Month: September 2023

പാലക്കാട് വിറ്റത് 16.06 ലക്ഷം പാലും 27.63 കോടിയുടെ മദ്യവും

ഓണക്കാലത്ത് പാലക്കാട് മിൽമ ഡയറിയിൽ വിറ്റത് 16.06 (16,06,568) ലക്ഷം ലിറ്റർ പാൽ. ഈ മാസം 24 മുതൽ 28 വരെയുള്ള കണക്കാണിത്. 2.23 (2,23,319) കിലോ തൈരും വിൽപ്പന നടത്തി. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ പാലും തൈരും വിറ്റു.   കഴിഞ്ഞ വർഷം 14.96 ലക്ഷം ലിറ്റർ പാലാണ് വിറ്റത്. ഇത്തവണ 1.10 ലക്ഷം ലിറ്ററിന്റെ വർധനയുണ്ടായി. കഴിഞ്ഞ വർഷം 2.02 ലക്ഷം കിലോ തൈര്‌ വിറ്റിടത്ത്‌ ഇത്തവണ 20,400 കിലോ കൂടുതൽവിറ്റു. മിൽക്ക് മെയ്ഡ്, നെയ്യ് […]

Read More

മടകളിൽ ഗർജനം തുടങ്ങി ; നഗരം കീഴടക്കാൻ പുലികൾ റെഡി

തൃശൂർനാലാം ഓണനാളായ വെള്ളിയാഴ്‌ച സ്വരാജ് റൗണ്ട് കിഴടക്കാൻ ഒരുങ്ങുന്ന പുലികൾ മടകളിൽ ഗർജനം തുടങ്ങി. മനുഷ്യനെ പുലിയാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ്‌ ചിത്ര കലാകാരന്മാർ. കരിമ്പുലിയെയും പുള്ളിപ്പുലിയെയും ശരീരത്തിൽ വരച്ചുപിടിപ്പികയൊൻ വർണ മിശ്രിതം തയ്യാറാക്കുന്നതിന്റെ അവസാനഘട്ടത്തിലാണ്‌ പുലിമടകൾ. വ്യാഴം പകൽ മുതൽ ചുവടുവയ്‌പിന്റെ പരിശീലനമാണ്‌  മടകളിലെങ്ങും. വെള്ളിയാഴ്‌ച പുലർച്ചെ ആരംഭിക്കുന്ന വരകൾ പൂർത്തിയാക്കി പുലിമുഖവും അരമണിയും ഉൾപ്പെടെയുള്ള വേഷം അണിഞ്ഞ്‌ രൗദ്രതാളത്തിൽ ചുവടുതെറ്റാതെയുള്ള പുലിയാട്ടത്തോടെ അവർ സ്വരാജ്‌ റൗണ്ടിലേക്കിറങ്ങും. ആൺ പുലിവീരന്മാർക്കൊപ്പം ഇക്കുറിയും പെൺപുലിയും കുട്ടിപ്പുലികളും നഗരം കീഴടക്കാനെത്തും. […]

Read More

നടി അപര്‍ണ നായര്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം> സീരിയല്‍ നടി അപര്‍ണ     നായരെ  തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെ കരമനയിലെ വീട്ടിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ അന്ത്യം സംഭവിച്ചെന്നാണ് നിഗമനം. സംഭവ സമയത്ത് വീട്ടില്‍ അമ്മയും സഹോദരിയും ഉണ്ടായിരുന്നതായാണ് വിവരം. കരമന പൊലീസ് അന്വേഷണം ആരംഭിച്ചു.മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.  അടുത്ത ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്തു. സഞ്ജിത് ആണ് അപര്‍ണയുടെ ഭര്‍ത്താവ്. ത്രയ, കൃതിക എന്നിവരാണ് മക്കള്‍ .നിരവധി സീരിയലുകളിലും സിനിമകളിലും […]

Read More