കിഴക്കഞ്ചേരി: മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി മൂന്നരമാസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചു. വടക്കഞ്ചേരി കുന്നേങ്കാട് മനോജ്-അജിത ദമ്പതികളുടെ മകൻ അയാനിക്കാണ് മരിച്ചത്. അജിതയുടെ കിഴക്കഞ്ചേരി പുന്നപ്പാടത്തെ വീട്ടില്‍വെച്ചാണ് സംഭവം. പാല്‍ കൊടുത്തതിനുശേഷം തൊട്ടിലില്‍ കിടത്തിയതായിരുന്നു.പിന്നീട് അനക്കമില്ലാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മുലപ്പാല്‍ കുരുങ്ങിയതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് ജില്ലാ ആശുപത്രിയിൽ തുടർ നടപടികൾക്ക് ശേഷം മൃതദേഹം സംസ്കരിച്ചു. സഹോദരി: അനലിക.
Read MoreMonth: September 2023
ജോലി ഒഴിവ്
അസിസ്റ്റന്റ് കുക്ക് പാലക്കാട് ഗവ പോളിടെക്നിക് കോളെജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ അസിസ്റ്റന്റ് കുക്ക് തസ്തികയില്‍ താത്ക്കാലിക നിയമനത്തിനായി ഒക്ടോബര്‍ നാലിന് രാവിലെ 10 ന് ഇന്റര്‍വ്യൂ നടക്കും. താത്പര്യമുള്ളവര്‍ അന്നേദിവസം സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ സ്ഥാപനത്തിന്റെ പൊള്ളാച്ചി റോഡില്‍ സ്ഥിതി ചെയ്യുന്ന അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ പ്രിന്‍സിപ്പാള്‍ മുമ്പാകെ എത്തണം. ഉദ്യോഗാര്‍ത്ഥികള്‍ ഏഴാം ക്ലാസ് പാസ് ആയിരിക്കണം. എന്നാല്‍ ബിരുദം ഉണ്ടായിരിക്കരുത്. പാചകമേഖലയില്‍ ഒരു വര്‍ഷത്തെ മുന്‍പരിചയം വേണം. ഉദ്യോഗാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ താമസിച്ചു ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണമെന്ന് പ്രിന്‍സിപ്പാള്‍ […]
Read Moreമഴ കനക്കുന്നു; മംഗലംഡാമിന്റെ മൂന്നാം ഷട്ടറും തുറന്നു
മംഗലം ഡാമിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ( സെപ്റ്റംബർ -29) ഉച്ചയ്ക്ക് രണ്ടിന് മൂന്നാമത്തെ ഷട്ടർ അഞ്ച് സെ. മീ തുറന്നു.നിലവിൽഒന്ന്, ആറ് ഷട്ടറുകൾ 10 സെ. മീ വീതം തുറന്നിട്ടുണ്ട്.
Read Moreനായകളുടെ മറവിൽ കഞ്ചാവ് വിൽപ്പന; പ്രതി റോബിൻ ജോർജ് പിടിയിൽ*
നായ പരിശീലനകേന്ദ്രത്തിന്റെ മറവിൽ ലഹരിക്കച്ചവടം നടത്തിയ കേസിൽ പ്രതി റോബിൻ ജോർജ് പിടിയിൽ. തമിഴ്നാട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയുടെ പിതാവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു പോലീസ് അന്വേഷണം നടത്തിയത്.കോട്ടയം കുമാരനല്ലൂരിലെ ‘ഡെൽറ്റ കെ-9’ എന്ന നായ പരിശീലനകേന്ദ്രത്തിൽനിന്ന് 18 കിലോ കഞ്ചാവാണ് പോലീസ് സംഘം പിടിച്ചെടുത്തത്. നായകളെ പരിശീലിപ്പിക്കുന്നതിന്റെ പേരിൽ വാടകയ്ക്ക് വീടെടുത്ത് റോബിൻ ജോർജ് എന്നയാളാണ് ലഹരിവിൽപ്പന നടത്തിയിരുന്നത്. പതിമൂന്നോളം നായ്ക്കളാണ് ഇയാളുടെ കേന്ദ്രത്തിലുണ്ടായിരുന്നത്. […]
Read Moreവിദ്യാര്‍ത്ഥിനിയെ നിരന്തരം പീഡിപ്പിച്ചു; സഹോദരന്‍ പിടിയില്‍.*
കോഴിക്കോട് സഹോദരിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ.പുതുപ്പാടി സ്വദേശിയായ യുവാവാണ് പ്രായപൂർത്തി ആവാത്ത സഹോദരിയെ പീഡിപ്പിച്ചത്. പെൺകുട്ടി സുഹ്യത്തുകളോട് സംഭവം പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവത്തില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.രണ്ടുവര്‍ഷത്തോളമായി വിദ്യാര്‍ത്ഥിനിയെ സഹോദരന്‍ പീഡിപ്പിച്ചു വരികയായിരുന്നു എന്നാണ് വിവരം. കഴിഞ്ഞദിവസമാണ് പെണ്‍കുട്ടി ഇക്കാര്യം കൂട്ടുകാരിയോട് പറയുന്നത്. തുടര്‍ന്ന് കൂട്ടുകാരി സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചു.അവര്‍ ചോദിച്ചപ്പോള്‍ വിവരങ്ങള്‍ സത്യമാണെന്ന് പെണ്‍കുട്ടി തുറന്ന് സമ്മതിച്ചു. ഇതേത്തുടര്‍ന്ന് സ്‌കൂള്‍ […]
Read Moreആസ്തി 3,330 കോടി; ദിവസവും അകത്താക്കുന്നത് 111 ഗുളികകൾ-ഒറ്റ ലക്ഷ്യം, മരണത്തിനു മറുമരുന്ന് കണ്ടെത്തൽ*
ന്യൂയോർക്ക്: മരണം എന്ന സത്യത്തെ തോൽപിക്കാനുള്ള ഗവേഷണങ്ങൾക്കു സ്വന്തം ശരീരം സമർപ്പിച്ച് യു.എസ് ശതകോടീശ്വരൻ. 400 മില്യൻ യു.എസ് ഡോളർ(ഏകദേശം 3,330 കോടി രൂപ) ആസ്തിയുള്ള ബ്രയാൻ ജോൺസൻ ആണ് യുവത്വം നിലനിർത്താനുള്ള ഗവേഷണങ്ങൾക്കായി ശതകോടികൾ നിക്ഷേപിച്ചിരിക്കുന്നത്. ഗവേഷണത്തിന്റെ ഭാഗമായി സ്വന്തം യുവത്വം നിലനിർത്താനായി ദിവസവും ബ്രയാൻ കഴിക്കുന്നത് 111 ഗുളികകളാണ്. ‘ടൈം’ മാഗസിനു നൽകിയ അഭിമുഖത്തിലാണ് ബ്രയാൻ ജോൺസൻ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. മരണം ഇല്ലാതാക്കാനും നിത്യയൗവനം നിലനിർത്താനുമുള്ള ഗവേഷണങ്ങൾക്കായി ബ്ലൂപ്രിന്റ് എന്ന പേരിൽ ഒരു […]
Read Moreകോടി സ്വപ്നമായോ…?*
ഓണം ബമ്പര്‍; ഒന്നാം സമ്മാനക്കാര്‍ക്ക് പണം നല്‍കരുത്; മുഖ്യമന്ത്രിക്ക് പരാതി നല്‍കി തമിഴ്‌നാട് സ്വദേശി. ഈ വര്‍ഷം 25 കോടി ഓണം ബമ്പര്‍ അടിച്ചവര്‍ക്ക് സമ്മാനം നല്‍കരുതെന്ന് പരാതിയുമായി തമിഴ്‌നാട് സ്വദേശി രംഗത്ത്.മുഖ്യമന്ത്രി പിണറായി വിജയനും ലോട്ടറി ഡയറക്ടറേറ്റിനുമാണ് ഇയാള്‍ പരാതി നല്‍കിയിരിക്കുന്നത്.കേരളത്തിലെ ബാവ ഏജന്‍സിയില്‍ നിന്ന് കമ്മീഷന്‍ വ്യവസ്ഥയിലെടുത്ത ടിക്കറ്റ് തമിഴ്‌നാട്ടിലെ ചില ഭാഗങ്ങളിലാണ് വിറ്റതാണെന്നാണ് ഇയാളുടെ പരാതി. കേരള സംസ്ഥാന ഭാഗ്യക്കുറികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ വില്‍ക്കരുതെന്നാണ് നിയമമെന്നും ബ്രിന്ദ ചാരിറ്റബിള്‍ ട്രസ്റ്റ് ഉടമയുടെ പരാതിയില്‍ […]
Read Moreപരിശീലനസമയത്ത് 50,000 രൂപ മുതൽ 1.60 ലക്ഷം രൂപ വരെ സ്റ്റൈപൻഡ് ലഭിക്കും; കോൾ ഇന്ത്യയിൽ മാനേജ്‌മെന്റ് ട്രെയിനി ആകാം
കേന്ദ്ര സർക്കാരിനു കീഴിൽ കൊൽക്കത്ത ആസ്ഥാനമായുള്ള കോൾ ഇന്ത്യ ലിമിറ്റഡിന്റെ സബ്സിഡിയറി കമ്പനികളിൽ 560 മാനേജ്‌മെന്റ് ട്രെയിനി ഒഴിവ്. മൈനിങ്, സിവിൽ, ജിയോളജി വിഭാഗങ്ങളിലെ ഗേറ്റ് 2023 സ്കോർ മുഖേനയാണു തിരഞ്ഞെടുപ്പ്. ഓൺലൈൻ അപേക്ഷ ഒക്ടോബർ 12 വരെ. www.coalindia.in വിഭാഗം, ഒഴിവ്, യോഗ്യത: ∙മൈനിങ് (351): 60% മാർക്കോടെ മൈനിങ് എൻജിനീയറിങ് ബിരുദം. ∙സിവിൽ (172): 60% മാർക്കോടെ സിവിൽ എൻജിനീയറിങ് ബിരുദം. ∙ജിയോളജി (37): ജിയോളജി/ അപ്ലൈഡ് ജിയോളജി/ ജിയോഫിസിക്സ്/ അപ്ലൈഡ് ജിയോഫിസിക്സിൽ 60% […]
Read Moreകരിങ്കരപ്പുള്ളിയിൽ യുവാക്കളെ കുഴിച്ചിട്ട സംഭവം : ജലവിതരണ പൈപ്പിലൂടെ വൈദ്യുതി; പ്രതിക്ക് ധൈര്യമായത് വൈദഗ്ധ്യം.*
പാലക്കാട് : കൊടുമ്പ് കരിങ്കരപ്പുള്ളിയിൽ കാട്ടുപന്നിക്കുവെച്ച വൈദ്യുതക്കെണിയിൽപ്പെട്ട് മരിച്ച രണ്ടു യുവാക്കളെ വയലിൽ കുഴിച്ചിടാൻ പ്രതി കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് ആനന്ദ് കുമാറിന് (52) പരസഹായം ലഭിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കും. ഫ്രിഡ്ജ്, എ.സി. മെക്കാനിക്കായ ആനന്ദ് കുമാറിന് ആ പ്രവൃത്തിപരിചയം തന്നെയാണ് കൃഷിയിടത്തിൽ പന്നിക്കെണിയൊരുക്കാനും ധൈര്യമായത്. ആനന്ദ്കുമാറിന്റെ വീട്ടിൽനിന്ന് ഏകദേശം 100 മീറ്ററോളം അകലമുണ്ട് മൃതദേഹങ്ങൾ കിടന്നിരുന്ന വയലിലേക്ക്. വീട്ടിലെ കുഴൽക്കിണറിൽനിന്ന്, കൃഷിക്കാവശ്യമായുള്ള ജലസേചനത്തിനായി പൈപ്പിട്ടിരുന്നു. ഇതിന് അകത്തുകൂടെയാണ് ഇൻസുലേറ്റ് ചെയ്ത വയർ ഇട്ട് പന്നിക്കെണിയിലേക്കുള്ള വൈദ്യുതിയും എത്തിച്ചിരുന്നത്. […]
Read Moreവീരപ്പൻ വേട്ടയ്ക്കിടെ ഗോത്ര സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്ത കേസ്; 215 ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി
ചന്ദന കൊള്ളക്കാരൻ വീരപ്പനെ പിടികൂടാനുള്ള ഓപ്പറേഷനിടെ ഗോത്രവർഗത്തിൽപ്പെട്ട സ്ത്രീകളെ തടവിൽ പാർപ്പിച്ച് കൂട്ട ബലാത്സംഗം ചെയ്തെന്ന കേസിൽ 215 ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി കണ്ടെത്തി.1992 ലാണ് കേസിനാസ്പദമായ സംഭവം. പതിനെട്ടോളം ഗോത്രവർഗ യുവതികളെയാണ് വനം വകുപ്പ്, പൊലീസ്, റവന്യു ഡിപ്പാർട്ട്മെന്‍റ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചത്.18 സ്ത്രീകൾ ആവർത്തിച്ചുള്ള ബലാത്സംഗത്തിന് ഇരയായി, നൂറോളം പുരുഷന്മാരെ ക്രൂരമായി മർദിച്ചു, ഗ്രാമം മുഴുവൻ കൊള്ളയടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഉദ്യോഗസ്ഥർക്കെതിരേ തെളിയിക്കപ്പെട്ടിരിക്കുന്നത്
Read More