സൂറത്ത്: ഗുജറാത്തിൽ പൊലീസിനെ ഞെട്ടിച്ച് വ്യാജ രേഖാ നിർമാണം. ആധാർ കാർഡുകൾ, വോട്ടർ ഐഡി കാർഡുകൾ, പാൻ കാർഡ് തുടങ്ങിയ പ്രധാന രേഖകൾ വ്യാജമായി നിർമിച്ച് കുറഞ്ഞ വിലക്ക് വിൽക്കുന്ന സംഘത്തിലെ പ്രധാനികളെ ഗുജറാത്ത് പൊലീസ് പിടികൂടി. രണ്ടുപേരെയാണ് പൊലീസ് പിടികൂടിയത്. രണ്ട് ലക്ഷത്തോളം വ്യാജ രേഖകൾ നിർമിച്ച് രാജ്യത്താകമാനം വിതരണം ചെയ്തതായാണ് പൊലീസ് സംശയിക്കുന്നത്. കുറ്റവാളികളുടെ പ്രവൃത്തി രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നും പൊലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ള രണ്ട് പേരിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് ഇവർ രണ്ട് […]
Read MoreMonth: September 2023
നടൻ ടൊവിനോ തോമസിന് പരുക്കേറ്റു
‘നടികര്‍ തിലകം’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരുക്കേറ്റത്. ടൊവിനോ തോമസിന്റെ കാലിനാണ് പരുക്കേറ്റത്. പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയിൽ ചിത്രീകരണം നടക്കുന്നതിനിടയിലാണ് താരത്തിന് പരുക്കേറ്റത്. പരുക്ക് ഗുരുതരമുള്ളതല്ലെങ്കിലും ഒരാഴ്‍ചത്തെ വിശ്രമം താരത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനാല്‍ ചിത്രീകരണം നിര്‍ത്തിവെച്ചു. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നടികര്‍ തിലകം’. ചിത്രീകരണം വൈകാതെ പുനരാരംഭിക്കും എന്ന് സംവിധായകൻ ലാല്‍ ജൂനിയര്‍ വ്യക്തമാക്കി.
Read More
നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരുക്ക്; പിക്കപ്പ് വാനുമായി കാർ കൂട്ടിയിടിച്ചു
നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരുക്കേറ്റു. ചാവക്കാട് മന്ദലാകുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. ജോയ് മാത്യു സഞ്ചരിച്ച കാര്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ചാവക്കാട്- പൊന്നാനി ദേശീയ പാതയില്‍ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. ജോയ് മാത്യു ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരുക്കേറ്റു. കോഴിക്കോടു നിന്നും എറണാകുളത്തേക്ക് വരികയായിരുന്നു ജോയ് മാത്യു. ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ വാഹനത്തിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
Read More
പീച്ചി റിസർവോയറിലെ വഞ്ചി അപകടം; മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തി
വാണിയംപാറ ആനവാരിയിലുണ്ടായ വഞ്ചി അപകടത്തിൽ കാണാതായ മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തി. വാണിയമ്പാറ കൊള്ളിക്കാട് സ്വദേശികളായആറുമുഖൻ മകൻ അജിത്ത് (21), പൊട്ടിശേരിക്കുടിയിൽ പോൾസൻ മകൻവിബിൻ (26), പ്രധാനി വീട്ടിൽ ഹനീഫ മകൻ നൗഷാദ്(29), എന്നിവരുടെ മൃതുദേഹമാണ് ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടു കൂടിയാണ് പീച്ചി റിസർവോയറിൽ ആനവാരിയിലുണ്ടായ വഞ്ചി അപകടത്തിൽ മൂന്ന് യുവാക്കൾ അപകടത്തിൽ പെട്ടത്.
Read Moreഹോട്ടൽ മാനേജ്മെന്റ് സീറ്റ് ഒഴിവ്
വടക്കഞ്ചേരി : ഗവ: ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷ ഫുഡ് പ്രൊഡക്ഷൻ , ഫുഡ് & ബിവറേജ് സർവ്വീസ് കോഴ്സിന് SC/ST വിഭാഗത്തിന് ഏതാനും സീറ്റ് ഒഴിവുണ്ട്. സൗജന്യ പഠനം, സ്റ്റൈപ്പന്റ്, 100 % ജോലി സാധ്യത. യോഗ്യത : +2 / ബിരുദം കൂടുതൽ വിവരങ്ങൾക്ക് 04922 256677, 9447610223
Read Moreഭക്ഷ്യവിഷബാധയെന്ന് സംശയം; തിരുവനന്തപുരത്ത് നാലു വയസ്സുകാരൻ മരിച്ചു
മലയിൻകീഴിൽ നാലു വയസ്സുകാരൻ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് ആരോപണം. മലയിൽകീഴ് പ്ലാങ്ങാട്ടുമുകൾ സ്വദേശി അനിരുദ്ധ് ആണ് മരിച്ചത്. ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളാണ് മരണകാരണമെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി.ഗോവ യാത്രയ്ക്കിടെ ഷവർമ കഴിച്ചതിനെ തുടർന്ന് കുട്ടിക്ക് ശാരീരികാസ്വസ്ഥത ഉണ്ടായെന്നു ബന്ധുക്കൾ പറയുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മലയിൻകീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreപീച്ചി ഡാം റിസർവോയറിൽ വഞ്ചി മറിഞ്ഞ് മൂന്ന് പേരെ കാണാതായി.തിരച്ചിൽ തുടരുന്നു
ബെന്നി വർഗീസ് പീച്ചി റിസർവോയറിൽആനവാരിയിലുണ്ടായ വഞ്ചി അപകടത്തിൽ മൂന്ന് യുവാക്കളെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു അഗ്നിശമനസേന, സ്കൂബ ഡൈവേഴ്സ് തുടങ്ങിയവർ സ്ഥലത്തെത്തിയിട്ടുണ്ട് പീച്ചി റിസർവോയറിൽ ആ നവാരിയിലുണ്ടായ വഞ്ചി അപകടത്തിൽ കാണാതായ മൂന്ന് യുവാക്കളെ കണ്ടെത്താനുള്ള തിരച്ചിൽ തുടങ്ങി. കൊള്ളിക്കാട് സ്വദേശികളായ പൊട്ടിശ്ശേരി ക്കുടിയിൽ പോൾസൻ മകൻ വിബിൻ (26),പ്രധാനി വീട്ടിൽ ഹനീഫ മകൻ നൗഷാദ് (29), ആറുമുഖൻ മകൻ അജിത്ത് (21) എന്നിവർക്ക് വേണ്ടിയാണ് തിരച്ചിൽ തുടരുന്നത്. മണിയൻ കിണർ മറ്റനായിൽ ശക്തിയുടെ മകൻ ശിവപ്രസാദ് […]
Read Moreചെങ്ങന്നൂര്‍ കൊല്ലകടവില്‍ ഓട്ടോറിക്ഷ മറിഞ്ഞ് അച്ചന്‍കോവിലാറ്റില്‍ കാണാതായ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.
ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം നടന്ന സ്ഥലത്തിന് സമീപം അടിത്തട്ടിലെ കല്ലില്‍ കുരുങ്ങിയ നിലയിലാണ് വെണ്മണി പാറച്ചന്ത വലിയപറമ്പില്‍ സൈലേഷിന്റെ മകന്‍ കാശിനാഥന്റെ (3) മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മാവേലിക്കര, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ അഗ്നിരക്ഷാ സേനയുടെ സ്‌കൂബാ ടീം ഇന്നലെ രാത്രി 9 മണിയോടെ നിര്‍ത്തിയ തിരച്ചില്‍ ഇന്ന് രാവിലെ 6 മണിയോടെ ആരംഭിച്ചിരുന്നു. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് അപകടം ഉണ്ടായത്. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളും സമീപത്തെ […]
Read Moreവാർത്ത പ്രഭാതം
ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എൽ 1 ന്‍റെ ആദ്യഘട്ട ഭ്രമണപഥമുയർത്തൽ വിജയകരമായി പൂർത്തിയാക്കിയതായി സ്ഥിരീകരിച്ച് ഇസ്രൊ അധികൃതർ. പേടകം നിലവിൽ സജീവമാണെന്നും മികച്ച നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇസ്രൊ വ്യക്തമാക്കി. ഇസ്രൊയുടെ ബംഗളൂരു കേന്ദ്രത്തിൽ നിന്നാണ് ഭൂമിയിൽ നിന്നുള്ള ഭ്രമണപഥമുയർത്തൽ നിർവഹിച്ചത്. ?ചന്ദ്രയാൻ മൂന്നിലെ പ്രഗ്യാൻ റോവറിന്റെ ദൗത്യം പൂർത്തിയായി. പേ ലോഡുകളുടെ പ്രവർത്തനം നിർത്തിയെന്ന് ISRO അറിയിച്ചു. ബാറ്ററികൾ പൂർണമായി ചാർജ് ചെയ്ത ശേഷം റോവറിനെ സ്ലീപ് മോഡിലേക്ക് മാറ്റി. ഇതുവരെ റോവർ ശേഖരിച്ച വിവരങ്ങൾ […]
Read Moreമാവേലിക്കരയിൽ ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞ് യുവതി മരിച്ചു
ബെന്നി വർഗീസ് വെൺമണി സ്വദേശി ആതിരയാണ് മരിച്ചത്.നിയന്ത്രണം വിട്ട ഓട്ടോറിക്ഷ അച്ചൻകോവിലാറ്റിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.അഞ്ചു പേരാണ് ഓട്ടോയിലുണ്ടായിരുന്നത്. ഇവരിൽ മൂന്നുപേരെ രക്ഷപെടുത്തി.ആതിരയുടെ മൂന്നു വയസ്സുള്ള മകൻ കാശിനാഥിനെ കാണാതായി.കുഞ്ഞിനായുള്ള തിരച്ചിൽ തുടരുകയാണ്.
Read More