കൊടുവായൂര്‍ ജി.ബി.എല്‍.പി, എത്തന്നൂര്‍ ജി.ബി.യു.പി, സ്‌കൂളുകളിലെപുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയില്‍ കഴിഞ്ഞ ഏഴര വര്‍ഷത്തില്‍ 3800 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയതായും വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സൃഷ്ടിച്ചതായും പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കെ. ബാബു എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിച്ച എത്തന്നൂര്‍ ജി.ബി.യു.പി സ്‌കൂളിലെയും കൊടുവായൂര്‍ ജി.ബി.എല്‍.പി. സ്‌കൂളിലെയും പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 2016ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ […]
Read MoreMonth: September 2023
മാലമോഷ്ട്ടാവിനെ ടൗൺ സൗത്ത് പോലീസ് പിടികൂടി.
കാടാംങ്കോടിന് സമീപം ഒരു കടയിൽ കയറി കടയിലുള്ള സ്ത്രീയുടെ കഴുത്തിൽ അണിഞ്ഞിരുന്ന 4 പവൻ തൂക്കം വരുന്ന സ്വർണ്ണ മാല പൊട്ടിച്ചു പോയ കേസിൽ ശരവണൻ (33) s/o ഭദ്രൻ ശ്രീനിവാസ പെരുമാൾ കോവിൽ സ്ട്രീറ്റ് , ശിങ്കനെല്ലൂർ, കോയമ്പത്തൂർ എന്നയാൾ ടൌൺ സൗത്ത് പോലീസിന്റെ പിടിയിലായി ഇയാളുടെ കൂടെയുള്ളയാളെ നേരത്ത റിമാൻഡ് ചെയ്തിരുന്നു. പ്രേതിക്ക്തിരെ തമിഴ്നാട്ടിൽ നിരവധി കേസുകൾ ഉണ്ട്. തമിഴ്നാട്ടിൻ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്.
Read Moreഅടൂരില്‍ ഏഴ് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങി മരിച്ചു.
അടൂര്‍ ഏനാത്തില്‍ ഏഴ് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങി മരിച്ചു. തട്ടാരുപടി-കൊട്ടാരം അമ്പലം റോഡിന് സമീപം താമസിക്കുന്ന മാത്യു പി.അലക്സാണ് (ലിറ്റിന്‍ 45) മകനെ കൊലപ്പെടുത്തിയത്.കുട്ടിയെ വിഷം കൊടുത്തോ കഴുത്തില്‍ കയര്‍ മുറുക്കിയോ ആണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. ഇന്നലെ രാത്രിയാണ് സംഭവം. മാത്യുവിന്റെ ഭാര്യ വിദേശത്ത് ജോലി ചെയ്യുകയാണ്.രണ്ടു മക്കളും മാത്യുവും മാത്രമാണ് വീട്ടില്‍ താമസം. ഇളയ മകന്‍ ഇന്ന് പുലര്‍ച്ചെ മൃതദേഹം കണ്ടതിന് ശേഷം സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഏനാത്ത് പൊലീസ് സ്ഥലത്ത് […]
Read Moreചിറ്റൂര്‍ കോളെജില്‍ സീറ്റൊഴിവ്
ചിറ്റൂര്‍ ഗവ കോളെജില്‍ ബിരുദ ബിരുദാനന്തര കോഴ്സുകളില്‍ സീറ്റൊഴിവ്. ഒന്നാം വര്‍ഷ ബി.എ ഇക്കണോമിക്‌സില്‍ ഒ.ബി.എക്‌സ് വിഭാഗത്തിലും ഒന്നാം വര്‍ഷ എം.എ തമിഴിന് ഓപ്പണ്‍-2, മുസ്ലിം-2, ഇ.ഡബ്ല്യൂ.എസ്-2, എസ്.സി-2, എസ്.ടി-1, തമിഴ് ഭാഷ ന്യൂനപക്ഷം-1, സ്‌പോര്‍ട്‌സ്-1, ലക്ഷദ്വീപ്-1, പി.ഡബ്ല്യൂ.ഡി-1 എന്നിങ്ങനെയുമാണ് ഒഴിവുള്ളത്. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 21 ന് രാവിലെ 10 ന് ബന്ധപ്പെട്ട വകുപ്പുകളില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9446011887
Read Moreനാമക്കലിൽ ഷവർമ കഴിച്ച വിദ്യാർഥിനി മരിച്ചു; 19 പേർ ആശുപത്രിയിൽ
നാമക്കലിലെ റസ്റ്ററന്റിൽനിന്നു ഷവർമ കഴിച്ച 9–ാം ക്ലാസ് വിദ്യാർഥിനി മരിച്ചു. ഇവിടെ നിന്നു ഭക്ഷണം കഴിച്ച 13 മെഡിക്കൽ കോളജ് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ കടയുടമ അടക്കം 3 പേർ അറസ്റ്റിലായി. നാമക്കലിൽ ഷവർമ വിൽപന തൽക്കാലത്തേക്ക് നിരോധിക്കുകയും ചെയ്തു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പൂട്ടി സീൽ ചെയ്തു. നാമക്കൽ പരമത്തി റോഡിൽ പ്രവർത്തിക്കുന്ന ഐവിൻസ് റസ്റ്ററന്റിനെതിരെയാണു നടപടി. 16നു മാതാവിനും സഹോദരനുമൊപ്പം ഷവർമയും ബിരിയാണിയും കഴിച്ച കലൈയരശി(14)യാണു മരിച്ചത്. മാതാവ് സുജിത, സഹോദരൻ ഭൂപതി എന്നിവർക്കൊപ്പം വീട്ടിൽ […]
Read Moreമകളുടെ ഫോണിലേക്ക് വീട്ടമ്മയുടെ അശ്ലീലചിത്രങ്ങള്‍ അയച്ച് കൊടുത്തു; എടുക്കാത്ത വായ്പ തിരിച്ചടയ്ക്കാൻ ഓണ്‍ലൈൻ വായ്പ മാഫിയയുടെ ഭീഷണി
. കൊല്ലങ്കോട് : എടുക്കാത്ത വായ്പ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ടു വീട്ടമ്മയ്ക്ക് ഓണ്‍ലൈൻ വായ്പ മാഫിയയുടെ ഭീഷണി. മകളുടെ ഫോണിലേക്ക് ഉള്‍പ്പെടെ വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത അശ്ലീലചിത്രങ്ങള്‍ അയച്ച് കൊടുത്താണ് ഭീഷണിപ്പെടുത്തല്‍. എന്നാല്‍ വായ്പ എടുത്തിട്ടില്ലെന്നും കോവിഡ് കാലത്ത് ഓണ്‍ലൈൻ വായ്പയെക്കുറിച്ച് അന്വേഷിച്ചതേയുള്ളുവെന്നാണ് വീട്ടമ്മ പറയുന്നത്. ഓണ്‍ലൈനില്‍ കണ്ട നമ്പറിലേക്ക് അന്ന് ആധാര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറിയിരുന്നു. ഇന്റര്‍നെറ്റ് സൗകര്യമുള്ള ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടതിനാല്‍ മകളുടെ നമ്പറും നല്‍കിയിരുന്നു. പിന്നീട് 13,800 രൂപ വായ്പ തിരിച്ചടയ്ക്കണമെന്ന ഫോണ്‍ വിളികള്‍ വന്നു […]
Read Moreഓണം ബമ്പറടിച്ചാല്‍ ടിക്കറ്റ് എത്രദിവസത്തിനുള്ളില്‍ ഹാജരാക്കണം? വൈകിയാലോ
? സെപ്ടംബര്‍ 20നാണ് ഇക്കൊല്ലത്തെ ഓണം ബമ്പറിന്‍റെ നറുക്കെടുപ്പ്. ടിക്കറ്റിന് റെക്കോര്‍ഡ് വില്‍പനയാണ് നടക്കുന്നത്. ആകെ അച്ചടിച്ച 85 ലക്ഷം ടിക്കറ്റില്‍ 71.5 ലക്ഷം ടിക്കറ്റുകള്‍ ഇതിനോടകം വിറ്റു കഴിഞ്ഞു. പാല്ക്കാട് ജില്ലയില്‍ മാത്രം 7 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം 67 ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറി അടിച്ചാല്‍ പ്രത്യേകം ശ്രദ്ധിക്കണ്ട കാര്യമാണ് സമ്മാനര്‍ഹമായ ടിക്കറ്റ് സമയബന്ധിതമായി കൈമാറണമെന്നത്. 30 ദിവസത്തിനകം ടിക്കറ്റ് കൈമാറണമെന്നാണ് നിയമം. അതില്‍ […]
Read Moreസര്‍വ്വേയര്‍ നിയമനം: അപേക്ഷ 23 വരെ
ഡിജിറ്റല്‍ ക്രോപ്പ് സര്‍വ്വേ ഖാരിഫ് 2023 ന്റെ ഭാഗമായി ആലത്തൂര്‍ ബ്ലോക്കിലെ ആലത്തൂര്‍, എരിമയൂര്‍, കാവശ്ശേരി, തരൂര്‍, പുതുക്കോട്, കണ്ണമ്പ്ര, വടക്കഞ്ചേരി, കിഴക്കഞ്ചേരി പഞ്ചായത്തുകളില്‍ ഡിജിറ്റല്‍ സര്‍വ്വേക്കായി വില്ലേജ് അടിസ്ഥാനത്തില്‍ സര്‍വ്വേയര്‍മാരെ താത്ക്കാലികമായി നിയമിക്കുന്നു. പ്ലസ് ടു യോഗ്യതയുള്ള കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. വി.എച്ച്.എസ്.സി/ ഡിപ്ലോമ അഗ്രികള്‍ച്ചര്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണ്‍ ഉള്ളവരായിരിക്കണം. ഒരു പ്ലോട്ട് ഡിജിറ്റല്‍ സര്‍വ്വേ നടത്തുന്നതിന് 10 രൂപ വേതനം ലഭിക്കും. താത്പര്യമുള്ളവര്‍ അനുബന്ധരേഖകളോടൊപ്പം പൂരിപ്പിച്ച അപേക്ഷ […]
Read Moreവാർത്താ പ്രഭാതം
19.09.2023 പ്രത്യേക സമ്മേളനത്തിൽ നിർണായക തീരുമാനങ്ങളുണ്ടാകും: പ്രധാനമന്ത്രി?️ പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിൽ നിർണായക തീരുമാനങ്ങളുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമ്മേളനം ചെറുതാണെങ്കിലും ചരിത്രപരമായിരിക്കുമെന്നും മോദി മാധ്യമങ്ങളോട് പറഞ്ഞു. പഴയ തിന്മകളെ ഉപേക്ഷിച്ച് പുതിയ വിശ്വാസത്തോടെയും ഊർജത്തോടെയും പുതിയ മന്ദിരത്തിലേക്ക് പ്രവേശിക്കണമെന്നും ഇന്ത്യയെ വികസിത രാജ്യമാക്കുന്നതിനുള്ള നിർണായക തീരുമാനങ്ങൾ പുതിയ മന്ദിരത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന സ്കൂൾ കലോത്സവം കൊല്ലത്ത്, കായികോത്സവം തൃശൂരിൽ?️സംസ്ഥാന സ്കൂൾ കലാ-കായിക-ശാസ്ത്രമേളകളുടെ തിയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ കലോത്സവം 2024 […]
Read Moreമകന്റെ ബൈക്ക് കത്തിക്കാൻ ക്വട്ടേഷൻ നൽകിയ വീട്ടമ്മയെ അതേ സംഘം തിരികെ ആക്രമിച്ചു
മലപ്പുറം മേലാറ്റൂരിൽ മകന്റെ ബൈക്ക് കത്തിക്കാൻ ക്വട്ടേഷൻനൽകിയ വീട്ടമ്മയെ അതേ സംഘം ആക്രമിച്ചതായി പരാതി.സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ മേലാറ്റൂർ പൊലീസ്അറസ്റ്റ് ചെയ്തു. മുള്ള്യാകുർശ്ശി തച്ചാംകുന്നേൽ നഫീസയ്ക്ക്നേരെയാണ് മൂന്നംഗ സംഘം ആക്രമണം നടത്തിയത്. തമിഴ്നാട്ഉക്കടം സ്വദേശി കാജാ ഹുസൈൻ (39), പന്തലം ചേരി നാസർ(32), മുള്ള്യാകുർശ്ശി കീഴുവീട്ടിൽ മെഹബൂബ്'(58) എന്നിവരാണ്അറസ്റ്റിലായത്. മേലാറ്റൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ ആർരഞ്ജിത്തും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. നേരത്തേ വീട്ടമ്മ നൽകിയ ക്വട്ടേഷൻ ഏറ്റെടുത്ത് ഇവരുടെമകന്റെ ബൈക്ക് കത്തിച്ച കേസിൽ […]
Read More