മീമുകളിലൂടെ സോഷ്യൽമീഡിയയുടെ മനം കവർന്ന “ചീംസ്’ എന്ന ലോകപ്രശസ്‌തനായ നായക്കുട്ടി ഇനിയില്ല. ഷീബ ഇനു ഇനത്തിൽപെട്ട 12കാരനായ നായക്കുട്ടി രക്താര്‍ബുദത്തെ തുടർന്ന് വെള്ളിയാഴ്‌ച ശസ്ത്രക്രിയയ്‌ക്കിടെയാണ് വിടവാങ്ങിയത്. ലോകത്തെ ഏറ്റവും പ്രശസ്‌തമായ മീമുകളില്‍ ഒന്നാണ് ചീംസിന്റേത്. ചീംസിന്റെ വിയോഗം സമൂഹമാധ്യമങ്ങളെയും ദുഖത്തിലാഴ്‌ത്തി. ആയിരക്കണക്കിന് ആളുകളാണ് ചീംസിന് അനുശോചനം അറിയിച്ച് രംഗത്തെത്തിയത്. 2010ലാണ് ചീംസ് ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. ഇടകണ്ണിട്ടുള്ള നോട്ടവും കള്ളച്ചിരിയുമായി അലസമായിരിക്കുന്ന ചീംസിനെ സോഷ്യല്‍മീഡിയ പിന്നീടങ്ങോട്ട് ഏറ്റെടുക്കുകയായിരുന്നു. ‘ബോൾട്ട്സെ’ എന്നാണ് ചീംസിന്റെ യഥാര്‍ഥ പേര്. ഒരു വയസുള്ളപ്പോഴാണ് ചീംസിനെ […]
Read MoreMonth: August 2023
മാല കവർന്ന യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്‌പിച്ചു.
ബെന്നി വർഗീസ് വടക്കഞ്ചേരി കണ്ണമ്പ്ര ചെല്ലിപറമ്പിൽ ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടു കൂടിയാണ് സംഭവം.ചല്ലിപറമ്പ് കുഞ്ചുവിൻ്റെ ഭാര്യ ദേവു (70) ൻ്റെ മൂന്ന് പവനോളം വരുന്ന മാലയാണ് നഷ്ടപ്പെട്ടത്. റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന ദേവുവിൻ്റെ മാല സ്കുട്ടിയിൽ എത്തിയ യുവാവ് കവരുകയായിരുന്നു. കവർച്ചയുടെ വിവരം സി പി ഐ എം ചേവക്കോട് ബ്രാഞ്ച് സെക്രട്ടറി ജിജുവിനെ അറിച്ചതിനെ തുടർന്ന് ചേവക്കോട് വച്ച് മോഷ്ടാവിനെ പിടികൂടുകയായിരുന്നു. തൃശൂർ കുറ്റൂർ പാമ്പൂർ സ്വദേശി പെരുമനത്ത് വീട്ടിൽ ശ്രീകുമാർ (39) ആണ് […]
Read Moreവാർത്ത പ്രഭാതം
സമൂഹ മാധ്യമങ്ങളുടെ ഉപയോഗത്തിൽ ശ്രദ്ധ വേണം:സുപ്രീം കോടതി?️സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നത് കരുതലോടെ വേണമെന്നും അല്ലാത്ത പക്ഷം അതിന്റെ പ്രത്യാഘാതം നേരിടാൻ തയാറായിരിക്കണമെന്നും സുപ്രീം കോടതി. ഫെയ്സ്ബുക്കിൽ വനിതാ മാധ്യമ പ്രവർത്തകർക്കെതിരേ മോശം പരാമർശം നടത്തിയതിനു തനിക്കെതിരായ നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടനും തമിഴ്നാട് മുൻ എംഎൽഎയുമായി എസ്.വി. ശേഖർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണു പരമോന്നത കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലേക്ക്?️ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും. ഓഗസ്റ്റ് […]
Read Moreഗുജറാത്തിൽ ചൈനീസ് പൗരൻ 1400 കോടികൾ തട്ടിയ സംഭവം; കേന്ദ്ര സർക്കാർ ധവളപത്രം പുറപ്പെടുവിക്കണമെന്ന് കോൺഗ്രസ്
ഗുജറാത്തിൽ ചൈനീസ് പൗരൻ 1400 കോടികൾ തട്ടിയ സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ്. ഇന്ത്യക്കാരെ കൊള്ളയടിച്ച് രാജ്യം വിടുന്ന ചൈനീസ് തട്ടിപ്പുകാർക്കു നേരെയല്ല, പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ടാണ് അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ഉപയോഗിക്കുന്നതെന്നും സംഭവത്തിൽ കേന്ദ്ര സർക്കാർ ധവള പത്രം ഇറക്കണമെന്നും പാർട്ടിവക്താവ് പവൻ ഖേര പത്രസമ്മേളനത്തിൽ പറഞ്ഞു. ഫുട്‌ബോൾ വാതുവെപ്പ് ആപ്പ് ഉപയോഗിച്ച് ഗുജറാത്തിൽനിന്ന് ഒമ്പതുദിവസംകൊണ്ട് 1400 കോടി രൂപ തട്ടിച്ച് വൂ ഉയാൻബെ എന്ന ചൈനക്കാരൻ രാജ്യംവിട്ടെന്നാണ് തെളിയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കോ ആഭ്യന്തരമന്ത്രി അമിത് […]
Read Moreട്രെയിനില്‍ വനിത ടിക്കറ്റ് പരിശോധകയ്ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം
പാലക്കാട് സ്വദേശി രജിതയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മംഗലാപുരം- ചെന്നൈ എ്കസ്പ്രസില്‍ ഇന്ന് രാവിലെയാണ് സംഭവം. വടകരയ്ക്കും കൊയിലാണ്ടിക്കും ഇടയില്‍ വച്ചാണ് ഉദ്യോഗസ്ഥയ്ക്ക് നേരെ വയോധികനായ യാത്രക്കാരന്റെ ആക്രമണം ഉണ്ടായത്. ജനറല്‍ ടിക്കറ്റ് എടുത്ത ഇയാള്‍ റിസര്‍വേഷന്‍ കോച്ചിലായിരുന്നു യാത്ര ചെയതത്. റിസര്‍വ് ചെയ്ത യാത്രക്കാര്‍ എത്തിയപ്പോള്‍ ടിടിഇ വയോധികനോട് സീറ്റില്‍ നിന്ന് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു. ഇത് കൂട്ടാക്കാതെ വന്നപ്പോള്‍ ടിടിഇ വീണ്ടും മാറിയിരിക്കാന്‍ പറഞ്ഞു. അപ്പോഴാണ് വയോധികന്‍ ടിക്കറ്റ് പരിശോധകയുടെ മുഖത്തടിച്ചത്. ഇതു കണ്ടു നിന്ന […]
Read Moreഗർഭിണിയായ ആടിനെയും ആട്ടിൻകുട്ടിയെയും പുലി കടിച്ചു കൊന്നു
പാലക്കാട് : മലമ്പുഴയിൽ രണ്ടിടത്ത് പുലിയിറങ്ങി ആടുകളെ ആക്രമിച്ചു. മലമ്പുഴ അയ്യപ്പൻപൊറ്റ മേട്ടുചാള രാജന്റെ വീട്ടിലെ ഗർഭിണിയായ ആടിനെയും ആട്ടിൻകുട്ടിയെയും പുലി കടിച്ചുകൊന്നു. കൂട്ടിൽനിന്ന ആടിനെ കൊന്ന് വലിച്ചിഴച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ, വീട്ടുകാർ ബഹളം വെച്ചു. ഇതോടെ ആടിനെ ഉപേക്ഷിച്ചു പുലി ഓടിപ്പോവുകയായിരുന്നെന്ന് വീട്ടുകാർ പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ നാലിന് മലമ്പുഴ ഒന്നാംപുഴ പാലത്തിനുസമീപം ഷാജഹാന്റെ വീട്ടിലെ ഗർഭിണിയായ ആടിനെയും പുലി ആക്രമിച്ചു. ബഹളം കേട്ട് വീട്ടുകാരെത്തിയതിനാൽ പുലി രക്ഷപ്പെട്ടു. ആടിന് പരിക്കുണ്ട്. പ്രദേശത്ത് പുലിയുടെ ശല്യം […]
Read Moreപാലക്കാട് കടല്‍ കുതിരയുമായി ചെന്നൈ സ്വദേശി വനം വകുപ്പിന്റെ പിടിയില്‍
പാലക്കാട്: കടല്‍ കുതിരയുമായി യുവാവ് വനം വകുപ്പിന്റെ പിടിയില്‍. ചെന്നൈ സ്വദേശി എഴില്‍ സത്യയാണ് പിടിയിലായത്. പാലക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നുമാണ് യുവാവിനെ പിടികൂടിയത്. കടല്‍ കുതിരകളെ ഒരു ബോക്സിലിട്ട് കവറിലാക്കിയ നിലയിലായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് വനം വകുപ്പിന്റെ വിജിലന്‍സ് സംഘം നടത്തിയ പരിശോധനയിലാണ് കടല്‍ കുതിരകളുമായി യുവാവ് പിടിയിലാകുന്നത്. വംശനാശ ഭീഷണി നേരിടുന്ന കടല്‍ജീവിയാണ് കടല്‍കുതിര. 35 സെന്റിമീറ്റര്‍ വരെ വലുപ്പം വയ്ക്കുന്ന ഇവയുടെ ആണ്‍ വര്‍ഗ്ഗമാണ് പ്രസവിക്കുന്നത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന കടല്‍ക്കുതിരകളെ […]
Read Moreറവന്യൂ ജില്ലാ ടി. ടി.. ഐ. കലോത്സവം നെന്മാറയിൽ സമാപിച്ചു
ബെന്നി വർഗീസ് നെന്മാറ: വ്യാഴം, വെള്ളി ദിവസങ്ങളിലായി നെന്മാറയിൽ വച്ചു നടന്ന റവന്യു ജില്ലാ ടി ടി ഐ.കലോത്സവം സമാപിച്ചു. കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. കെ ബിനുമോൾ, ഉദ്ഘാടനം ചെയ്തു. പാലക്കാട് ഡി.ഡി. ഇ, വി പി. മനോജ് കുമാർ അധ്യക്ഷനായിരുന്നു. നെന്മാറ ടി ടി ഐ പ്രിൻസിപ്പാൾ. വി ഫൽഗുണൻ, ഡയറ്റ് സീനിയർ ലെക്ചറർ ഡോ. വി. ടി. ജയറാം എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ലീലാമണി […]
Read Moreറബ്ബർ വില 139 ലേക്ക് കൂപ്പുകുത്തി;ദുരിതത്തിലായി കർഷകർ
ജോജി തോമസ് നെന്മാറ : റബ്ബർ വില തകർച്ച തുടരുന്നു. ദുരിതത്തിലായി കർഷകർ. സർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയായ 170 രൂപ ലഭിച്ചില്ലെങ്കിലും 160 നു മുകളിൽ വില ലഭിക്കുമെന്ന പ്രതീക്ഷയിൽ റെയിൻ ഗാർഡിങ് നടത്തി ടാപ്പിംഗ് ആരംഭിച്ച കർഷകരാണ് വില തകർച്ചയിൽ ദുരിതം അനുഭവിക്കുന്നത്. ജൂണിൽ സീസൺ ആരംഭിക്കുമ്പോൾ വില കിലോഗ്രാമിന് 165 വരെ ഉയർന്നെങ്കിലും ടാപ്പിംഗ് സജീവമായതോടെ വില കുറഞ്ഞു തുടങ്ങി. പ്രമുഖ ടയർ കമ്പനികൾ വിപണിയിൽ നിന്ന് ഷീറ്റ് റബ്ബറുകൾ വാങ്ങാത്തതാണ് വിപണിയിൽ വില […]
Read Moreവാർത്താ പ്രഭാതം
*നിർബന്ധിത മതപരിവർത്തനം ഭരണഘടനാ വിരുദ്ധം* ?️നിർബന്ധിത മതപരിവർത്തനം ഭരണഘടനാ വിരുദ്ധമെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഭീഷണിപ്പെടുത്തിയും മറ്റു മാർഗങ്ങളിലൂടെയും രാജ്യത്ത് മതപരിവർത്തനം നടക്കുന്നുണ്ടെന്നും ഇതു തടയാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം. മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം മതപരിവര്‍ത്തനത്തിനുള്ള സ്വാതന്ത്ര്യമല്ല. വിഷയത്തിൽ ഒന്‍പത് സംസ്ഥാനങ്ങള്‍ പ്രത്യേക നിയമനിര്‍മാണങ്ങള്‍ തന്നെ നടത്തിയെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. *ഹിമാചൽ മഴക്കെടുതി: മരണസംഖ്യ 74* ?️ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരണപ്പെട്ടവരുടെ എണ്ണം 74 ആയി ഉയർന്നു. ഇതിൽ 21 പേരും […]
Read More