരുന്ന പി എസ് പ്രശാന്തിന്റെ പ്രതികരണവും ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയില്‍ ‘പാഴായ ഭൂരിപക്ഷ പിന്‍തുണ ‘എന്ന അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്ന കാര്യം നൂറ് ശതമാനവും […]
Read More