Month: August 2023

വാർത്താ പ്രഭാതം

  ◾സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരുടെ നിയമനത്തിനു തയാറാക്കിയ 43 പേരുടെ പട്ടികയില്‍നിന്ന് രണ്ടാഴ്ചക്കുള്ളില്‍ നിയമനം നടത്തണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. പട്ടികയില്‍ മാറ്റങ്ങള്‍ വരുത്താന്‍ കരടു പട്ടികയായി പരിഗണിച്ചാല്‍ മതിയെന്നു മന്ത്രി ആര്‍. ബിന്ദു നിര്‍ദ്ദേശിച്ചിരിക്കേയാണ് പട്ടിക അന്തിമ പട്ടികയായി പരിഗണിച്ച് നിയമനം നടത്താന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടത്.   ◾സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം. മുഖ്യമന്ത്രി സാംസ്‌കാരികവകുപ്പിനാണു നിര്‍ദേശം നല്‍കിയത്. സംവിധായകന്‍ വിനയന്‍ നേരിട്ട് മുഖ്യമന്ത്രിക്കു നല്‍കിയ […]

Read More

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം: നെഹ്‌റു ട്രോഫി വള്ളം കളി കാണാന്‍ അവസരം

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം: നെഹ്‌റു ട്രോഫി വള്ളം കളി കാണാന്‍ അവസരം പാലക്കാട്‌:ആലപ്പുഴ പുന്നമട കായലില്‍ ഓഗസ്റ്റ് 12 ന് നടക്കുന്ന നെഹ്‌റു ട്രോഫി വള്ളം കളി കാണാന്‍ കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പാലക്കാട് സെല്‍ അവസരമൊരുക്കുന്നു. 39 യാത്രക്കാര്‍ക്ക് പങ്കെടുക്കാം. 1000, 500 എന്നീ കാറ്റഗറിയിലാണ് പ്രവേശനം. കാറ്റഗറി ഒന്നില്‍ ടിക്കറ്റ് ഒന്നിന് 1900 രൂപയും കാറ്റഗറി രണ്ടില്‍ 1400 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വള്ളംകളി കാണാനുള്ള ചാര്‍ജ് മാത്രമാണിത്. മറ്റ് ചാര്‍ജുകള്‍ ഉള്‍പ്പെടുന്നില്ല. പാലക്കാട് […]

Read More

ഭാരതിയമ്മയുടെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടു

ഭാരതിയമ്മയുടെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടു     പാലക്കാട് കുനിശ്ശേരി സ്വദേശിയായ എൺപത്തിനാലുകാരിയായ ഭാരതിയമ്മയെ ആളുമാറി അറസ്റ്റ് ചെയ്ത സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍. ഭാരതിയമ്മ നാല് വര്‍ഷം കോടതി കയറിയിറങ്ങേണ്ടി വന്നുവെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന പോലീസ് മേധാവി പരാതിയെക്കുറിച്ച് അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു. […]

Read More

സിനിമ- സീരിയല്‍ താരം കൈലാസ് നാഥ് അന്തരിച്ചു

സിനിമ- സീരിയല്‍ താരം കൈലാസ് നാഥ്(65) അന്തരിച്ചു. നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസിനെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.     സിനിമ സീരിയല്‍ താരം കൈലാസ് നാഥ് (65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. നിരവധി സിനിമകളിലും സീരിയിലുകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്‌തിട്ടുണ്ട്. സംസ്‌കാരം വെള്ളിയാഴ്‌ച. സിനിമകളേക്കാൾ കൂടുതൽ ടെലിവിഷൻ സീരിയലുകളിലൂടെയാണ്‌ കൈലാസ് നാഥ് ശ്രദ്ധിക്കപ്പെടുന്നത്‌. ഒരു കാലത്ത് തമിഴ് സിനിമാരംഗത്ത് വിലപിടിപ്പുള്ള നടനായിരുന്നു ഇദ്ദേഹം. ദീർഘകാലം ശ്രീകുമാരൻ തമ്പിയുടെ സംവിധാന […]

Read More

വാർത്തകൾ ചുരുക്കത്തിൽ.

◾നാമജപ സമരത്തെ കേസില്‍ പൂട്ടാന്‍ സര്‍ക്കാര്‍. സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ മിത്ത് പരാമര്‍ശത്തിനെതിരെ എന്‍എസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെ പൊലീസ് കേസെടുത്തു. എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. ആയിരത്തിലധികം പേര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. അന്യായമായി സംഘം ചേര്‍ന്നു, മൈക്ക് ഉപയോഗിച്ചു, യാത്രക്കാര്‍ക്കു തടസമുണ്ടാക്കി എന്നീ കുറ്റങ്ങള്‍ ചെയ്തെന്നാണ് ആരോപണം. ഇങ്ങനെയാണെങ്കില്‍ മുഴുവന്‍ വിശ്വാസികള്‍ക്കെതിരെയും കേസെടുക്കേണ്ടി വരുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രതികരിച്ചു. ◾മണിപ്പൂര്‍ കലാപത്തില്‍ കൊല്ലപ്പെട്ട 35 […]

Read More

വാർത്ത പ്രഭാതം

    ◾ഗണപതി മിത്താണെന്ന സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ പരാമര്‍ശത്തിനെതിരേ തെരുവിലിറങ്ങി എന്‍എസ്എസും ഹിന്ദു ഐക്യവേദിയും. ഷംസീര്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ട് എന്‍എസ്എസിന്റെ നേതൃത്വത്തില്‍ ഇന്നലെ സംസ്ഥാന വ്യാപകമായി വിശ്വാസ സംരക്ഷണദിനം ആചരിച്ചു. തിരുവനന്തപുരത്ത് നാമജപ യാത്ര നടത്തി. പാളയം ഗണപതി ക്ഷേത്രപരിസരത്തുനിന്ന് പഴവങ്ങാടി ക്ഷേത്രത്തിലേക്കായിരുന്നു പ്രതിഷേധം. എന്‍എസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ കീഴിലുള്ള 196 കരയോഗങ്ങളില്‍നിന്നുള്ള വിശ്വാസികളാണ് നാമജപ യാത്രയില്‍ പങ്കെടുത്തത്.   ◾സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ വിവാദ പ്രസ്താവനക്കെതിരേ ഹിന്ദു ഐക്യവേദി ഈ മാസം ഒമ്പതിന് […]

Read More

കഞ്ചിക്കോട് കാര്‍ തടഞ്ഞു നിര്‍ത്തി പണം തട്ടിയ കേസില്‍ മൂന്ന് പേർ അറസ്റ്റിൽ

പാലക്കാട്‌: കഞ്ചിക്കോട് കാര്‍ തടഞ്ഞു നിര്‍ത്തി പണം തട്ടിയ കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പാലക്കാട് കോങ്ങാട് നിന്നാണ് മൂവരെയും പിടികൂടിയത്. പ്രതികളില്‍ ഒരാളുടെ വീട്ടില്‍ നിന്ന് പത്തുലക്ഷം രൂപയും കണ്ടെടുത്തു. കഞ്ചിക്കോട് ദേശീയപാതയില്‍ പെരിന്തല്‍മണ്ണ സ്വദേശികളുടെ കാര്‍ തടഞ്ഞുനിര്‍ത്തി നാലര കോടിയോളം രൂപ കൊള്ളയടിച്ച കേസിലാണ് മൂന്ന് പേരെ കസബ പോലീസ് പിടികൂടിയത്. തൃശൂര്‍ സ്വദേശി വിജില്‍, മുണ്ടൂര്‍ കോങ്ങാട് സ്വദേശികളായ അസീസ്, വിനോദ് എന്നിവരാണ് കോങ്ങാട് നിന്ന് പിടികൂടിയത്. കോയമ്പത്തൂർ, തൃശ്ശൂര്‍ സ്വദേശികളാണ് […]

Read More

പന്നിയങ്കര ടോൾ പിരിവ് നിർത്തി വെക്കണം. രമ്യ ഹരിദാസ് എം. പി

പന്നിയങ്കര ടോൾ പിരിവ് നിർത്തി വെക്കണം. രമ്യ ഹരിദാസ് എം. പി മണ്ണുത്തി – വടക്കഞ്ചേരി ദേശീയ പാതയിൽ വഴക്കുമ്പാറയിൽ റോഡ് ഇടിഞ്ഞു ഭാഗികമായി ഗതാഗത സ്തംഭനം ഉണ്ടായി ഒരു മാസം കഴിഞ്ഞിട്ടും യാതൊരു പ്രവൃത്തിയും അവിടെ ചെയ്തിട്ടില്ലായെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും രമ്യ ഹരിദാസ് കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു.   വഴക്കുമ്പാറയിലെ പണികൾ അടിയന്തിരമായി തീർത്ത് ഗതാഗത യോഗ്യമാക്കണമെന്നും കൂടാതെ പലയിടത്തും രൂപപ്പെട്ടിട്ടുള്ള കുഴികൾ അടക്കുന്നതിന് നടപടിയുണ്ടാകണമെന്നും കേന്ദ്രമന്ത്രിക്കുള്ള കത്തിൽ പറഞ്ഞു. തകർന്ന റോഡിന്റെ പണി […]

Read More

ഇന്ത്യയില്‍ ആദ്യമായി ക്വിയര്‍ ഫ്രണ്ട്‌ലി ഹോസ്പിറ്റല്‍ ഇനിഷ്യേറ്റീവ് കേരളത്തിൽ

ആദ്യഘട്ടമായി 4 ജില്ലകളില്‍ നടപ്പിലാക്കുന്നു രാജ്യത്ത് ആദ്യമായി ‘ക്വിയര്‍ ഫ്രണ്ട്‌ലി ഹോസ്പിറ്റല്‍ ഇനിഷ്യേറ്റീവ്’ (Queer Friendly Hospital Initiative) നടപ്പാക്കാനൊരുങ്ങി കേരള സർക്കാർ. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടേയും ക്വിയര്‍ വ്യക്തികളുടേയും അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ആരോഗ്യ സ്ഥാപനങ്ങളില്‍ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. യാതൊരു തരത്തിലുളള വിവേചനവും ഇല്ലാതെ എല്ലാ സേവനങ്ങളും ലഭ്യമാവുന്ന ഒരു ആരോഗ്യ സംവിധാനമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആദ്യഘട്ടമായി തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. […]

Read More

ഡിജിറ്റൽ സയൻസ് പാർക്ക് രാജ്യത്തിനു മാതൃക: മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായി വീണ്ടും കേരളം. ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്കിനും, ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റിക്കും ശേഷം രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും കേരളത്തില്‍ . ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെഒന്നാം ഘട്ടം പ്രവര്‍ത്തനം ആരംഭിച്ചു. ടെക്നോപാര്‍ക്ക് ഫേസ് ഫോറിലാണ്‌ ഡിജിറ്റൽ സയൻസ് പാർക്ക്പ്രവര്‍ത്തനമാരംഭിച്ചത്‌. 13.93 ഏക്കര്‍ സ്ഥലമാണ് സര്‍ക്കാര്ര്‍ പാര്‍ക്കിനായി അനുവദിച്ചത്. കിഫ്ബിയില്‍ നിന്നും 200 കോടി രൂപയും അനുവദിച്ചിരുന്നു. ഏകദേശം 1,515 കോടി രൂപയാണ് ഈ പാര്‍ക്കുമായി ബന്ധപ്പെട്ടു പ്രതീക്ഷിക്കുന്ന ആകെ നിക്ഷേപം. ഇതിന്റെ തറലക്കല്ലിടല്‍ നടന്നത് […]

Read More