Month: August 2023

കെഎസ്ഇബി ഓഫീസ് വളപ്പിലെ ഫലവൃക്ഷത്തൈകള്‍ വെട്ടിയ കര്‍ഷകനെതിരേ കേസ്

കോട്ടയം> വൈദ്യുതി ലൈനിലേക്കു മുട്ടിക്കിടന്ന വാഴകള്‍ വെട്ടിയതിന്റെ പകയില്‍ കെഎസ്ഇബി ഓഫീസ് വളപ്പിലെ ഫലവൃക്ഷത്തൈകള്‍ വെട്ടിയ കര്‍ഷകനെതിരേ പോലീസ് കേസെടുത്തു.കെഎസ്ഇബിയുടെ അയ്മനം ഓഫീസ് വളപ്പില്‍ നട്ടുവളര്‍ത്തിയ ഒന്നര വര്‍ഷം പ്രായമായ മൂന്നു മാവിന്‍ തൈയും ഒരു പ്ലാവിന്‍ തൈയുമാണ് വെട്ടിനശിപ്പിച്ചത്. വൈദ്യുതി ഓഫീസ് വളപ്പില്‍ അതിക്രമിച്ചുകയറി നാശനഷ്ടങ്ങള്‍ വരുത്തിയതിന് കരിപ്പുതട്ട് മുപ്പതില്‍ ഭാഗത്ത് അറത്തറ എ.കെ സേവ്യറിനെതിരേ കുമരകം പോലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.വൈദ്യുതി ഓഫീസ് ഉദ്ഘാടന വേളയില്‍ നട്ടതാണ്  നശിപ്പിക്കപ്പെട്ട ഫലവൃക്ഷങ്ങള്‍.

Read More

പൊതുമരാമത്ത് വകുപ്പിനെ പരോക്ഷമായി വിമർശിച്ച് ജി സുധാകരൻ

ആലപ്പുഴയിലെ പാലങ്ങളുടെ നിർമ്മാണത്തിൽ മുൻ ഇടതുസർക്കാരിന്റെ ഇടപെടൽ വിസ്മരിക്കുന്നുവെന്ന് കാട്ടി മുൻമന്ത്രി ജി സുധാകരന്റെ വിമർശനം. ഫേസ്ബുക്കിലൂടെയാണ് മുൻ പൊതുമരാമത്ത് മന്ത്രി കൂടിയായ ജി സുധാകരന്റെ വിമർശനം. ഉദ്ഘാടനം നടക്കാനിരിക്കുന്ന ശവക്കോട്ട,കൊമ്മാടി പാലങ്ങളുടെ നിർമ്മാണം ചൂണ്ടിക്കാട്ടിയാണ് വിമർശനം. പ്രചരണത്തിൽ അടിസ്ഥാന വികസനത്തിന് പ്രാധാന്യം നൽകുന്നത് ഇന്നത്തെ ജനപ്രതിനിധികൾക്ക് ഏറെ സഹായകമാണ്. കഴിഞ്ഞ സർക്കാരിന്റെ ഇടപെടലിനെ കുറിച്ച് വാർത്തകളിൽ ചെറുസൂചന പോലും നൽകുന്നില്ല. ഇത് വികസന ചരിത്രത്തെ കാണാതിരിക്കലാണ്. ഇത്തരം നടപടികൾ ശരിയല്ലെന്നും ജി സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

Read More

കടം വാങ്ങിയ 500 രൂപയെ ചൊല്ലിയുണ്ടായ തർക്കത്തിൽ രണ്ടു ബസ് ജീവനക്കാർക്ക് കുത്തേറ്റു.

കോഴിക്കോട്: കടം വാങ്ങിയ 500 രൂപയെ ചൊല്ലിയുണ്ടായ തർക്കത്തിൽ രണ്ടു ബസ് ജീവനക്കാർക്ക് കുത്തേറ്റു. തലയാട് സ്വദേശി സിജിത്ത്, ഏകരൂൽ സ്വദേശി സിജാദ് എന്നിവർക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്കൊപ്പം ഉണ്ടായിരുന്ന ബസ് ക്‌ളീനർ സജിലിനും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആക്രമിച്ച കിനാലൂർ ഏഴുകണ്ടി സ്വദേശികളായ ബബിലേഷ്, മനീഷ്, ശരത് ലാൽ എന്നിവരെ ബാലുശ്ശേരി പോലീസ് അറസ്റ്റ്‌ ചെയ്തു. കുത്തേറ്റ ബസ് ജീവനക്കാരുടെ സുഹൃത്ത് കടമായി നൽകിയ 500 രൂപ […]

Read More

ജില്ലാ പഞ്ചായത്തംഗത്തിന്റെ മകനെതിരെ വധശ്രമം

ബെന്നി വര്‍ഗീസ്‌ തൃശൂർ: തൃശൂർ ജില്ലാ പഞ്ചായത്തംഗം ഷാനിബ ടീച്ചറുടെ മകനെ വടിവാൾ വീശിയും തോട്ടയെറിഞ്ഞും അപായപ്പെടുത്താൻ ശ്രമം. കപ്പൂർ കാഞ്ഞിരത്താണി മാരായംകുന്ന് കാരൂത്ത് വീട്ടിൽ ഷാദിന് നേരെയാണ് ആക്രമണ ശ്രമം നടന്നത്. ഇന്നോവ കാറിലെത്തിയ അഞ്ചംഗ സംഘമാണ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വീടിന് സമീപത്തെ നിർമ്മാണ പ്രവർത്തികൾ നടക്കുന്ന കെട്ടിടം വെള്ളം നനക്കാൻ ഇറങ്ങിയ ഷാദിന് സമീപത്ത് കൂടെ നമ്പർ പ്ലേറ്റ് ഇല്ലാത്ത ഇന്നോവ വാഹനം കടന്ന് പോവുകയായിരുന്നു. ഷഹദിനെ കണ്ട് പിറകോട്ട് തിരിച്ച് വന്ന […]

Read More

നടിയെ ആക്രമിച്ച കേസ്; വാദം മാറ്റി വെക്കണമെന്ന ദിലീപിന്‍റെ ആവശ്യം തള്ളി.

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അതിജീവിത നൽകിയ ഹർജിയിൽ വാദം മാറ്റി വെക്കണമെന്ന ദിലീപിൻ്റെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു. അന്വേഷണം വേണമെന്ന ആവശ്യത്തിൽ മറ്റാർക്കും പരാതി ഇല്ലല്ലോ എന്ന് കോടതി ചോദിച്ചു.ദിലീപിന് മാത്രമാണല്ലോ പരാതി എന്നും ചോദിച്ച കോടതി ഹർജി വിധി പറയാൻ മാറ്റി. അന്വേഷണം വേണമെന്ന ആവശ്യം ന്യായമാണെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലെ വാദം മാറ്റി വെക്കണമെന്നായിരുന്നു ദിലീപിൻ്റെ ആവശ്യം.

Read More

സ്വകാര്യ ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി രോഗി ആത്മഹത്യ ചെയ്ത നിലയിൽ

നെന്മാറ : സ്വകാര്യ ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പാലക്കാട് ചന്ദ്ര നഗർ സ്വദേശി പരമേശ്വരൻ (96) നാണ് മരിച്ചത്. ശ്വാസമുട്ടലും, മൂത്രതടസ്സവും മൂലം ഞായറാഴ്ച വൈകിട്ടാണ് നെന്മാറ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയത്. ആശുപത്രി കെട്ടിടത്തിന്റെ ആറാം നിലയിലെ ജനൽ വഴിയാണ് പുറത്തേക്ക് ചാടിയത്.

Read More

വാർത്ത പ്രഭാതം

തരൂരും കെ.സി. വേണുഗോപാലും കോൺഗ്രസ് പ്രവർത്തക സമിതിയിൽ; ചെന്നിത്തല സ്ഥിരം ക്ഷണിതാവ്?️39 അംഗ കോൺഗ്രസ് പ്രവർത്തക സമിതിയെ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് കെ.സി വേണുഗോപാലും എ.കെ ആന്‍റണിയും ശശി തരൂരും പ്രവർത്തക സമിതിയിലുണ്ട്. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവും കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേക സമിതിയിലുമുൾപ്പെടുത്തി. പ്രിയങ്ക ഗാന്ധി, ശശി തരൂർ, സച്ചിന്‍ പൈലറ്റ്, കെസി വേണുഗോപാൽ തുടങ്ങിയ പ്രമുഖർ പ്രവർത്തക സമിതിയിൽ ഇടംപിടിച്ചു. കനയ്യ കുമാറിനെ പ്രത്യേക ക്ഷണിതാവായും ജി-23 നേതാവായ മനീഷ് തിവാരിയെ സ്ഥിരം ക്ഷണിതാവായും […]

Read More

യുപിയിൽ സന്യാസി വേഷത്തിലെത്തിയ ഒരാൾ അഞ്ച് വയസ്സുകാരനെ നിലത്തടിച്ചു കൊന്നു.

ഉത്തർപ്രദേശിലെ മഥുരയിലെ ഗോവർദ്ധൻ ഏരിയയിലെ രാധാകുണ്ഡ് കമ്മ്യൂണിറ്റി സെന്ററിന് സമീപമായിരുന്നു സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അകാരണമായി 52 കാരനായ പ്രതി ആക്രമിക്കുകയായിരുന്നു. 5 വയസ്സുകാരൻ്റെ കാലിൽ പിടിച്ച് നിലത്തടിച്ച പ്രതി, നിരവധി തവണ കുട്ടിയുടെ വലിച്ചെറിയുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.കുട്ടിയുടെ നിലവിളി കേട്ട് ആളുകൾ ഓടിയെത്തി അക്രമിയെ പിടികൂടി. ഇയാളെ ജനക്കൂട്ടം ക്രൂരമായി മർദിച്ചു. പിന്നീട് പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഓംപ്രകാശ് എന്നാണ് […]

Read More

റഷ്യയുടെ ചാന്ദ്രദൗത്യം പരാജയം; ലൂണ 25 ചന്ദ്രനില്‍ തകര്‍ന്നുവീണു

സാങ്കേതിക തകരാറാണ് ലൂണയ്ക്ക് തിരിച്ചടിയയത് റഷ്യയുടെ ചാന്ദ്രദൗത്യം പരാജയം. ലൂണ 25 തകര്‍ന്നുവീണു.np ലാന്‍ഡിങ്ങിന് മുന്‍പ് ഭ്രമണപഥത്തിലേക്ക് നീങ്ങവേ ഇടിച്ചു ഇറങ്ങുകയായിരുന്നു. 50 വര്‍ഷത്തിനുശേഷമുള്ള റഷ്യയുടെ ചാന്ദ്രദൗത്യമായിരുന്നു ലൂണ 25. ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങുന്നതിന് മുന്നോടിയായി വലം വെക്കേണ്ട ഭ്രമണപഥത്തിലേക്ക് ലൂണ-25 പേടകത്തെ മാറ്റാന്‍ സാധിച്ചില്ലെന്ന് ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാങ്കേതിക തകരാറാണ് ലൂണയ്ക്ക് തിരിച്ചടിയയത്. 1976ല്‍ ആയിരുന്നു റഷ്യയുടെ അവസാനത്തെnp ചാന്ദ്രദൗത്യം. ഓഗസ്റ്റ് 11നായിരുന്നു ലൂണ 25 വിക്ഷേപിച്ചത്. അഞ്ചുദിവസം കൊണ്ട് ചന്ദ്രന്റെ ആകര്‍ഷണവലയത്തിലെത്തുകയും ഏഴു ദിവസം […]

Read More

ഇന്റർ മയാമിക്ക്‌ ചരിത്രജയം; ആദ്യ ടൂർണമെന്റിൽ കിരീടം, ഏഴ്‌ കളികളിൽ 10 ഗോൾ

മയാമി > ലീഗ്‌സ്‌ കപ്പ്‌ ഫൈനലിൽ നാഷ്‌വില്ലിനെ തകർത്ത്‌ ഇന്റർ മയാമിക്ക്‌ ചരിത്രജയം. പെനാൽറ്റി ഷൂട്ടൗട്ടിലാണ്‌ മെസിയും സംഘവും കപ്പുയർത്തിയത്‌ (10 – 9). നിശ്‌ചിത സമയത്തും അധിക സമയത്തും ഇരുടീമും സമനിലയിൽ തുടർന്നതോടെയാണ്‌ കളി ഷൂട്ടൗട്ടിലേക്ക്‌ നീങ്ങിയത്‌. മത്സരത്തിന്റെ 23ാം മിനിട്ടില്‍ മെസിയിലൂടെ ഇന്റര്‍ മയാമി മുമ്പിലെത്തിയിരുന്നു. ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡ് വഴങ്ങേണ്ടി വന്ന നാഷ്‌വില്‍ രണ്ടാം പകുതി ആരംഭിച്ച് 12ാം മിനിട്ടില്‍ തിരിച്ചടിച്ചു. ഫാഫേ പികൗള്‍ട്ടാണ് നാഷ് വില്ലിനായി സ്‌കോര്‍ ചെയ്‌തത്. […]

Read More