15.09.2023 പരിശോധനയ്ക്ക് അയച്ച 11 സാംപിളുകൾ നിപ്പ നെഗറ്റീവ്?️പരിശോധനയ്ക്ക് അയച്ച 11 സാംപിളുകൾക്ക് നിപ്പ ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. നിപ്പ രോഗബാധിതരുടെ സമ്പർക്കപട്ടികയിൽ 950 പേർ ഉൾപ്പെട്ടു. ഇന്നലെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകന്റെ സമ്പർക്കപട്ടികയില്‍ ഉള്ളവരടക്കമാണ് ഇത്. ഇന്ന് സാംപിളുകൾ ആയച്ച 30 പേരിൽ രണ്ടുപേർക്ക് രോഗലക്ഷണമുണ്ട്. ഇവർ ആരോഗ്യപ്രവർത്തകരാണ്. 15 എണ്ണം ഹൈ റിസ്‌ക് പട്ടികയിലുള്ളവരാണ്. രണ്ടുപേരുടെ റൂട്ട് മാപ്പുകളും ഉടൻ പ്രസിദ്ധീകരിക്കും. കോഴിക്കോട്ടെ നിയന്ത്രണങ്ങൾ കടുപ്പിച്ചു?️നിപ വൈറസ് ബാധ […]
Read MoreMonth: September 2023
അച്ഛന്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ മകനും ചെറുമകനും മരിച്ചു; ക്രൂരത കുടുംബവഴക്കിനെ തുടര്‍ന്ന്*
തൃശൂർ ചിറക്കേക്കോട് അച്ഛന്‍ പെട്രോളൊഴിച്ച് കത്തിച്ച് മകനും ചെറുമകനും മരിച്ചു. ചിറക്കേക്കോട് സ്വദേശി ജോജി (40), അദ്ദേഹത്തിന്റെ മകൻ ടെണ്ടുൽക്കർ (12) എന്നിവരാണ് മരിച്ചത്. ജോജുവിന്റെ ഭാര്യ ലിജി (34) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പിന്നീട് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച അച്ഛന്‍ ജോൺസനും (58 ) ചികിത്സയിലാണ്. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണം എന്നാണ് പൊലീസ് പറയുന്നത്. ജോജിവും കുടുംബവും കിടന്നിരുന്ന മുറിയുടെ കതക് തുറന്ന് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ചിറക്കേക്കോട് […]
Read Moreസൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ പിടിമുറുക്കുന്നു; പാലക്കാട് ഏതാനും മാസങ്ങള്‍ക്കിടെ തട്ടിയെടുത്തത് അരക്കോടിയിലധികം രൂപ.*
പാലക്കാട്: ജില്ലയില്‍ ആശങ്ക പരത്തി സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ പിടിമുറുക്കുന്നു. ഏതാനും മാസങ്ങള്‍ക്കിടെ തട്ടിയെടുത്തത് അരക്കോടിയിലധികം രൂപ. ഏറ്റവും ഒടുവില്‍ തട്ടിപ്പിനിരയായി കഴിഞ്ഞ ദിവസം പരാതി നല്‍കിയ ചിറ്റൂര്‍ സ്വദേശിയായ യുവതിക്ക് ലക്ഷത്തോളം രൂപയാണ് നഷ്ടപ്പെട്ടത്. ആഗസ്റ്റില്‍ സമാന രീതിയില്‍ പാലക്കാട് നഗരത്തില്‍ തട്ടിപ്പിനിരയായ 23 വയസ്സുകാരിക്ക് നഷ്ടമായത് 45 ലക്ഷമാണ്. ഈ കേസില്‍ പ്രതികള്‍ പിടിയിലായിരുന്നു. ഇതോടെ കൂടുതല്‍ പേര്‍ പരാതിയുമായി എത്തുകയാണെന്ന് പൊലീസ് പറയുന്നു. പ്രതികള്‍ പിടിയിലായതിന് പിറ്റേന്ന് തന്നെ 11,16,000 രൂപ നഷ്ടപ്പെട്ടെന്ന […]
Read Moreയൂറിയ ക്ഷാമം രൂക്ഷം: വളം ചേർക്കാൻ കഴിയാതെ കർഷകർ ദുരിതത്തിൽ
നെന്മാറ: കാലവർഷം വീണ്ടും സജീവമായതോടെ കാർഷി ക വിളകൾക്ക് വളം ചേർക്കു ന്നതിന് യൂറിയ ക്ഷാമം രൂക്ഷ മായെന്ന് കർഷകർ. നെന്മാറ മേഖലയിൽ യൂറി യ കിട്ടാതായിട്ട് ഒരു മാസത്തി ലേറെയായെന്ന് രാസവള വ്യാപാരികൾ, വിതരണ കമ്പ നികൾ യൂറിയക്ക് ഒപ്പം സു മൂലക വളങ്ങളും വ്യാപാ രികളെ അടിച്ചേല്പ്പിക്കുന്നത് കർഷകരെയും നിർബന്ധപൂ ർവം ചില വ്യാപാരികൾ അടി ചേല്പ്പിക്കുന്നതായി പരാതി ഉയരുന്നു. സഹകരണ സ്ഥാപനങ്ങളു ടെയും സ്വകാര്യ വ്യാപാരിക ളുടെയും കൈവശം യൂറിയ ഇ ല്ലാതായതോടെ […]
Read Moreപാലക്കാട് കൽപ്പാത്തി മാല പറിച്ച കേസിലെ പ്രതികളെ ടൗൺ നോർത്ത് പോലീസ് പിടികൂടി.
പാലക്കാട് : ഓഗസ്റ്റ് മാസം 24 ന് വൈകിട്ട് 6.30 മണി സമയത്ത് ചാത്തപുരത്ത് അമ്പലത്തിൽ തൊഴുതു മടങ്ങുകയായിരുന്ന അകത്തേത്തറ സ്വദേശിനിയായ ഗായത്രി എന്നവരുടെ മൂന്നേകാൽ പവൻ തൂക്കം വരുന്ന സ്വർണ്ണമാല കവർച്ച ചെയ്ത നിരവധി കേസുകളിലെ പ്രതിയായ എറണാകുളം ഇളമക്കര അറക്കൽ വീട്ടിൽ സജി സേവ്യർ മകൻ ഇമ്മാന്വൽ, ഇയാളുടെ പെൺ സുഹൃത്തായ കൊല്ലം റെയിൽവേ സ്റ്റേഷന് സമീപം താമസം നൗഷാദിൻ്റ മകളായ ഫാത്തിമയും കുറ്റകൃത്യത്തിന് മുഖ്യ സൂത്രധാരനായ താരേക്കാട് ലോർഡ്സ് അപ്പാർട്ട്മെൻ്റിൽ താമസിക്കുന്ന വിഷ്ണുവിനേയുമാണ് […]
Read Moreകലിംഗ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍പുതിയ കെട്ടിടം ഉദ്ഘാടനംജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു
പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തില്‍ കലിംഗ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകള്‍ സംയുക്തമായി 41.52 ലക്ഷം രൂപ വകയിരുത്തിയാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷം രൂപയും ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന്റെ 25.52 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ ആറ് ലക്ഷം രൂപയും ഇതില്‍ ഉള്‍പ്പെടും. സ്വകാര്യ വ്യക്തി സംഭാവന ചെയ്ത സ്ഥലത്താണ് കെട്ടിടം നിര്‍മ്മിച്ചത്. 1300 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ സ്മാര്‍ട്ട് […]
Read Moreആറ്റാലക്കടവിൽ വിനോദസഞ്ചാര പദ്ധതി : രണ്ടുവർഷമായിട്ടും തുടർനടപടിക
ആലത്തൂർ : ചിറ്റിലഞ്ചേരി ഗായത്രിപ്പുഴയിലെ ചേരാമംഗലം ആറ്റാലക്കടവ് കേന്ദ്രീകരിച്ച് പ്രാദേശിക വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കുന്നതിനു പഠനം നടത്തി രണ്ടുവർഷം പിന്നിട്ടിട്ടും തുടർനടപടികളായില്ല. ടൂറിസം വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും നേതൃത്വത്തിലാണ് 2021 സെപ്റ്റംബറിൽ പ്രാഥമികപഠനം നടത്തിയത്. മദ്രാസ് സർക്കാരിനുകീഴിൽ 1951-ലാണ് 304 അടി നീളത്തിൽ ആറ്റാലക്കടവിൽ അണക്കെട്ട് നിർമിച്ചത്.മഴക്കാലത്ത് അണക്കെട്ടിൽ വെള്ളം നിറഞ്ഞ് ഗായത്രിപ്പുഴയിലേക്ക് ഒഴുകും; വേനൽക്കാലത്ത് കനാൽ വഴിയും. പുഴയിലേക്ക് തുറക്കുന്നതിന് ഷട്ടറുകളും ക്രമീകരിച്ചിട്ടുണ്ട്. വേനൽക്കാലത്ത് തടയണയിലെ വെള്ളമുപയോഗിച്ചാണ് മേലാർകോട്, എരിമയൂർ, ആലത്തൂർ, കാവശ്ശേരി […]
Read Moreനിപ: ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടര്‍
സ്ഥിരീകരിച്ച മേഖലയിലേക്ക് യാത്ര നിയന്ത്രിക്കണം: ഡി.എം.ഒ കോഴിക്കോട് നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനായുള്ള ആലോചനാ യോഗത്തില്‍ സംസാരിക്കുകയായിരിക്കുന്നു ജില്ലാ കലക്ടര്‍. അടിയന്തര ചികിത്സ ആവശ്യമായി വന്നാല്‍ പാലക്കാട് ഗവ മെഡിക്കല്‍ കോളെജ്, ജില്ലാ ആശുപത്രി, ജില്ലാ മാതൃ-ശിശു ആശുപത്രി എന്നിവിടങ്ങളില്‍ സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ആശുപത്രി ജീവനക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് […]
Read Moreഫിലിപ്പൈൻസിൽ കഴിഞ്ഞ ദിവസം ഉണ്ടായ ചുഴലിക്കാറ്റ്.
അതിശക്തമായി വീശി അടിച്ച കാറ്റിൽ ആയിരക്കണക്കിന് പേരെ ഭവനരഹിതരാക്കി നിരവധി മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്
Read Moreപോത്തുണ്ടി നെല്ലിച്ചോട് മേഖലയില്‍ കാട്ടാന ഇറങ്ങി; പ്രദേശവാസികള്‍ ഭീതിയില്‍.
പോത്തുണ്ടി: നെല്ലിയാമ്പതി വനമേഖലയില്‍ നിന്നിറങ്ങിയ ഒറ്റയാൻ ജനവാസ മേഖലയില്‍ ഭീതി പരത്തി. രണ്ടു ദിവസമായി പോത്തുണ്ടി നെല്ലിച്ചോട് ഭാഗങ്ങളിലാണ് ഒറ്റയാൻ ഇറങ്ങി ഭീതി പരത്തുന്നത്. രാത്രിയിലാണ് ഇറങ്ങുന്നത്. കഴിഞ്ഞദിവസം രാത്രി 9 മണിയോടെ നെല്ലിച്ചോട് ഭാഗത്തെത്തിയ കാട്ടാന മുഴിക്കുളം കുഞ്ചുവിന്‍റെ വീട്ടിലെ തെങ്ങ് കുത്തി മറിച്ചിട്ടു. തെങ്ങുവീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു. തെങ്ങു മറിഞ്ഞുവീണതിനെത്തുടര്‍ന്ന് വീട്ടിലെ കോഴിക്കൂടും തകര്‍ന്നു. പ്രദേശത്ത് രാത്രികാലങ്ങളിലും കാലത്ത് നേരത്തെയും പുറത്തിറങ്ങി നടക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് വനപാലകര്‍ അറിയിച്ചു. മലയോര മേഖലയോട് ചേര്‍ന്നുള്ള […]
Read More