Month: September 2023

കേക്ക് മിക്സിങ് ആഘോഷവുമായി ക്രോസ്സോ

കൊച്ചി: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കേക്ക് ഉൽപ്പന്നങ്ങളുടെ പ്രമുഖ ബ്രാൻഡായ ക്രോസ്സോ സംഘടിപ്പിച്ച കേക്ക് മിക്സിംഗ് റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ ഉദ്‌ഘാടനം ചെയ്തു. ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യൽ എന്റർപ്രൈസസ് സ്ഥാപകൻ കെ. പോൾ തോമസ്, ഇസാഫ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മെറീന പോൾ സഹസ്ഥാപകൻ ഡോ. ജേക്കബ് സാമുവേൽ, ടി. ജെ. സനീഷ് കുമാർ എംഎൽഎ, ഇസാഫ് കോ ഓപ്പറേറ്റീവ് ചെയർമാൻ സെലീന ജോർജ്, കൗൺസിലർമാരായ രേഷ്മ ഹേമജ്‌, സുബി സുകുമാർ, സെഡാർ […]

Read More

ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി; സംഭവം വയനാട്ടില്‍.

വയനാട് ഭര്‍ത്താവ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു. പുലര്‍ച്ചെയായിരുന്നു കൊലപാതകം. വെണ്ണിയോട് സ്വദേശി അനിഷയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുകേഷ് പൊലീസില്‍ കീഴടങ്ങി.കൊലപാതക കാരണം വ്യക്തമല്ല. അനിഷയെ മുകേഷ് മര്‍ദ്ദിച്ചിരുന്നതായും പരാതിയുണ്ട്. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. 2022ലാണ് ഇരുവരുടെയും വിവാഹം നടന്നത്. പൊലീസിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.മുകേഷ് ഇന്നലെ വീട്ടിലെത്തിയ ശേഷം അനീഷയെ മര്‍ദിക്കുകയായിരുന്നു. ഇതിന് പിന്നാലെ യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. കമ്പളക്കാട് പൊലീസാണ് സംഭവത്തില്‍ അന്വേഷണം […]

Read More

രണ്ടാം വന്ദേഭാരത് ആലപ്പുഴ വഴി

തിരുവനന്തപുരം : കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ട്രെയിൻ കാസർകോട് – തിരുവനന്തപുരം റൂട്ടിൽ 24ന് കാസർകോട്ട് ഉദ്ഘാടനം ചെയ്യും. ആലപ്പുഴ വഴിയായിരിക്കും സർവീസ്. രാവിലെ 7ന് കാസർകോട്ടു നിന്നു പുറപ്പെടും. കണ്ണൂർ (8.03), കോഴിക്കോട് (9.03), ഷൊർണൂർ (10.03), തൃശൂർ (10.38), എറണാകുളം (11.45), ആലപ്പുഴ (12.38), കൊല്ലം (ഉച്ചയ്ക്ക് 1.55), തിരുവനന്തപുരം (3.05). മടക്ക ട്രെയിൻ വൈകിട്ട് 4.05 ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടും. കൊല്ലം (4.53), ആലപ്പുഴ (5.55), എറണാകുളം (6.35), തൃശൂർ (രാത്രി […]

Read More

വാർത്ത പ്രഭാതം

ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി കാനഡ; തിരിച്ചടിച്ച് ഇന്ത്യ?️ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നാരോപിച്ച് ഇന്ത്യൻ നയതന്ത്രജ്ഞനെ പുറത്താക്കിയ കാനഡയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി ഇന്ത്യ. കാനഡ പുറത്താക്കിയ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയുടെ അതേ റാങ്കിലുള്ള കാനഡ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയാണ് ഇന്ത്യ തിരിച്ചടിച്ചത്. നയതന്ത്രജ്ഞനെ പുറത്താക്കാനുള്ള തീരുമാനം ഇന്ത്യൻ വിദേശകാര്യമന്ത്രാലയം കാനഡയുടെ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തിയാണ് അറിയിച്ചത്. ഭൂപതിവ് നിയമത്തിലെ ഭേദഗതി ചരിത്രം?️സംസ്ഥാന ചരിത്രത്തിലെ നിര്‍ണ്ണായകമായ നിയമ ഭേദഗതിക്കാണ് […]

Read More

നറുക്കെടുപ്പ് ഇന്ന് രണ്ടു മണിക്ക് : അവസാനമണിക്കൂറുകളിൽ വമ്പൻ തിരക്ക്! ഓണം ബമ്പ‍ർ വിൽപ്പന സമയം നീട്ടി

നറുക്കെടുപ്പ് ഇന്ന് രണ്ടു മണിക്ക് : അവസാനമണിക്കൂറുകളിൽ വമ്പൻ തിരക്ക്! ഓണം ബമ്പ‍ർ വിൽപ്പന സമയം നീട്ടി തിരുവനന്തപുരം: ഓണം ബമ്പർ ഭാഗ്യാന്വേഷികളുടെ തിരക്ക് അവസാന മണിക്കൂറുകളിൽ കൂടിയതോടെ വിൽപ്പന സമയം നീട്ടി. അവസാന മണിക്കൂറില്‍ ആവശ്യക്കാര്‍ കൂടുന്നത് പരിഗണിച്ചാണ് വിൽപ്പന സമയം നീട്ടിയത്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഇന്ന് രാവിലെ 10 മണിവരെ ഏജന്റുമാര്‍ക്ക് ജില്ലാ ലോട്ടറി ഓഫീസില്‍ നിന്നും ലോട്ടറികള്‍ വാങ്ങിക്കാം. മെയിൻ – സബ്ഏജൻസികളെല്ലാം രാവിലെ 8 മണിക്ക് ഓഫീസുകള്‍ തുറക്കണമെന്നും […]

Read More

മൊയ്തിന് കുടപിടിക്കാനാണ് ഗോവിന്ദന്റെ ശ്രമമെന്ന് കെ സുധാകരന്‍ എംപി

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന ഭീമമായ തട്ടിപ്പിനെ ഇഡി പുറത്തുകൊണ്ടുവരുമ്പോള്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇഡിക്കു മുന്നില്‍ എത്തിയതുമായി ബന്ധപ്പെടുത്തി നിസാരവത്കരിക്കുന്ന സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്റെ നടപടി കാട്ടുകള്ളന്‍ എസി മൊയ്തിന് കുടപിടിക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സോണിയ ഗാന്ധി മൂന്നു തവണയും രാഹുല്‍ ഗാന്ധി ആറു തവണയും ഞാന്‍ രണ്ടു തവണയും ഇഡിയുടെ മുന്നില്‍ പോയത് തെറ്റ് ചെയ്തിട്ടില്ലെന്ന ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ഭയമായാണ്. സുദീര്‍ഘമായി […]

Read More

കാപ്പ ചുമത്തി നാടുകടത്തി*

പാലക്കാട് ജില്ലാ പോലീസ് മേധാവി R.ആനന്ദ് IPS ന്റെ ശുപാർശയിൽ തൃശ്ശൂർ റേഞ്ച് പോലീസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലായ എസ്. അജീതാ ബേഗം IPS, അവർകളുടെ ഉത്തരവ് പ്രകാരം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പാലക്കാട് കസബ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അഖിൽ കുമാർ, വയസ്സ്-32, s/o മണികണ്ഠകുമാർ, ചന്ദ്രിക വിഹാർ, രാമശ്ശേരി, എലപ്പുള്ളി, പാലക്കാട് ജില്ല എന്നയാളുടെ പേരിൽ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് 15 ചുമത്തി നാടുകടത്തി. കാപ്പ […]

Read More

കാൽ വിരലിൽ മുറിവ്, മുറിച്ചു മാറ്റി; ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ബന്ധുക്കൾ വീട്ടിൽ കയറ്റിയില്ല; വയോധികന് ആശുപത്രി അഭയകേന്ദ്രം..!*

ഒന്നരമാസത്തെ ചികിത്സയ്ക്കുശേഷം ഡിസ്ചാർജ് ചെയ്ത രോഗിയെ ബന്ധുക്കൾ വീട്ടിൽ കയറ്റാതായതോടെ വീണ്ടും ആശുപത്രിയിൽ അഭയം നൽകി അധികൃതർ. കഴിഞ്ഞ ഒന്നരമാസത്തോളമായി കുറ്റിപ്പുറം ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പൊന്നാനി കിണർ സ്വദേശിയായ എഴുപത്തിനാലുകാരനെയാണ് ബന്ധുക്കൾ ഇന്നലെ വീട്ടിൽ നിന്ന് ഇറക്കിവിട്ടതായി പറയുന്നത്. കാലിലെ വിരലുണ്ടായിരുന്ന മുറിവിനെ തുടർന്ന് മറ്റൊരു ആശുപത്രിയിൽ നിന്ന് വിരൽ മുറിച്ചുമാറ്റിയ വയോധികൻ ഒന്നരമാസം മുൻപാണ് കുറ്റിപ്പുറം ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയത്. ഒന്നരമാസമായിട്ടും ഇയാൾ ആശുപത്രി വിടാതായതോടെയാണ് ഇന്നലെ ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിക്കാൻ […]

Read More

കെ.ബി ഗണേഷ് കുമാർ എം.എൽ.എയുടെ ഓഫീസിലേക്ക് യു.ഡി.എഫ് മാർച്ച്… സംഘർഷം

കൊല്ലം: കെ.ബി ഗണേഷ് കുമാർ എം.എൽ.എയുടെ ഓഫീസിലേക്ക് യു.ഡി.എഫ് മാർച്ച്. സോളാർ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കെ.ബി ഗണേഷ് കുമാർ എം.എൽ.എയുടെ രാജി ആവശ്യപ്പെട്ടായിരുന്നു മാർച്ച്. മാർച്ച് പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പ്രതിഷേധ മാർച്ച് യു.ഡി.എഫ് കൺവീനർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതിനു മുൻപുതന്നെ സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു. നേതാക്കൾ പലതവണ ആവശ്യപ്പെട്ടിട്ടും പ്രവർത്തകർ ശാന്തരായില്ല. മാർച്ച് തടയാൻ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചതോടെ, […]

Read More

ഉമ്മൻ ചാണ്ടിക്ക് പണം കൈമാറിയെന്ന ആരോപണം തള്ളി സിബിഐ; റിപ്പോര്‍ട്ട് പുറത്ത്

‍തിരുവനന്തപുരം:സോളർ കരാർ ലഭിക്കാനായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കു ഡൽഹിയിലും തിരുവനന്തപുരത്തും പണം കൈമാറിയെന്ന പരാതിക്കാരിയുടെ ആരോപണം തള്ളിയ കോടതി റിപ്പോര്‍ട്ട് പുറത്ത്. പരാതിക്കാരിയുടെ വാദങ്ങളെല്ലാം കളവാണെന്നു ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി കണ്ടെത്തി. ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐയുടെ അന്തിമ റിപ്പോർട്ടിനെതിരെ പരാതിക്കാരി നൽകിയ തടസ ഹർജി തള്ളിക്കൊണ്ടാണു സിബിഐ റിപ്പോർട്ട് കോടതി ശരിവച്ചത്. പീഡനക്കേസിനു പുറമേയാണ് സാമ്പത്തികാരോപണവും ഉന്നയിച്ചത്.പരാതിക്കാരിയുടെ പ്രാധാനപ്പെട്ട ആരോപണങ്ങള്‍ ഇവയായിരുന്നു. സോളര്‍ കരാര്‍ ലഭിക്കാനായി മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കു 3 കോടി രൂപ കൈക്കൂലി നല്‍കി. […]

Read More