ആലുവ ചാത്തന്‍പുറത്ത് ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ക്രിസ്റ്റില്‍ എന്നയാളാണ് പൊലീസ് പിടിയിലായിരിക്കുന്നത്. കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതി പൊലീസ് എത്തിയപ്പോള്‍ നദിയിലേക്ക് ചാടുകയായിരുന്നു. പിന്നാലെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി.പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ ലഭിച്ചിരുന്നു. അക്രമിക്കപ്പെട്ട കുട്ടിയും ദൃകസാക്ഷി സുകുമാരനും ദൃശ്യങ്ങള്‍ കണ്ട പ്രതി തിരിച്ചറിഞ്ഞിരുന്നു. പ്രതിയുടെ പേരില്‍ നിരവധി മോഷണക്കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി […]
Read MoreMonth: September 2023
പാലക്കാട് ഭർത്താവിനെ കഴുത്ത് ഞെരിച്ചു കൊന്ന ഭാര്യ അറസ്റ്റിൽ
ഭർത്താവിനെ കഴുത്ത് ഞെരിച്ചു കൊന്ന ഭാര്യ അറസ്റ്റിൽ. പാലക്കാട് കടമ്പഴിപ്പുറത്താണ് സംഭവം. കടമ്പഴിപ്പുറം സ്വദേശി ശാന്തകുമാരിയെയാണ് ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവ് പ്രഭാകരനെയാണ് ഇവർ കൊന്നത്. പോസ്റ്റ്മോർട്ടത്തിൽ ആണ് കൊലപാതക വിവരം പുറത്തായത്. ശാന്തകുമാരി കിണറ്റിൽ ചാടി ആത്മഹത്യക്കും ശ്രമിച്ചിരുന്നു.
Read More
കുറുമശ്ശേരിയിൽ ഒരു വീട്ടിലെ മൂന്ന് പേർ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ.
സാമ്പത്തിക ബാധ്യതയാണ് കൂട്ട ജീവാഹുതിയിലേക്ക് നയിച്ചതെന്നാണ് സൂചന. അങ്കമാലി: ‘കുറുമശ്ശേരിയിൽ ഗൃഹനാഥനും, ഭാര്യയും, 36കാരനായ മകനുമടക്കം ഒരു വീട്ടിലെ മൂന്ന് പേർ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മകൻ്റെ വൻ സാമ്പത്തിക ബാധ്യതയാണ് കൂട്ട ജീവാഹുതിയിലേക്ക് നയിച്ചതെന്നാണ് സൂചന. പാറക്കടവ് എൻ.എസ്.എസ് സ്കൂളിന് സമീപം കുറുമശ്ശേരി അമ്പാട്ടുപറമ്പിൽ വീട്ടിൽ ഗോപി ( 64 ), ഭാര്യ ഷീല (56), മകൻ ഷിബിൻ (36) എന്നിവരാണ് മരിച്ചത്.വിദേശത്ത് ജോലിക്ക് കൊണ്ടുപോകാൻ പലരിൽ നിന്നായി ഷിബിൻ വാങ്ങിയ പണം ഏജൻ്റിന് […]
Read More
ആദിത്യ എൽ1ൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ
രാജ്യത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1ൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ ലഭിച്ചു. നിർദിഷ്ട ഒന്നാം ലഗ്രാഞ്ച് ബിന്ദു(എൽ1)വിനു ചുറ്റുമുള്ള സാങ്കൽപിക ഭ്രമണപഥം ലക്ഷ്യമാക്കിയുള്ള കുതിപ്പിനിടെ ആദിത്യ പകർത്തിയ സെൽഫിയും ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രവുമാണ് ഐഎസ്ആർഒ ഇന്നു പുറത്തുവിട്ടത്. സെപ്റ്റംബർ രണ്ടാം തീയതി പകൽ 11.50നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിന്റെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് ആദിത്യ എൽ1 വിക്ഷേപിച്ചത്. 125 ദിവസം കൊണ്ട് വിവിധ ഘട്ടങ്ങളിലൂടെ 15 ലക്ഷം കിലോമീറ്റർ സഞ്ചരിച്ച ശേഷമാകും ‘ആദിത്യ’ ലക്ഷ്യസ്ഥാനത്ത് […]
Read Moreആശ്വാസമായി മഴ
പാലക്കാട് ചെറിയ ഇടവേളയ്‌ക്കുശേഷം പെയ്‌ത മഴ കർഷകർ ഉൾപ്പെടെയുള്ളവർക്ക് ആശ്വാസമായി. ജില്ലയുടെ മിക്ക ഭാഗങ്ങളിലും മഴ കിട്ടിയതിനാൽ കടുത്ത ഉണക്കുഭീഷണിയിൽനിന്ന് ഒന്നാംവിള നെൽകൃഷിയ്‌ക്ക് ചെറിയ രക്ഷയായി. വ്യാഴാഴ്‌ചയും ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ മഞ്ഞ ജാഗ്രതയാണ്. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീമീറ്റർ വരെ മഴ പെയ്‌തേക്കും. മുണ്ടൂർ ഐആർടിസിയിൽ വൈകിട്ട് അഞ്ചുവരെ 18.8 മില്ലീമീറ്ററും മലമ്പുഴ അണക്കെട്ട് പരിധിയിൽ 53 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥാ […]
Read More
കിടക്ക ദേഹത്തുവീണ് രണ്ടു വയസുകാരൻ മരിച്ചു
കോഴിക്കോട് മണാശേരി പന്നൂളി സന്ദീപ്-ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ സന്ദീപാണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ചുമരിൽ ചാരിവെച്ചിരുന്ന കിടക്ക ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ മുകളിലേക്ക് വീഴുകയായിരുന്നു.
Read More
ആലുവയിൽ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ തിരിച്ചറിഞ്ഞു.. തിരുവനന്തപുരം സ്വദേശി
കൊച്ചി: ആലുവയിൽ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം പാറശ്ശാല ചെങ്കൽ സ്വദേശി സതീശ് ആണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊക്ക് സതീശ് എന്നറിയപ്പെടുന്ന ഇയാൾ സ്ഥിരം കുറ്റവാളിയാണ്. എറണാകുളം ജില്ലയിൽ മാത്രം ഇയാൾക്കെതിരെ 10 കേസുകളുണ്ട്. അതേസമയം സതീശിനെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പ്രതി എറണാകുളത്ത് തന്നെയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാളുടെ സ്വദേശമായ ചെങ്കലിലും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഏറെക്കാലമായി ഇയാൾ എറണാകുളത്താണുള്ളത് എന്നാണ് സൂചന. ഇന്ന് പുലർച്ചെയാണ് ഒമ്പത് വയസുകാരിയെ പ്രതി തട്ടിക്കൊണ്ടുപോയി […]
Read Moreമദ്യപിച്ച് വാഹനമോടിക്കാന്‍ ശ്രമം; വാഹനത്തില്‍ നിന്നും വീണ ഡ്രൈവറെ പൊലീസില്‍ ഏല്‍പ്പിച്ചു
പാലക്കാട്> കല്ലടിക്കോട് മദ്യപിച്ച് വാഹനമോടിക്കാന്‍ ശ്രമിച്ച ഡ്രൈവറെ നാട്ടുകാര്‍ തടഞ്ഞ് പൊലീസില്‍ ഏല്‍പ്പിച്ചു. കല്ലടിക്കോട് മാപ്പിള സ്‌കൂള്‍ ജങ്ഷന് സമീപം വാഹനം നിര്‍ത്തിയ ഡ്രൈവര്‍ അമിതമായി മദ്യപിക്കുകയും തുടര്‍ന്ന് വാഹനത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ താഴെ വീഴുകയുമായിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ചരക്ക് ലോറി ഡ്രൈവര്‍ ബാലകുമാറിനെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്.അമിതമായി മദ്യപിച്ച ശേഷം ബാലകുമാര്‍ ലോറിയില്‍ കയറാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും നാട്ടുകാര്‍ വീഡിയോയില്‍ പകര്‍ത്തി. ലോറിയില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ വീഴുന്നതായും ദൃശ്യങ്ങളില്‍ കാണാം. […]
Read Moreവാർത്താ പ്രഭാതം
രാജ്യത്ത് ഇന്ധനവില കുറച്ചേക്കും* ?️പാചകവാതക വിലയ്ക്ക് പിന്നാലെ ഇന്ധനവിലയും കുറയ്ക്കാനൊരുങ്ങി കേന്ദ്രം. ദിപാവലിയോടനുബന്ധിച്ച് പെട്രോൾ ഡീസൽ വിലയിൽ മൂന്നു മുതൽ 5 രൂപ വരെ കുറച്ചേക്കുമെന്ന് ജെഎം ഫിനാഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. നവംബർ- ഡിസംബർ മാസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് കേന്ദ്രത്തിന്‍റെ നീക്കം. *ഗണേഷിന്‍റെ മന്ത്രിസ്ഥാനം; പ്രതീക്ഷ കൈവിടാതെ കേരള കോൺഗ്രസ് (ബി)*?️സർക്കാരിന് നിരന്തരം തലവേദനയാവുന്ന കെ.ബി. ഗണേഷ് കുമാറിനുള്ള മുന്നറിയിപ്പെന്ന വണ്ണമാണ് മുന്നാക്ക ക്ഷേമ കോർപ്പറേഷൻ അധ്യക്ഷ സ്ഥാനം അടുത്തിടെ […]
Read Moreകാട്ടുപന്നിയെ വെടിവെക്കൽ കർഷകർ പിരിവെടുത്ത്. പഞ്ചായത്തും വനംവകുപ്പും കൈയൊഴിക്കുന്നു
വടക്കഞ്ചേരി : നെൽപ്പാടങ്ങളിൽ കതിരുവന്നു തുടങ്ങിയതോടെ കാട്ടുപന്നി ശല്യം രൂക്ഷമായി. കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാൻ വനം വകുപ്പ് അനുമതി നൽകിയത് ലൈസൻസും തോക്കും ഉള്ള നാമ മാത്രം പേർക്ക്. വടക്കഞ്ചേരി , വണ്ടാഴി ,കിഴക്കഞ്ചേരി നെന്മാറ, അയലൂർ, മേലാർകോട്, എലവഞ്ചേരി തുടങ്ങിയ പഞ്ചായത്തുകളിൽ കാട്ടുപന്നിയെ വെടിവയ്ക്കാൻ അനുമതി നൽകിയിരിക്കുന്നത് വിരലിലെണ്ണാവർക്കുമാത്രം . വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നിയുടെ സാന്നിധ്യം ഉണ്ടായാൽ കർഷകർ വനം വകുപ്പ് നിയോഗിച്ച ഷൂട്ടർമാരായ ശിവദാസ് പെരുമാങ്കോട്, വിജയൻ ചാത്തമംഗലം എന്നിവരെയാണ് അറിയിക്കുന്നത്. കർഷകരായ ഇവർ […]
Read More