യുവതിയുടെ കണ്ണില്‍ നിന്നു 15 സെന്റിമീറ്ററിലധികം നീളമുള്ള വിരയെ പുറത്തെടുത്തു. ആലുവ ഫാത്തിമ കണ്ണാശുപത്രിയിലെ നേത്രരോഗ വിദഗ്ധന്‍ ഡോ. ഫിലിപ്പ് കെ.ജോര്‍ജാണ് വിരയെ പുറത്തെടുത്തത്.കൂടുതല്‍ പരിശോധനകള്‍ക്കായി വിരയെ ലാബിലേക്ക് അയച്ചിരിക്കുകയാണ്.3 ദിവസമായി കണ്ണില്‍ കടുത്ത വേദനയും നീരും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് 39 വയസ്സുള്ള യുവതി ആശുപത്രിയില്‍ എത്തിയത്.
Read MoreMonth: September 2023
പാലക്കുഴി തിണ്ടില്ലം മിനി ജലവൈദ്യുത പദ്ധതി: ശേഷിച്ച നിര്‍മാണ പ്രവൃത്തികള്‍ നവംബറില്‍ തുടങ്ങും
വടക്കഞ്ചേരി : പാലക്കുഴി മലയോരവാസികളുടെ സ്വപ്ന പദ്ധതിയായ തിണ്ടില്ലം മിനി ജലവൈദ്യുത പദ്ധതിയുടെ ശേഷിച്ച ജോലികള്‍ നവംബറില്‍ ആരംഭിക്കും.ഇതിന്‍റെ ഭാഗമായുള്ള റീ ടെൻഡര്‍ നടപടികള്‍ നടന്നുവരികയാണ്. കോലഞ്ചേരി ആസ്ഥാനമായുള്ള കണ്‍സ്ട്രക്ഷൻ കമ്ബനിയാണ് ഇതുവരെയുള്ള വര്‍ക്കുകള്‍ നടത്തിയിരുന്നത്. ആറ് വര്‍ഷം മുമ്ബത്തെ എസ്റ്റിമേറ്റ് പ്രകാരമായിരുന്നു വര്‍ക്കുകള്‍ നടത്തിയിരുന്നത്.എന്നാല്‍ സിമന്‍റ്, കമ്ബി, ലേബര്‍ ചാര്‍ജ് തുടങ്ങി എല്ലാറ്റിനും ഇപ്പോള്‍ വില കൂടി. ഇത് പരിഗണിച്ച് തുക ഉയര്‍ത്തണമെന്ന് കരാര്‍ കമ്ബനി ആവശ്യപ്പെട്ടെങ്കിലും അതില്‍ നടപടിയുണ്ടായില്ല. ഇതേ തുടര്‍ന്നാണ് കരാര്‍ കമ്ബനി […]
Read Moreവ്യാപാരികളും വഴിയോരക്കച്ചവടക്കാരുംതമ്മിൽ തർക്കം രൂക്ഷമാകുന്നു.
വടക്കഞ്ചേരി : കടകൾക്കു മുമ്പിൽ വാഹനങ്ങൾ നിർത്തിയിട്ട് സാധനങ്ങൾ വിൽക്കുന്നതിനെച്ചൊല്ലി വ്യാപാരികളും വഴിയോരക്കച്ചവടക്കാരും തമ്മിൽ തർക്കം രൂക്ഷമാകുന്നു. പട്ടണത്തിൽ മന്ദം ജങ്ഷനിൽ വഴിയോരക്കച്ചവടക്കാരും വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികളുൾപ്പെടെയുള്ളവരുമായി മിക്ക ദിവസവും വാക്കേറ്റം നടക്കുന്നുണ്ട്. വിഷയത്തിൽ പോലീസോ പഞ്ചായത്തോ ഇതുവരെ ഇടപെട്ടിട്ടുമില്ല.മുറിവാടക നൽകിയും പഞ്ചായത്തിൽ ലൈസൻസ് ഫീസ് അടച്ചുമാണ് വ്യാപാരികൾ സ്ഥാപനം നടത്തുന്നതെന്നും ഇവർക്ക് സുഗമമായി കച്ചവടം ചെയ്യാനുള്ള സാഹചര്യം പഞ്ചായത്ത് ഒരുക്കണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്. തങ്ങൾക്കും സ്വതന്ത്രമായി കച്ചവടം ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്നാണ് വഴിയോരക്കച്ചവടക്കാർ ആവശ്യപ്പെടുന്നത്. ഒരാഴ്ച […]
Read Moreആലുവയിൽ ജേഷ്ഠൻ അനുജനെ വെടിവെച്ച് കൊലപ്പെടുത്തി
എറണാകുളം ആലുവയിൽ ജേഷ്ഠൻ അനുജനെ വെടിവെച്ച് കൊലപ്പെടുത്തി. ആലുവ സ്വദേശി പോൾസൻ ആണ് വെടിയേറ്റ് മരിച്ചത്. അനുജൻ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ഹൈക്കോടതി ജീവനക്കാരനാണ്. ബൈക്ക് അടിച്ച് തകർത്തതുമായി ബന്ധപ്പെട്ട് പൊലീസിൽ നൽകിയ പരാതിയെ തുടർന്നുള്ള തർക്കമാണ് വെടിവയ്പ്പിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി ഇരുവരും പിതാവിനൊപ്പം ഒരു വീട്ടിലാണ് താമസം. തർക്കത്തെ തുടർന്ന് തോമസിന്റെ ബൈക്ക് രാവിലെ പോൾസൻ അടിച്ചു തകർത്തിരുന്നു. ഇതിനെതിരെ തോമസ് പൊലീസിൽ പരാതി നല്കിയിരുന്നു. ഇതേചൊല്ലി ഉണ്ടായ വാക്കുതർക്കത്തിനിടെ എയർഗൺ ഉപയോഗിച്ച് […]
Read Moreവാർത്താ പ്രഭാതം
ഹരിതവിപ്ലവത്തിന്‍റെ പിതാവ് എം.എസ്. സ്വാമിനാഥന്‍ അന്തരിച്ചു?️കൃഷി ശാസ്ത്രജ്ഞനും ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്‍റെ പിതാവുമായ എം. എസ് സ്വാമിനാഥന്‍ അന്തരിച്ചു. 98 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ വീട്ടില്‍ വിശ്രമത്തിലിരിക്കേയാണ് അന്ത്യം. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. ആസൂത്രണകമ്മീഷന്‍ അംഗമായി പ്രവർത്തിച്ച അദ്ദേഹം യുഎന്‍ ശാസ്ത്രോപദേശകസമിതി അധ്യക്ഷനായിരുന്നു. രാജ്യത്തും വിദേശത്തുമായി 84 ഓണററി ഡോക്‌ടറേറ്റുകൾ, മാഗ്‌സസെ ഉൾപ്പടെയുള്ള നിരവധി അന്താരാഷ്ട്ര പുവസ്കാരങ്ങൾ സ്വന്തമാക്കി. ഇന്ത്യന്‍ പരിസ്ഥിതിക്ക് ഇണങ്ങുന്നതും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകള്‍ വികസിപ്പിച്ചെടുത്ത് അത് കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തതാണ് സ്വാമിനാഥനെ […]
Read Moreപാലക്കാട്: മുതലമടയിൽ റോഡരികിലെ മതിലിടിഞ്ഞ് വീണ് ഒന്നര വയസ്സുകാരൻ മരിച്ചു
. മുതലമട കാടംകുറിശ്ശിയില്‍ താമസിക്കുന്ന വില്‍സണ്‍-ഗീതു ദമ്പതികളുടെ മകൻ വേദവ് (ഒന്നര)ആണ് മരിച്ചത്. മുത്തച്ഛനോടൊപ്പം സൊസൈറ്റിയില്‍ പാല്‍ ഒഴിക്കുന്നതിനായി റോഡിലൂടെ പോകുന്ന സമയത്താണ് അപകടം സംഭവിച്ചത്. അയല്‍വാസിയായ എം കുട്ടപ്പന്റെ 15 വര്‍ഷത്തോളം പഴക്കം ചെന്ന മതില്‍ക്കെട്ടാണ് കുഞ്ഞിന്റെ ശരീരത്തില്‍ വീണത്. മതില്‍ക്കെട്ടിന്റെ ബലക്ഷയമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരി: വേദ. മുത്തച്ഛൻ: വേലായുധൻ. മുത്തശ്ശി: പാര്‍വതി. മൃതദേഹം പാലക്കാട് ജില്ലാ […]
Read Moreമാത്യു കുഴല്‍നാടനെതിരായ ആരോപണത്തില്‍ നിലപാട് മാറ്റി സിപിഎം എറണാകുളം ജില്ല സെക്രട്ടറി സി.എന്‍.മോഹനൻ
മാത്യു കുഴൽനാടന്‍റെ കമ്പനിക്ക് എതിരെ ഒന്നും പറഞ്ഞില്ലെന്നു മോഹനൻ വ്യക്തമാക്കി. വക്കീല്‍ നോട്ടിസിനാണ് എറണാകുളം ജില്ല സെക്രട്ടറിയുടെ മറുപടി. വാർത്ത സമ്മേളനത്തിൽ മോഹനൻ മാത്യുവിന്‍റെ സ്ഥാപനത്തിനെതിരെ നിരവധി ആരോപണം ഉന്നയിച്ചിരുന്നു. മാത്യുവിന്‍റെ ഭൂമിയുടെ കാര്യം മാത്രം പറഞ്ഞു എന്നാണ് മറുപടിയിൽ വിശദീകരിച്ചിരിക്കുന്നത്. KMNPയെ അപകീർത്തിപെടുത്തിയിട്ടില്ലെന്നും മറുപടിയില്‍ പറയുന്നു. മാത്യുവിന് ദുബൈയിൽ അടക്കം ഓഫീസുണ്ടായിരുന്നു എന്നായിരുന്നു മുൻ ആക്ഷേപം. കള്ളപ്പണം വെളുപ്പിക്കാൻ മാത്യു നിയമസ്ഥാപനത്തെ ഉപയോഗിച്ചു എന്നും ആരോപിച്ചിരുന്നു. നിയമനടപടിയുമായിമുന്നോട്ട് പോകും എന്ന മാത്യുവിന്‍റെ നിലപാടിന്‍റെ പശ്ചാത്തലത്തിലാണ് സി.എന്‍.മോഹനന്‍ […]
Read Moreവടക്കഞ്ചേരി ബസ് സ്റ്റാൻഡിനടുത്തുള്ള വെള്ളക്കെട്ടിന് പരിഹാരമായില്ല
വടക്കഞ്ചേരി : വടക്കഞ്ചേരി ബസ് സ്റ്റാൻഡിലെ പുതിയ ഡ്രെയിനേജിനെ അവഗണിച്ച് മഴവെള്ളവും ടൗണിലെ പുഴുക്കള്‍ നിറഞ്ഞ മലിനജലവുമെല്ലാം ഷോപ്പിംഗ് കോംപ്ലക്സുകള്‍ക്കിടയിലൂടെ ഒഴുകുന്നതു തടയാൻ ഇനിയും നടപടിയായില്ല.മഴ ശക്തിപ്പെട്ടാല്‍ വെള്ളം മെയിൻ റോഡിലും പരന്നൊഴുകുകയാണ്. ഈ വെള്ളത്തില്‍ ശുദ്ധിവരുത്തിയാണ് കാല്‍നട യാത്രക്കാരും കടന്നുപോകുന്നത്.കടകള്‍ക്കു മുന്നിലൂടെ മലിനജലം ഒഴുകി പല സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. വെള്ളം ഒഴുകുന്നത് തടയാൻ പഞ്ചായത്തും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.പകര്‍ച്ചവ്യാധികള്‍ പിടിപെടുന്ന ഉറവിടമായി ഇവിടം മാറുമ്ബോഴും പ്രശ്നത്തിന് പരിഹാരം കാണാതെ എല്ലാം കണ്ടും കണ്ണടയ്ക്കുകയാണ് […]
Read Moreചാർജ് ചെയ്ത് കൊണ്ട് സംസാരിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; യുവതിക്ക് ദാരുണാന്ത്യം.
തമിഴ്നാട്ടിലെ കുംഭകോണം പാപനാശത്താണ് സംഭവം.സ്ഥലത്ത് മൊബൈല്‍ ഫോണുകളുടേയും വാച്ചുകളുടേയും റിപ്പയര്‍ കട നടത്തിയിരുന്ന കോകില(33)യാണ് മരിച്ചത്. ചാര്‍ജ് ചെയ്ത് കൊണ്ട് ഫോണില്‍ സംസാരിക്കുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Read More2000 രൂപ നോട്ട് മാറ്റിയെടുക്കൽ മറ്റന്നാൾ വരെ മാത്രം*
2000 രൂപ കറൻസി മാറ്റിയെടുക്കാൻ ഇനി ഇന്നുൾപ്പെടെ മൂന്ന് ദിവസം മാത്രം. 30 ആണ് അവസാന തീയതി. ബാങ്കുകളിൽ 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും സാധിക്കും. പരമാവധി 10 നോട്ടുകൾ ഒരു സമയം മാറ്റിയെടുക്കാം. അക്കൗണ്ട് ഇല്ലാത്ത ബാങ്കുകളിലും വ്യക്തികൾക്ക് നോട്ടുകൾ മാറിയെടുക്കാം. 2000ത്തിന്റെ നോട്ടുകൾ ബാങ്കുകള്‍ മുഖേന മാറ്റിയെടുക്കാനുള്ള കാലാവധി സെപ്റ്റംബർ മാസം 30ന് അവസാനിക്കുകയാണ്. സെപ്റ്റംബർ 30ന് ശേഷം കൈവശമുള്ള 2000 രൂപയ്ക്ക് എന്ത് സംഭവിക്കുമെന്നതാണ് ഇനി അറിയേണ്ടത്. 2016ൽ നോട്ടു നിരോധനം […]
Read More