Month: September 2023

സൈനികനെ മർദിച്ച് അവശനാക്കിയശേഷം മുതുകിൽ പി എഫ് ഐ എന്നെഴുതി… സംഭവം കൊല്ലം കടയ്ക്കലിൽ… അന്വേഷണം ഊർജിതമാക്കി

കടയ്ക്കലില്‍ സൈനികനെ ഒരുസംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചശേഷം ശരീരത്തിന് പിന്‍വശത്ത് പിഎഫ്‌ഐ എന്നെഴുതിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. രാജസ്ഥാനില്‍ സൈനികനായി സേവനമനുഷ്ഠിക്കുന്ന ചന്നപ്പാറ ഷൈന്‍ എന്നയാളാണ് കഴിഞ്ഞ ദിവസം മര്‍ദ്ദനത്തിന് ഇരയായത്. മര്‍ദനത്തിനുശേഷം ശരീരത്തിന് പിന്‍വശത്ത് പിഎഫ്‌ഐ എന്നെഴുതിയതായും ഷൈന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.കഴിഞ്ഞ ദിവസം നാട്ടില്‍ ഓണാഘോഷവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കു ശേഷമാണ് സംഭവമെന്ന് ഷൈന്‍ പറയുന്നു. തിങ്കളാഴ്ച വൈകിട്ടോടെ ജോലിസ്ഥലത്തേക്ക് മടങ്ങിപ്പോകുന്നതിന് മുമ്പ് രാത്രിയില്‍ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് പോയിരുന്നു. അതിനിടെ വിജനമായ […]

Read More

മുഞ്ഞ രോഗം: കൃഷിനാശം സംഭവിച്ച കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകണം.

ജോജി തോമസ്നെന്മാറ : ഒന്നാം വിള നെൽ കതിരുകൾ വിളഞ്ഞു തുടങ്ങിയ നെൽപ്പാടങ്ങളിൽ മുഞ്ഞരോഗം വ്യാപകമായി പടർന്നു പിടിക്കുന്നു. നെല്ല് പൂർണ്ണമായും പഴുത്തു തുടങ്ങാത്തതിനാൽ മുഞ്ഞ ബാധിച്ച് നെൽപ്പാടങ്ങൾ കൊയ്യുന്നതിന് പത്തുദിവസത്തിലേറെ സമയം വേണ്ടിവരും. കൊയ്ത്തിനു പാകമാകുമ്പോഴേക്കും 50 ശതമാനത്തിലേറെ ചെടികൾ അഴുകി വീണു തുടങ്ങി. കേന്ദ്രസർക്കാറിന്റെ കാലാവസ്ഥാ അധിഷ്ഠിത വിള ഇൻഷുറൻസ് ചേർന്ന കർഷകർക്കും സംസ്ഥാന സർക്കാറിന്റെ വിള ഇൻഷുറൻസിൽ ചേർന്ന കർഷകർക്കും മുഞ്ഞബാധ മൂലം ഉണ്ടാകുന്ന വിള നാശത്തിന് നഷ്ടപരിഹാരം നൽകണമെന്നാണ് കർഷകരുടെ ആവശ്യം. […]

Read More

സോളാര്‍ പീഡന ഗൂഢാലോചനക്കേസ്: ഗണേഷ് കുമാര്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി

കൊല്ലം: സോളാര്‍ പീഡനക്കേസിലെ ഗൂഢാലോചനക്കേസില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എ നേരിട്ട് ഹാജരാകണമെന്ന് കോടതി. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അടുത്ത മാസം 18 ന് ഹാജരാകാനാണ് നിര്‍ദേശം. പരാതിക്കാരിക്ക് വീണ്ടും സമന്‍സ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു. കോണ്‍ഗ്രസ് നേതാവ് അഡ്വ. സുധീര്‍ ജേക്കബ് ആണ് കേസില്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഗൂഢാലോചനക്കേസില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും, കേസെടുക്കാതിരുന്നതോടെയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ പരാതിക്കാരിയുടെ അഭിഭാഷകന്‍ അഡ്വ. ഫെനി ബാലകൃഷ്ണന്‍, കൊട്ടാരക്കര […]

Read More

വ്യാജ നഗ്ന വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിച്ചു; അബിൻ വീണ്ടും അറസ്റ്റില്‍.

കോട്ടയം കുഞ്ഞച്ചന്‍ എന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുണ്ടാക്കി പൊതുപ്രവര്‍ത്തകരായ വനിതകളെയും സിപിഐഎം നേതാക്കളുടെ ഭാര്യമാരെയും അധിക്ഷേപിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് അബിന്‍ വീണ്ടും അറസ്റ്റില്‍.*.പാലക്കാട് ശ്രീകൃഷ്ണപുരം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ നഗ്ന വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിച്ചു എന്നാണ് പരാതി.ഒരു മാസം മുമ്പാണ് ‘കോട്ടയം കുഞ്ഞച്ചന്‍’ എന്ന പേജ് അബിന്‍ തുടങ്ങിയത്. സ്ത്രീവിരുദ്ധതയും ലൈംഗീകാധിക്ഷേപവും നിറഞ്ഞതായിരുന്നു പേജിലെ പോസ്റ്റുകള്‍. അബിന്റെ ഫേസ്ബുക്ക് പേജിലും […]

Read More

ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയ്ക്ക്‌ ഹൈക്കോടതി ജാമ്യം അനുവദിച്ചു.

പാറശ്ശാല ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിചാരണ നീണ്ടുപോകുന്ന പശ്ചാത്തലത്തിലാണ് ജാമ്യം. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അറസ്റ്റില്ലായ ഗ്രീഷ്മ പതിനൊന്ന് മാസമായി ജയിലിലാണ്.കാമുകനായ ഷാരോണിനെ കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊലപ്പെടുത്തിയെന്ന കേസില്‍ കഴിഞ്ഞ ഒക്ടോബറിലാണ് ഗ്രീഷ്മ അറസ്റ്റിലായത്. തുടര്‍ന്ന് പ്രതി കുറ്റം സമ്മതിക്കുകയും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ വിചാരണ പൂര്‍ത്തിയാക്കാനായില്ല. ഈ സാഹചര്യത്തില്‍ തനിക്ക് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.കേസിലെ മറ്റ് പ്രതികളായ […]

Read More

മാവോയിസ്റ്റ് നേതാവ് മഹാലിംഗത്തെ പാലക്കാട് ജില്ലാ കോടതിയില്‍ ഹാജരാക്കി

പാലക്കാട്‌ : ഫോറസ്റ്റ് റേഞ്ച് ഓഫീസ് ആക്രമണ കേസില്‍ മാവോയിസ്റ്റ് നേതാവ് മഹാലിംഗത്തെ പാലക്കാട് ജില്ലാ കോടതിയില്‍ ഹാജരാക്കി.തമിഴ്‌നാട് പോലീസിന്റെ കനത്ത സുരക്ഷയിലാണ് പ്രതിയെ പാലക്കാട് കോടതിയില്‍ എത്തിച്ചത്. 2014 ഡിസംബര്‍ 22-നാണ് കേസിനാസ്പദമായ സംഭവം. അഗളി ഫോറസ്റ്റ് ഓഫീസ് ആക്രമണക്കേസില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് സിപിഐ(മാവോയിസ്റ്റ്) നേതാവായ മഹാലിംഗത്തെ പൊലീസ് പിടികൂടിയത്.തമിഴ്‌നാട് മധുരൈ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇയാളെ ഇന്നലെ രാത്രി മലമ്ബുഴ സബ് ജയിലില്‍ എത്തിച്ചിരുന്നു. മണ്ണാര്‍ക്കാട്, അഗളി സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലും ഇയാള്‍ […]

Read More

സ്കൂൾ അധ്യാപകരെ അഞ്ച് വർഷത്തിൽ ഒരിക്കൽ സ്ഥലം മാറ്റണമെന്ന് ശുപാർശ

എല്ലാ സ്കൂൾ അധ്യാപകർക്കും അഞ്ചു വർഷത്തിലൊരിക്കൽ സ്ഥലംമാറ്റം നടപ്പാക്കണമെന്ന് സർക്കാരിനോട് നിയമസഭാ സമിതി. കഴിവുള്ള അധ്യാപകരുടെ സേവനം എല്ലാ സ്കൂളിലും ലഭ്യമാക്കാനാണ് കെ.കെ. ശൈലജ അധ്യക്ഷയായ പൊതുവിദ്യാഭ്യാസ എസ്റ്റിമേറ്റ് സമിതിയുടെ ശുപാർശ. ഇപ്പോൾ ഹയർ സെക്കൻഡറി അധ്യാപകർക്കുമാത്രമാണ് നിർബന്ധിത സ്ഥലം മാറ്റമുള്ളത്.ഹയർ സെക്കൻഡറി അധ്യാപകർക്ക് മൂന്നുവർഷം കൂടുമ്പോൾ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം. അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റമുണ്ടാവും. എൽ.പി., യു.പി., ഹൈസ്കൂൾ അധ്യാപകർക്ക് അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റം നടത്തുന്നത് പരിഗണിക്കണം.അധ്യാപക തസ്തികകളിലെ പ്രശ്നങ്ങളും സമിതി പരിശോധിച്ചു. ഈ അധ്യയനവർഷംതന്നെ തസ്തികനിർണയംനടത്തി ഇംഗ്ലീഷ് അധ്യാപകർ […]

Read More

സൂറത്തിൽ കനത്തമഴയിൽ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി

സൂറത്ത് : സൂറത്തിൽ പെയ്ത കനത്തമഴ മൂലം ഭെസ്താൻ, സർവീസ് റോഡ്, ഉദാന- നവസാരി മെയിൻ റോഡ് മുതലായ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.ഇതിനെതുടർന്ന് പല വാഹനങ്ങളും വെള്ളക്കെട്ടിൽ അകപ്പെട്ടത് മൂലം ഡ്രൈവർമാർക്ക് ബുദ്ധിമുട്ട് അനുഭവപെട്ടു.കൂടാതെ താഴ്ന്ന പ്രദേശങ്ങളിൽ അടക്കം പലയിടത്തും ഇപ്പോഴും വെള്ളക്കെട്ട് ഉള്ളത് മൂലം സുരക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുകയാണ്.

Read More

മുങ്ങിമരണങ്ങൾ കൂടുന്നു; അശ്രദ്ധയിൽ മുങ്ങരുത്.. വേണം കരുതൽ; മുന്നറിയിപ്പുകൾ അവഗണിക്കുന്നത് രക്ഷിതാക്കൾ തന്നെ..!

ജലാശയങ്ങളിൽ മുങ്ങിമരണങ്ങൾ കൂടുമ്പോഴും ജാഗ്രതാ നടപടികൾ ഒന്നുമില്ല. പുഴക്കടവുകളിൽ യുവാക്കളും വിദ്യാർഥികളും നിരന്തരം ഒഴുക്കിൽപ്പെടുന്ന വാർത്തകൾ ഈയിടെ ഏറുമ്പോഴും നിസ്സഹായതയിലേക്ക് വിരൽചൂണ്ടി നിൽക്കേണ്ടിവരികയാണ് എല്ലാവർക്കും. കടലുണ്ടിപ്പുഴയിൽ 21 വയസ്സുള്ള വിദ്യാർഥി വെള്ളിയാഴ്ച ഒഴുക്കിൽപ്പെട്ട് മരിച്ചതാണ് ഒടുവിലത്തെ വാർത്ത. ഇതിന്റെ തലേന്നാണ് 23-കാരനും കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത്. കഴിഞ്ഞ മാസം 27-ന് മമ്പാട് പന്തലിങ്ങലിലെ 14-ഉം 11-ഉം വയസ്സുള്ള രണ്ട് കുട്ടികൾ ചാലിയാറിൽ മുങ്ങിമരിച്ചു. ഇതിന് പിറ്റേദിവസമാണ് കടലുണ്ടിപ്പുഴയിൽ 15-കാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചത്. ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ നാട്ടുകാർക്ക് അന്ന് […]

Read More

ഓപ്പറേഷന്‍ ഡി ഹണ്ട്; സംസ്ഥാന വ്യാപകമായി ലഹരി വേട്ട, 1300 കേന്ദ്രങ്ങളില്‍ പരിശോധന

സംസ്ഥാന വ്യാപകമായി ലഹരിവേട്ട. ലഹരി വില്‍പ്പനക്കാരെ കണ്ടെത്താന്‍ ഓപ്പറേഷന്‍ ഡി ഹണ്ട് എന്ന പേരില്‍ പൊലീസ് 1300 ഓളം കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. ഡിഐജിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ റെയ്ഡില്‍ തിരുവനന്തപുരത്ത് നിന്ന് മാത്രം 48 പേരാണ് പിടിയിലായത്. സ്ഥിരം ലഹരികടത്തുകാരുടെ വീട്ടിലും സ്ഥാപനങ്ങളിലും സുഹൃത്തുക്കളുടെ വീട്ടിലുമായിരുന്നു പരിശോധന. തിരുവനന്തപുരം റൂറലില്‍ നിന്ന് മാത്രം എട്ട് പേരാണ് അറസ്റ്റിലായത്. തിരുവനന്തപുരം നഗരത്തില്‍ 21 പേര്‍ പിടിയിലായി. 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പരിശോധനക്കിടെ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച ഒരാളേയും […]

Read More