ന്യൂഡൽഹി > 69 -ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അല്ലു അർജുൻ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു (പുഷ്‌പ). ആലിയ ഭട്ടും (ഗംഗുബായ് കത്യവാടി), കൃതി സനോണും (മിമി) മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു. ദാദാസാഹേബ് ഫാൽക്കേ അവാർഡ് പിന്നീട് പ്രഖ്യാപിക്കും. 28 ഭാഷകളിൽ നിന്നായി 280 സിനിമകളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ഷാഹി കബീർ നേടി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്‌കാരം ‘മേപ്പടിയാൻ’ ചിത്രത്തിലൂടെ വിഷ്‌ണു മോഹൻ സ്വന്തമാക്കി. […]
Read MoreMonth: August 2023
നെന്മാറയില്‍ പ്രതികളെ പിടികൂടുന്നതിനിടെപോലീസിനെ ആക്രമിച്ച അഞ്ചുപേര്‍ അറസ്റ്റില്‍
നെന്മാറ: വല്ലങ്ങിയിലെ ബാറില്‍ ആക്രമണം നടത്തി മേശ തകര്‍ത്ത സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസിനെ ആക്രമിച്ച സംഭവത്തില്‍ അഞ്ചുപേരെ നെന്മാറ പോലീസ് അറസ്റ്റു ചെയ്തു. പോത്തുണ്ടി, അയ്യപ്പന്‍ കുന്ന് സ്വദേശിയായ പ്രണവ് (31). തിരുവഴിയാട്, മല്ലന്‍ പാറക്കല്‍, രമേഷ് (29). ചാത്തമംഗലം, ചൊട്ടിപ്പാറ, രഞ്ജിത്ത് (32). നെന്മാറ, നിമിഷ് (27), തിരുവഴിയാട്, കോഴിക്കോട്, സബീക്ക് (26). എന്നിവര്‍ക്കെതിരെയാണ് പോലീസ് അറസ്റ്റ് ചെയ്ത്.കഴിഞ്ഞ ദിവസം രാത്രി വല്ലങ്ങിയിലെ ബാറില്‍ മദ്യപിക്കാനെത്തിയ ഇവര്‍ പണം നല്‍കാതെ ബഹളം വെയ്ക്കുകയും, […]
Read Moreപുതിയ അധ്യായം രചിച്ച ഇന്ത്യ ചാന്ദ്രയാന്‍ചന്ദ്രനില്‍ സോഫ്റ്റ്ലാന്‍ഡ് ചെയ്തു
ന്യൂഡല്‍ഹി> ഇന്ത്യന്‍ ബഹിരാകാശചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച ഇന്ത്യ . ദ്രുവരഹസ്യങ്ങള്‍ തേടി ചാന്ദ്രയാന്‍ 3 ബുധന്‍ വൈകിട്ട് 6.03 ന്‌ചന്ദ്രനില്‍ സോഫ്റ്റ്ലാന്‍ഡ് ചെയ്തു. ഇതിനുമുന്‍പു ചന്ദ്രനില്‍ ഇറങ്ങിയിട്ടുള്ള യുഎസ്, സോവിയറ്റ് യൂണിയന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇതോടെ ഇന്ത്യയുടെ പേരും എഴുതിച്ചേര്‍ക്കപ്പെട്ടു. വൈകിട്ട് 5.44 നു ചന്ദ്രോപരിതലത്തില്‍നിന്ന് ഏകദേശം 25 കിലോമീറ്റര്‍ ഉയരത്തില്‍ വച്ചാണ് ഇറങ്ങല്‍ പ്രക്രിയ തുടങ്ങിയത്. ലാന്‍ഡറിലെ 4 ത്രസ്റ്റര്‍ എന്‍ജിനുകള്‍ വേഗം കുറച്ചു സാവധാനം ഇറങ്ങാന്‍ സഹായിച്ചു. നാലു വര്‍ഷം മുമ്പ് […]
Read Moreപാലക്കാട് തിരുവാഴിയോട് ബസ് മറിഞ്ഞ് രണ്ട് മരണം; നിരവധി പേർക്ക് പരിക്ക്
പാലക്കാട് തിരുവാഴിയോട് ബസ് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബസിന്റെ അടിയില്‍പ്പെട്ട രണ്ടുപേരാണ് മരിച്ചത്. ക്രെയിൻ ഉപയോഗിച്ച് ബസ് പൊക്കിയാണ് ഇവരെ പുറത്തെടുത്തത്മരിച്ചത് ഒരു സ്ത്രീയും പുരുഷനുമാണ്. മരിച്ചവരുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായി പ്രേംകുമാര്‍ അറിയിച്ചു. ആശുപത്രിയിലേക്ക് മാറ്റിയ രണ്ടുപേരുടെ പരിക്ക് സാരമുള്ളതാണ്. ചെന്നൈയില്‍ നിന്നും കോഴിക്കോട്ടേക്കു വരികയായിരുന്ന സ്വകാര്യ ട്രാവത്സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 7.45 ഓടെയായിരുന്നു അപകടം. കല്ലട ട്രാവത്സ് ബസ് ആണ് മറിഞ്ഞത്. ബസില്‍ 30 ലേറെ പേരുണ്ടായിരുന്നു.ഇറക്കത്തില്‍ […]
Read Moreവാർത്താ പ്രഭാതം
വൈദ്യുതി പ്രതിസന്ധിയിൽ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു?️സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന് വിട്ടു. ലോഡ് ഷെഡിങ് ഏർപ്പെടുത്തുക, അല്ലാത്ത പക്ഷം കൂടിയ വിലയ്ക്ക് പുറത്ത് നിന്ന വൈദ്യുതി വാങ്ങുക എന്നീ മാർഗങ്ങളാണ് സർക്കാരിന് മുന്നിലുള്ളത്. വെള്ളിയാഴ്ച വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷമാവും അന്തിമ തീരുമാനം. ന്യൂനപക്ഷ സ്കോളർഷിപ്പിൽ വൻ ക്രമക്കേട്?️രാജ്യത്തെ ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് […]
Read Moreവടക്കഞ്ചേരിയില്‍ തൊഴില്‍മേള 26ന്
ഉദ്യോഗാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്യണം അഭ്യസ്തവിദ്യരായ എല്ലാവര്‍ക്കും തൊഴിലുറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പി.പി സുമോദ് എം.എല്‍.എയുടെ നേതൃത്വത്തില്‍ വടക്കഞ്ചേരിയില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു. കുടുംബശ്രീ, കേരള നോളജ് ഇക്കണോമി മിഷന്‍, കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. വടക്കഞ്ചേരി മദര്‍ തെരേസ സ്‌കൂളില്‍ ആഗസ്റ്റ് 26 ന് നടക്കുന്ന തൊഴില്‍മേളയില്‍ വിവിധ തൊഴിലവസരങ്ങളുമായി നിരവധി തൊഴില്‍ദായകര്‍ പങ്കെടുക്കും. പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ പേര്, വിവരങ്ങള്‍ നല്‍കി www.knowledgemission.kerala.gov.in പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. […]
Read Moreസുഹൃത്തിന്റെ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഡൽഹിയിൽ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ന്യൂഡൽഹി> പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഡൽഹി വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. വനിതാ ശിശുക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രേമോദയ് ഖന്നയാണ് അറസ്റ്റിലായത്. സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. 2020 മുതൽ 2021 വരെയുള്ള കാലയളവിൽ നിരന്തരം പീഡിപ്പിക്കുയും ഗർഭിണിയാക്കുകയും ചെയ്‌തുവെന്നാണ് പരാതി. 2020ൽ പിതാവ് മരിച്ചതിന് പിന്നാലെ പെൺകുട്ടിയെ ഇയാൾ ഏറ്റെടുക്കുകയായിരുന്നു. തുടർന്നാണ് പീഡനത്തിന് വിധേയമാക്കിയത്. പെൺകുട്ടി ഗർഭിണിയായപ്പോൾ ഉദ്യോഗസ്ഥന്റെ ഭാര്യ ഗർഭം അലസിപ്പിച്ചതായും പെൺകുട്ടിയുടെ പരാതിയിലുണ്ട്. ഇയാളുടെ ഭാര്യയ്ക്കെതിരെയും […]
Read Moreകർഷക ക്ഷേമനിധി ബോർഡ് ; ഒരു വർഷം അഞ്ചുലക്ഷം പേരെ അംഗങ്ങളാക്കും
തിരുവനന്തപുരംകർഷകർക്ക് അയ്യായിരം രൂപവരെ പെൻഷൻ ഉറപ്പാക്കാനുള്ള പ്രവർത്തനവുമായി കർഷക ക്ഷേമനിധി ബോർഡ് മുന്നോട്ട്. ഒരുവർഷത്തിനകം അഞ്ചുലക്ഷം പേരെ അംഗങ്ങളാക്കാൻ കൃഷിവകുപ്പും ആലോചന തുടങ്ങി. ഇതിനായി അക്ഷയ സെന്റർ വഴി പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് രജിസ്‌ട്രേഷൻ ഊർജിതമാക്കും. യുവതലമുറയെ കാർഷികവൃത്തിയിലേക്ക് ആകർഷിക്കാനും കർഷകരുടെ ക്ഷേമത്തിനുമായി 2019ൽ ആരംഭിച്ച ക്ഷേമനിധി ബോർഡിൽ നിലവിൽ 17,964 അംഗങ്ങളുണ്ട്. 2020 ഒക്‌ടോബറിലാണ് ബോർഡ് ചെയർമാനും അംഗങ്ങളും ചുമതലയേറ്റത്. ബോർഡ് രൂപംനൽകിയ 12 ഇന പ്രവർത്തനപദ്ധതികൾ ധനവകുപ്പിന്റെ പരിഗണനയിലാണ്. ഇതിന് ഉടൻ അംഗീകാരം ലഭിക്കുമെന്നാണ് […]
Read More