Month: September 2023

കട റൂം വാടകയ്ക്ക്

* വടക്കഞ്ചേരി ടൗണിൽ പാർക്കിംഗ് സൗകര്യമുള്ളതും,വെള്ളം സൗകര്യമുള്ളതുമായ 295 Sq ഫിറ്റ് റൂം വാടകയ്ക്ക്/ വേണമെങ്കിൽ ബാത്ത്റൂം സൗകര്യം ചെയ്ത് കൊടുക്കാം. ഗ്രൗണ്ട് ഫ്ലോറിൽ ഉള്ള റൂം ഓഫിസ് ആവശ്യങ്ങൾക്ക് അത്യുത്തമംതാല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക??9447353 711

Read More

വായ്പ അടച്ചുതീർത്താൽ രേഖകൾ 30 ദിവസത്തിനകം തിരികെ നൽകണം; വീഴ്ച വരുത്തിയാൽ നഷ്ടപരിഹാരം നൽകണം, ആർബിഐ

വായ്പാ രേഖകകള്‍ തിരിച്ചു നല്‍കുന്നതില്‍ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളുമായി ആര്‍ബിഐ. ഭവനവായ്പകളില്‍ ഉള്‍പ്പെടെ ഈടായിu വച്ചിട്ടുള്ള അസ്സല്‍രേഖകള്‍ വായ്പത്തിരിച്ചടവ് പൂര്‍ത്തിയായി 30 ദിവസത്തിനകം തിരിച്ചു നല്‍കണമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശം പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചാല്‍ വന്‍തുകയാണ് പിഴയായി ഇനി മുതല്‍ ബാങ്കുകള്‍ അല്ലെങ്കില്‍ ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കേണ്ടി വരിക. വായ്പാതിരിച്ചടവ് പൂര്‍ത്തിയായി 30 ദിവസം കഴിഞ്ഞിട്ടും ഈട് വച്ച രേഖകള്‍ തിരിച്ച് നല്‍കിയില്ലെങ്കില്‍ വൈകുന്ന ഓരോ ദിവസത്തിനും ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ 5000 രൂപവീതം ഉപഭോക്താവിന് […]

Read More

Chandra-bariya-bangur

ഭാര്യയ്ക്ക് പിറന്നാൾ സമ്മാനമായി ചന്ദ്രനിൽ ഒരേക്കർ സ്ഥലം വാങ്ങി നൽകി ഭർത്താവ്. പശ്ചിമ ബംഗാളിലെ ജാർഗ്രാം ജില്ലയിലെ സഞ്ജയ് മഹാതോ എന്നയാളാണ് ഭാര്യക്ക് സമ്മാനമായി 10,000 രൂപക്ക് ചന്ദ്രനിൽ സ്ഥലം വാങ്ങിയത്. ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യം വിജയകരമായതിന് ശേഷമാണ് ഇത്തരമൊരു സമ്മാനം വാങ്ങാനുള്ള പ്രചോദനം ഉണ്ടായതെന്ന് സഞ്ജയ് മഹാതോ പറഞ്ഞു.‘സുഹൃത്തിന്റെ സഹായത്തോടെ ലൂണ സൊസൈറ്റി ഇന്റർനാഷണൽ മുഖേന ചന്ദ്രനിൽ സ്ഥലം വാങ്ങി. മുഴുവൻ പ്രക്രിയയും പൂർത്തിയാക്കാൻ ഏകദേശം ഒരു വർഷമെടുത്തു. ഞാൻ അവൾക്കായി ചന്ദ്രനിൽ ഒരു ഏക്കർ […]

Read More

വാർത്ത പ്രഭാതം

           പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിൽ വിവാദ ബില്ലുകളില്ല?️ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്, രാജ്യത്തിന്‍റെ പേരു മാറ്റം തുടങ്ങി അഭ്യൂഹങ്ങളിൽ പ്രചരിച്ച വിവാദ ബില്ലുകൾ ഒന്നുമില്ലാതെ പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിന്‍റെ അജൻഡ. നേരത്തെ, അജൻഡ പ്രഖ്യാപിക്കാതെ അപ്രതീക്ഷിതമായി പ്രത്യേക സമ്മേളനം വിളിച്ചതാണ് അഭ്യൂഹങ്ങൾക്കു വഴി തെളിച്ചത്. എന്നാൽ, കേന്ദ്ര സർക്കാർ ബുധനാഴ്ച വൈകിട്ട് പുറത്തുവിട്ട അജൻഡയിൽ, പാർലമെന്‍റിന്‍റെ 75 വർഷത്തെ യാത്ര സംബന്ധിച്ച പ്രത്യേക ചർച്ചയാണ് ആദ്യ ദിവസത്തേക്ക് നിശ്ചയിച്ചിരിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ അവതരിപ്പിക്കാനിരിക്കുന്ന ബില്ലുകളുടെ പട്ടികയും നൽകിയിട്ടുണ്ട്. കോഴിക്കോട് […]

Read More

നായപിടുത്തക്കാരില്ല ;പേവിഷബാധയ്ക്കെതിരെ പ്രതിരോധ കുത്തിവെപ്പ് പാളുമോയെന്ന് ആശങ്ക

വടക്കഞ്ചേരി :പേവിഷ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചെങ്കിലും നായപിടുത്തക്കാരെ കിട്ടാനില്ലാതെ അധികൃതര്‍ വലയുന്നു. തെരുവുനായകളെ പിടികൂടാനാണ് ആളെ കിട്ടാതെ മൃഗസംരക്ഷണ വകുപ്പ് നെട്ടോട്ടമോടുന്നത്. പേവിഷ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ഒരുമാസം നീളുന്ന കുത്തിവെപ്പ് കഴിഞ്ഞ ദിവസം ആരംഭിച്ചെങ്കിലും ഇതാണ് സ്ഥിതി. പദ്ധതി പാളാൻ ഇതുമൂലം സാഹചര്യമൊരുങ്ങുമോയെന്നും ആശങ്കയുയര്‍ന്നിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ തെരുവുനായകള്‍ക്കു പേവിഷ പ്രതിരോധ കുത്തിവെപ്പു നല്കണമെങ്കില്‍ കൂടുതല്‍ നായപിടിത്തക്കാരെ ആവശ്യമാണ്. പുതുതായി 60 പേര്‍ക്കു പരിശീലനം നല്കിയിട്ടുണ്ടെങ്കിലും എത്രപേര്‍ ജോലിയിലേക്കു കടന്നുവരും എന്നതാണ് അധികൃതരുടെ ആശങ്ക. ആലത്തൂര്‍,ഒറ്റപ്പാലം, […]

Read More

കൊളുന്ത് നുള്ളാൻ കാട്ടാനയും

മൂന്നാർ  പ്രതീക്ഷിക്കാതെ എത്തിയ അതിഥിയെ കണ്ട് തോട്ടം തൊഴിലാളികൾ അമ്പരന്നു. കണ്ണൻ ദേവൻ കമ്പനി സെവൻമല എസ്റ്റേറ്റ് ന്യൂ ഡിവിഷൻ 45ാമത് നമ്പർ തേയില തോട്ടത്തിലെത്തിലാണ്‌ ഒറ്റയാൻ എത്തിയത്‌.  ചൊവ്വ രാവിലെ 8.30ഓടെയാണ് 45ഓളം സ്ത്രീ തൊഴിലാളികൾ കൊളുന്ത് നുള്ളുന്നതിന് 50അടി അകലെ കൊമ്പൻ വന്നത്‌. കാട്ടാന ആരെയും ഉപദ്രവിച്ചില്ല. തൊഴിലാളികൾ ജോലി തുടർന്നു. അര മണിക്കൂറിന് ശേഷം കാട്ടാന തോട്ടത്തിൽനിന്നിറങ്ങി മറ്റ് ഭാഗത്തേക്ക് നീങ്ങി.

Read More

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് ആശ്വാസം; നടനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി.

കേസ് ഒത്തുതീർപ്പായെന്ന് പരാതിക്കാരി കോടതിയെ അറിയിക്കുകയായിരുന്നു. ഇത് അംഗീകരിച്ചാണ് ജസ്റ്റിസ് പി ഗോപിനാഥിന്‍റെ ഉത്തരവ്. സിനിമയുടെ കഥ പറയാൻ എത്തിയ യുവതിയെ അപമാനിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. 2017 ഓഗസ്റ്റ് 23 നാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതി. 2017 സെപ്റ്റംബര്‍ 15 നാണ് യുവതി പരാതി നല്‍കിയത്. ഉണ്ണി മുകുന്ദന്‍റെ ഫ്ലാറ്റിലെത്തിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കോട്ടയം സ്വദേശിയായ യുവതിയുടെ പരാതി. സിനിമയുടെ കഥ പറയാൻ ക്ഷണിച്ചതിനെ തുടര്‍ന്ന് ഫ്ലാറ്റിലെത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിന് ശേഷം തന്നെ അപകീര്‍ത്തിപ്പെടുത്താനും […]

Read More

എട്ട് മനുഷ്യരെ വെടിവെച്ചിട്ടത്‌ പിണറായി സർക്കാരെന്ന് ​ഗ്രോ വാസു

കേരളത്തിലെ ജനങ്ങൾക്ക് അപമാനകരമായ സംഭവമാണ് പശ്ചിമഘട്ട ഏറ്റുമുട്ടൽ,എട്ട് മനുഷ്യരെ വെടിവെച്ചിട്ടത്‌ പിണറായി സർക്കാരെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ​ഗ്രോ വാസു. 300 കോടി രൂപയ്ക്ക് വേണ്ടിയാണ് ഇവർ ഇത് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. കൊലപാതകങ്ങളെ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണം. ഇതിലെ കൊലയാളികളെ ശിക്ഷിക്കണം എന്നീ രണ്ട് ആവശ്യങ്ങളാണ് തനിക്കുള്ളതന്നും ജയിൽ മോചിതനായ ശേഷം അദ്ദേഹം പറഞ്ഞു.

Read More

വാർത്ത പ്രഭാതം

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു?️സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു. കോഴിക്കോട് മരിച്ച രണ്ടുപേര്‍ക്ക് നിപ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പ്രതികരണം. ചികിത്സയിലുള്ള രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചെന്നും മന്ത്രി പറഞ്ഞു. ആകെ നാല് പേര്‍ക്കാണ് രോഗം. നിപ സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കം ഉണ്ടായിരുന്നവരുടെ വിശദാംശങ്ങള്‍ തേടുകയാണെന്നും മന്ത്രി പറഞ്ഞു. ആകെ ഏഴ് പേരാണ് ചികിത്സയിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി. നിപയെന്ന് കേന്ദ്രം; പുനെയിലെ പരിശോധനാ ഫലം വന്നിട്ടില്ലെന്ന് […]

Read More

എന്താണ് നിപ്പ വൈറസ്? രോഗ ലക്ഷണം? പകരുന്നതെങ്ങനെ

‘ആ 22% വൈറസ് വവ്വാലുകൾ ഇപ്പോഴുമുണ്ട്, 50 കി.മീ വരെ പറക്കും; സെപ്റ്റംബറിൽ എന്തുകൊണ്ട് നിപ്പ? ജനിതകഘടന മാറിയോ?’മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്കു പടരുന്ന ഈ വൈറസ് തലച്ചോറിനെയാണ് ബാധിക്കുക. കടുത്ത പനി, തലവേദന, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്ന രോഗി വളരെപ്പെട്ടെന്ന് ഗുരുതരാവസ്ഥയിലേക്കെത്തുന്നു. നിപ്പ വൈറസിനെതിരേ കൃത്യമായ ഒരു പ്രതിരോധ വാക്സീൻ ഇതുവരെ വികസിപ്പിച്ചിട്ടില്ല. വവ്വാലുകളുടെ ശരീരത്തില്‍ വളരെ കുറഞ്ഞ അളവിൽ കാണപ്പെടുന്ന ഈ വൈറസുകൾ പൊതുവേ മറ്റു ജീവികൾക്ക് നിരുപദ്രവകാരികളാണ് വവ്വാലുകളുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലും ജീവിതരീതിയിലും […]

Read More