ഗോവിന്ദാപുരം : വില്പനയ്ക്കെത്തിച്ച 15 ഗ്രാം എം.ഡി.എം.എ.യുമായി മഹാരാഷ്ട്ര സ്വദേശി ഗോവിന്ദാപുരം ബസ്‌സ്റ്റാൻഡിൽ പിടിയിലായി. തമിഴ് വംശജനായ മുംബൈ മാലാട് വെസ്റ്റ് സായ്നാഥ് ചാവ്ൽ ആരോഗ്യരാജ് മുതലിയാറാണ് (30) പിടിയിലായത്. പാലക്കാട് ജില്ലാ പോലീസ് ലഹരിവിരുദ്ധ സ്ക്വാഡും കൊല്ലങ്കോട് പോലീസും നടത്തിയ പരിശോധനയിലാണ് പിടിയിലായത്. ബെംഗളൂരുവിൽനിന്ന് കൊണ്ടുവന്ന ലഹരിമരുന്ന് കൊല്ലങ്കോട് ഭാഗത്തേക്ക് വിതരണത്തിനായി എത്തിച്ചപ്പോഴാണ് പിടിയിലായത്.കഴിഞ്ഞ ആറുമാസത്തിനുള്ളിൽ, ഗോവിന്ദാപുരംവഴി കടത്തിയ 2.7 കിലോഗ്രാം ഹഷീഷ് ഓയിൽ, 100 ഗ്രാം എം.ഡി.എം.എ. എന്നിവ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൊല്ലങ്കോട് […]
Read MoreMonth: September 2023
സഹതടവുകാരുമായി സംഘര്‍ഷം, പരാതി; ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയെ ജയില്‍ മാറ്റി
പാറശാല ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയില്‍ മാറ്റി. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന ഗ്രീഷ്മയെ മാവേലിക്കര സ്‌പെഷ്യല്‍ ജയിലിലേക്കാണ് മാറ്റിയത്. സഹതടവുകാരുടെ പരാതിയെത്തുടര്‍ന്നാണ് ഗ്രീഷ്മയുള്‍പ്പടെ രണ്ട് തടവുകാരെ ജയില്‍ മാറ്റിയതെന്നാണ് വിവരം. കേസില്‍ അറസ്റ്റിലായതുമുതല്‍ അട്ടക്കുളങ്ങര ജയിലിലായിരുന്നു ഗ്രീഷ്മ. സഹതടവുകാരിയുമായി കഴിഞ്ഞ ദിവസം സംഘർഷം ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് ജയിൽ സൂപ്രണ്ട് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജയിൽ മാറ്റം. എന്നാൽ അട്ടക്കുളങ്ങര ജയിലിൽ തടവുകാരുടെ എണ്ണം വർധിച്ചതിനെ തുടർന്നാണ് ഗ്രീഷ്‌മയെ മറ്റ് തടവുകാർക്കൊപ്പം ജയിൽ മാറ്റിയതെന്നാണ് ജയിലധികൃതരുടെ […]
Read Moreഎന്താണ് ബി.എസ്.എൻ.എൽ. ഫൈബറിഫിക്കേഷൻ
?എക്‌സ്‌ചേഞ്ചിൽ നിന്ന് ചെമ്പുകേബിളിലൂടെ ലാൻഡ് ഫോൺ കണക്ഷൻ എത്തിക്കുന്ന സംവിധാനം അടുത്ത മാർച്ചോടെ ഇന്ത്യയിൽ ഇല്ലാതാകും.പൂർണമായും ഒപ്റ്റിക്കൽ ഫൈബർ കണക്ഷൻ മാത്രം ആക്കി മാറ്റുകയാണ് ബി.എസ്.എൻ.എൽ. ഇത് വഴി ചെലവുകൾ പത്തിലൊന്നായി കുറയും. ഉപകരണങ്ങൾ നിറഞ്ഞ മുറികളിൽനിന്ന് ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ ചെറിയ മുറിയിലേക്ക് ചുരുങ്ങും. ഇതിനെ ബി.എസ്.എൻ.എലിൽ ഫൈബറിഫിക്കേഷൻ എന്ന് വിളിക്കുന്നു. നിലവിലുള്ള ലാൻഡ്‌ലൈൻ കണക്ഷനുകൾ ഒപ്റ്റിക്കൽ ഫൈബർ വഴി നൽകുമ്പോൾ ഇന്റർനെറ്റ് കൂടി ഉണ്ടാകും.ബി.എസ്.എൻ.എലിന്റെ ജനപ്രിയ പദ്ധതിയായ എഫ്.ടി.ടി.എച്ച്. ആണിത്. ഡിജിറ്റൽ ഇലക്ട്രോണിക് സാങ്കേതികവിദ്യയിൽനിന്ന് വോയ്‌സ് […]
Read Moreനെല്ലിയാമ്പതി റോഡ് നവീകരണം; സംയുക്ത പരിശോധനാ റിപ്പോർട്ട് നൽകി
നെല്ലിയാമ്പതി ചുരം പാതയുടെ നവീകരണത്തിന് കരാറായി നാലുവർഷമായിട്ടും തുടർനടപടികൾ നീളുന്നു.2018ലും 2019ലും ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ തകർന്ന പാതയുടെ നവീകരണമാണ് വൈകുന്നത്കരാർ സംബന്ധിച്ചുണ്ടായ കോടതി വിധിയുടെ പശ്ചാത്തലത്തിൽ റീടെൻഡർ നടപടികളുടെ ഭാഗമായി ജൂൺ 16ന് റോഡിൽ ഉന്നത തലയോഗം പരിശോധന നടത്തിയിരുന്നുറീ ബിൽഡ് കേരള ഉദ്യോഗസ്ഥർ,കെഎസ്ടിപി (കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട്) ഉദ്യോഗസ്ഥർ, ലൂയിബ്ഗർ കൺസൽറ്റൻസി കമ്പനി അധികൃതർ എന്നിവരുടെ സംഘമാണു നേരിട്ടെത്തി പരിശോധന നടത്തിയത്. തുടർ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും പൊതുമരാമത്ത് വകുപ്പ് എക്സ്ക്യൂട്ടീവ് എൻജിനീയർ ഓഫീസിൽ നിന്നു […]
Read Moreസൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ പിടിമുറുക്കുന്നു; പാലക്കാട് ഏതാനും മാസങ്ങള്‍ക്കിടെ തട്ടിയെടുത്തത് അരക്കോടിയിലധികം രൂപ.
** പാലക്കാട്: ജില്ലയില്‍ ആശങ്ക പരത്തി സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ പിടിമുറുക്കുന്നു. ഏതാനും മാസങ്ങള്‍ക്കിടെ തട്ടിയെടുത്തത് അരക്കോടിയിലധികം രൂപ. ഏറ്റവും ഒടുവില്‍ തട്ടിപ്പിനിരയായി കഴിഞ്ഞ ദിവസം പരാതി നല്‍കിയ ചിറ്റൂര്‍ സ്വദേശിയായ യുവതിക്ക് ലക്ഷത്തോളം രൂപയാണ് നഷ്ടപ്പെട്ടത്. ആഗസ്റ്റില്‍ സമാന രീതിയില്‍ പാലക്കാട് നഗരത്തില്‍ തട്ടിപ്പിനിരയായ 23 വയസ്സുകാരിക്ക് നഷ്ടമായത് 45 ലക്ഷമാണ്. ഈ കേസില്‍ പ്രതികള്‍ പിടിയിലായിരുന്നു. ഇതോടെ കൂടുതല്‍ പേര്‍ പരാതിയുമായി എത്തുകയാണെന്ന് പൊലീസ് പറയുന്നു. പ്രതികള്‍ പിടിയിലായതിന് പിറ്റേന്ന് തന്നെ 11,16,000 രൂപ […]
Read Moreപുലി ചത്ത സംഭവം ; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശവാസികളെ ചോദ്യം ചെയ്തിരുന്നത് ഗുണ്ടാസംഘങ്ങളെപ്പോലെയെന്ന് ആക്ഷേപം
. ബെന്നി വർഗിസ്വടക്കഞ്ചേരി: ഓടംതോട്ടില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളെ സൃഷ്ടിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശവാസികളെ ചോദ്യം ചെയ്തിരുന്നത് ഗുണ്ടാസംഘങ്ങളെപ്പോലെയെന്ന് ആക്ഷേപം. ആളുകളെ ഫോറസ്റ്റ് ഓഫീസിലേക്ക് വിളിപ്പിച്ച് പത്തും പതിനഞ്ചും പേര്‍ ചുറ്റുംനിന്ന് ഭീഷണിയുടെ സ്വരത്തിലായിരുന്നു ചോദ്യം ചെയ്യല്‍. വനപാലകരുടെ ഭീഷണി ഭയന്ന് മനംനൊന്ത് മരിച്ച സജീവൻ ഉള്‍പ്പെടെയുള്ളവരെ ഇത്തരത്തില്‍ ഏറെ മണിക്കൂറുകളാണ് മനുഷ്യാവകാശങ്ങള്‍ ലംഘിച്ചുള്ള ചോദ്യം ചെയ്യലിനു വിധേയരാക്കിയത്. വനപാലകരുടെ ഭീഷണി ഭയന്ന് ചോദ്യം ചെയ്യലിനു വിളിപ്പിച്ചവര്‍ പലരും ഇപ്പോഴും സംഭവങ്ങള്‍ പുറത്തു […]
Read Moreകൃഷിവകുപ്പില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം
കൃഷിഭവനുകളില്‍ യുവതീ യുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ക്ക് www.keralaagriculture.gov.in മുഖേന സെപ്റ്റംബര്‍ 18 വരെ അപേക്ഷിക്കാം. ഇന്റര്‍വ്യൂ നടത്തി ഇന്റേണുകളെ തെരഞ്ഞെടുക്കും. ഇന്‍സെന്റീവ് പ്രതിമാസം 5000 രൂപ (180 ദിവസം). ഫോട്ടോ പതിച്ച അപേക്ഷയും സര്‍ട്ടിഫിക്കറ്റും മറ്റു രേഖകളും സഹിതം ഇന്റര്‍വ്യൂവിന് എത്തണം. കൃഷി, ജൈവകൃഷി എന്നിവയില്‍ ഡിപ്ലോമയോ/വി.എച്ച്.എസ്.സി സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 18 നും 41 നും മധ്യേ. അപേക്ഷകള്‍ ഓഫ്ലൈനായും അടുത്തുള്ള കൃഷിഭവന്‍ ബ്ലോക്ക് ഓഫീസ്, സിവില്‍ സ്റ്റേഷനിലുള്ള പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലും […]
Read Moreവടക്കഞ്ചേരിയില്‍ തൊഴില്‍മേള: 62 പേര്‍ക്ക് തൊഴില്‍
നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ്, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വടക്കഞ്ചേരി സെന്റ് മേരീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് കോളെജില്‍ ജോബ് ഫെയര്‍ സംഘടിപ്പിച്ചു. മേളയില്‍ 62 പേരെ വിവിധ ഒഴിവുകളിലേക്ക് തെരഞ്ഞെടുത്തതായും 154 പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തതായും ഉദ്യോഗദായകര്‍ അറിയിച്ചു. വിവിധ മേഖലകളിലെ 22 ഉദ്യോഗദായകര്‍ എത്തിയ തൊഴില്‍മേളയില്‍ 443 ഉദ്യോഗാര്‍ഥികള്‍പങ്കെടുത്തു. പരിപാടി വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം എ.എം സേതുമാധവന്‍ അധ്യക്ഷനായി. ജില്ലാ […]
Read Moreനിപാ വ്യാജ സൃഷ്‌ടിയെന്ന് ഫെയ്‌സ്‌ബുക്ക് കുറിപ്പ്; കൊയിലാണ്ടിയിൽ യുവാവിനെതിരെ കേസ്
കൊയിലാണ്ടി> നിപാ വ്യാജ സൃഷ്ടിയെന്ന് ഫെയ്‌സ്‌ബുക്കിൽ കുറിപ്പിട്ട യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തു. നിപാ വ്യാജ സൃഷ്‌ടിയാണെന്നും ഇതിന് പിന്നിൽ വൻകിട ഫാർമസി കമ്പനിയാണെന്നും ആരോപിച്ച് ഫെയ്‌സ്‌ബുക്കിൽ കുറിപ്പിട്ട കൊയിലാണ്ടി പെരുവട്ടൂർ ചെട്ട്യാംകണ്ടി അനിൽ കുമാറിനെതിരെയാണ് ഐടി ആക്‌ട് പ്രകാരം പൊലീസ് കേസെടുത്ത്. ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം കെടുത്തുന്ന ഇത്തരം പോസ്റ്റുകൾ പൊതു സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നുമാണ് പോസ്‌റ്റിനെതിരെ പരാതി ഉയർന്നത്. കൊയിലാണ്ടിയിലെ പത്രവിതരണക്കാരനും അമൃതാനന്ദമയീ മഠത്തിലെ സഹായിയുമാണ് അനിൽകുമാർ.
Read Moreന്യൂനമർദം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം > സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ ഒഡിഷക്ക് മുകളിലായി സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യൂനമർദം അടുത്ത രണ്ടു ദിവസം കൊണ്ട് ഛത്തീസ്ഗഡ് – കിഴക്കൻ മധ്യപ്രദേശ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. തെക്ക് കിഴക്കൻ ഉത്തർപ്രദേശിനും വടക്ക് കിഴക്കൻ മധ്യപ്രദേശിനും മുകളിലായി ചക്രവാതചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. […]
Read More