Month: August 2023

നെല്ല്‌ സംഭരണം; ഉടൻ പണം നല്‍കാന്‍ നടപടി മന്ത്രി ജി ആർ അനിൽ

കർഷകരിൽനിന്നുള്ള നെല്ല് സംഭരണ പദ്ധതി കൂടുതൽ കാര്യക്ഷമമാക്കാൻ കേരള ബാങ്കുമായി സഹകരിച്ച് വായ്പ സംവിധാനം ക്രമീകരിക്കുമെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിയമസഭയിൽ അറിയിച്ചു. ഇതിനു കേരള ബാങ്കുമായി വിവിധ തലത്തിൽ ചർച്ച പുരോഗമിക്കുകയാണ്‌. ഈ സീസണിൽ 7,31,184 മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. കർഷകർക്ക് നൽകാനുള്ള 2070.71 കോടി രൂപയിൽ 1637.83 കോടി നൽകി. ബാക്കി 433 കോടിയിൽ 180 കോടി സർക്കാർ അനുവദിച്ചു. ശേഷിക്കുന്ന തുകയും നൽകാൻ നടപടി സ്വീകരിച്ചുവരികയാണ്‌. കേന്ദ്ര സർക്കാർ നൽകുന്ന […]

Read More

ഡ്രഡ്‌ജർ അഴിമതി: മുൻ ഡിജിപി ജേക്കബ് തോമസിനെതിരെ അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി

ഡ്രഡ്‌‌ജർ അഴിമതിക്കേസിൽ വിജിലൻസ്‌ മുൻ ഡയറക്‌ടർ ജേക്കബ് തോമസിന് തിരിച്ചടി. ജേക്കബ് തോമസ് ഉൾപ്പെട്ട കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ‌ ചെയ്‌തു.  വിജിലൻസ് അന്വേഷണം രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശിച്ചു. ഡ്രഡ്‌‌ജർ അഴിമതിക്കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാരാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. ജേക്കബ് തോമസ്‌ തുറമുഖ വകുപ്പ്‌ ഡയറക്‌ട‌ർ ആയിരിക്കെ നെതർലന്റ്‌സ്‌ ആസ്ഥാനമായ കമ്പനിയിൽനിന്ന്‌ ഡ്രഡ്‌‌ജർ വാങ്ങിയ ഇടപാടിൽ അഴിമതി ഉണ്ടെന്ന്‌ നേരത്തേ വിജിലൻസ്‌ […]

Read More

ഏക സിവില്‍ കോഡ് നിയമസഭ പ്രമേയം പാസാക്കി

തിരുവനന്തപുരം> ഏക സിവിൽകോഡ് രാജ്യത്തിന്റെ മതനിരപേക്ഷതയെ ഇല്ലായ്മ ചെയ്യുമെന്ന് നിയമസഭയിൽ പ്രമേയമവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭരണഘടനയുടെ ആമുഖത്തിലൂടെ തന്നെ മതനിരപേക്ഷത ഉറപ്പു നല്‍കുന്ന രാജ്യമാണ് ഇന്ത്യ. ഏതു മതത്തില്‍ വിശ്വസിക്കാനും അതിന്‍പ്രകാരം ജീവിക്കാനുമുള്ള പൗരന്റെ സ്വാതന്ത്ര്യം മൗലികാവകാശങ്ങളുടെ ഭാഗമാക്കിത്തന്നെ ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. രാജ്യത്തെ ജനങ്ങളെയാകെ ബാധിക്കുന്ന വിഷയങ്ങളില്‍ വിവിധ മതവിഭാഗങ്ങളുമായി ചര്‍ച്ച നടത്തി പൊതുസമീപനം ഉരുത്തിരിയുന്നതുവരെ, തിടുക്കത്തിലുള്ള നീക്കങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും സഭ ഏകകണ്‌ഠേന ആവശ്യപ്പെട്ടു. ഏക സിവില്‍ കോഡിനെതിരെ പ്രമേയം […]

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്തംബർ 5ന്

തിരുവനന്തപുരം> പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് സെപ്തംബർ 5ന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടെണ്ണൽ സെപ്തംബർ എട്ടിനാണ്. വ്യാഴാഴ്ച  വിഞ്ജാപനം പുറത്തിറക്കും. നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 17 ആണ്. 21നകം പിൻവലിക്കാം. മാതൃകാപെരുമാറ്റചട്ടം നിലവിൽ വന്നു. എംഎൽഎയായിരുന്ന ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുന്നത്.

Read More

വാർത്ത പ്രഭാതം

ഉമ്മൻ ചാണ്ടിയെയും വക്കം പുരുഷോത്തമനേയും അനുസ്മരിച്ച് സഭ ?️പതിനഞ്ചാം കേരള നിയമ സഭയുടെ ഒമ്പതാം സമ്മേളനത്തിന് തുടക്കമായി. മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻ സ്പീക്കറും മുന്‍ മന്ത്രിയും മുൻ ഗവർണറുമായ വക്കം പുരുഷോത്തമനും സമ്മേളനം ചരമോപചാരം അര്‍പ്പിച്ചു. കേരള രാഷ്ടീയത്തിലെ സുപ്രധാന ഏട് അവസാനിച്ചെന്ന് ഉമ്മൻചാണ്ടിയുടെ വിയോഗത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. ആൾക്കൂട്ടത്തെ ഊർജമാക്കി ആറ് പതിറ്റാണ്ട് കേരള രാഷ്ട്രിയത്തിൽ നിറഞ്ഞ് നിന്ന വ്യക്തിയായിരുന്നു ഉമ്മൻചാണ്ടിയെന്ന് സ്പീക്കർ അനുസ്മരിച്ചു.   *മണിപ്പൂർ സംഘർഷം: […]

Read More

രാഹുൽഗാന്ധി ലോകസഭയിൽ എത്തി

രാഹുൽഗാന്ധി ലോകസഭയിൽ എത്തിഎ.ഐ.സി.സി നേതാവ് രാഹുല്‍ ഗാന്ധിക്ക് വീണ്ടും എം.പി.സ്ഥാനം തിരിച്ചുകിട്ടി. രാഹുലിന്റെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ച് വിജ്ഞാപനം പുറത്തിറക്കി. ഇന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റാണ് വിജ്ഞാപനം ഇറക്കിയത്. രാഹുലിന് എം.പിസ്ഥാനം തിരിച്ചുകിട്ടുന്നത് 134 ദിവസത്തിന് ശേഷമാണ്.   രാഹുലിന് എം.പി.സ്ഥാനം തിരിച്ചുകിട്ടിയതിനെ തുടര്‍ന്ന് എ.ഐ.സി.സി ആസ്ഥാനത്ത് നേതാക്കളുടെ നേതൃത്വത്തില്‍ ആഹ്ലാദപ്രകടനം നടത്തി. അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനാണെന്ന വിധിക്കു സ്റ്റേ വന്നതോടെ, രാഹുല്‍ ഗാന്ധിക്കുള്ള അയോഗ്യത നീങ്ങിയിരുന്നു. എന്നാല്‍, ലോക്‌സഭാംഗത്വം റദ്ദാക്കിക്കൊണ്ടു ലോക്‌സഭാ സെക്രട്ടേറിയറ്റ് നേരത്തെ വിജ്ഞാപനമിറക്കിയതിനാല്‍ ഇതു പുനഃസ്ഥാപിച്ചുള്ള വിജ്ഞാപനവും […]

Read More

കന്നട നടി സ്‌പന്ദന രാഘവേന്ദ്ര അന്തരിച്ചു;

  കന്നട നടി സ്‌പന്ദന രാഘവേന്ദ്ര അന്തരിച്ചു; ബാങ്കോക്കിൽവച്ച്‌ ഹൃദയാഘാതം       ബംഗളൂരു കന്നഡ നടന്‍ വിജയ രാഘവേന്ദ്രയുടെ ഭാര്യയും നടിയുമായ സ്‌പന്ദന (41) അന്തരിച്ചു. ബാങ്കോക്കില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ സ്‌പന്ദനയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാളെ ബംഗളൂരുവില്‍ എത്തിക്കുമെന്നാണ് സൂചന. ഈ മാസം 16-ാം വിവാഹവാര്‍ഷികം ആഘോഷിക്കാനിരിക്കെയാണു കുടുംബത്തെ ദുഃഖത്തിലാഴ്ത്തി സ്‌പന്ദനയുടെ മരണം. 2007-ലാണ് സ്‌പന്ദനയുടെയും വിജയ രാഘവേന്ദ്രയുടെയും […]

Read More

തമിഴ്നാട്ടിൽ വിലക്കുറവ്: കേരളത്തിൽ തീവില

പച്ചക്കറികൾക്ക് തമിഴ്നാട്ടിൽ കുറഞ്ഞ വില, കേരളത്തിൽ കൈ പൊള്ളും; കാരണമിതാണ്..   തമിഴ് നാട്ടിൽ കുറഞ്ഞ വിലക്ക് കിട്ടുന്ന പച്ചക്കറിക്ക് കേരള അതിർത്തി കടക്കുമ്പോൾ കൈ പൊള്ളും. എന്തുകൊണ്ടാണ് ഈ വിലവർധന എന്ന ചോദ്യത്തിനുള്ള ഉത്തരമുണ്ട് നമ്മുടെ നാട്ടിലെ കച്ചവടക്കാർക്ക്. ഒരു കിലോ തക്കാളിക്ക് പൊള്ളാച്ചിയില്‍ 90 രൂപയാണ് വില. വലിയുള്ളിക്ക് 20 രൂപയും ചെറിയുള്ളി 50-52 രൂപ വരെ വില വരും. വെളുത്തുള്ളി 170 രൂപ, മുളക് 70 രൂപ. കൂട്ടത്തിൽ ചെറുതും നാട്ടിൽ എത്തുമ്പോൾ […]

Read More

രാഹുൽ ഗാന്ധി വയനാട്ടിലേക്ക്; സുപ്രീംകോടതി വിധിക്ക് ശേഷം ആദ്യ സന്ദർശനം

  പാർലമെന്റ് സമ്മേളനം കഴിഞ്ഞാൽ രാഹുൽ ഗാന്ധി വയനാട്ടിലെത്തുമെന്ന് റിപ്പോര്‍ട്ട്. സുപ്രീംകോടതി വിധിക്ക് ശേഷമുള്ള ആദ്യ സന്ദർശനമാണിത്. രാഹുൽ ഗാന്ധിയുടെ അവിശ്വാസപ്രമേയ ചർച്ചയിലെ പ്രസംഗം നരേന്ദ്ര മോദി ഭയക്കുകയാണെന്ന് ജയറാം രമേശ് ആരോപിച്ചിരുന്നു. സുപ്രീംകോടതി വിധി വന്നതിന് ശേഷവും രാഹുലിന്റെ പാർലമെന്‍റ് അയോഗ്യത നീക്കാൻ വൈകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു. രാഹുലിനെ മോദിക്ക് ഭയമാണോയെന്നും വേണുഗോപാൽ ചോദിച്ചു_.   _രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് കോൺഗ്രസിനെ പിടിച്ചു കുലുക്കിയിരുന്നു. ഭാരജ് ജോഡോ യാത്രയിലുടെ രാഹുലിന്റെ […]

Read More

ആധാർ പുതുക്കൽ: സൗജന്യസേവനം ഈ തിയ്യതി വരെ മാത്രം

  ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ബാങ്ക് അക്കൗണ്ടുകൾ എടുക്കാനും, സർക്കാർ സംരംഭങ്ങളിലെ പങ്കാളിത്തത്തിനുമുൾപ്പെടെ എന്തിനും ഏതിനും ആധാർ നിർബന്ധമാണ്. പ്രധാന തിരിച്ചറിയൽ രേഖയായതുകൊണ്ടുതന്നെ ആധാറിലെ വിവരങ്ങൾ കൃത്യമായിരിക്കണം.   മാത്രമല്ല ആധാർ നമ്പറുകളുള്ള എല്ലാ വ്യക്തികളും എൻറോൾമെന്റ് തിയതി മുതൽ 10 വർഷത്തിലൊരിക്കലെങ്കിലും ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI)ശുപാർശ ചെയ്തിട്ടുണ്ട്. ആധാർ കാർഡ് ഉപയോക്താക്കൾക്ക് സെപ്റ്റംബർ 30 വരെ സൗജന്യമായി ആധാർ രേഖകൾ […]

Read More