Month: August 2023

അച്ഛൻ പോക്‌സോ കേസിൽ അറസ്റ്റിലായ വിഷത്തിൽ മകൻ ആത്മഹത്യ ചെയ്തു.

ആലത്തൂർ: അച്ഛൻ പോക്‌സോ കേസിൽ അറസ്റ്റിലായ വിഷത്തിൽ മകൻ ആത്മഹത്യ ചെയ്തു. തരൂർ ചേലക്കാട്ടുകുന്ന് വീട്ടിൽ അജിത്താണ് (23) തൂങ്ങിമരിച്ചത്. അജിത്തിന്റെ അച്ഛൻ സ്വാമിനാഥനെ (51) തിങ്കളാഴ്ച രാത്രി പോക്‌സോ കേസിൽ ആലത്തൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എറണാകുളത്തായിരുന്ന അജിത്ത് വിവരമറിഞ്ഞ് രാത്രി വൈകിയാണ് വീട്ടിലെത്തി. ചൊവ്വാഴ്ച രാവിലെ വാതിൽ പൊളിച്ച് നോക്കിയപ്പോൾ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അജിത്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തി. സംസ്‌കാരം ബുധനാഴ്ച രണ്ടിന് അത്തിപ്പൊറ്റ ശ്മശാനത്തിൽ. അമ്മ: വിദ്യ. സഹോദരങ്ങൾ: ശരത്ത് […]

Read More

മുൻമന്ത്രി കെ.ഇ.ഇസ്മായിൽ 84 ന്റെ നിറവിൽ

മുൻ മന്ത്രിയും, പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവുമായ കെ ഇ ഇസ്മയിലിൻ്റെ 84 – മത് ജന്മദിനാഘോഷം വ്യാഴാഴ്ച നടക്കും. പകൽ 11 മുതൽ 3 വരെ വള്ളിയോട് തേവർകാട് കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന പരിപാടിയിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും, സംസ്ഥാനത്തെ മന്ത്രിമാരും പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.മൂന്ന് തവണ എം എൽ എ യും, ഒരോ തവണ വീതം മന്ത്രിയും, എം പിയുമായി പ്രവർത്തിച്ച കെ ഇ ഇസ്മയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മുന്നത […]

Read More

കെ എസ്.ആർ.ടി.സി. ബസിൽ കടത്തിയ 24.78 ലക്ഷം രൂപയുമായി എറണാകുളം സ്വദേശി അറസ്റ്റിൽ.

വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിൽ കെ എസ്.ആർ.ടി.സി. ബസിൽ കടത്തിയ 24.78 ലക്ഷം രൂപയുമായി എറണാകുളം സ്വദേശി അറസ്റ്റിൽ. പെരുമ്പാവൂർ ടി.ബി. റോഡ് ലക്ഷ്മി നിവാസ് താനാജി യശ്വന്ത് യാംഗർ (58) ആണ് പിടിയിലായത്. ചൊവ്വാഴ്ച വൈകീട്ട് ഏഴിന് വാളയാർ എക്സൈസ് ഇൻസ്പെക്ടർ കെ. നിഷാന്തിന്റെയും ടാസ്സ് ഫോഴ്സിന്റെയും നേതൃത്വത്തിൽ വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ വാളയാർ പോലീസിന് കൈമാറി. എക്സൈസ് ഇൻസ്പെക്ടർ വി പിൻദാസ്, പ്രിവന്റീവ് ഓഫീസർമാരായ […]

Read More

സംവിധായകൻ സിദ്ദിഖ്‌ ഇനി ഓർമ്മ;

അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മലയാളത്തിന്‌ മനസ്സുതുറന്ന ചിരിസമ്മാനിച്ച സൂപ്പർഹിറ്റ്‌ സിനിമകളുടെ സംവിധായകൻ സിദ്ദിഖ്‌ (62) ഇനി നോവോർമ. ചൊവ്വ രാത്രി ഒമ്പതുമണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ഒരുമാസത്തോളമായി ചികിത്സയിലായിരുന്നു. ഇടയ്‌ക്ക്‌ ന്യുമോണിയ ബാധിച്ച്‌ ആരോഗ്യനില മോശമായിരുന്നു. പിന്നീട്‌ നില മെച്ചപ്പെട്ടെങ്കിലും ഞായറാഴ്‌ചയുണ്ടായ ഹൃദയാഘാതം വീണ്ടും സ്ഥിതി ഗുരുതരമാക്കി.   കൊച്ചി പുല്ലേപ്പടി സ്വദേശിയായ സിദ്ദിഖ് താമസം കാക്കനാട്‌ നവോദയയിലായിരുന്നു. കറുപ്പിനുമൂപ്പിൽ വീട്ടിൽ ഇസ്‌മയിൽ ഹാജി- സൈനബ ദമ്പതികളുടെ മകനായി 1960 […]

Read More

പാലക്കാട് വൻ MDMA വേട്ട ! 161 ഗ്രാം MDMA യുമായി മലപ്പുറം സ്വദേശി പിടിയിൽ.

പാലക്കാട് ടൗൺ നോർത്ത് പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ ഒലവക്കോട് താണാ വിൽ വെച്ച് വെച്ച് 161 ഗ്രാം MDMA യുമായി അഷറഫ്*കുന്നത്തേരി , പാറക്കടവ്, മൂന്നിയൂർ, മലപ്പുറം ജില്ല എന്നയാളാണ് പിടിയിലായത്. പാലക്കാട് ജില്ലാ പോലിസ് പിടികൂടിയ വലിയ കേസുകളിലൊന്നാണിത്. ബാംഗ്ലൂരിൽ നിന്നാണ് പ്രതി ലഹരിമരുന്ന് എത്തിച്ചത്. മലപ്പുറം ജില്ലയിലെ ലഹരി വില്പന സംഘത്തിലെ മുഖ്യ കണ്ണിയാണ് പ്രതി. ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതി ഉൾപ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം […]

Read More

ഫുട്‌ബോള്‍ കളിക്കിടെ നടന്ന തര്‍ക്കത്തിന് വീട് കയറി ആക്രമണം; വീട്ടമ്മ ഉള്‍പ്പടെ 3 പേര്‍ക്ക് പരിക്കേറ്റു.

  പാലക്കാട്‌ : ഫുട്‌ബോള്‍ കളിക്കിടെ നടന്ന തര്‍ക്കത്തിന് വീട് കയറി ആക്രമണം വീട്ടമ്മ ഉള്‍പ്പടെ 3 പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് മാങ്കുറിശ്ശി തരുവക്കോടാണ് സംഭവം മാരകായുധങ്ങളുമായി എത്തിയ 12 അംഗ സംഘമാണ് ആക്രമണം നടത്തിയത്. ബിനോയ്, അമ്മ ബിന്ദു, അയല്‍വാസിയായ സുബൈര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.   ഇന്നലെ വൈകീട്ടാണ് സംഭവം. അക്രമി സംഘം ബിനോയുടെ വീട്ടിലേക്കെത്തി അക്രമിക്കുകയായിരുന്നു. ഈ സമയം ബിനോയും അമ്മ ബിന്ദുവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ബഹളംകേട്ട് അയല്‍വാസിയായ സുബൈര്‍ ഓടിയെത്തുകയായിരുന്നു. ഓടികൂടിയ അയല്‍വാസികളുടെ […]

Read More

ഷൂവിൽ ദ്വാരമുണ്ടാക്കി മൊബൈൽ ഫോൺ അകത്ത് വച്ച് സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ച യുവാവ് പിടിയിലായി

ഷൂവിൽ ദ്വാരമുണ്ടാക്കി മൊബൈൽ ഫോൺ അകത്ത് വച്ച് സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ച യുവാവ് പിടിയിലായി കണ്ണൂർ : ഷൂവിൽ ദ്വാരമുണ്ടാക്കി മൊബൈൽ ഫോൺ അകത്ത് വച്ച് സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ച യുവാവ് പിടിയിലായി. കല്യാശ്ശേരി മാങ്ങാട് സ്വദേശി മുഹനാസാണു (31) ടൗൺ പൊലീസിന്റെ പിടിയിലായത്. കണ്ണൂർ നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലാണു സംഭവം. സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന സ്ഥാപനത്തിലെത്തി സ്ത്രീകളുടെ സമീപത്തുനിന്നാണു ദൃശ്യങ്ങൾ പകർത്തിയത്. സംശയം തോന്നിയ സ്ഥാപനത്തിലെ ജീവനക്കാർ ചോദ്യം ചെയ്തപ്പോഴാണ് ഷൂസിൽ മൊബൈൽ […]

Read More

ഒന്നര ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് മറികടന്നിരിക്കുകയാണ് ടിവിഎസ് ഐക്യൂബ്.

മോട്ടര്‍സൈക്കിള്‍ വിപണിയിലെ ദക്ഷിണേന്ത്യയുടെ സ്വന്തം സാന്നിധ്യമാണ് ടിവിഎസ്. നിര്‍മാതാക്കളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായി 2020 ജനുവരിയില്‍ വിപണിയിലെത്തിയ മോഡലായിരുന്നു ഐക്യൂബ്. ഏറെ നവീന സവിശേഷതകളുള്ള ഈ മോഡല്‍ വളരെ പെട്ടന്നു തന്നെ ജനസ്രദ്ധ നേടി. ഇപ്പോഴിതാ കേവലം 43 മാസത്തിനുള്ളില്‍ ഒന്നര ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് മറികടന്നിരിക്കുകയാണ് ടിവിഎസ് ഐക്യൂബ്. ഈ മാസം 22 വരെയുള്ള കണക്കുകള്‍ പ്രകാരം 1.54 ലക്ഷത്തിനു മുകളിലാണ് ഐക്യൂബ് യൂണിറ്റുകളുടെ വില്‍പന. കഴിഞ്ഞ വര്‍ഷം മെയ് മാസത്തോടെ പുതുക്കി വിപണിയിലെത്തിയ […]

Read More

ന്യൂക്ലിയർ ഫ്യൂഷൻ പരീക്ഷണത്തില്‍ വീണ്ടും വിജയം

വാഷിങ്‌ടൺ മലിനീകരണം കുറവുള്ള ഊർജ സ്രോതസുകൾ കണ്ടെത്തുന്നതിന്റെ ഭാഗമായുള്ള പരീക്ഷണത്തിൽ ഒരു ഘട്ടം കൂടി പിന്നിട്ട്‌ കലിഫോർണിയ ലോറൻസ് ലിവർമോർ നാഷണൽ ലബോറട്ടറി. ന്യൂക്ലിയർ ഫ്യൂഷൻ വഴിയുള്ള പരീക്ഷണത്തിൽ കഴിഞ്ഞ ഡിസംബറിൽ ലഭിച്ചതിനേക്കാൾ ഊർജം ലഭ്യമായതായി ലാബ്‌ അറിയിച്ചു. യൂറോപ്യൻ യൂണിയൻ, ചൈന, റഷ്യ, യുഎസ്, ഇന്ത്യ, ജപ്പാൻ, കൊറിയ തുടങ്ങിയവ സഹകരിച്ചുള്ള പരീക്ഷണമാണ് നടത്തിയത്. സൂര്യനടക്കമുള്ള നക്ഷത്രങ്ങൾക്കുള്ളിൽ നടക്കുന്നതുപോലെയുള്ള ഊർജോൽപ്പാദനം ഭൂമിയിൽ സാധ്യമാകുമോ എന്നതാണ്‌ പരീക്ഷണം. രണ്ടോ അതിൽ കൂടുതലോ അണുകേന്ദ്രങ്ങൾ (ന്യൂക്ലിയസുകൾ) സംയോജിപ്പിച്ച് വ്യത്യസ്ത […]

Read More

കേന്ദ്രത്തോട് മൂന്ന് ചോദ്യങ്ങളുമായി പ്രതിപക്ഷം; ലോക്‌സഭയിൽ അവിശ്വാസ പ്രമേയ ചർച്ച

ന്യൂഡൽഹി> മണിപ്പുർ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്മേൽ ലോക്‌സഭയിൽ ചർച്ച പുരോഗമിക്കുന്നു. കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് ആണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. എന്തുകൊണ്ടാണ്  പ്രധാനമന്ത്രി ഇന്നുവരെ മണിപ്പൂർ സന്ദർശിക്കാത്തത്?, മണിപ്പൂരിലെ കുറിച്ച് സംസാരിക്കാൻ മോദിക്ക് 80 ദിവസം വേണ്ടിവന്നു. അതും മുപ്പത് സെക്കന്റാണ് സംസാരിച്ചത്. എന്തുകൊണ്ട് സംസാരിക്കുന്നില്ല?,  മണിപ്പൂർ മുഖ്യമന്ത്രിക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ല? തുടങ്ങിയ മൂന്ന് ചോദ്യങ്ങൾ അദ്ദേഹം പ്രധാനമന്ത്രിക്കെതിരെ ഉന്നയിച്ചു. മണിപ്പൂർ കത്തുന്നു എന്നതിനർത്ഥം ഇന്ത്യ കത്തുന്നു എന്നതാണ്. മണിപ്പൂരിൽ വിഭാഗീയതയുണ്ട് എന്നതിനർത്ഥം […]

Read More