Month: August 2023

നിലമ്പൂര്‍ വനത്തിലെ ആദിവാസി കുടുംബങ്ങളുടെ ദുരിതത്തിൽ ഇടപെട്ട് ഹൈക്കോടതി.

നിലമ്പൂര്‍ വനത്തിലെ ആദിവാസി കുടുംബങ്ങൾക്ക് രണ്ടാഴ്ചയ്ക്കകം വെള്ളവും വൈദ്യുതിയും ഇ ടോയിലറ്റ് സൗകര്യവും എത്തിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ആദിവാസികുടുംബങ്ങളുടെ പുനരധിവാസത്തിനായി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്. 300 ആദിവാസി കുടുംബങ്ങൾ 2019 ലെ പ്രളയത്തിൽ വീടുകളും പാലവും തകർന്നതിനെ തുടർന്ന് വനത്തിനുള്ളിൽ ദുരിത ജീവിതം നയിക്കുന്നുവെന്നാണ് പൊതുതാല്‍പര്യ ഹർജിയിൽ പറയുന്നത്.

Read More

വീട് വെയ്ക്കാൻ പലിശ രഹിത വായ്പ, മന്ത്രിയുടെ പേരിൽ പാർട്ടി ഭാരവാഹികൾ പണം തട്ടിയതായി പരാതി; കേസെടുത്തു

തൃശൂർ : മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ പേരും ചിത്രവും ഉപയോഗിച്ച് ഐ.എൻ.എൽ ഭാരവാഹികൾ പണം തട്ടിയതായി പരാതി. തൃശൂർ പീച്ചി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഐഎന്‍എല്‍ ജില്ലാ ഭാരവാഹികള്‍ക്കെതിരെയാണ് പലിശ രഹിത ഭവന വായ്പ പദ്ധതിയുടെ പേരില്‍ പണം തട്ടിയതിന് പീച്ചി പൊലീസ് കേസെടുത്തത്. കിഴക്കേക്കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന അർബൻ റൂറൽ ഹൗസിങ് ഡെവലപ്മെന്റ് സെസൈറ്റിയുടെ പേരിലായിരുന്നു തട്ടിപ്പ്. ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഫീക്ക് ബക്കര്‍ ഉള്‍പ്പടെയുള്ളവരാണ് സൊസൈറ്റി ഭാരവാഹികള്‍. പലിശ രഹിത ഭവന […]

Read More

തൃശൂരിൽ ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം, 30 ലേറെ പേർക്ക് പരിക്ക്, യാത്രക്കാരിൽ ഭൂരിഭാഗവും വിദ്യാർത്ഥികൾ

തൃശൂർ കണിമംഗലത്ത് ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം. തൃപ്പയാറിൽ നിന്നും പുറപ്പെട്ട് തൃശൂർ ഭാഗത്തേക്ക് സർവീസ് നടത്തുന്ന ക്രൈസ്റ്റ് എന്ന ബസാണ് കണിമംഗലത്ത് വെച്ച് പാടത്തേക്ക് മറിഞ്ഞത്. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. രാവിലെയായതിനാൽ അമ്പതിലേറെ യാത്രക്കാർ ബസിലുണ്ടായിരുന്നു. ഇവരിൽ 30 പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്കൂൾ, കോളജ് വിദ്യാർഥികളും രാവിലെ ജോലി ആവശ്യങ്ങൾക്കായി പോകുന്നവരുമായിരുന്നു ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ഭൂരിഭാഗവും. ഇവരിൽ ഒരാളുടെ പരിക്ക് സാരമുള്ളതാണ്. റോഡ് പണി നടക്കുന്ന സ്ഥലമാണെന്നാണ് യാത്രക്കാരിൽ നിന്നും ലഭിക്കുന്ന […]

Read More

ഡ്രൈ ഫ്‌ളവറുകള്‍ ഉപയോഗിച്ച് 25 അടി ഉയരത്തില്‍ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചിത്രം

തൃശൂര്‍: മുപ്പതിനായിരത്തോളം ഡ്രൈ ഫ്‌ളവറുകള്‍ ഉപയോഗിച്ച് 25 അടി ഉയരത്തില്‍ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ഒരുക്കി ഫ്യൂസോ ഫ്രണ്ട്സ് കൂട്ടായ്മ. എടമുട്ടത്ത് ഫ്യൂസോ ഫുഡ് കോര്‍ട്ടിന്റെ ടര്‍ഫിലാണ് ചിത്രമൊരുക്കിയത്. ഒരു രാത്രിയും പകലും സമയമെടുത്ത് 25*20 വലുപ്പമുള്ള ബോര്‍ഡില്‍ വിവിധങ്ങളായ 25 നിറങ്ങളിലുള്ള ആര്‍ട്ടിഫിഷ്യല്‍ പൂക്കള്‍ ഒട്ടിച്ചുവച്ചാണ് ഉമ്മന്‍ ചാണ്ടിയുടെ മുഖചിത്രം തീര്‍ത്തത്. ഫ്യൂസോ ഫ്രന്റ്‌സ് കൂട്ടായ്മയിലെ അഷറഫ് കെ. അലി, ജസീം കെ. ഹംസ, ജിതേഷ് വി. ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിനാണ് […]

Read More

വാർത്താകേരളം

   [18.08.2023]            വൈദ്യുതി പ്രതിസന്ധി രൂക്ഷം?️സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു. ഓണത്തിനു ശേഷവും ശക്തമായ മഴ ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താനാണ് സാധ്യത. 21ന് മുഖ്യമന്ത്രിയുമായി നടത്തുന്ന ചർച്ചയ്ക്ക് ശേഷമാവും അന്തിമ തീരുമാനം.പീക്ക് അവറിൽ വൈദ്യുതി നിയന്ത്രിക്കാൻ എല്ലാവരും തയാറാവണമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. കൂടിയ വിലയ്ക്ക് പുറത്തു നിന്നു വൈദ്യുതി വാങ്ങിയാണ് ഇപ്പോൾ കെഎസ്ഇബി മുന്നോട്ടു പോവുന്നത്. ഇതിലൂടെ പ്രതിദിനം 10 കോടിയോളം രൂപയാണ് ചെലവ്. മധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തു വിട്ടു?️തെരഞ്ഞെടുപ്പു വിജ്ഞാപനം […]

Read More

കോട്ടയം നഗരമധ്യത്തിൽ നഗരസഭ ഓഫിസിനു എതിർവശത്തെ കെട്ടിടത്തിൽ നിന്നും ഇഷ്ടിക അടന്നു വീണ് ലോട്ടറി സ്ഥാപനത്തിലെ ജീവനക്കാരന് ദാരുണാന്ത്യം.

തിരുനക്കര മീനാക്ഷി ലക്കി സെന്ററിലെ ജീവനക്കാരൻ ജിനോ (49) ആണ് മരിച്ചത്. ഇന്ന് (വ്യാഴാഴ്ച) രാത്രി ഒൻപത് മണിയോടെ കോട്ടയം നഗരസഭ ഓഫിസിന് എതിർ വശത്തെ ബിൽഡിംങി ലായിരുന്നു സംഭവം. കെട്ടിടത്തിനു മുകളിലെ ജനൽ പാളിയിൽ സ്ഥാപിച്ചിരുന്ന ഇഷ്ടിക അടർന്നു വീഴുകയാ യിരുന്നു. തലയിലും ശരീരത്തിലും ഇഷ്ടിക പതിച്ച് ഗുരുതരാവസ്ഥയിലായ ഇയാളെ ഉടൻ തന്നെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടം സംഭവിച്ചത് എങ്ങിനെയെന്ന് വെസ്റ്റ് പൊലീസ് അന്വേഷിച്ചു വരികയാണ്.

Read More

16.920 ഗ്രാം മെത്താഫെറ്റമിനുമായി മലപ്പുറം സ്വദേശിയായ യുവാവ് പിടിയിൽ

പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് IPS ൻ്റെ നിർദ്ദേശാനുസരണം ഓണത്തോടനുബന്ധിച്ച് കേരളത്തിലേക്ക് ലഹരി കടത്ത് തടയുന്നതിനുള്ള സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് പാലക്കാട് ടൗൺ നോർത്ത് പോലീസും , പാലക്കാട് ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് താണാവിൽ വെച്ച് 16.920 ഗ്രാം മെത്താഫെറ്റമിനുമായി വൈശാഖ് വയസ്സ് 24, S/O ഉണ്ണികൃഷ്ണൻ, പുന്നാനി വീട്, ചീരട്ടമണ്ണ വലമ്പൂർ .പി.ഒ, പെരിന്തൽമണ്ണ എന്നയാളെ അറസ്റ്റ് ചെയ്തു. ബാംഗ്ലൂരിൽ നിന്നാണ് പ്രതി […]

Read More

കിണറ്റിനുള്ളിൽ സ്‌ഫോടനം; വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു

പാലക്കാട്‌*: വാണിയംകുളത്ത് കിണറിനുള്ളിൽ സ്ഫോടനം. തൃക്കങ്ങോട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ലക്ഷ്മിഭായിയുടെ പറമ്പിലെ കിണറ്റിനുള്ളിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ ഉണ്ടായി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പെട്ടെന്ന് കിണറ്റിനുള്ളിൽ നിന്നും വലിയ ശബ്ദത്തോടെ സ്‌ഫോടനം ഉണ്ടാകുകയായിരുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ പ്രദേശത്തെ ഒരു വീടിന്റെ മേൽക്കൂര തകർന്നു. വീടുകളുടെ ജനൽ ചില്ലുകളും തകർന്നു. ആറോളം വീടുകളുടെ ജനൽ ചില്ലുകൾ ആണ് തകർന്നത്. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ്, അഗ്നിശമന സേന, ബോംബ് സ്‌ക്വാഡ് എന്നിവർ […]

Read More

സ്വര്‍ഗാരോപണ തിരുനാളും ഇടവക ദിനാഘോഷവും

ചിറ്റിലഞ്ചേരി : മേലാര്‍കോട് സെന്‍റ് ആന്‍റണീസ് ഫൊറോന പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്‍റെ സ്വര്‍ഗാരോപണ തിരുനാളും ഇടവക ദിനവും സ്വാതന്ത്ര്യ ദിനവും സംയുക്തമായി ആഘോഷിച്ചു. ആഘോഷമായ തിരുനാള്‍ കുര്‍ബാന, ലദീഞ്ഞ് എന്നിവയ്ക്ക് വികാരി ഫാ. സേവ്യര്‍ വളയത്തില്‍ കാര്‍മികനായി. വികാരി ദേശീയ പതാക ഉയര്‍ത്തി. വൈകീട്ട് പാരീഷ് ഹാളില്‍ നടന്ന ഇടവക ദിനാഘോഷ പരിപാടി രൂപത വികാരി ജനറാള്‍ മോണ്‍ ജീജോ ചാലക്കല്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സേവ്യര്‍ വളയത്തില്‍ അധ്യക്ഷനായി. ഇടവക പ്രതിനിധി പി. എ. […]

Read More

ചരിത്രനേട്ടത്തിനരികെ ഇന്ത്യ; ചന്ദ്രയാന്‍ മൂന്നിന്റെ നിര്‍ണായക ഘട്ടം വിജയകരം

ചന്ദ്രയാന്‍ 3ന്റെ നിര്‍ണായക ഘട്ടം വിജയകരമായി പൂര്‍ത്തിയായി. ലാന്‍ഡര്‍ മൊഡ്യൂള്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ടു. ഇതോടെ ലാന്‍ഡര്‍ ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി. 23ന് വൈകിട്ട് 5.47ന് ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ സോഫ്റ്റ് ലാന്റിങ് നടത്തും.വേര്‍പെടുന്ന പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ നിലവിലെ ഭ്രമണപഥത്തില്‍ തുടരുകയാണ്. വിക്രം എന്ന ലാന്‍ഡറിന്റെ ലാന്‍ഡിങ് ഏരിയ നിര്‍ണയം ഉള്‍പ്പെടെ വരും ദിവസങ്ങളില്‍ നടക്കും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ 9.6 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള പ്രദേശത്താണ് ലാന്‍ഡിങ്. 500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള ഏരിയ […]

Read More