Month: September 2023

വാർത്താ പ്രഭാതം

 25.09.2023 സഹകരണ മേഖലയിലെ നിക്ഷേപകർക്ക് ചില്ലിക്കാശ് പോലും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി?️സംസ്ഥാനത്തെ സഹകരണ മേഖലയെയും അതിന്റെ സാമ്പത്തിക ഭദ്രതയെയും തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാങ്കുകളിലെ നിക്ഷേപങ്ങള്‍ എങ്ങനെ കൈക്കലാക്കാന്‍ കഴിയുമെന്നാണ് ചിലര്‍ ആലോചിക്കുന്നത്. സഹകരണ സ്ഥാപനങ്ങളില്‍ നിക്ഷേപങ്ങള്‍ നടത്തിയവര്‍ക്ക് ചില്ലിക്കാശ് പോലും നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ട. മേഖലയുടെ സംരക്ഷണം സര്‍ക്കാര്‍തന്നെ ഉറപ്പു നല്‍കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. യവനിക വീണു; കെ.ജി. ജോർജ് അന്തരിച്ചു?️പ്രശസ്ത സംവിധായകന്‍ കെ.ജി. ജോർജ് അന്തരിച്ചു. 78 വയസായിരുന്നു. എറണാകുളം കാക്കനാട്ടെ […]

Read More

സീറ്റൊഴിവ്: 25 ന് റിപ്പോര്‍ട്ട് ചെയ്യണം

ചിറ്റൂര്‍ ഗവ കോളെജില്‍ ഒന്നാം വര്‍ഷ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് വിവിധ കാറ്റഗറികളില്‍ സീറ്റൊഴിവ്. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 25 ന് രാവിലെ 11 ന് ബന്ധപ്പെട്ട വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ബി.എസ്.സി കെമിസ്ട്രി, ബി.എസ്.സി ബോട്ടണി, ബി.എസ്.സി ജ്യോഗ്രഫി, ബി.എസ്.സി മാത്‌സ്, ബി.എ ഫിലോസഫി, ബി.എ ഹിസ്റ്ററി, ബി.എ ഇംഗ്ലീഷ്, ബി.എ ഇക്കണോമിക്സ്, എം.എ ഇക്കണോമിക്സ്, എം.എസ്.സി മാത്‌സ് എന്നീ വിഭാഗങ്ങളിലാണ് സീറ്റൊഴിവ്. ഫോണ്‍: 9446011887

Read More

ചുരണ്ടിയെടുത്ത ആപ്പിൾ തൊണ്ടയിൽ കുടുങ്ങി; പിഞ്ചു കുഞ്ഞ് മരിച്ചു.-

ചുരണ്ടിയെടുത്ത ആപ്പിൾ കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു. തേഞ്ഞിപ്പലം കടക്കാട്ടുപാറയിലെ പുതുക്കുളങ്ങര പണിക്കൊടി പാലക്കപ്പറമ്പിൽ ഷമീറിന്റെയും ഷഹദിയയുടെയും മകൻ മുഹമ്മദ് ബിഷറാണ് മരിച്ചത്. ആപ്പിൾ ചുരണ്ടി ഭക്ഷിക്കാനായി നൽകുന്നതിനിടെയാണ് സംഭവം. സ്പൂൺ കൊണ്ട് ചുരണ്ടിയെടുത്ത ആപ്പിളും തുടർന്ന് പാലും നൽകിയതിന് പിന്നാലെ അസ്വസ്ഥത ഉണ്ടാകുകയായിരുന്നു. ഉടൻതന്നെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈ മാസം 17 നായിരുന്നു മുഹമ്മദ് ബിഷറിന്റെ ഒന്നാം പിറന്നാൾ. സഹോദരൻ: മുഹമ്മദ് മിസ്ഥഹ്. ഭക്ഷണം […]

Read More

74 വ്യാജ വായ്പാ ആപ്പുകൾ നീക്കം ചെയ്തു

വായ്പാ തട്ടിപ്പിനെതിരെ നടപടി ശക്തമാക്കിയതോടെ 24 മണിക്കൂറിനിടെ ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നു മാത്രം നീക്കം ചെയ്യപ്പെട്ടത് 75 വ്യാജ വായ്പാ ആപ്പുകൾ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 134 എണ്ണം നീക്കം ചെയ്തു. ഇതിൽ 12 ആപ്പുകൾക്ക് ഒരു ലക്ഷത്തിലേറെയും 14 ആപ്പുകൾക്ക് അരലക്ഷത്തിലേറെയും ഡൗൺലോ‍ഡുകളുണ്ടായിരുന്നു. ഇനിയും 50 വ്യാജ ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ജൂലൈയ്ക്കു ശേഷം നീക്കം ചെയ്യപ്പെട്ട ആപ്പുകളുടെ എണ്ണം ഇതോടെ 369 ആയി. ഇതിൽ 266 എണ്ണം ഗൂഗിൾ പ്ലേ സ്റ്റോറിലേതും […]

Read More

ചാലക്കുടിയിൽ വൃദ്ധനെ തലക്കടിച്ച് കൊലപ്പെടുത്തി.*

ചാലക്കുടി കോടശേരിയിൽ വൃദ്ധനെ തലക്കടിച്ച് കൊലപ്പെടുത്തി. കുറ്റിച്ചിറ പൊന്നാമ്പിയോളിയില്‍ മാളിയേക്കല്‍ വീട്ടിൽ 80 വയസ്സുള്ള ഔസേപ്പ് ആണ് കൊല്ലപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി ഔസേപ്പിനെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സംഭവത്തില്‍ അയല്‍വാസിയായ ജോബിയെ വെള്ളിക്കുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷനിടെ പ്രതിയായ ജോബി ഔസേപ്പിനെ കമ്പിവടി കൊണ്ടു തലയ്ക്കടിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ജോബി പോലീസ് കസ്റ്റഡിയിൽ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

Read More

ഐസിസ് ഭീകരൻ സഹീര്‍ തുര്‍ക്കി മണ്ണാര്‍ക്കാട്ട് അറസ്റ്റിലായി

പാലക്കാട്‌ : മണ്ണാര്‍ക്കാട് സ്വദേശിയായ ഐസിസ് ഭീകരൻ അലനല്ലൂര്‍ കാട്ടുകുളം ഇരട്ടപ്പുലാക്കല്‍ വീട്ടില്‍ സഹീര്‍ തുര്‍ക്കിയെ എൻ.ഐ.എ അറസ്റ്റ് ചെയ്‌തു.തൃശൂരിലെ ഐസിസ് കേസില്‍ പിടിയിലായ മുല്ലശ്ശേരി പാടൂര്‍ അയിത്താണ്ടിയില്‍ വീട്ടില്‍ സയ്യിദ് നബീല്‍ അഹമ്മദിന്റെ കൂട്ടാളിയാണ് ഇയാള്‍. ഇന്നലെ വീട്ടില്‍ വച്ചാണ് കസ്റ്റഡിയിലെടുത്തത്. സൈബര്‍ തെളിവുകളും കണ്ടെടുത്തു.നബീല്‍ അഹമ്മദിന് വ്യാജ സിം കാര്‍ഡും പണവും നല്‍കി ഒളിവില്‍ പോകാൻ സഹായിച്ചത് സഹീറാണത്രെ. നബീലിനെ പത്തുദിവസം ഒളിവില്‍ താമസിപ്പിച്ച അവനൂരിലെ ലോഡ്‌ജില്‍ നിന്ന് രേഖകളും കണ്ടെടുത്തു. നബീലില്‍ നിന്നാണ് […]

Read More

മലയാള സിനിമയെ പുതിയ തലങ്ങളിലേക്ക് എത്തിച്ച സംവിധായകനായിരുന്നു കെ ജി ജോര്‍ജ്

മലയാള സിനിമയെ പുതിയ തലങ്ങളിലേക്ക് എത്തിച്ച സംവിധായകനായിരുന്നു കെ ജി ജോര്‍ജ് ( കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാ‌ഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് വിയോഗം.ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതരുടെ മകളും ഗായികയുമായ സൽമയാണ് ഭാര്യ. 1977 ഫെബ്രവരി ഏഴിനായിരുന്നു വിവാഹം. ശരദിന്ദു മലർദീപ നാളം നീട്ടി (ഉൾക്കടൽ )എന്ന ഹിറ്റ് ഗാനം ആലപിച്ചത് സൽമയാണ്.നടൻ മോഹൻ ജോസ് ഭാര്യാ സഹോദരനാണ്. അരുൺ, താര എന്നീ രണ്ടു മക്കൾ.സാമുവൽ – അന്നാമ്മ ദമ്പതികളുടെ മൂത്ത മകനായി 1945 മെയ് […]

Read More

തൃശൂരിൽ കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനി കിണറ്റിൽ മരിച്ച നിലയിൽ

*തൃശൂർ കാട്ടൂരിൽ കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.*കാട്ടൂർ ചാഴുവീട്ടിൽ അർജുനൻ ശ്രീകല ദമ്പതികളുടെ മകൾ 17 വയസുള്ള ആർച്ചയാണ് മരിച്ചത്. ചെന്ത്രാപ്പിന്നി ഹയർസെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയായ ആർച്ചയെ വെള്ളിയാഴ്ച മുതലാണ് കാണാതായത്.വീട്ടുകാരും കാട്ടൂർ പോലീസും അന്വേഷണം തുടരുന്നതിനിടെ ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് വീടിന് സമീപത്തെ പഞ്ചായത്ത് കിണറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മാർട്ടം നടപടികൾക്ക് ശേഷം ഇന്ന് സംസ്കരിക്കും.

Read More

സംവിധായകൻ കെ.ജി ജോർജ് അന്തരിച്ചു

[BREAKING NEWS] പ്രശസ്ത സംവിധായകൻ കെ.ജി ജോർജ് (78) അന്തരിച്ചു. കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. യവനിക, ഇരകൾ, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്.

Read More

ആന്റണി മകനെ സ്വീകരിച്ചു, അനിൽ ആന്റണിയുടെ രാഷ്ട്രീയം ഉൾകൊണ്ടു’ : കൃപാസനത്തിൽ അനുഭവസാക്ഷ്യമായി വിശദീകരിച്ച് എലിസബത്ത് ആന്റണി

അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിൽ ആദ്യമായി പ്രതികരിച്ച് മാതാവ് എലിസബത്ത് ആന്റണി. അനിൽ ആന്റണിയുടെ രാഷ്ട്രീയ രാഷ്ട്രീയ കാഴ്ചപ്പാട് ഉൾകൊള്ളുന്നുവെന്നും ബിജെപിയിലൂടെ മകന് നിരവധി അവസരങ്ങൾ ലഭിക്കുമെന്നും എലിസബത്ത് ആന്റണി പറഞ്ഞു. എ.കെ ആന്റണി പ്രാർത്ഥനയിലൂടെ ആത്മവിശ്വാസവും ആരോഗ്യവും വീണ്ടെടുത്തുവെന്നും കൃപാസനത്തിൽ എലിസബത്ത് ആന്റണി അനുഭവ സാക്ഷ്യമായി പറഞ്ഞു. എന്റെ ഭർത്താവ് അവിശ്വാസിയാണ്. ആ അവിശ്വാസം പരിഹരിച്ച് എന്റെ ഭർത്താവിന്റെ കാലിന് സ്വാധീനം കൊടുത്ത്, രാഷ്ട്രീയത്തിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട് ഇരിക്കുന്ന അദ്ദേഹത്തെ സഹായിക്കണമെന്ന് ഞാൻ പ്രാർത്ഥിച്ചു. ഈ […]

Read More