Month: August 2023

മണിപ്പുരിനെ മോദി രാജ്യത്തിന്റെ ഭാഗമായി കണ്ടില്ല; കൊല്ലപ്പെടുന്നത് ഇന്ത്യയെന്ന് രാഹുൽ ​ഗാന്ധി

ന്യൂഡൽഹി> മണിപ്പുർ കലാപവിഷയത്തിൽ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മണിപ്പുരിൽ ജനങ്ങൾ ആക്രമിക്കപ്പെടുമ്പോൾ കൊല്ലപ്പെടുന്നത് ഇന്ത്യയാണെന്നും മണിപ്പുർ ഇന്ത്യയിൽ അല്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാവമെന്നും അദ്ദേഹം പറഞ്ഞു. ‘പ്രധാനമന്ത്രി ഇതുവരെ മണിപ്പൂരിനെ കുറിച്ച് സംസാരിക്കാൻ തയ്യാറായിട്ടില്ല. ഒരു രാത്രി മുഴുവൻ മണിപ്പൂരിലെ ജനങ്ങൾക്ക് ഒപ്പം കഴിഞ്ഞു, ഞാൻ നിങ്ങളെ പോലെ കള്ളം പറയുകയല്ല. അവിടെയുള്ള ദുരിതം നേരിട്ട് കണ്ടിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും വേദന കണ്ടു. പ്രധാനമന്ത്രി […]

Read More

വി-ഗാര്‍ഡ് അറ്റാദായത്തില്‍ 20.3 ശതമാനവും അറ്റ വരുമാനത്തില്‍ 19.3 ശതമാനവും വര്‍ധന

മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2023-24 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 1214.76 കോടി രൂപ സംയോജിത അറ്റ വരുമാനം നേടി. മുന്‍ വര്‍ഷം ഇതേകാലയളവിലെ 1018.29 കോടി രൂപയില്‍ നിന്നും 19.3 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ 64.22 കോടി രൂപയുടെ സംയോജിത അറ്റാദായവും നേടി. മുന്‍വര്‍ഷത്തെ 53.37 കോടി രൂപയില്‍ നിന്നും 20.3 ശതമാനമാണ് ലാഭത്തിലുണ്ടായ വര്‍ധന. ആദ്യ പാദത്തില്‍ ബിസിനസ് മികച്ച പ്രകടനമാണ് […]

Read More

‘കേരളയല്ല; കേരളം’: പ്രമേയം നിയമസഭ പാസാക്കി

തിരുവനന്തപുരം> സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമധേയം ‘കേരള’ എന്നതിന് പകരം ‘കേരളം’  എന്നാക്കി മാറ്റുന്നതിനുള്ള പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കി. ‘കേരളം’ എന്നാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്ന ചട്ടം 118 പ്രകാരമുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. പേര് ഭേദഗതിപ്പെടുത്തുന്നതിനുവേണ്ട അടിയന്തര നടപടികള്‍  കൈക്കൊള്ളണമെന്ന് നിയമസഭ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ‘നമ്മുടെ സംസ്ഥാനത്തിന്റെ നാമധേയം മലയാള ഭാഷയില്‍ കേരളം എന്നാണ്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവല്‍ക്കരിക്കപ്പെട്ടത് 1956 നവംബര്‍ 1-നാണ്. കേരളപ്പിറവി ദിനവും നവംബര്‍ 1-നാണ്. മലയാള ഭാഷ […]

Read More

രാഹുൽ ഗാന്ധി ഫ്‌‌ളൈയിങ് കിസ് നൽകി; ആരോപണവുമായി സ്‌മൃതി ഇറാനി

ന്യൂഡൽഹി> മണിപ്പുർ വിഷയത്തിൽ നടക്കുന്ന അടിയന്തര പ്രമേയ ചർച്ചയിൽ പ്രസംഗത്തിന് ശേഷം സഭ വിട്ടുപോകുമ്പോൾ രാഹുൽ ഗാന്ധി ഫ്‌ളൈയിങ് കിസ് നൽകിയെന്ന് ബിജെപിയുടെ ആരോപണം. രാഹുലിന് ശേഷം പ്രസംഗിച്ച സ്‌മൃതി ഇറാനിയാണ് സഭയിൽ ആരോപണം ഉന്നയിച്ചത്. ‘എനിക്ക് മുൻപ് സംസാരിച്ചയാൾ മോശമായി പെരുമാറി. പാർലമെന്റിലെ വനിതാ അംഗങ്ങൾ ഇരിക്കുന്നതിന് നേരെ ഒരു ഫ്‌ളൈയിങ് കിസ് നൽകാൻ സ്ത്രീവിരുദ്ധനായ പുരുഷന് മാത്രമേ കഴിയൂ. ഇത്തരത്തിലുള്ള മാന്യതയില്ലാത്ത പെരുമാറ്റം പാർലമെന്റിൽ മുൻപ് കണ്ടിട്ടില്ല‘- എന്നാണ് സ്മൃതി ഇറാനി പറഞ്ഞത്. ബിജെപി […]

Read More

വാരപ്പെട്ടിയിൽ വാഴകൾ വെട്ടിയ സംഭവം: കർഷകന് 3.5 ലക്ഷം രൂപ നഷ്‌ടപരിഹാരം

തിരുവനന്തപുരം> വാരപ്പെട്ടിയിൽ ഓണത്തിന്‌ വിളവെടുക്കാൻ പാകമായ നേന്ത്രവാഴകൾ കെഎസ്‌ഇബി അധികൃതർ വെട്ടിനശിപ്പിച്ച സംഭവത്തിൽ കർഷകൻ കാവുംപുറം തോമസിന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയും കൃഷി മന്ത്രി പി പ്രസാദും നടത്തിയ ചർച്ചയിലാണ് തീരുമാനം. ചിങ്ങം ഒന്നിനാകും തോമസിന് നഷ്‌ടപരിഹാരം കൈമാറുക. 220 കെവി ടവർലൈനിന്റെ അടിയിൽ നിന്ന ഇളങ്ങവം കാവുംപുറം തോമസിന്റെ കുലച്ച 406 വാഴകളാണ്‌ കെഎസ്‌ഇബി അധികൃതർ കഴിഞ്ഞ വെള്ളിയാഴ്‌ച വെട്ടിമാറ്റിയത്. ഞായറാഴ്‌ച കൃഷിയിടത്തിൽഎത്തിയപ്പോഴാണ്‌ വാഴകൾ വെട്ടിക്കളഞ്ഞ വിവരം […]

Read More

ഭാര്യയെ വെള്ളത്തിൽ തള്ളിയിട്ടുകൊന്നു: 8 വർഷത്തിനു ശേഷം ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ വെള്ളത്തിൽ തള്ളിയിട്ടുകൊന്ന കേസിൽ 8 വർഷത്തിനു ശേഷം ഭർത്താവ് അറസ്റ്റിൽ. പുനലൂര്‍ വാളക്കോട് സ്വദേശി ഷജീറയെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് തേവലക്കര സ്വദേശി ഷിഹാബിനെ എട്ടുവര്‍ഷത്തിന് ശേഷം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഷിഹാബ് ഷജീറയെ ശാസ്താംകോട്ട തടാകത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. 2015 ജൂണ്‍ 17-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. ശാസ്താംകോട്ട കല്ലുംമൂട്ടിൽ കടവ് ബോട്ട് ജെട്ടിയിൽ നിന്നും വെള്ളത്തിൽ വീണ നിലയിൽ അബോധാവസ്ഥയിലാണ് ഷജീറയെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഷജീറയുടെ […]

Read More

അയിലൂര്‍ കൃഷിഭവനില്‍ പച്ചക്കറി തൈകള്‍ വിതരണത്തിനെത്തി

അയിലൂര്‍ കൃഷിഭവനില്‍ അത്യുല്‍പ്പാദന ശേഷിയുള്ള പച്ചക്കറി തൈകളായ മുളക്, വഴുതിന, തക്കാളി, വെണ്ട, പയര്‍ എന്നിവ വിതരണത്തിനെത്തിയിട്ടുണ്ടെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

Read More

ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തി നശിച്ചു.

സംഭവം നെന്മാറയ്ക്ക് അടുത്ത് വിത്തനശ്ശേരിയില്‍ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു. പുക ഉയരുന്നത് കണ്ടതോടെ നിര്‍ത്തി ഓടി മാറിയതിനാല്‍ ദമ്പതികള്‍ രക്ഷപ്പെട്ടു. ബുധനാഴ്ച കാലത്ത് 11.30 ഓടെ നെന്മാറ വിത്തനശ്ശേരിയ്ക്ക് സമീപമാണ് സംഭവം. പാലക്കാട് കിണാശ്ശേരി തണ്ണിശ്ശേരിയില്‍ ആനപ്പുറം വിട്ടീല്‍ റിയാസ് ഭാര്യ ഹസീന എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. നെന്മാറ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി വന്ന ഇവര്‍ മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. ഹസീനയാണ് സ്‌കൂര്‍ ഓടിച്ചിരുന്നത്. നെന്മാറ ബ്ലോക്ക് ഓഫീസിനു സമീപമെത്തിയതും സ്‌കൂട്ടറില്‍ നിന്ന് പുക ഉയരുന്നതായി […]

Read More

വടക്കഞ്ചേരി സപ്ലൈകോ മോഷണം: ബൈക്ക് തിരിച്ചറിഞ്ഞതായി പോലീസ്

വടക്കഞ്ചേരി സപ്ലൈകോ മോഷണം: ബൈക്ക് തിരിച്ചറിഞ്ഞതായി പോലീസ് വടക്കഞ്ചേരി: ബസ് സ്റ്റാൻ ഡിലുള്ള സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് മോഷ്ടാക്കളെത്തിയ ബൈക്ക് വടക്കഞ്ചേരി പോലീസ് തിരിച്ചറിഞ്ഞു. വിവിധയിടങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് രണ്ടുപേർ ബൈക്കിലെ ത്തിയതായും മോഷണം നടത്തി തിരിച്ചുപോകുന്നതായും സ്ഥിരീകരിച്ചത്.യമഹയുടെ പുതിയ മോഡലായ എം.ടി. 15 ബൈക്കിലാണ് പ്രതികൾ വന്നതെന്ന് വടക്കഞ്ചേരി എസ്.ഐ. ജീഷ്മോൻ വർഗീസ് പറഞ്ഞു.ഗോൾഡൻ കളറുള്ള യമഹ ബൈക്കിലാണ് മോഷ്ടാക്കൾ എന്ന് കരുതുന്ന രണ്ട് യുവാക്കൾ കവർച്ച നടത്തിയതായി […]

Read More

രാവിലെ പൊതുദർശനം; സംസ്‌കാരം ഇന്ന് വൈകീട്ട് 6 മണിക്ക്

രാവിലെ പൊതുദർശനം; സംസ്‌കാരം ഇന്ന് വൈകീട്ട് 6 മണിക്ക്   അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ സംസ്‌കാരം ഇന്ന് വൈകീട്ട് 6 മണിക്ക്. രാവിലെ 9 മണി മുതൽ 11.30 വരെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലും തുടർന്ന് പള്ളിക്കരയിലെ വസതിയിലും പൊതുദർശനം ക്രമീകരിച്ചിട്ടുണ്ട്. വൈകീട്ട് 6 മണിക്ക് എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ ഖബറടക്കും   ഇന്നലെ രാത്രിയോടെയാണ് സംവിധായകൻ സിദ്ദിഖ് അന്തരിച്ചത്. 63 വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ […]

Read More