വടക്കഞ്ചേരി: ഒരിടവേളയ്ക്കുശേഷം മഴ ലഭിച്ചതോടെ കാര്‍ഷിക മേഖലകളിലെ കൃഷിപണികള്‍ വീണ്ടും സജീവമായി തുടങ്ങി. മഴ കുറവുമൂലം ഉണക്കു ഭീഷണി നേരിട്ട ഇഞ്ചി, മഞ്ഞള്‍, കൂര്‍ക്ക, നേന്ത്രവാഴ കൃഷിയിടങ്ങളിലാണ് പണികള്‍ പുനരാരംഭിച്ചത്. വടക്കഞ്ചേരി മേഖലയിലെ കൂര്‍ക്ക പാടങ്ങളില്‍ വളം ഇടലും മണ്ണിടല്‍ തുടങ്ങിയ പണിയാണ് ഇപ്പോള്‍ ആരംഭിച്ചത്. വാഴ തുടങ്ങിയ കൃഷിയിടങ്ങളില്‍ മണ്ണിടല്‍, വളം ചേര്‍ക്കല്‍, ഇടയിളക്കല്‍ തുടങ്ങിയ വിവിധ പണികളും ആരംഭിച്ചു. രണ്ടുമാസത്തോളമുള്ള മഴ കുറവിന്‍റേയും ഉണക്കു ഭീഷണിയുടെയും ഇടവേളയ്ക്കുശേഷമാണ് കാര്‍ഷിക മേഖല വീണ്ടും സജീവമായത്. കര്‍ഷക […]
Read MoreMonth: September 2023
വ്യാപാരിയുടെ സത്യസന്ധത ; അധ്യാപികയുടെ കളഞ്ഞുപോയ മാല തിരിച്ചു കിട്ടി.
നെന്മാറ : സ്കൂളിലേക്ക് പോയ അധ്യാപികയുടെ വീണുപോയ മാലയാണ് പച്ചക്കറി വ്യാപാരിയുടെ സത്യസന്ധതയിൽ തിരിച്ചുകിട്ടിയത്. ചാത്തമംഗലം ഗവ. യു. പി. സ്കൂളിലെ അധ്യാപിക രാഗി ടീച്ചറുടെ രണ്ടര പവൻ വരുന്ന സ്വർണമാലയാണ് സ്കൂളിലേക്ക് ഇരുചക്ര വാഹനത്തിൽ വരുമ്പോൾ നഷ്ടപ്പെട്ടത്. സ്കൂളിലെ സഹപ്രവർത്തകർ ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ട കാര്യം ടീച്ചർ അറിയുന്നത്. തുടർന്ന് ചാത്തമംഗലം സ്കൂൾ മുതൽ കരിമ്പാറയിലെ വീടുവരെയുള്ള സ്ഥലങ്ങളിൽ ടീച്ചറും ഭർത്താവ് പ്രതീഷും മറ്റും വിവിധ സ്ഥലങ്ങളിലും റോഡ് അരികിലും അന്വേഷിച്ചു നടന്നെങ്കിലും മാലയോ […]
Read Moreവടക്കഞ്ചേരി ടൗണിലെ ബസ് കാത്തിരിപ്പു കേന്ദ്രം കയ്യേറിയും കച്ചവടം : ചെറുപുഷ്പം സ്റ്റോപ്പിൽ ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച ഇ-ടോയ്‌ലെറ്റും പ്രവത്തനരഹിതം.vdy
വടക്കഞ്ചേരി : ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രം കയ്യേറി കച്ചവടം. വടക്കഞ്ചേരി മന്ദം ജംക്‌ഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുന്‍പിലാണ് ഉന്തുവണ്ടികളിൽ കച്ചവടം. ഇവരുടെ സാധനങ്ങൾ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനുള്ളിലും സൂക്ഷിക്കുന്നതിനാല്‍ യാത്രക്കാർക്ക് ഇവിടേക്ക് പ്രവേശിക്കാനും കഴിയുന്നില്ല. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് യാത്രക്കാർക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നതില്‍ പ്രതിഷേധം ശക്തമാണ്. വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർ വെയിലും മഴയും കൊണ്ട് മന്ദത്തിന് സമീപം നിൽക്കുമ്പോഴും ആരും കണ്ടഭാവം നടിക്കുന്നില്ല. ഇവിടെയുള്ള നടപ്പാതയും കയ്യേറി കച്ചവടം നടക്കുമ്പോള്‍ […]
Read Moreഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍*
ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 1399 സംരംഭങ്ങള്‍; 3137 പേര്‍ക്ക് തൊഴില്‍, 76.92 കോടി രൂപ നിക്ഷേപം കഴിഞ്ഞ വര്‍ഷം 1,25,057 സംരംഭങ്ങള്‍; 25553 പേര്‍ക്ക് തൊഴില്‍, 674.5 കോടി രൂപ നിക്ഷേപം വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ-സഹകരണ-കൃഷി-ഫിഷറീസ് തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം പദ്ധതിയിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആരംഭിച്ചത് 1,25,057 സംരംഭങ്ങള്‍. 674.5 കോടി രൂപയുടെ നിക്ഷേപം ഉണ്ടായി. 25,553 പേര്‍ക്ക് തൊഴില്‍ അവസരം ലഭിച്ചു. ജില്ലയില്‍ […]
Read Moreപന്നിക്കൂട്ടം നെൽച്ചെടികൾ നശിപ്പിക്കുന്നു.*
നെന്മാറ : കതിർ വന്ന നെൽപ്പാടങ്ങളിൽ കാട്ടുപന്നിക്കൂട്ടമിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായി. വക്കാവ്, തേവർമണി, അയർപ്പള്ളം, ചെമ്മന്തോട് പാടശേഖരങ്ങളിലാണ് പന്നിശല്യം. എലവഞ്ചേരി മംഗളത്ത് മണികണ്ഠന്റെ അരയേക്കർ പാടത്ത് കഴിഞ്ഞദിവസം കാട്ടുപന്നികളിറങ്ങി കൃഷി നശിപ്പിച്ചു. ചുറ്റുമുള്ള മലനിരകളിൽനിന്നുമാണ് പന്നികൾ കൂട്ടത്തോടെയെത്തി നെൽച്ചെടികൾ നശിപ്പിക്കുന്നത്.പിട്ടിൽ പരുവമായ നടീൽപ്പാടങ്ങളിലെ വരമ്പുകൾ കുത്തിമറിക്കുന്നു. കാട്ടുമൃഗങ്ങളിൽനിന്ന് കൃഷി സംരക്ഷിക്കാൻ പാടത്തിനു ചുറ്റും രണ്ടും മൂന്നും വരി കമ്പി കെട്ടുന്ന തിരക്കിലാണ് കർഷകർ. കമ്പി കെട്ടിയിട്ടും പ്രയോജനമില്ലെന്ന് കർഷകനായ തേവർമണിയിൽ സുരേഷ് പറഞ്ഞു. കമ്പികൾ ചവിട്ടിത്താഴ്ത്തിയാണ് […]
Read Moreവടക്കഞ്ചേരി ടൗണിലെ ബസ് കാത്തിരിപ്പു കേന്ദ്രം കയ്യേറിയും കച്ചവടം : ചെറുപുഷ്പം സ്റ്റോപ്പിൽ ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച ഇ-ടോയ്‌ലെറ്റും പ്രവത്തനരഹിതം.
വടക്കഞ്ചേരി : ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രം കയ്യേറി കച്ചവടം. വടക്കഞ്ചേരി മന്ദം ജംക്‌ഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുന്‍പിലാണ് ഉന്തുവണ്ടികളിൽ കച്ചവടം. ഇവരുടെ സാധനങ്ങൾ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനുള്ളിലും സൂക്ഷിക്കുന്നതിനാല്‍ യാത്രക്കാർക്ക് ഇവിടേക്ക് പ്രവേശിക്കാനും കഴിയുന്നില്ല. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് യാത്രക്കാർക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നതില്‍ പ്രതിഷേധം ശക്തമാണ്. വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർ വെയിലും മഴയും കൊണ്ട് മന്ദത്തിന് സമീപം നിൽക്കുമ്പോഴും ആരും കണ്ടഭാവം നടിക്കുന്നില്ല. ഇവിടെയുള്ള നടപ്പാതയും കയ്യേറി കച്ചവടം നടക്കുമ്പോള്‍ […]
Read Moreസംസ്ഥാന സിവില്‍ സര്‍വീസ് മത്സരം : സെലക്ഷന്‍ ട്രയല്‍സ് 19,20 തിയതികളില്‍്് തിരുവനന്തപുരത്ത്
സംസ്ഥാന സര്‍വീസ് മത്സരങ്ങളോടനുബന്ധിച്ച് സംസ്ഥാനതല സെലക്ഷന്‍ ട്രയല്‍സ് സെപ്റ്റംബര്‍ 19, 20 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും. 19ന് കബഡി, ഖോ – ഖോ ഇനങ്ങള്‍ ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തിലും, 20 ന് റെസ്ലിങ്ങ്, യോഗ ഇനങ്ങള്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലും നടക്കും. താത്പര്യമുള്ള വനിത/ പുരുഷ കായികതാരങ്ങള്‍ 19ന് രാവിലെ എട്ടിന് മുമ്പായി വകുപ്പ് മേധാവി സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്ന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍ – 04712331546, 04712331952, 04712331546
Read Moreകൊല്ലം അഞ്ചലിൽ റോഡ് റോളർ തലയിലൂടെ കയറി ഇറങ്ങി യുവാവിന് ദാരുണാന്ത്യം
കൊല്ലം; അഞ്ചലില്‍ റോഡ് റോളര്‍ തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. അലയമണ്‍ കണ്ണംകോട് ചരുവിള വീട്ടില്‍ വിനോദ് (37) ആണ് മരിച്ചത്. റോഡരികില്‍ കിടന്നുറങ്ങുകയായിരുന്ന വിനോദിന്‍റെ തലയിലൂടെ ബൈപ്പാസ് നിര്‍മ്മാണത്തിനെത്തിച്ച റോഡ് റോളര്‍ കയറിയിറങ്ങുകയായിരുന്നു.തയ്യൽ തൊഴിലാളിയായ വിനോദ് അവിവാഹിതനാണ്. സംഭവ സമയം വിനോദ് മദ്യപിച്ചിരുന്നതായി വിവരമുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ബൈപ്പാസില്‍ തെരുവ് വിളക്കുകള്‍ ഇല്ലാത്തതിനാല്‍ വാഹനത്തിന് മുന്നില്‍ കിടക്കുകയായിരുന്ന വിനോദിനെ കണ്ടിരുന്നില്ല എന്നാണ് റോഡ് റോളര്‍ ഡ്രൈവര്‍ പോലീസിനോട് പറഞ്ഞത്.സംഭവത്തിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി മൃതദേഹം അഞ്ചലിലെ […]
Read Moreവിളിക്കാതെ കല്യാണത്തിനെത്തി സദ്യയുണ്ടു. ഭക്ഷണം തികഞ്ഞില്ല;’ഫ്രീക്കന്മാൻമാരുടെ’ സംഘവും നാട്ടുകാരും കൂട്ടയടി
കോട്ടയം:കടുത്തുരുത്തിയിലെ കല്യാണപ്പന്തലിൽ വിളിക്കാതെ കല്യാണം കൂടാനെത്തിയ യുവാക്കളുടെ സംഘവും നാട്ടുകാരും തമ്മിൽ സംഘർഷം. വിളിക്കാതെ കല്യാണത്തിന് എത്തിയ ഫ്രീക്കന്മാരായ യുവാക്കളുടെ സംഘം സദ്യയുണ്ടതോടെ സദ്യ തികയാതെ വന്നു. ഇതോടെയാണ് നാട്ടുകാരും യുവാക്കളുടെ സംഘവും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. കടുത്തുരുത്തി ടൗണിന് സമീപമുള്ള ഓഡിറ്റോറിയത്തിൽ വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം വിളിക്കാതെ കല്യാണത്തിനെത്തി സദ്യയുണ്ടു. ഭക്ഷണം തികഞ്ഞില്ല;’ഫ്രീക്കന്മാൻമാരുടെ’ സംഘവും നാട്ടുകാരും കൂട്ടയടി കോട്ടയം:കടുത്തുരുത്തിയിലെ കല്യാണപ്പന്തലിൽ വിളിക്കാതെ കല്യാണം കൂടാനെത്തിയ യുവാക്കളുടെ സംഘവും നാട്ടുകാരും തമ്മിൽ സംഘർഷം. വിളിക്കാതെ കല്യാണത്തിന് എത്തിയ ഫ്രീക്കന്മാരായ […]
Read Moreവാർത്താ പ്രഭാതം
16.09.2023 കോഴിക്കോട് ഒരാൾക്കു കൂടി നിപ സ്ഥിരീകരിച്ചു; സമ്പർക്കപട്ടികയിൽ 950 പേർ?️കോഴിക്കോട് ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. ആശുപത്രിയിൽ നിരീക്ഷണത്തിലിരുന്ന 39 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികൾ ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ ഓഫീസ് അറിയിച്ചു. ഇതോടെ നിപ ബാധിതരുടെ എണ്ണം അഞ്ചായി. സമ്പർക്ക പട്ടികയിൽ നിലവിൽ 950 പേരാണ് ഉള്ളത്. പട്ടികയിലെ 281 പേർ ആരോഗ്യ പ്രവർത്തകരാണ്. ഇതിൽ 213 പേർ ഹൈ […]
Read More