Month: August 2023

വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു.

  പാലക്കാട്: വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയതിന് പിന്നാലെ കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. തമിഴ്നാട് സ്വദേശികളായ ഷണ്‍മുഖം(18), തിരുപ്പതി(18) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.   ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടാകുന്നത്. അവധിദിവസം ചെലവഴിക്കാൻ സഹപാഠികളോടൊപ്പമാണ് വിദ്യാര്‍ഥികളെത്തിയത്. ഡാമില്‍ കുളിക്കാനിറങ്ങിയ എട്ടു വിദ്യാര്‍ഥികളില്‍ മൂന്നു പേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. വിഷ്ണുകുമാര്‍ എന്ന വിദ്യാര്‍ഥിയെ പ്രദേശത്തുള്ള രണ്ടു കുട്ടികള്‍ പിടിച്ചുകയറ്റി രക്ഷപ്പെടുത്തി. പക്ഷേ ഷണ്‍മുഖത്തെയും, തിരുപ്പതിയേയും കാണാതാകുകയായിരുന്നു.   ഇവര്‍ക്കായി ഫയര്‍ഫോഴ്സിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു. ഒന്നര മണിക്കൂറിലധികം നീണ്ട […]

Read More

വാർത്തകൾ ചുരുക്കത്തിൽ

  ◾കൂട്ടുകക്ഷി സര്‍ക്കാരിനുള്ള സാഹചര്യമൊരുക്കരുതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ 508 റെയില്‍വേ സ്റ്റേഷനുകള്‍ 25,000 കോടി രൂപ മുടക്കി നവീകരിക്കുന്ന പദ്ധതിക്കു തറക്കല്ലിട്ടു സംസാരിക്കുകയായിരുന്നു മോദി. കേരളത്തിലെ പയ്യന്നൂര്‍, കാസര്‍ഗോഡ്, വടകര, തിരൂര്‍, ഷൊര്‍ണൂര്‍ സ്റ്റേഷനുകളും പദ്ധതിയിലുണ്ട്. പ്രതിപക്ഷം വികസനവിരോധികളാണ്. അഴിമതിയേയും കുടുംബാധ്യപത്യത്തേയും ഇന്ത്യക്കു പുറത്താക്കണം. രാജ്യത്തെ ഐക്യം തകര്‍ക്കുന്ന ശക്തികള്‍ക്കെതിരെ ജാഗ്രത വേണം. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വീടുകളില്‍ പതാക ഉയര്‍ത്തുന്ന ഹര്‍ഘര്‍ തിരംഗ ഇത്തവണയും വേണമെന്നും മോദി ആവശ്യപ്പെട്ടു.   ◾കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന വിജിലന്‍സിന് […]

Read More

വാർത്ത പ്രഭാതം

  ◾ഭൂമി തരംമാറ്റം 25 സെന്റ് വരെ സൗജന്യമാക്കണമെന്നു ഹൈക്കോടതി ഉത്തരവ്. 25 സെന്റിനേക്കാല്‍ കൂടുതലുള്ള ഭൂമിക്കു മാത്രമേ ഫീസ് ഈടാക്കാവൂ. സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. 36.65 സെന്റ് ഭൂമി തരം മാറ്റിയപ്പോള്‍ മുഴുവന്‍ ഭൂമിക്കും ഫീസ് ഈടാക്കിയതിനെതിരെ തൊടുപുഴ സ്വദേശിയാണു ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് ആശിഷ്.ജെ. ദേശായി അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവുമൂലം സംസ്ഥാന സര്‍ക്കാരിനു കോടികളുടെ വരുമാന നഷ്ടമുണ്ടാകും.   ◾ബിജെപി എംപി രാം […]

Read More

വാർത്തകൾ ചുരുക്കത്തിൽ

  ◾ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്ന മുദ്രവാക്യവുമായി എല്‍ഡിഎഫ് നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരേ നടപടിയില്ല. മാര്‍ച്ചില്‍ പങ്കെടുത്ത ഇടതു സര്‍വീസ് സംഘടനാ നേതാക്കളായ ജീവനക്കാര്‍ തന്ന വിശദീകരണം തൃപ്തികരമാണെന്നും നടപടിയെടുക്കുന്നില്ലെന്നും സര്‍ക്കാര്‍ രാജ്ഭവനു റിപ്പോര്‍ട്ടു നല്‍കി. ബിജെപി നേതൃത്വത്തിന്റെ പരാതിയെത്തുടര്‍ന്നാണ് രാജ്ഭവന്‍ സര്‍ക്കാരിനോടു വിശദീകരണം തേടിയത്.   ◾പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റു ചെയ്തു. പ്രധാനമന്ത്രിയായിരിക്കെ കിട്ടിയ സമ്മാനങ്ങള്‍ മറിച്ചു വിറ്റെന്ന കേസില്‍ മൂന്നു വര്‍ഷം തടവിനും ലക്ഷം രൂപ […]

Read More

വാർത്താ പ്രഭാതം

  ◾രാഹുല്‍ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസിലെ ശിക്ഷാവിധി സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയില്‍ ആഹ്ലാദവുമായി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും. ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കുന്ന മുറയ്ക്ക് രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കത്തു നല്‍കും. കത്തു നല്‍കിയിട്ടും എംപി സ്ഥാനം പുനസ്ഥാപിച്ചില്ലെങ്കില്‍ അതിനായി വേറെ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്യേണ്ടിവരും.   ◾രാഹുല്‍ഗാന്ധിക്കു പരമാവധി ശിക്ഷ നല്‍കിയത് എന്തിനെന്നു വിചാരണ കോടതിയുടെ വിധിയില്‍ പറയുന്നില്ലെന്നു സുപ്രീം കോടതി. ജനപ്രതിനിധി എന്ന ഘടകം വിചാരണ കോടതി പരിഗണിച്ചില്ല. […]

Read More

ഐകൂ സ്മാർട്ട് ഫോണിന് 75 ശതമാനം വളര്‍ച്ച

പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ ഉപബ്രാന്‍ഡായ ഐകൂ കഴിഞ്ഞ ജൂണ്‍ വരെയുള്ള 12 മാസത്തിനിടെ കേരളത്തില്‍ രേഖപ്പെടുത്തിയത് 75 ശതമാനം വളര്‍ച്ച. ഇന്ത്യയിലെ മൊത്തം സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയില്‍ കേരളത്തിന്റെ പങ്ക് നാല് ശതമാനമാണ്. ഐകൂവിന് ഏറ്റവുമധികം വില്‍പനയുള്ള 5 സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കമ്പനിയുടെ ഇന്ത്യയിലെ ആകെ വില്‍പനയില്‍ എട്ട് ശതമാനം കേരളത്തിലാണ്. വിവോ ക്യാമറയ്ക്കും രൂപകല്‍പനയ്ക്കുമാണ് പ്രാമുഖ്യം നല്‍കുന്നതെങ്കില്‍ മികച്ച പ്രകടനം, കരുത്തുറ്റ പ്രോസസര്‍ എന്നിവയ്ക്കാണ് ഐകൂ മുന്‍തൂക്കം നല്‍കുന്നത്. 2020 ഫെബ്രുവരിയിലാണ് ഐകൂവിന്റെ തുടക്കം. […]

Read More

ഒന്നര ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് മറികടന്നിരിക്കുകയാണ് ടി.വി.എസ് ഐക്യൂബ്

മോട്ടര്‍സൈക്കിള്‍ വിപണിയിലെ ദക്ഷിണേന്ത്യയുടെ സ്വന്തം സാന്നിധ്യമാണ് ടിവിഎസ്. നിര്‍മാതാക്കളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായി 2020 ജനുവരിയില്‍ വിപണിയിലെത്തിയ മോഡലായിരുന്നു ഐക്യൂബ്. ഏറെ നവീന സവിശേഷതകളുള്ള ഈ മോഡല്‍ വളരെ പെട്ടന്നു തന്നെ ജനസ്രദ്ധ നേടി. ഇപ്പോഴിതാ കേവലം 43 മാസത്തിനുള്ളില്‍ ഒന്നര ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് മറികടന്നിരിക്കുകയാണ് ടിവിഎസ് ഐക്യൂബ്. ഈ മാസം 22 വരെയുള്ള കണക്കുകള്‍ പ്രകാരം 1.54 ലക്ഷത്തിനു മുകളിലാണ് ഐക്യൂബ് യൂണിറ്റുകളുടെ വില്‍പന. കഴിഞ്ഞ വര്‍ഷം മെയ് മാസത്തോടെ പുതുക്കി വിപണിയിലെത്തിയ […]

Read More

വാര്‍ത്തകള്‍ ചുരുക്കത്തില്‍

?മോദി പരാമര്‍ശത്തിന് അപകീര്‍ത്തി കേസില്‍ രാഹുല്‍ഗാന്ധി കുറ്റക്കാരനെന്ന സൂററ്റ് സിജെഎം കോടതിയുടേയും ഗുജറാത്ത് ഹൈക്കോടതിയുടേയും ഉത്തരവുകള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. രണ്ടു വര്‍ഷത്തെ തടവുശിക്ഷ സ്റ്റേ ചെയ്തതോടെ രാഹുല്‍ ഗാന്ധിക്ക് വയനാട് എംപിയായി തുടരാന്‍ വഴിയൊരുങ്ങി. പരമാവധി ശിക്ഷ നല്‍കാനുള്ളത്രയും ഗുരുതരമായ കുറ്റം വിചാരണകോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാണിച്ചിട്ടില്ലെന്ന് സുപ്രീം കോടതി ജസ്റ്റീസ് ബി.ആര്‍. ഗവായ് ഉത്തരവില്‍ പറഞ്ഞു. മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്ന് രാഹുല്‍ ഗാന്ധിക്കുവേണ്ടി വാദിച്ച മനു അഭിഷേക് സിംഗ്വി പറഞ്ഞു. പ്രധാനമന്ത്രിയോടുള്ള വിരോധംമൂലം ഒരു […]

Read More

രാഹുല്‍ ഗാന്ധിയുടെ അയോഗത്യതയ്ക്ക് സ്‌റ്റേ. എം.പി.സ്ഥാനം തിരിച്ചുകിട്ടും

രാഹുല്‍ ഗാന്ധിയുടെ അയോഗത്യതയ്ക്ക് സ്‌റ്റേ. എം.പി.സ്ഥാനം തിരിച്ചുകിട്ടും ന്യൂഡല്‍ഹി: എം.പി.സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടാന്‍ ഇടയാക്കിയ അപകീര്‍ത്തി കേസില്‍ രാഹുല്‍ഗാന്ധിയ്ക്ക് സുപ്രീം കോടതി സ്‌റ്റേ അനുവദിച്ചു. മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ രാഹുലിന്റെ ഹര്‍ജിയാണ് ജസ്റ്റിസ് ബി.ആര്‍.ഗവായി അധ്യക്ഷനായി ബെഞ്ച് സ്‌റ്റേ അനുവദിച്ചത്. ഒന്നര മണിക്കൂറോളം നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ഡിവിഷന്‍ ബഞ്ച് രാഹുലിന്റെ ശിക്ഷ സ്റ്റേ ചെയ്തത്. വയനാട്ടിലെ വോട്ടര്‍മാരുടെ അവകാശം കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ് വരുന്നത്. എല്ലാ കള്ളന്മാരുടെപേരിലും മോദി എന്നുവരുന്നത് എന്തുകൊണ്ടാണെന്ന പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്ന് […]

Read More

കൂര്‍ഗ് മാന്‍ഡ്രിന്‍’ ഓറഞ്ച് തൈകള്‍ നടാനൊരുങ്ങി നെല്ലിയാമ്പതി ഗവ ഓറഞ്ച് ഫാം

‘കൂര്‍ഗ് മാന്‍ഡ്രിന്‍’ ഓറഞ്ച് തൈകള്‍ നടാനൊരുങ്ങി നെല്ലിയാമ്പതി ഗവ ഓറഞ്ച് ഫാം കൂര്‍ഗില്‍നിന്നുള്ള വ്യത്യസ്തമാര്‍ന്ന കൂര്‍ഗ് മാന്‍ഡ്രിന്‍ എന്നറിയപ്പെടുന്ന ഓറഞ്ച് തൈകള്‍ നടാനൊരുങ്ങി നെല്ലിയാമ്പതി ഗവ ഓറഞ്ച് ഫാം. പുതുതായി ആയിരം കൂര്‍ഗ് മാന്‍ഡ്രിന്‍ ഓറഞ്ച് തൈകളാണ് നടാന്‍ സജ്ജമാകുന്നത്. തൈകള്‍ കൂര്‍ഗില്‍നിന്നും ഫാമില്‍ എത്തിച്ചതായി ഫാം സൂപ്രണ്ട് പറഞ്ഞു. കൂര്‍ഗിലെ ചെത്തള്ളിയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ച് സ്റ്റേഷന്റെ നേതൃത്വത്തിലാണ് തൈകള്‍ ലഭ്യമാക്കിയത്. നെല്ലിയാമ്പതിയിലെ കാലാവസ്ഥക്ക് കൂടുതല്‍ അനുയോജ്യമാവുന്ന തൈ ആണ് കൂര്‍ഗ് മാന്‍ഡ്രിന്‍. […]

Read More